"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 83: വരി 83:
'''പോരൂർ ഗ്രാമം പഞ്ചായത്ത് നേതൃത്വം നൽകുന്ന ഹരിത സഭയിൽ കെ എം എം എ യു പി സ്കൂളിലെ 27കുട്ടികൾ പങ്കെടുത്തു.വീടും, പരിസരവും, വഴിയോരവും, സ്കൂൾ അങ്ങനെ ശുചിത്വ ത്തിന് കുട്ടികളുടെ നേതൃത്വത്തിൽ ശുചിത്വ നവ കേരള പദ്ധതി യാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.പരിപാടിയിൽ സ്കൂൾ റിപ്പോർട്ട്  റാനിയ ബാനു വി എം,ഹിബ ഫാത്തിമ എന്നിവർ ചേർന്ന് അവതരിപ്പിച്ചു.ഹരിത ക്ലബ്ബ് കോഡിനേറ്റർ സിന്ധു ടീച്ചർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിച്ചു.'''
'''പോരൂർ ഗ്രാമം പഞ്ചായത്ത് നേതൃത്വം നൽകുന്ന ഹരിത സഭയിൽ കെ എം എം എ യു പി സ്കൂളിലെ 27കുട്ടികൾ പങ്കെടുത്തു.വീടും, പരിസരവും, വഴിയോരവും, സ്കൂൾ അങ്ങനെ ശുചിത്വ ത്തിന് കുട്ടികളുടെ നേതൃത്വത്തിൽ ശുചിത്വ നവ കേരള പദ്ധതി യാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.പരിപാടിയിൽ സ്കൂൾ റിപ്പോർട്ട്  റാനിയ ബാനു വി എം,ഹിബ ഫാത്തിമ എന്നിവർ ചേർന്ന് അവതരിപ്പിച്ചു.ഹരിത ക്ലബ്ബ് കോഡിനേറ്റർ സിന്ധു ടീച്ചർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിച്ചു.'''


== '''സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി ( STEPS ) 2023-24''' ==
== '''സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്''' ==
'''ചെറുകോട് കെ.എം.എം. എ.യു.പി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കുട്ടികൾ മനസ്സിലാക്കുന്നതിനായി എല്ലാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും പാലിച്ച് കൊണ്ടു തന്നെയാണ് SS ക്ലബ് സ്കൂൾ ലീഡർ  തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.371 വോട്ടോടെ വി. അനീസ് മൻസൂർ  സ്കൂൾ  ലീഡറായും, വി.എം റാനിയ ബാനു  ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു. എച്ച്.എം മുജീബ് മാസ്റ്റർ, വി.പി പ്രകാശ്, ടി. പി ഉനൈസ്, എൻ.പി റഹിയാനത്ത്, ബീഗം നുസ്രത്ത് തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിലെ 84% കുട്ടികളും വോട്ടെടുപ്പിൽ പങ്കാളികളായി .'''
 
=== '''സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി ( STEPS ) 2023-24''' ===
'''14/11/2023 ചെറുകോട് KMMAUPS ൽ SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആറാം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി STEPS സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. 6 ക്ലാസ്സുകളിലായി Projector ഉപയോഗിച്ച് നടത്തിയ പരീക്ഷയിൽ നിന്നും കൂടുതൽ മാർക്കു നേടിയ 3 വിദ്യാർത്ഥികളെ കണ്ടെത്തി. പ്രകാശ് വി പി, റഹിയാനത്ത് എൻ പി, ഉനൈസ് ടി പി,ആയിഷ കെ,സന്തോഷ്‌ കുമാർ, എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.'''
'''14/11/2023 ചെറുകോട് KMMAUPS ൽ SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആറാം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി STEPS സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. 6 ക്ലാസ്സുകളിലായി Projector ഉപയോഗിച്ച് നടത്തിയ പരീക്ഷയിൽ നിന്നും കൂടുതൽ മാർക്കു നേടിയ 3 വിദ്യാർത്ഥികളെ കണ്ടെത്തി. പ്രകാശ് വി പി, റഹിയാനത്ത് എൻ പി, ഉനൈസ് ടി പി,ആയിഷ കെ,സന്തോഷ്‌ കുമാർ, എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.'''



