"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 142: വരി 142:
=== കുട്ടി കൗൺസിൽ ===
=== കുട്ടി കൗൺസിൽ ===
[[പ്രമാണം:17092 kutticouncil.jpg|ലഘുചിത്രം|227x227ബിന്ദു]]
[[പ്രമാണം:17092 kutticouncil.jpg|ലഘുചിത്രം|227x227ബിന്ദു]]
യുനെസ്കോയുടെ സാഹിത്യ നഗരം പദവി നേടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിച്ച  കുട്ടികളുടെ കൗൺസിലിൽ ഹനീന ഫാത്തിമ, എന്നിവർ പങ്കെടുത്തു. സാഹിത്യ നഗരം പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന നിർദ്ദേശങ്ങൾ കുട്ടി കൗൺസിലർമാർ മുന്നോട്ട് വെക്കുകയും പദവി നേടിയെടുക്കാനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
യുനെസ്കോയുടെ സാഹിത്യ നഗരം പദവി നേടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിച്ച  കുട്ടികളുടെ കൗൺസിലിൽ ഹനീന ഫാത്തിമ,ഫറ ഫാത്തിമ  എന്നിവർ പങ്കെടുത്തു. സാഹിത്യ നഗരം പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന നിർദ്ദേശങ്ങൾ കുട്ടി കൗൺസിലർമാർ മുന്നോട്ട് വെക്കുകയും പദവി നേടിയെടുക്കാനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.





12:29, 18 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

മികവ് പ്രോജക്ട്

സ്‌കൂൾ പ്രവേശന കവാടം

കാലിക്കറ്റ് ഗേൾസ് സ്‌കൂളിനെ അന്തർദേശീയ നിലവാരത്തിലുള്ള ഒരു വിദ്യാലയമാക്കി പരിവർത്തിപ്പിക്കുകയും ഓരോ വിദ്യാർത്ഥിക്കും അവളുടെ ഏറ്റവും ഉയർന്നതലത്തിലുള്ള പ്രതിഭയെ വളർത്തിയെടുക്കാനും കഴിയുന്നതരത്തിൽ അക്കാദമിക നിലവാരം ഉയർത്തുകയും ചെയ്യുക.

ലക്ഷ്യങ്ങൾ

Students Training for Mikavu Project
  • നിലവിലുള്ള ഭൗതിക സൗകര്യങ്ങളെ ദേശീയ നിയലവാരത്തിലെത്തിക്കുക
  • ഓരോ ക്ലാസിലും ഹൈടെക്ക് സൗകര്യങ്ങൾ ഒരുക്കി അധ്യാപനം ആധുനികവൽക്കരിക്കുക
  • അക്കാദമിക രംഗത്ത് സമഗ്രമായ പരിവർത്തനം സൃഷ്ടിക്കുക
  • ക്യാംപസിൽ വിദ്യാർത്ഥി കേന്ദ്രീകൃത പഠനാന്തരീക്ഷം സൃഷ്ടിക്കുക
  • പഠ്യേതര പ്രവർത്തനങ്ങൾ, സ്പോർട്സ് തുടങ്ങിയ വിനോദങ്ങൾക്ക് മികച്ച സാഹചര്യങ്ങൾ ഒരുക്കുക
  • അധ്യാപകർക്ക് മികച്ച പരിശീലനം നൽകി ടീച്ചിംഗ് ലേർണിംഗ് പ്രോസസ്സ് ഉന്നത നിലവാരത്തിലെത്തിക്കുക.
  • ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കുവാൻ കഴിയുന്ന തരത്തിൽ ഭാവി തലമുറയെ വാർത്തെടുക്കാൻ പ്രചോദനം നല്കുന്നതിനിന് വേണ്ടി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുക
  • മറ്റു സ്‌കൂളുകൾക്ക് മാതൃകയാക്കാവുന്ന തരത്തിൽ മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക.
  • ദേശീയ, അന്തർദേശീയ തലത്തിലുള്ള സ്‌കൂൾ സ്റ്റാൻഡേർഡ് കൾ നടപ്പിലാക്കി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുക

ആസൂത്രണവും നടത്തിപ്പും

Training for Students and Parents

പദ്ധതി നടത്തിപ്പിനായി 2015 ൽ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി രൂപവൽക്കരിച്ചു. മാനേജിംഗ് കമ്മിറ്റി, പി.ടി.എ, വാർഡ് കൗൺസിലർ, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, മറ്റു അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ എസ്.എം.സി കമ്മിറ്റിയിൽ അംഗങ്ങളാണ്.

Parents Training for School Development
Parents SWOT Analysis for School Development

സ്‌കൂളിലെ പ്രവർത്തനത്തെ വിത്യസ്ത മേഖലകളാക്കിത്തിരിച്ച് അധ്യാപകരടങ്ങുന്ന ഓരോ ടീമിന് നൽകി. സ്‌കൂളിന്റെ മൊത്തം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പ്രൊജക്റ്റ് കോഡിനേറ്റർ, ദേശീയ അന്തർദേശീയ സ്റ്റാൻഡേർഡ്‌കൾ പരിശോധിച്ച് സ്‌കൂളിന് സ്വന്തമായി സ്റ്റാൻഡേർഡ്‌കൾ രൂപപ്പെടുത്താൻ സ്റ്റാൻഡേർഡൈസേഷൻ കോഡിനേറ്റർ, അക്കാദമിക രംഗത്തെ ശാക്തീകരിക്കാൻ അക്കാദമിക കോഡിനേറ്റർ, ഹെൽത്ത് കോഡിനേറ്റർ , ഹ്യുസ് കീപ്പിങ് കോഡിനേറ്റർ, കോ-കരിക്കുലർ കോഡിനേറ്റർ, ഡിസിപ്ലിൻ , ടാലെന്റ്റ് ലാബ്, ലൈബ്രറി, കോംപ്റ്റിറ്റിവ് പരീക്ഷകൾ, അലുംനി തുടങ്ങി വിവിധങ്ങളായ കമ്മിറ്റികളാണ് സ്‌കൂളിനെ മികവിന്റെ കേന്ദ്രമാകുന്നതിനു വേണ്ടി പ്രവർത്തനം സജ്ജമായിട്ടുള്ളത്. എസ്.എം.സി ഈ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയും, പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.

