"ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=48134
|ബാച്ച്=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|റവന്യൂ ജില്ല=
|വിദ്യാഭ്യാസ ജില്ല=
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം=
|size=250px
}}
'''1. ഐ.ടി.@ ഹോം പദ്ധതി'''
'''1. ഐ.ടി.@ ഹോം പദ്ധതി'''
[[പ്രമാണം:48134-robot.jpeg|ലഘുചിത്രം]]
[[പ്രമാണം:48134-robot.jpeg|ലഘുചിത്രം]]

20:55, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
48134-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48134
അവസാനം തിരുത്തിയത്
11-09-2024Schoolwikihelpdesk


1. ഐ.ടി.@ ഹോം പദ്ധതി

സ്കൂളിലെ മുഴുവൻ അമ്മമാരേയും ഐ ടി സാക്ഷരരാക്കുന്ന പദ്ധതിയാണിത്. ഒക്ടോബർ 11 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖയാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.ഐ.ടി.@ ഹോം എന്ന് പേരിട്ട പദ്ധതിയിൽ അമ്മമാർക്ക് ഡിജിറ്റൽ ലോകവുമായി അടുത്ത പരിചയമുണ്ടാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം.കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കാൻ അമ്മമാർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കുട്ടികളെ സഹായിക്കുക, ഐടി അധിഷ്ഠിത തൊഴിൽ സാധ്യതകൾ അമ്മമാരെ പരിചയപ്പെടുത്തുക, സൈബർ ചതിക്കുഴികളെ കുറിച്ച് ബോധവൽക്കരണം നടത്തുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. സ്കൂളിലെ അധ്യാപകർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥിൾ, പിടിഎ, എസ്എംസി, തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒന്നു മുതൽ 10 വരെയുള്ള മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളായ ആയിരത്തോളം അമ്മമാരിൽ 800ലധികം അമ്മമാർ നവംബർ 29 വരെയുള്ള ക്ലാസിൽ പങ്കെടുത്തു. പദ്ധതിക്കായി തയ്യാറാക്കിയ പ്രത്യേക മോഡ്യൂൾ അനുസരിച്ചാണ് ക്ലാസ് നൽകുന്നത്. ഡിസംബർ രണ്ടിന് കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തിൽ പ്രഖ്യാപനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് എന്നാൽ പ്രതീക്ഷിക്കുന്ന അതിഥിയുടെ സൗകര്യം പരിഗണിച്ച് പ്രഖ്യാപനം ഡിസംബർ അവസാന വാരത്തേക്ക് മാറ്റിയിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി, അമ്മമാർക്ക് ഡിജിറ്റൽ സാക്ഷരത, അടിസ്ഥാന ഐടി പരിജ്ഞാനം, സുരക്ഷിതമായ ഇൻറർനെറ്റ് ഉപയോഗം, സൈബർ സുരക്ഷ, ഐടി അധിഷ്ഠിത തൊഴിൽ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. പരിശീലനം പൂർത്തിയാക്കുന്ന അമ്മമാർക്ക് സ്കൂളിന്റെയും ലിറ്റിൽ കൈറ്റിന്റെയും മുദ്ര പതിപ്പിച്ച സർട്ടിഫിക്കറ്റ് നൽകും.

പദ്ധതിക്കായി സ്കൂളിലുള്ള 2 ഐടി ലാബുകളാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിനോടകം 80 ശതമാനത്തിലധികം അമ്മമാർ പരിശീലനത്തിൽ പങ്കെടുത്തു.

2. ഐടി@ഹോമും ലിറ്റിൽ കൈറ്റ്സും

ഐടി@ ഹോം പദ്ധതി പൂർണ്ണമായും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് നടക്കുന്നത്. നാല് അമ്മമാരെ സഹായിക്കാൻ ഒരു വിദ്യാർത്ഥി എന്ന നിലക്കാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാദിവസവും 4 മണി മുതൽ 5.30 വരെ ചുരുങ്ങിയത് എട്ടു കുട്ടികൾ സേവനം ചെയ്തു വരുന്നു. ഓരോ ദിവസവും കുട്ടികളെ നിശ്ചയിക്കാൻ പ്രത്യേകം ലീഡേഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തലേദിവസം തന്നെ അടുത്ത ദിവസം ക്ലാസ്സിൽ സേവനം ചെയ്യുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് കൈറ്റ് മിസ്ട്രസിനെ ഏൽപ്പിക്കും. നേരത്തെ കമ്പ്യൂട്ടർ ഉപയോഗിച്ച് പരിചയമില്ലാത്ത പ്രായം കൂടിയ അമ്മമാർക്കും ജീവിതത്തിൽ ഒരിക്കൽ പോലും മൗസ് പിടിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത അമ്മമാർക്കും വിദ്യാർഥികളുടെ സേവനം കൂടുതൽ പ്രയോജനകരമായിട്ടുണ്ട്.

ups

3. യു പി ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള പരിശീലനം

താഴ്ന്ന ക്ലാസുകളിൽ നിന്ന് തന്നെ കുട്ടികൾക്ക് ഐടിയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനായി യുപി ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പരിശീലനം നൽകിയിട്ടുണ്ട്.