22:42, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

വായന വാരാഘോഷം

        ജൂൺ -19 മുതൽ

     വായനാദിനത്തോടനുബന്ധിച്ച് KMMAUPS  CHERUKODEവായനാവാരം ജൂൺ 19 മുതൽ നടത്താൻ തീരുമാനിച്ചു. ഇതിലേക്ക് വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു

     ജൂൺ 19 വായനാദിനം വിദ്യാരംഗവും മലയാള ക്ലബ്ബും സംയുക്തമായി ആഘോഷിച്ചു.വായന വാരാഘോഷത്തിന്റെ ഭാഗമായി ക്ലാസ് അസംബ്ലി സംഘടിപ്പിച്ചു. പ്രസാദ് മാസ്റ്ററുടെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  പുതുവായിൽ നാരായണ പണിക്കർ സ്മരണ പുതുക്കി എല്ലാ ക്ലാസുകളിലും മികച്ച വായനക്കാരെ കണ്ടെത്തി . ജൂൺ 20ന് എല്ലാ ക്ലാസ്സുകളും അക്ഷരങ്ങൾ കൊണ്ട് അലങ്കരിച്ചു. ജൂൺ 21ന് ക്ലാസുകളിലെ മികച്ച കൈയ്യക്ഷരം ഉള്ള കുട്ടികളെ കണ്ടെത്തി ,സ്കൂൾ തല വിജയിയെ തിരഞ്ഞെടുത്തു.  ജൂൺ 22ന് ജിഷിതടീച്ചറുടെ നേതൃത്വത്തിൽ വായനാദിന ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി. വായനാദിന വാരാഘോഷത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറി നവീകരണം ആരംഭിച്ചു. ലബീബ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറി പുസ്തക വിതരണവും നടത്തി. ഒരാഴ്ചകാലം വായനാദിന ആഘോഷങ്ങൾ നീണ്ടുനിന്നു.

മലയാളം ക്ലബ്ബ്,  വിദ്യാരംഗം ഉദ്ഘാടനം

  2023-24 അധ്യയന വർഷത്തിലെ വിദ്യാരംഗം മലയാളം ക്ലബ്ബ് ഉദ്ഘാടനം22/7/2023നടന്നു.  ഹെഡ്മാസ്റ്റർ ശ്രീ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.പ്രശസ്ത ബാലസാഹിത്യകാരനായ ദിജി ചാലപ്പുറം ഉദ്ഘാടനം ചെയ്തു.ഹാജിറ കൂരി മണ്ണിൽ,സ്റ്റാൻലി എ ഗോമസ്, ജിഷിത. എ എന്നിവർ സംസാരിച്ചു.  മനുഷ്യൻ എല്ലാവർക്കും ആവാം, അധ്യാപകൻ എല്ലാവർക്കും ആകാം  എന്നാൽ ഒരു നല്ല അധ്യാപകൻ അല്ലെങ്കിൽ നല്ല മനുഷ്യൻ ആവേണ്ടതാണ് ജീവിതലക്ഷ്യം ആകേണ്ടത് എന്നാ മനോഹരമായ പ്രസംഗം ദിജി ചാലപ്പുറം കാഴ്ചവെച്ചു. കുട്ടികളുടെ മനോഹരമായ വിവിധ കലാപരിപാടികൾ കഥ കവിത,സ്കിറ്റ്, ലളിതഗാനം എന്നിവ അവതരിപ്പിച്ചു. പ്രസാദ് തേവർക്കാട്ടിൽ നന്ദി പറഞ്ഞു