എസ്.എം.സി കമ്മിറ്റി രണ്ടു മാസത്തിലും, എസ്.എം.സി എക്സി. കമ്മിറ്റി ഓരോ ആഴ്ചയിലും, പി.ടി.എ കമ്മിറ്റി ഓരോ മാസത്തിലും യോഗം ചേരുന്നു. സ്‌കൂൾ സ്റ്റാൻഡേർഡൈസേഷൻ കമ്മിറ്റിയാണ് സ്‌കൂളിന്റെ ഓരോ പ്രവർത്തനങ്ങളെയും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ ആയി രൂപപ്പെടുത്തുന്നത്. രൂപപ്പെടുത്തിയ പ്രൊസീജറുകൾ എസ്.എം.സി യിൽ അവതരിപ്പിക്കുകയും നടപ്പിലാക്കാൻ അനുമതി നേടുകയും ചെയ്യുന്നു. തുടർന്ന് ഈ പ്രൊസീജറിൽ പറഞ്ഞ രൂപത്തിലായിരിക്കും ആ പ്രവർത്തനം നടക്കുന്നത്. ഉദാഹരണത്തിന് : സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ ഫോർ ഡിസിപ്ലിൻ, സ്‌കൂളിലെ ഡിസിപ്ലിൻ എവ്വിധമായിരിക്കണമെന്നും, അത് എങ്ങിനെയാണ് മോണിറ്റർ ചെയ്യേണ്ടതെന്നും വളരെ വ്യക്തമായി നിർദേശിക്കുന്നു. ഇത്തരത്തിലുള്ള 30 പ്രൊസീജറുകൾ ആണ് ഇപ്പോൾ സ്‌കൂളിൽ നടപ്പിൽ വരുത്തിയിരിക്കുന്നത്.

നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിട്ട വെല്ലുവിളികളും അവ പരിഹരിച്ച മാർഗ്ഗങ്ങളും

Students SWOT Analysis

സ്‌കൂളിനെ അന്തർദേശീയ നിലവാരത്തിലെത്തിക്കുന്നതിനുള്ള പ്രൊജക്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെന്റ് കോഴിക്കോട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോട് എന്നിവിടങ്ങളിലെ പ്രഗത്ഭരുടെ ചർച്ച നടത്തി. കോഴിക്കോട് നടക്കാവ് സ്‌കൂൾ പ്രിസം പദ്ധതിയുമായി ഒട്ടേറെ ആശയ വിനിമയം നടത്തി. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ, ഐ.എസ്.ഒ എന്നിവയുടെ വിവിധ സ്‌കൂൾ സ്റ്റാൻഡേർഡ്കൾ പരിശോധിച്ചു.

തുടർന്ന് SWOT അനാലിസിസ് , Requirement അനാലിസിസ് എന്നിവ നടത്തി വളരെ ബൃഹത്തായ ഒരു പ്രോജക്ടിന് രൂപം നൽകി. 5 വര്ഷം കൊണ്ട് നടപ്പിലാക്കാവുന്ന 10 കോടി രൂപയുടെ പ്രോജക്ടാണ് രൂപപ്പെടുത്തിയത്.

SMC Review Meeting

പ്രോജെക്ടിനാവശ്യമായ ഈ ഫണ്ട് സ്വരൂപിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എയിഡഡ് സ്‌കൂളായതിനാൽ ഗവർമെന്റ് ഫണ്ട് ലഭിക്കില്ല. അത് കൊണ്ട് പൊതുജന പങ്കാളിത്തത്തോടെ ഫണ്ട് സ്വരൂപിക്കാൻ എസ്.എം.സി കമ്മിറ്റി തീരുമാനമെടുത്തു.

തുടർന്ന് എസ്.എം.സി പ്രതിനിധികൾ നാട്ടിലെ പൗരപ്രമുഖരുമായും സാമ്പത്തിക ശേഷിയുള്ളവരുമായും ചർച്ചകൾ നടത്തി. മിക്കവരും സ്‌കൂൾ വികസനത്തിന് ധന സഹായം നല്കാമെന്നേൽക്കുകയും അവ നല്കുകകയും ചെയ്തു. അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും സാമ്പത്തിക സഹായം നൽകിയതിന്റെ ഫലമായി 2020 ആവുമ്പോഴേക്കും 5 കോടി രൂപയുടെ പ്രവർത്തനങ്ങൾ സ്‌കൂളിൽ നടപ്പിൽ വരുത്താൻ കഴിഞ്ഞു.