ഹൈസ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗെയിമുകൾ പരിചയപ്പെടുത്തൽ, മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലയിലായിരുന്നു പരിശീലനം.

4 . ഡിജിറ്റൽ ഓണക്യാമ്പ്

പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഓണക്യാമ്പ് വിവിധ ഡിജിറ്റൽ ഓണാഘോഷ പരിപാടികളോടെ നടത്തി. ഓണാഘോഷം എന്ന തീം അടിസ്ഥാനമാക്കിയായിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങൾ. ഡിജിറ്റൽ ഓണപ്പൂക്കളം, വിവിധ ഗെയിമുകൾ, അനിമേഷനുകൾ, ചിത്രങ്ങൾ, ഓണം പ്രമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയിൽ പരിശീലനം നൽകി. എച്ച് എം മുനീറ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശിഹാബുദ്ദീൻ കരിപ്പാലി അധ്യക്ഷനായി. കുഞ്ഞുമുഹമ്മദ് മാസ്റ്റർ വെറ്റിലപ്പാറ ക്ലാസ് നയിച്ചു. കൈറ്റ് മിസ്ട്രസ് ഷിജി മോൾ, കൈറ്റ് മാസ്റ്റർ സിദ്ദിഖ് അലി, സ്റ്റാഫ് സെക്രട്ടറി സത്താർ മാസ്റ്റർ, ബാബു മാസ്റ്റർ, ജംഷി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

5. ഐടി കോർണറും റോബോട്ടിക് പ്രദർശനവും

ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഐടി കോർണർ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് എം ടി മുനീറ കോർണറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി സത്താർ മാസ്റ്റർ, കൈറ്റ് മാസ്റ്റർ സിദ്ധീഖലി, കൈറ്റ് മിസ്ട്രസ് ഷിജിമോൾ, നിസാം മാസ്റ്റർ, സരിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

കുട്ടികൾ നിർമ്മിച്ച റോബോട്ടിക് ഉപകരണങ്ങൾ, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ, വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗെയിം തുടങ്ങിയവയുടെ പ്രദർശനം നടന്നു. സ്കൂളിലെ 1400 ൽ അധികം വരുന്ന വിദ്യാർത്ഥികളും അധ്യാപകരും പ്രദർശനം കാണാനെത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്തലും പദ്ധതിയുടെ ഭാഗമായിരുന്നു.

6. സ്കൂൾ ഐടി മേള

സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹകരണത്തോടെ സ്കൂൾ ഐടി മേളയുടെ ഭാഗമായി വിവിധ ഐടി മത്സരങ്ങൾ സംഘടിപ്പിച്ചു. ഡിജിറ്റൽ പെയിന്റിംഗ്, ഐടി ക്വിസ്, പ്രോഗ്രാമിംഗ്, മലയാളം ടൈപ്പിംഗ്, വെബ്പേജ് നിർമ്മാണം, ആനിമേഷൻ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു.

7. ഉപജില്ലാ ഐടി മേളയിൽ മൂന്നാം സ്ഥാനം അരീക്കോട് ഉപജില്ലാ ഐ ടി മേളയിൽ ഗവൺമെന്റ് ഹൈസ്കൂൾ പന്നിപ്പാറയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.

8. ജില്ലയിൽ രണ്ടാം സ്ഥാനം

ജില്ലാ പ്രോഗ്രാമിംഗ് മത്സരത്തിൽ ഗവൺമെന്റ് ഹൈസ്കൂൾ പന്നിപ്പാറയ്ക്ക് രണ്ടാം സ്ഥാനം. സ്കൂളിനെ പ്രതിനിധീകരിച്ച് മുഹമ്മദ് ബാദുഷ കെ, മുഹമ്മദ് നിഹാൽ സി കെ, സിനാൻ കെ കെ തുടങ്ങിയ വിദ്യാർത്ഥികളായിരുന്നു പങ്കെടുത്തിരുന്നത്. സമഗ്ര ശിക്ഷാ കേരളം, മലപ്പുറം ജില്ലാ കമ്മിറ്റി നൽകുന്ന 2000 രൂപ സമ്മാനം നേടാനും വിദ്യാർഥികൾ അർഹരായി.

9. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ക്ലാസ്

ഭിന്നശേഷിക്കാരായ സഹപാഠികളെ ഐടിയിൽ താല്പര്യമുള്ളവരാക്കാനും അതുവഴി പഠനം രസകരമാക്കാനും വേണ്ടി അത്തരം വിദ്യാർത്ഥികൾക്ക് വേണ്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശ്രമം നടത്തുന്നുണ്ട്.ആദ്യം ഗെയിമുകൾ നൽകിയും അതിലൂടെ ലളിതമായ പാഠഭാഗങ്ങളിലേക്ക് എത്തിക്കാനുമാണ് ഈ മേഖലയിൽ ശ്രമം നടക്കുന്നത്.