ജൂലൈ -5 -ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനം മലയാള ക്ലബ്ബും വിദ്യാരംഗവും സംയുക്തമായി ആഘോഷിച്ചു. പ്രസാദ് മാസ്റ്റർ ബഷീർ ദിനത്തെക്കുറിച്ച് കുട്ടികൾക്കായി ചെറു അവതരണം നടത്തി. ജിഷിത ടീച്ചറുടെ നേതൃത്വത്തിൽ ബഷീർ ദിന ക്വിസ് മത്സരവും ആസ്വാദനക്കുറിപ്പ് മത്സരവും നടത്തി. ബാല്യകാലസഖി, വിശ്വ വിഖ്യാതമായ മൂക്ക്, പാത്തുമ്മയുടെ ആട് എന്നീ അദ്ദേഹത്തിൻറെ കൃതികളാണ് 5, 6 ,7 ക്ലാസുകളിലെ വിദ്യാർത്ഥികൾ ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയത്. മത്സര വിജയികളെ തിരഞ്ഞെടുത്തു. ബഷീർ കൃതിയിലെ കഥാപാത്രങ്ങളുടെ മൂന്നു മിനിറ്റിൽ കവിയാത്ത വീഡിയോകൾ ക്ലാസ് ഗ്രൂപ്പിൽ അയച്ചു.ബഷീർ ദിനാഘോഷം വിദ്യാർത്ഥികൾക്ക് വൈക്കം മുഹമ്മദ്  ബഷീറിനെ കുറിച്ച് അറിയാനും അദ്ദേഹത്തിൻറെ കൃതികൾ മനസ്സിലാക്കാനും സാധിക്കുന്ന ഒന്നായിരുന്നു.

കേരളപ്പിറവി ദിനാഘോഷം

നവംബർ 1 കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് കെ എം എം എ യു പി സ്കൂൾ ചെറുകോട് കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.  ഹെഡ്മാസ്റ്റർ മുജീബ് റഹ്മാൻ കേരളത്തെക്കുറിച്ചും അതിന്റെ രൂപീകരണത്തെകുറിച്ചും സംസാരിച്ചു.വിദ്യാരംഗം കൺവീനർ പി പ്രസാദ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഒരാഴ്ചകാലംനീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനമായി.

കേരളപ്പിറവി വാരാഘോഷ പരിപാടികൾ :-

* കൊളാഷ് നിർമ്മാണം

*കേരളത്തെക്കുറിച്ച് മഹാകവികളുടെ ഉദ്ധരണികൾ ശേഖരിക്കൽ.

* കേരള ഗാനാലാപന മത്സരം.

* വെർച്ചൽ സെമിനാർ

* ഇംഗ്ലീഷ് പദങ്ങളുടെ സമാന മലയാള പദപ്രദർശനം.

* പതിപ്പ് നിർമ്മാണം

✨ ഇംഗ്ലീഷ് ക്ലബ്‌ ഉദ്ഘാടനം ✨

2023_ 24 അധ്യായന വർഷത്തെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം 22 /07 /2023 ശനിയാഴ്ച ഉച്ചയ്ക്ക് 2:30 മണിക്ക് ഹെഡ്മാസ്റ്റർ മുജീബ് മാഷിന്റെ അധ്യക്ഷതയിൽ ഫായിസ് മാഷ് ഉദ്ഘാടനം ചെയ്തു.5 F ലെ ഗൗരിനന്ദ സ്വാഗത പ്രസംഗം നടത്തി. അതിന് ശേഷം 7 E, 6Dക്ലാസ്സിലെ കുട്ടികൾ വെൽക്കം song പാടി . തുടർന്ന് 6 F, 6 D ക്ലാസ്സിലെ കുട്ടികൾ മനോഹരമായ വെൽകം dance അവതരിപ്പിച്ചു.Nusrath ടീച്ചർ ഇംഗ്ലീഷ് ക്ലബ്ബിന്റെ പേരിലുള്ള സ്നേഹോപഹാരം അധ്യക്ഷനായ മുജീബ് മാഷ്, ഉദ്‌ഘാടകനായ ഫായിസ് മാഷ്, PTA അംഗം സ്മിത മാഡം എന്നിവർക്ക് നൽകി.പിടിഎ എക്സിക്യൂട്ടീവ് അംഗം സ്മിത മാഡം ആശംസ നേർന്നു.

"ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം " എന്ന വിഷയത്തെ ആസ്പദമാക്കി വളരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് ഹൃദ്യസ്ഥമാകുന്ന രീതിയിൽ പ്രസാദ് മാഷ് ഒരു ഇന്ററാക്റ്റീവ് ക്ലാസ് എടുത്തു.ഈ ചടങ്ങിന്റെ പ്രത്യേകത എന്ന് പറയുന്നത് എല്ലാം കുട്ടികളാൽ നടത്തപ്പെട്ടു എന്നാണ്. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.ഇംഗ്ലീഷ് പാട്ട്,നല്ല ശീലത്തെ കുറിച്ചുള്ള 5F,5 E കുട്ടികളുടെ അവതരണം,6 F, 6G കുട്ടികളുടെ തൊപ്പിക്കച്ചവടക്കാരന്റെ കഥാവിഷ്കാരം,6 F ലെ ഇഷാന്റെ ഇംഗ്ലീഷ് ഭാഷയെ കുറിച്ചുള്ള പ്രസംഗം, എന്നിവ നടന്നു.അൽഷ ഇഷയും റിഷ ഫാത്തിമയും ആശംസ പ്രസംഗം നടത്തി.ഫാത്തിമ 6 E നന്ദി പ്രകാശനവും നടത്തി.അവതാരകമാരായ റുബയും റിഫയും വളരെ ഭംഗിയായി പരിപാടി അവതരിപ്പിച്ചു.

2023-24അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം

ചെറുകോട്കെ.എം.എം.എ.യു.പി.സ്കൂൾ അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം എറിയാട്

എ.യു.പി.സ്കൂൾ അറബിക് അധ്യാപകൻ അബ്ദുൽ ലത്തീഫ് മാസ്റ്റർനിർവഹിച്ചു.ആഗോളഭാഷയായ അറബി ത്വരിതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നും പുതിയ തലമുറക്ക് അതിന്റെ സാധ്യതകൾ വളരെ വലുതാണന്നും അറബി ഭാവിയുടെ ഭാഷയാണന്നും അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അറബിക് അധ്യാപകരായ മുജീബ് റഹ്മാൻ, മുഹമ്മദ് ജുനൈദ് , ഖദീജ , സക്കിയ , അബ്ദുൽ ലത്തീഫ് എന്നിവർ

പ്രസംഗിച്ചു.ഏഴാം തരം ഫാത്തിമ ജിഫ്നയെ ക്ലബ് കൺവീനറായി തിരഞ്ഞെടുത്തു.

 ജൂൺ 26- ലഹരി വിരുദ്ധ ദിനം

       കെ എം എം എ യു പി എസ് ചെറുകോട് ലഹരി വിരുദ്ധ പ്രതിജ്ഞയോടെ കൂടി ആരംഭിച്ചു. ക്ലാസ് തലത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ്  മത്സരവും നടന്നു. അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനയും ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബാഡ്ജ് നിർമ്മാണവും നടന്നു. ശ്രീ വിവേകാനന്ദ പാലേമാട് D.El.Ed  അധ്യാപക വിദ്യാർത്ഥികൾ സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി  ലഹരി വിരുദ്ധ ബാനർ palm hashtag ക്യാമ്പയിനിങ്ങും

അലിഫ് ടാലന്റ് ടെസ്റ്റ്

ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ അലിഫ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 11/ 7/ 2023 ചൊവ്വ  സ്കൂൾ തല അലിഫ് ടാലൻറ് ടെസ്റ്റ് നടന്നു.  ടെസ്റ്റിൽ 50 കുട്ടികൾ പങ്കെടുത്തു . LP വിഭാഗത്തിൽ സുമയ്യ കെ 4 C ഒന്നാം സ്ഥാനവും ഫാത്തിമ റജ 4 C രണ്ടാം സ്ഥാനവും അൻഷിഫ് 4 A മൂന്നാം സ്ഥാനവും നേടി. UP വിഭാഗത്തിൽ നിന്ന് ഫാത്തിമ ജീഫ്ന VK. 7 D ഒന്നാം സ്ഥാനവും ഫാത്തിമ നജ P P 6 D രണ്ടാം സ്ഥാനവും ഹിഷ ഫാത്തിമ K 7 D മൂന്നാം സ്ഥാനവും നേടി..

ഒന്നാം സ്ഥാനം നേടിയ വരെ 15/07/23 ന് നടക്കുന്ന സബ്ജില്ല ടാലന്റ് ടെസ്റ്റിൽ പങ്കെടുപ്പിക്കും.