നേട്ടങ്ങൾ

School Awards
  • സ്‌കൂളിലെ ഓരോ പ്രവർത്തനവും കൃത്യമായി നടപ്പിൽ വരുത്താനും അവ മോണിറ്റർ ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനും വ്യക്തമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ വഴി സാധിക്കുന്നു.
പഠനം ലളിതം സാധ്യം
  • സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർധിച്ചു
  • സ്‌കൂളിലെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ പെൺകുട്ടികൾക്കും രക്ഷിതാക്കള്ക്കും ഒരുപോലെ ആത്മവിശ്വാസം നൽകുന്നു.
  • സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് പഠന സൗഹൃദന്തരീക്ഷം നൽകാൻ കഴിഞ്ഞു
  • വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലന പ്രവർത്തങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു, ഇത് കുട്ടികളിൽ കൂടുതൽ ആത്മവിശ്വാസം വളർത്തുന്നു.
  • വിത്യസ്ത പരിശീലന പരിപാടികളിലൂടെ അധ്യാപകർക്ക് കൂടുതൽ മികച്ച രീതിയിൽ ടീച്ചിംഗ് ലേർണിംഗ് പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താൻ ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്തു.
  • ക്രമാനുഗതമായി കുട്ടികളിൽ അക്കാദമിക നിലവാരം ഉയർന്നു.
School Assembly
  • പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുകയും അവ വിലയിരുത്തുകയും ചെയ്യുന്നു.
Talent Hub Inauguration
  • ടാലന്റ് ക്ലബ് രൂപീകരിച്ച് മികച്ച കുട്ടികൾക്ക് വിത്യസ്ത മേഖലകളിൽ കൂടുതൽ പരിശീലനം നടത്തുന്നു.
  • യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളര്ഷിപ്പുകളിൽ നന്നായി പരിശീലനം നൽകിയതിനാൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ് നേടാനായി.
  • പുതിയ ഗൈഡ്‌സ് യുണിറ്റ് ആരംഭിക്കുകയും ഈ വര്ഷം 10 കുട്ടികൾക്ക് രാജ്യ പുരസ്‌കാര അവാർഡ് ലഭിക്കുകയും ചെയ്തു
  • ജില്ലാ തലത്തിലും ക്ലസ്റ്റർ തലത്തിലും മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, മികച്ച യുണിറ്റ്, മികച്ച എൻ.എസ്.എസ്. വളണ്ടിയർ അവാർഡ്, മികച്ച കരിയർ മാസ്റ്റർക്കുള്ള അവാർഡ്, സ്വച്ഛ് വിദ്യാലയ പുരസ്കാരത്തിൽ 4 സ്റ്റാർ അവാർഡ്, മികച്ച പ്രവർത്തനങ്ങളുടെ ഫലമായി 2017 ലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മികച്ച 100 സ്‌കൂളുകളിൽ ഒന്നായി മാറി, തുടങ്ങിയ വ്യത്യസ്തങ്ങളായ അവാർഡുകൾ ഈ കഴിഞ്ഞ 5 വർഷത്തിനിടയിൽ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.
  • 2019 ൽ എസ്.എസ്.എൽ.സി, വി.എച്ച് .എസ്. ഇ, ഹയർസെക്കന്ററി കൊമേഴ്‌സ് വിഭാഗങ്ങൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി.
  • 2021 ൽ എസ്.എസ്.എൽ.സി, ഹയർസെക്കന്ററി ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി.

ഡ്രീം ഫെയർ 2015

യു.പി. വിഭാഗത്തിലെ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ നിർമ്മിച്ച റോക്കറ്റുകൾ വിക്ഷേപിച്ച് കൊണ്ടാണ് ഉദ്ഘാടനം നടന്നത്. ഈ റോക്കറ്റുകൾ കാണികളെ ആവേശത്തിലും വിസ്മത്തിലും ആക്കികൊണ്ട് ആകാശമണ്ഡലത്തിലേക്ക് ഉയർന്നു. ഹൈസ്ക്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ ഹബിൾ സ്പേസ് സ്ക്കോപ്പ് ഒരു മാതൃക പ്രദർശിപ്പിച്ചിരുന്നു. സ്പേസ് സ്ക്കോപ്പ് വിക്ഷപണത്തിന്റെ 25ാം വാർഷികം ആഘോഷിച്ചിരുന്ന ആ വേളയിൽ ഈ മാതൃക ഏറെ ശ്രദ്ധേയമായിരുന്നു. സബ് ജില്ലയിലെ ഹൈസ്ക്കൂളുകളേയും യു പി സ്ക്കൂളുകളേയും ഉൾപ്പെടുത്തി കൊണ്ട് ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അന്നത്തെ ടൂറിസം മന്ത്രി അനിൽകുമാർ മെഗാ ക്വിസ്വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജ്ഞാന പ്രദർശനത്തിനായി 47 സ്റ്റാളുകൾ ഒരുക്കിയിരുന്നു.

ജൈവവൈവിധ്യ പാർക്ക്

ഏകദേശം 50ഇനങ്ങളിൽ പെട്ട ചെടികൾ ഇതിലുണ്ട്. ഫലവൃക്ഷങ്ങൾ, പൂചെടികൾ, വള്ളിച്ചെടികൾ, ഔഷധ സസ്യങ്ങൾ എന്നിവ മാത്രമല്ല ഒരു കുഞ്ഞു തടാകത്തിൽ അലങ്കാര മത്സ്യത്തേയും ഇവിടെ സംരക്ഷിച്ചു പോരുന്നു. പൂന്തോട്ടത്തിൽ ദിവസേന എത്തിച്ചേരുന്ന കുഞ്ഞു പക്ഷികളും പൂമ്പാറ്റകളും തേനീച്ചകളും മറ്റും കണ്ണിനും മനസ്സിനും വളരെ സന്തോഷം പകരുന്നു. ഇതിനോടൊപ്പം സ്ക്കൂളിന്റെ പിറക് വശത്തായ് സർക്കാറിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് സീഡ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു പാർക്ക് നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ ലക്ഷ്യം താഴെ പറയുന്നവയാണ്

  1. ജൈവ വൈവിദ്യമെന്നാൽ എന്ത്, എന്തിന്, എങ്ങനെ എന്ന് കുട്ടികളടങ്ങുന്ന സമൂഹത്തെ ബോധവത്കരിക്കുക
  2. വളരെ പരിമിതമായ സ്ഥലത്ത് വിവിധയിനം പക്ഷിലദാധികളെയും ജീവികളേയും ഒരുമിച്ച് താമസിപ്പിക്കാമെന്നതിന് മാതൃകയാക്കുക
  3. പരിമിതമായ സ്ഥലത്ത് ഒരു പാർക്ക് നിർമിക്കുമ്പോൾ ഉപയോഗിക്കാവുന്ന, താഴെ പറയുന്ന മാർഗങ്ങൾ പരിചയപ്പെടുത്തുക
  • മൾച്ചിംഗ് (പുതയിടുക)
  • വെർട്ടിക്കൽ ഗാർഡൻ
  • ടവർ ഗാർഡൻ
  • അപ് സൈക്ക്ലിംഗ് ഓഫ് പ്ലാസ്റ്റിക്
  • ഫേർട്ടിഗേഷൻ
  • വിവിധയിനം തുള്ളിനന
  • ഹാഗിംഗ് ഗാർഡൻ

പാർക്കിന്റെ ഭാഗമായ് പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും അവക്ക് വംശവർദ്ധനവിന് സഹായിക്കുന്നതിനുമായിട്ടള്ള ഒരു ബട്ടർഫ്ലൈ ഗാർഡൻ നിർമ്മിച്ചിട്ടുണ്ട്. ഇത് പൂമ്പാറ്റകളെയും തേനീച്ചകളേയും പോലുള്ള ജീവികൾ മാനവരാശിയുടെ നിലനിൽപ്പിന് എത്രത്തോളം ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്

  1. കുട്ടികളടങ്ങുന്ന സമൂഹത്തിന് ഈ വക പ്രവർത്തനങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യവുമുണ്ട്.

ബട്ടർഫ്ലൈ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള ബട്ടർഫ്ലൈ പഡ്ലിംഗ് പോഡ് അതിനു ചുറ്റും സ്ഥാപിക്കാൻ നിശ്ചയിച്ചിരിക്കുന്ന ഇല്ലിവേലി എന്നിവ കുട്ടികൾക്ക് പുതിയ അനുഭവമായിരിക്കും

ജൈവ വൈവിദ്യ പാർക്കിനോടനുബന്ധിച്ചുള്ള പഠനപ്രവർത്തനങ്ങൾ

  • ഇത്തവണത്തെ ശാസ്ത്രോത്സവത്തിൽ ജൈവവൈവിദ്യ പാർക്കിനോടനുബന്ധിച്ചുള്ള പ്രോജക്ട് തയ്യാറാക്കിയിരിക്കുന്നു. ഇതുവഴി മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കും ജൈവവൈവിദ്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
  • ഒരു ജൈവ വൈവിദ്യ ആൽബം നിർമ്മിക്കുന്നുണ്ട്. ഇത് കുട്ടികൾക്ക് ഭാവിയിൽ റഫറൻസിനായി ഉപയോഗിക്കാവുന്നതാണ്

സമൂഹത്തിനുള്ള പങ്ക്

  • സ്ക്കൂൾ മാനേജ്മെന്റ് ഇത‌ിനു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ആവശ്യപ്പെടുന്നതിനനുസരിച്ച് ചെയ്തു തരുന്നുണ്ട്
  • പി ടി എ അംഗങ്ങൾ ഇതിനു വേണ്ട എല്ലാ പ്രോത്സാഹനവും നൽകുന്നു.

Catch them Young

ഓരോ കുട്ടിയും സവിശേഷമായ കഴിവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന സവിശേഷ പദ്ധതിയാണ് Catch Them Young.

ഉദ്ദേശ്യങ്ങൾ

  • വിദ്യാലയത്തിലെ പ്രതിഭാശാലികളായ പെൺകുട്ടികളെ കണ്ടെത്തുകയും അവരുടെ കൂട്ടായ്മ രൂപപ്പെടുത്തുകയും ചെയ്യുക
  • കുട്ടികളുുടെ നൈസർഗികമായ കഴിവുകൾ കണ്ടെത്തി വ്യത്യസ്തമായ പരിശീലന പരിപാടികളിലൂടെ അവ പരിപോഷിപ്പിക്കുക
  • വായന, മുഖാമുഖം, പ്രചോദനാത്മക ക്ലാസുകൾ, സഹവാസ ക്യാമ്പുകൾ, ശില്പശാലകൾ തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങൾ നല്കി കുട്ടികളിൽ ആത്മവിശ്വാസവും ജീവിത നൈപുണീ വികാസവും ഉറപ്പു വരുത്തുക
  • വായനശാലകൾ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, എൻ.ജി.ഒ. കൾ തുടങ്ങി വിവിധ പിന്തുണാ സംവിധാനങ്ങളുമായി പ്രദാനം ചെയ്യുക

പ്രധാന പ്രവർത്തനങ്ങൾ ഘട്ടം 1 : കുട്ടികളെ കണ്ടെത്തൽ - 5/7/2016 a) സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷ, പൊതുവിജ്ഞാനം മേഖലകളിൽ അഭിരുചി പരീക്ഷ b) കുട്ടികളുടെ സർഗരചനകളുടെ വിലയിരുത്തൽ c) കുട്ടികളുടെ ഗൃഹസന്ദർശനവും അവസ്ഥാവിശകലനവും എന്നീ 3 ഘട്ടങ്ങളിലൂടെയാണ് കുട്ടികളെ ഈ പദ്ധതിലേക്ക് തെരെഞ്ഞെടുത്തത്

ഘട്ടം 2 കുട്ടികൾക്കായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ എല്ലാ ശനിയാഴ്ചകളിലും രാവിലെ മുതൽ വരെയാണ് Catch Them Young കുട്ടികൾക്കായി വ്യത്യസ്ത വിഷയങ്ങളിൽ ശില്പശാല ക്ലാസ് മുഖാമുഖം സർഗ്ഗക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നത് 1) തുടക്കം - ഏകദിന മോട്ടിവേഷൻ ക്ലാസ് RP 1. Dr. സനാദനൻ 2) മുജീബ് മഞ്ചേരി തിയതി 13/8/16 18/2/17 2)വിഷയാധിഷ്ഠിത ക്ലാസുകൾ (ഗണിതം, ഫിസിക്സ് /കെമിസ്ട്രി, ബയോളജി, സാമുഹ്യശാസ്ത്രം, ഇംഗ്ലീഷ്.....) 3) പഠന വിനോദയാത്ര (വയനാട് - എടക്കൽ ഗുഹ) തിയതി 11/02/17 4) തൊഴിലധിഷ്ഠിത ക്ലാസുകൾ 4 ക്ലാസുകൾ