ഗാന്ധി ദർശൻ ക്ലബ് ഉദ്ഘാടനം

2023-24 അധ്യയന വർഷത്തെ ഗാന്ധിദർശൻ ക്ലബ് ഉദ്ഘടാനം 21/7/23വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് നടന്നു .ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദയൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു .പ്രസാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു .ഗാന്ധി ദർശൻ സമിതിയുടെ കീഴിൽ എന്തെല്ലാം പരിപാടികൾ നടക്കുന്നു എന്ന് നിർദ്ദേശം നൽകി .SRG കൺവീനർ സിന്ധു ടീച്ചർ പ്രകാശ് മാസ്റ്റർ എന്നിവർ സംസാരിച്ചു.സ്കൂൾ ലീഡർ അനീസ് മൻസൂർ നന്ദി പറഞ്ഞു

സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ചാന്ദ്രദിനാഘോഷവും

2023_ 24 അധ്യായന വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം ജൂലായ് 21വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 30 ന് ക്ലബ് കൺവീനർ റാനിയ ബാനുവിന്റെ  അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ എച്ച് എം ശ്രീ മുജീബ് മാസ്റ്ററിനാൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. സ്കൂളിൽ സയൻസ് ക്ലബ്ബിൻറെ പ്രാധാന്യത്തെക്കുറിച്ചും, നിത്യജീവിതത്തിൽ നമുക്ക് ഉണ്ടാവേണ്ട ശാസ്ത്രീയ മനോഭാവത്തെ കുറിച്ച് വളരെ ലളിതമായ രീതിയിൽ  മാഷ് ക്ലാസ് കൈകാര്യം ചെയ്തു

. സഫിയ ടീച്ചർ സയൻസ് ക്ലബ്ബിൻറെ പേരിലുള്ള സ്നേഹോപഹാരം ഉദ്ഘാടകനായ മുജീബ് മാസ്റ്റർക്ക് നൽകി. തുടർന്ന് സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം എച്ച് എം മുജീബ് മാസ്റ്റർ, സഫിയ ടീച്ചർ എന്നിവർ ചേർന്ന് നിർവഹിച്ചു.     തുടർന്ന് ഡോക്യുമെൻററി പ്രദർശനവും, ചാന്ദ്ര പരിവേഷണം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഫാത്തിമ റുബ യുടെ അവതരണവും, സന യുടെ സാങ്കൽപ്പിക ചാന്ദ്രയാത്ര അവതരണവും നടന്നു. അനുശ്രീ ടീച്ചർ ആശംസകൾ നേർന്നു. റിഫ ഫാത്തിമ കൃതജ്ഞതയും രേഖപ്പെടുത്തി .   ക്ലാസ് തലത്തിൽ നടന്ന ചാന്ദ്രദിന കൊളാഷ് പ്രദർശനവും, സയൻസ് ക്ലബ് അംഗങ്ങളുടെയും സയൻസ് അധ്യാപകരുടെയും അധ്യാപക ട്രെയിനിങ് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ  വാട്ടർ റോക്കറ്റ്  വിക്ഷേപണവും നടത്തി ചാന്ദ്രദിനാഘോഷം അവസാനിപ്പിച്ചു.

ചാന്ദ്രദിനം -റോക്കറ്റ് നിർമ്മാണ മത്സരം, ക്വിസ് മത്സരം

     ജൂലൈ 21 ചാന്ദ്രദിനത്തിനോടനുബന്ധിച്ച് കെ എം എം എ യു പി എസ് ചെറുകോട്, ജൂലൈ 20ന് റോക്കറ്റ് നിർമ്മാണ മത്സരം നടത്തി. യു പി തലത്തിൽ ഒരു ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ വീതമുള്ള ഒരു ടീമാണ് മത്സരത്തിന് പങ്കെടുത്തത്. റോക്കറ്റ് നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ വിദ്യാർത്ഥികൾ കൊണ്ടു വന്ന് ഒരു മണിക്കൂർ കൊണ്ട് റോക്കറ്റുകൾ നിർമ്മിച്ചു. സയൻസ് ക്ലബ് അംഗങ്ങളായ ഹക്കീം മാസ്റ്റർ അനുശ്രീ ടീച്ചർ എന്നിവർ റോക്കറ്റ് നിർമ്മാണ മത്സരത്തിന് നേതൃത്വം നൽകി. വിദ്യാർഥികളുടെ ശാസ്ത്രീയ മനോഭാവം , കല, പ്രവർത്തിപരിചയ കഴിവുകൾ ഉയർത്താൻ ഈ പരിപാടിയിലൂടെ കഴിഞ്ഞു. വിജയികളെ തിരഞ്ഞെടുത്തു നിർമിച്ച റോക്കറ്റുകൾ പ്രദർശനത്തിന് വച്ചു. കൂടാതെ അന്നേദിവസം തന്നെ ചാന്ദ്രദിനവുമായിബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി.