2023-24 പ്രവർത്തനങ്ങൾ

വിംഗ്സ് ലീഡർഷിപ് ക്യാമ്പ്

കാലിക്കറ്റ്‌ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥിനികൾക്കും മെയ്‌ 16,17,18,30,31 തീയതികളിലായി  ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിച്ചു. ഗോൾ സെറ്റിങ്, ഹാപ്പി ലേണിംഗ്, സെൽഫ് അവെയർനെസ്സ്, തീയേറ്റർ വർക് ഷോപ്, ഇഫക്റ്റീവ് കമ്മ്യൂണിക്കേഷൻ, സ്‌ട്രെങ്ത് ഓഫ് അഡോൾസ്സന്റ്സ് എന്നീ 6 വിഷയങ്ങൾ ആണ് ക്യാമ്പിൽ ചർച്ച ചെയ്തത്. കേരളത്തിലെ അറിയപ്പെടുന്ന പ്രഗത്ഭരായ ടെയിനർമാർ ആണ് പരിശീലനം നൽകിയത്. 262 കുട്ടികൾ 5 ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ പങ്കെടുത്തു.  കുട്ടികളിൽ ലക്ഷ്യബോധം, പഠനാഭിരുചി എന്നിവ വളർത്തുന്നതിനും മാനസികോല്ലാസം നേടുന്നതിനും പ്രസ്തുത ക്യാമ്പിലൂടെ സാധിച്ചു.

കൂടാതെ സ്കൂളിൽ പുതുതായി അഡ്മിഷൻ ലഭിച്ച അഞ്ചാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും മെയ്‌ 26,27,29 തീയതികളിലായി സ്കൂളിൽ വെച്ച് 3 ദിവസത്തെ ആക്ടിവിറ്റി ബേസ്ഡ് ക്യാമ്പ് സംഘടിപ്പിച്ചു . ഗോൾ സെറ്റിങ്, ക്രിയേറ്റിവിറ്റി, വാല്യൂസ്, തിയേറ്റർ വർക് ഷോപ്, ലീഡർഷിപ്, ക്യാരക്ടർ ബിൽഡിംഗ്‌ തുടങ്ങി 6 വിഷയത്തിൽ ആക്ടിവിറ്റികളിലൂടെ ആയിരുന്നു ക്യാമ്പ്. പുതിയ കുട്ടികൾക്കു സ്കൂൾ സാഹചര്യം മനസ്സിലാക്കാനും പരസ്പരം പരിചയപ്പെടാനും ക്യാമ്പ് സഹായകമായി.


പ്രവേശനോത്സവം -വരവേൽപ്പ്

അവധിക്കാലത്തിന്റെ ആഘോഷങ്ങളെല്ലാം അവസാനിപ്പിച്ച് വീണ്ടും പുസ്തകങ്ങളുമായി വിദ്യാലയത്തിലെത്തിയ കുഞ്ഞുമക്കളെ വരവേറ്റത് യന്ത്രമനുഷ്യൻ. കാഴ്ചയിൽ തന്നെ കൗതുകമുണർത്തിയ കുഞ്ഞൻ റോബോർട്ടായ റോറോയെ കണ്ടപ്പോൾ തന്നെ കുട്ടികളെല്ലാം ഹാപ്പി. എല്ലാവരെയും സ്വാഗതം ചെയ്തതോടെ കുട്ടികളുടെ സന്തോഷം ഇരട്ടിച്ചു.

കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് കൗതുകമുണർത്തി റോബോർട്ട് എത്തിയത്. സ്കൂളിലെ ഏറ്റവും ചെറിയ കുട്ടികളായ അഞ്ചാം ക്ലാസിലെ ഓരോ വിദ്യാർഥികൾക്കും കരങ്ങൾ നൽകി സ്വാഗതം ചെയ്താണ് റോറോ വരവേറ്റത്.റോറോ റോബോർട്ടും തങ്ങളുടെ കൂട്ടുകാരനായ മട്ടിലാണ് പിന്നീട് കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചത്.

കോവൂരിലെ റോട്ടെക് അക്കാദമിയാണ് സ്ക്കൂളിനായി റോബോർട്ടിനെ എത്തിച്ചത്. സ്കൂളിലെ അടൽ ടിങ്കുറിങ് ലാബിൽ റോബോട്ടിക്സ് പഠനത്തിനായി റോട്ടെക്കാണ് നേതൃത്വം നൽകിവരുന്നത്. സ്കൂളിൽനടന്ന പ്രവേശനോത്സവം 'വരവേൽപ്പ് '2023 കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.ടി നാസർ അധ്യക്ഷനായി. വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൽ എം .ശ്രീദേവി, പ്രിൻസിപ്പൽ അബ്ദു ,ഹെഡ്മിസ്ട്രസ്സ് സൈനബ സംസാരിച്ചു.

ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എച്ച്.എം സൈനബ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും നടന്നു. ലഹരിക്കെതിരെ പ്രതിഷേധം ശക്തമാക്കുക, പുതുലഹരിയിലേക്ക് കുട്ടികളെ ആകർഷിക്കുക എന്ന വിഷയത്തിൽ 10 E ക്ലാസിലെ ഹനീന ഫാത്തിമ പ്രഭാഷണം നടത്തി.Little Kites, JRC, Guides, Jagratha, social science ക്ലബ്ബുകളുടെ സഹായത്തോടെ ലഹരി വിരുദ്ധ ചിത്രങ്ങളും സന്ദേശങ്ങളും ഉൾക്കൊള്ളുന്ന പ്ലക്കാർഡ് ഉപയോഗിച്ച് റാലി നടന്നു. എച്ച് എം സൈനബ ടീച്ചർ, വിവിധ ക്ലബ്ബ് ചുമതലയുള്ള അധ്യാപകർ,പിടിഎ പ്രസിഡണ്ട് എന്നിവർ റാലിക്ക് നേതൃത്വം നൽകി. പുതുതലമുറയുടെ ലഹരിയായ സെൽഫി പോയിന്റിൽ ലിറ്റിൽ കൈറ്റ്സ് സഹായത്തോടെ ഫോട്ടോഷൂട്ട് നടന്നു. ലഹരിക്കെതിരെ എച്ച്.എസ്.എസ് വിഭാഗത്തിന്റെ പപ്പറ്റ് ഷോ നടന്നു. ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ മത്സരവും കൊളാഷ് മത്സരവും ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യം എടുത്ത് അറിയിക്കുന്നതായിരുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ലഹരി വിരുദ്ധ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു.സ്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികൾക്കും പ്രയോജനപ്രദമാകുന്ന പ്രവർത്തനങ്ങളാണ് ഇന്ന് സ്കൂളിൽ നടന്നത്.

ബുക്ക്‌ ഫെയർ

വായന വാരാഘോഷ പരിപാടികളുടെ ഭാഗമായി 27/6/2023 ചൊവ്വാഴ്ച കാലിക്കറ്റ്  ഗേൾസ്  സ്കൂൾ ലൈബ്രറി ,മലയാളം ,ഇംഗ്ലീഷ് ക്ലബ്ബുകൾ സംയുക്തമായി  സ്കൂളിൽ മാതൃഭൂമി  ബുക്ക്‌ ഫെയർ സംഘടിപ്പിച്ചു.എച്ച്. എം. സൈനബ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൽ അബ്ദു സർ ,പി. ടി. എ. പ്രധിനിധികൾ ,ക്ലബ് കൺവീനർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .കുട്ടികൾക്കും അധ്യാപകർക്കും അവർക്കിഷ്ടപെട്ട പുസ്തകങ്ങൾ കാണാനും വാങ്ങാനും വായിക്കാനുമുള്ള അവസരം ലഭിച്ചു .

കുട്ടി കൗൺസിൽ

യുനെസ്കോയുടെ സാഹിത്യ നഗരം പദവി നേടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിച്ച  കുട്ടികളുടെ കൗൺസിലിൽ ഹനീന ഫാത്തിമ,ഫറ ഫാത്തിമ എന്നിവർ പങ്കെടുത്തു. സാഹിത്യ നഗരം പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന നിർദ്ദേശങ്ങൾ കുട്ടി കൗൺസിലർമാർ മുന്നോട്ട് വെക്കുകയും പദവി നേടിയെടുക്കാനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.


2022-23 പ്രവർത്തനങ്ങൾ

പാരൻ്റ്സ് സ്കൂൾ

കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് 2022-23 അധ്യയന വർഷത്തിൽ തുടക്കം കുറിച്ച പരിപാടിയാണ് പാരൻ്റ്സ് സ്കൂൾ. ആധുനിക കാലത്തിൽ കുട്ടികളെ വളർത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.ഇതിൻ്റെ ഭാഗമായി സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്ക് നിരന്തരമായി പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെയാണ് ക്ലാസ് നൽകുക. ഒരു കുട്ടിയെ ഗർഭം ധരിക്കുന്നത് മുതൽ കൗമാര ഘട്ടം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇ- ലോകത്ത് കുട്ടികളെ നേർവഴിയിൽ നയിക്കാൻ വേണ്ട നിർദേശങ്ങളുമാണ് ഈ പരിശീലന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മെയ് 25-ാം തീയതി അഞ്ചാം ക്ലാസിലെ രക്ഷിതാക്കൾക്ക് ക്ലാസ് നൽകിക്കൊണ്ട് പാരൻ്റ്സ് സ്കൂൾ പരിപാടിക്ക് തുടക്കം കുറിച്ചു.സ്കൂൾ പ്രിൻസിപ്പാൾ അബ്ദു സർ ആണ് ക്ലാസ് നൽകുന്നത്.5 മുതൽ 12 വരെ ക്ലാസുകളിലെ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി മികച്ച ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് പാരൻ്റ്സ് സ്കൂളിൻ്റെ ലക്ഷ്യം. 6, 7,8,10 ക്ലാസ്സുകളിലെ parents meet ജൂണിൽ നടന്നു.


ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം

vocational training

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ കെയർ സെൻ്ററിൽ വച്ച് പ്രത്യേക പരിശീലനം നൽകുന്നു. ക്ലാസ് റൂം പിന്തുണയും ഭൗതിക അനുരൂപീകരണവും പാoഭാഗ അനുരൂപീകരണവും നടത്തി വരുന്നു



"പൂമുഖം"

"പൂമുഖം" അതിഥികൾക്കിരിക്കാൻ വിസിറ്റിംഗ് ലോഞ്ച് ഉദ്ഘാടനം 25.07.22ന് 11.00മണിക്ക് പ്രിൻസിപ്പൽ അബ്ദു സർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ ലീഡർ അമീഷ സ്വാഗതം ചെയ്തു."Do it your Self". (DIY) പാഴ്‌വസ്തുക്കളിൽ നിന്നാണ് മനോഹരമായ ഈ ഇരിപ്പിടം തയ്യാറാക്കിയത്.കല സാമൂഹിക നന്മക്ക് എന്ന NSS സന്ദേശം കുട്ടികൾ ഇതിലൂടെനൽകാൻ ശ്രമിച്ചു.23, 24ദിവസങ്ങളിലായി'ചായം'എന്നപേരിൽ നടന്ന ക്യാമ്പിൻ്റെഭാഗമായാണ് പൂമുഖം നിർമ്മിച്ചത്.വിവിധ കരകൗശല വസ്തുക്കളും നിർമ്മിച്ചു.