സംസ്കൃത ക്ലബ്ബ് ഉദ്ഘാടനം

2023_ 24 അധ്യായന വർഷത്തെ സംസ്കൃത ക്ലബ് ഉദ്ഘാടനം 21 /07 /2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 30 പി എമ്മിന് ഹെഡ്മാസ്റ്റർ മുജീബ് മാഷിൻറെ അധ്യക്ഷതയിൽ ചേർന്ന് പരിപാടിയിൽ ശ്രീ ശിവകുമാരൻ മാസ്റ്ററിനാൽ ഉദ്ഘാടനം ചെയ്യപ്പെട്ടു സംസ്കൃതഭാഷയുടെ മഹത്വം എന്ന വിഷയത്തെ അധികരിച്ച് വളരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് ഹൃദ്യസ്ഥമാകുന്ന രീതിയിൽ മാഷ് ക്ലാസ് കൈകാര്യം ചെയ്തു ചടങ്ങിൽ സ്റ്റാൻലി മാസ്റ്റർ സ്വാഗതവും ,പിടിഎ എക്സിക്യൂട്ടീവ് അംഗം സജ്ന ടീച്ചർ ആശംസ നേർന്നു ,ക്ലബ്ബ് കൺവീനർ വീണ കൃതജ്ഞതയും രേഖപ്പെടുത്തി തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി

ഗണിത ക്ലബ്‌ ഉദ്ഘാടനം

    20/7/2023 വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 നു കെ. എം. എം. എ. യു. പി. സ്കൂൾ ചെറുകോട് ഗണിത ക്ലബ്‌ ഉദ്ഘാടനം നടത്തി.കുട്ടി ക്ലബ്‌ അംഗം ഫാത്തിമ ലൈബ പി സ്വാഗതം ആശംസിച്ചു. ശ്രീമതി സിന്ധു ടീച്ചർ അധ്യക്ഷയായ  ചടങ്ങിൽ, H. M. ശ്രീ മുജീബ് റഹ്മാൻ ആശംസ പറഞ്ഞു. ശ്രീമതി T. K. ശോഭ ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളുമായി സംവദിച്ചു.കുട്ടികൾ നിർമ്മിച്ച വിവിധജോമട്രിക്കൽചാർട്ടുകളുടെ പ്രദർശനം നടത്തി. കുട്ടികൾക്ക് വ്യത്യസ്ത പസിലുകൾ, ഗെയിംസ് എന്നിവ പരിചയപ്പെടുത്തി, ഗണിത ക്ലബ്‌ കൺവീനർ ശ്രീമതി അയ്നു റഹ്മത് നന്ദി പറഞ്ഞു

മലപ്പുറം ജില്ലാ തല പരിസ്ഥിതി ദിനം - ജൂൺ 5

              മലപ്പുറം ജില്ലാതല പരിസ്ഥിതി ദിനം ചെറുകോട് കെ എം എം എ യു പി സ്കൂളിൽ വെച്ചാണ് നടത്തിയത്

             HM മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ  വണ്ടൂർ MLA ശ്രീ AP .അനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.പോരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. വണ്ടൂർ ഡി.ഇ.ഒ ഉമ്മർ എടപ്പറ്റ മുഖ്യ സന്ദേശം നൽകി. വണ്ടൂർAEO A.അപ്പുണ്ണി സാർ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ,പി.ടി.എ പ്രസിഡണ്ട് ഹാരിസ് ബാബു. U ടാഗ് പ്രകാശനം നടത്തി. മാനേജർ .നാസർ മാസ്റ്റർ ഈ വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ റാഷിദ് ,ശങ്കരനാരായണൻ,പി ടി എ പ്രസിഡണ്ട് സ്മിത എന്നിവർ ആശംസ അർപ്പിച്ചു. സ്കൂൾ ഹരിത ക്ലബ്ബ് കോർഡിനേറ്റർ കെ വി സിന്ധു നന്ദി രേഖപ്പെടുത്തി.