വിംഗ്സ് ക്യാമ്പയിൻ

wings 2
wings (HS)

കോവിഡ് കാലത്തെ അടച്ചതിനു ശേഷം കുട്ടികൾ സാധാരണനിലയിലുള്ള പഠനാന്തരീക്ഷത്തിൽ എത്തിച്ചേരുന്നതിനും സ്കൂളുമായി ഇണങ്ങിച്ചേർന്ന പോകുന്നതിനും പാഠഭാഗങ്ങൾ ആരംഭിക്കുന്ന സമയത്ത് തന്നെ കുട്ടികളിൽ ലക്ഷ്യ ബോധം രുചി എന്നിവ വളർത്തുക മാനസികസംഘർഷം ലഘൂകരിച്ച് മാനസിക ഉല്ലാസം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ പത്താംക്ലാസിലെ മുഴുവൻ കുട്ടികൾക്കും നോളജ് സിറ്റിയിൽ വെച്ച് മൂന്ന് ദിവസത്തെ ക്യാമ്പ് നടന്നു.20.06.22 മുതൽ 26.06.22 വരെ മൂന്ന് ബാച്ചുകളിലായി രണ്ട് ദിവസത്തെ ക്യാമ്പ് ആയിരുന്നു സംഘടിപ്പിച്ചത്.

wings(UP)

കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി അഞ്ചാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയ കുട്ടികൾക്ക് സംഘടിപ്പിച്ച ത്രിദിന അവധിക്കാല ക്യാമ്പ് സിറ്റി എ.ഇ.ഒ ജയകൃഷ്ണൻ സർ ഉദ്ഘാടനം ചെയ്തു. പട്ടം പോലെ വിണ്ണിൽ പാറാൻ ഇഷ്ടത്തോടെ മുന്നേറാൻ ' WINGS 2K22' എന്ന് നാമകരണം ചെയ്ത ക്യാമ്പ് രണ്ട് ബാച്ചുകളിലായി 23/5/22 മുതൽ 28/5/22 വരെ സംഘടിപ്പിച്ചു.ഓരോ ബാച്ചിനും മൂന്ന് ദിവസങ്ങളിലായി ലഭിച്ച ക്യാമ്പനുഭവം ഓരോ കുട്ടിയും പങ്കുവച്ചു.ആദ്യ ദിവസം ഭയത്തോടെ ആശങ്കയോടെ വന്ന കുട്ടികൾ പിറ്റേ ദിവസം വളരെ സന്തോഷത്തോടെ നേരത്തെ തന്നെ സ്കൂളിൽ എത്തി. ഓരോ ദിവസവും കുട്ടികളും രക്ഷിതാക്കളും നൽകിയ ഫീഡ്ബാക്ക് ക്യാമ്പ് കുട്ടികൾക്ക് എത്രത്തോളം ഇഷ്ടപ്പെട്ടു എന്നതിന് തെളിവായിരുന്നു. ക്യാമ്പിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സ്കൂൾ പ്രിൻസിപ്പാൾ അബ്ദു സർ വിശദീകരിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.ടി.നാസർ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് സൈനബ ടീച്ചർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ പി ടി.എ, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ ആശംസകൾ അർപ്പിച്ചു.





ഹോറിഗല്ലു (അത്താണി)      

ഹൊറിഗല്ലു സമർപ്പിച്ചിരിക്കുകയാണ് കാലിക്ക് ഗേൾസ് ഹയർസെക്കന്ററി എൻ.എസ് എസ് ടീം.  കോഴിക്കാട് കോർപ്പറേഷൻ മേയർ  ബീനാ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് സമൂഹോദ്യാനം നിർമ്മിക്കാൻ കല്ലായി പാലത്തിന് സമീപമെത്തിയ വളണ്ടിയേഴ്സിന് കല്ലായി അണ്ടർ പാസ് സംരക്ഷണ സമിതിയാണ് 1926 ൽ യു ഭവാനി റാവുവിന്റെ സ്മരണക്കായി സ്ഥാപിച്ച അത്താണിയും കിണറും ശ്രദ്ധയിൽ പെടുത്തിയത്.

  എൻ.എസ് എസ് വളന്റിയേഴ്സ്മാ ലിന്യം നിറഞ്ഞ ഈ പ്രദേശത്തെ  ചുമരുകൾ പെയിന്റ് ചെയ്തും , ഇരിപ്പിടം, പൂന്തോട്ടം, സോളാർ ലാമ്പ് എന്നിവ ഒരുക്കിയും മനോഹരമാക്കി.

സ്കൂൾ മാനേജർ ശ്രീ പി.എസ്. അസ്സൻ കോയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി. ഉഷാദേവി ടീച്ചർ , മുഹ്സിന എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ഷഹീന ഇ  കെ പ്രോജക്ട് അവതരണം നടത്തി. കുമാരി ആമിന ഷദ അനുഭവം പങ്കു വെച്ചു.എൻ.എസ് എസ്  ജില്ലാ കോർഡിനേറ്റർ എം.കെ ഫൈസൽ,ക്ലസ്റ്റർ കൺവീനർ ഗീതാ നായർ, ഹെഡ്മിസ്ട്രസ്സ് സൈനബ ടീച്ചർ, പി.ടി.എ വൈസ് പ്രസിഡന്റ് സാജിദ് അലി, കല്ലായ് അണ്ടർ പാസ് സംരക്ഷണ സമിതി അംഗം ഹസ്സൻ കോയ, മൻസൂർ, സാലിഹ്, ഈസ, അബ്ദു റഷീദ്, അയ്യൂബ്, ഇ വി ഹസീന എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ എം അബ്ദു ചടങ്ങിന് സ്വാഗതവും വളണ്ടിയർ സെക്രട്ടറി അമീഷ നന്ദിയും രേഖപ്പെടുത്തി.