       എല്ലാ കുട്ടികൾക്കും തൈവിതരണം നടത്തി പരിസ്ഥിതി ദിന ക്വിസ് ,പോസ്റ്റർ മത്സരം എന്നിവയും നടത്തുകയുണ്ടായി

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു. അതിനായി 5, 6 ,7 ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും പോസ്റ്ററുകൾ നിർമ്മിച്ചു. ക്ലാസ്തല ക്വിസ് മത്സരവും നടത്തി.സമ്മാനാർഹരായ കുട്ടികളെ തിരഞ്ഞെടുത്തു. സയൻസ് ക്ലബ്ബിൽ അംഗങ്ങളായ അധ്യാപകർ നേതൃത്വം നൽകി.

ഹരിത സഭ

പോരൂർ ഗ്രാമം പഞ്ചായത്ത് നേതൃത്വം നൽകുന്ന ഹരിത സഭയിൽ കെ എം എം എ യു പി സ്കൂളിലെ 27കുട്ടികൾ പങ്കെടുത്തു.വീടും, പരിസരവും, വഴിയോരവും, സ്കൂൾ അങ്ങനെ ശുചിത്വ ത്തിന് കുട്ടികളുടെ നേതൃത്വത്തിൽ ശുചിത്വ നവ കേരള പദ്ധതി യാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.പരിപാടിയിൽ സ്കൂൾ റിപ്പോർട്ട്  റാനിയ ബാനു വി എം,ഹിബ ഫാത്തിമ എന്നിവർ ചേർന്ന് അവതരിപ്പിച്ചു.ഹരിത ക്ലബ്ബ് കോഡിനേറ്റർ സിന്ധു ടീച്ചർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിച്ചു.

സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്

ചെറുകോട് കെ.എം.എം. എ.യു.പി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കുട്ടികൾ മനസ്സിലാക്കുന്നതിനായി എല്ലാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും പാലിച്ച് കൊണ്ടു തന്നെയാണ് SS ക്ലബ് സ്കൂൾ ലീഡർ  തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.371 വോട്ടോടെ വി. അനീസ് മൻസൂർ  സ്കൂൾ  ലീഡറായും, വി.എം റാനിയ ബാനു  ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു. എച്ച്.എം മുജീബ് മാസ്റ്റർ, വി.പി പ്രകാശ്, ടി. പി ഉനൈസ്, എൻ.പി റഹിയാനത്ത്, ബീഗം നുസ്രത്ത് തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിലെ 84% കുട്ടികളും വോട്ടെടുപ്പിൽ പങ്കാളികളായി .

സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി ( STEPS ) 2023-24

14/11/2023 ചെറുകോട് KMMAUPS ൽ SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആറാം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി STEPS സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. 6 ക്ലാസ്സുകളിലായി Projector ഉപയോഗിച്ച് നടത്തിയ പരീക്ഷയിൽ നിന്നും കൂടുതൽ മാർക്കു നേടിയ 3 വിദ്യാർത്ഥികളെ കണ്ടെത്തി. പ്രകാശ് വി പി, റഹിയാനത്ത് എൻ പി, ഉനൈസ് ടി പി,ആയിഷ കെ,സന്തോഷ്‌ കുമാർ, എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.

STEPS സ്കൂൾ തല സ്ക്രീനിംഗ് ടെസ്റ്റ് വിജയികൾ:-

1. മുഹമ്മദ് റാബിത്ത്.കെ            2. ഫരീദ. വി. എം                       3. അഷിത .ഇ

ശിശുദിനാചരണം

നവംബർ 14, ശിശുദിനം

SS ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. രാവിലെ പ്രത്യേകമായി സ്കൂൾ അസംബ്ലി നടത്തി. എല്ലാ കുട്ടികളും, അധ്യാപകരും വെള്ളപേപ്പർ കൊണ്ടു നിർമ്മിച്ച നെഹ്റു തൊപ്പി ധരിച്ചാണ് അസംബ്ലിയിൽ അണിനിരന്നത്.

     HM മുജീബ് മാസ്റ്റർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും പ്രകാശ് മാസ്റ്റർ ശിശുദിനാശംസകളും നൽകി. വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ അനുമോദിച്ചു. അവർക്ക്  ഉപഹാരങ്ങൾ നൽകി.