റേഡിയന്റ് സ്റ്റെപ്

RADIANT STEP
RADIANT STEP

പാദവാർഷിക പരീക്ഷയുടെ  അടിസ്ഥാനത്തിൽ ഓരോ ക്ലാസിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ആ കുട്ടികളുടെ  രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെയും  അധ്യാപകരുടെയും അഭിപ്രായത്തിൽ ഇത്തരം കുട്ടികൾക്ക് പ്രത്യേക പഠനം നൽകുന്നതിന് വേണ്ടിയുള്ള Radiant step  പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. 5, 6, 7 ക്ലാസുകളിൽ നിന്നായി 51, 51 ,65 കുട്ടികളെ ഇതിനുവേണ്ടി തെരഞ്ഞെടുത്തു. ഈ കുട്ടികൾക്ക് ഒക്ടോബർ സെക്കൻഡ് വീക്ക് മുതൽ എല്ലാ ശനിയാഴ്ചകളിലും പത്തര മുതൽ ഒന്നര വരെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ് നടപ്പിലാക്കി വരുന്നു. അതോടൊപ്പം 7 കുട്ടികൾക്ക് ഒരു അധ്യാപിക എന്ന രീതിയിൽ മെൻററെ നിയമിക്കുകയും ചെയ്തു. ഈ മെന്റർമാർ  കുട്ടികളുടെ വിദ്യാഭ്യാസപരമായും ശാരീരികവും മാനസികവും സാമ്പത്തികവും ആയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും മനസ്സിലാക്കുകയും അവർക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകുകയും ചെയ്തു വരുന്നു.

സ്റ്റാർ സിസ്റ്റം

വിഷയങ്ങളിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപികമാർ സ്റ്റാർ നൽകുകയും ഓരോ ആഴ്ചയിലും കൂടുതൽ സ്റ്റാർ ലഭിച്ച കുട്ടികൾക്ക് അസംബ്ലിയിൽ ബാഡ്ജ് നൽകി അനുമോദിക്കുന്നു. അതുപോലെ മാസാവസാനത്തിൽ കൂടുതൽ സ്റ്റാർ കിട്ടിയ കുട്ടികൾക്ക് star of the month അവാർഡും നൽകുന്നു

സ്റ്റാഫ്‌ റൂം ലൈബ്രറി

അദ്ധ്യാപകരുടെ വായനാശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ മാസത്തിൽ സ്റ്റാഫ്‌ റൂം ലൈബ്രറി ഉത്ഘാടനം ചെയ്തു. .നിരവധി അദ്ധ്യാപകർ പുസ്തകങ്ങൾ സംഭാവന ചെയ്തു.അദ്ധ്യാപകരുടെ കയ്യിൽ നിന്നും  fund ശേഖരിക്കുകയും ആവശ്യമായ പുതിയ പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു .സമയപരിമിതി മൂലം പുസ്തകങ്ങൾ വായിക്കാൻ സാധിക്കാത്ത അദ്ധ്യാപകർക്ക് സ്‌റ്റാഫ്‌റൂം ലൈബ്രറി ഉപകാരപ്രദമായി മാറി.

കനിവ് പദ്ധതി

kanivu
kanivu 2

കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയായ കനിവ് കോഴിക്കോട് ഡി ഡി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു കൂട്ടുകാരിക്കും ഒരു പഠനോപകരണം എന്ന പദ്ധതിയിൽ പങ്കാളിയാകാൻ കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങളോടൊപ്പം ഒന്നുകൂടി വാങ്ങി നൽകിക്കൊണ്ട് ത്യാഗത്തിന്റെ വലിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. അർഹതപ്പെട്ട കുട്ടികളെ ക്ലാസ് അധ്യാപകർ കണ്ടെത്തി. കുട്ടികളെ വേദിയിലെത്തിച്ച് അവരുടെ ദൈന്യത പ്രദർശനം നടത്തുന്നതിന് പകരം ക്ലാസ് അധ്യാപകർ അവരവരുടെ കുട്ടികൾക്ക് വേണ്ടി പഠനോപകരണ കിറ്റുകൾ ഏറ്റുവാങ്ങിയത് മാതൃകാപരമായ ഒരു പ്രവർത്തനമാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡിഡി എടുത്തുപറഞ്ഞു. ജില്ലാതല ഉദ്ഘാടനത്തിന് ഈ സ്കൂൾ വേദി ആയതിൽ അഭിമാനം ഉണ്ടെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ചുകൊണ്ട് പ്ലസ് ടു പ്രിൻസിപ്പാൾ അബ്ദു മാസ്റ്റർ പറഞ്ഞു. എച്ച് എം സൈനബ ടീച്ചർ സ്വാഗതഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എടി നാസർ അധ്യക്ഷതവഹിച്ച ചടങ്ങിൽ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ശ്രീ ഹസ്സൻ കോയ, റെഡ് ക്രോസ് ജില്ലാ ചെയർമാൻ ശ്രീ സത്യനാഥൻ മാടഞ്ചേരി, ജെ ആർ സി ജില്ലാ പ്രസിഡന്റ് രാജേന്ദ്രകുമാർ, ജില്ലാ കോഡിനേറ്റർ സിന്ധു സൈമൺ സിറ്റി സബ്ജില്ലാ ജയാർസി പ്രസിഡന്റ് അശ്വതി ടീച്ചർ ജില്ലാ കമ്മിറ്റി അംഗം റാസിക് മാസ്റ്റർ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ശ്രീദേവി ടീച്ചർ പിടിഎ വൈസ് പ്രസിഡന്റ് സാജിദ് അലി എന്നിവർ സംസാരിച്ചു കൗൺസിലർ ഹബീബ് ടീച്ചർ നന്ദി പറഞ്ഞു.

സ്വന്തം കുട്ടികൾക്ക് ഓരോ ആഘോഷത്തിനും വസ്ത്രം വാങ്ങുമ്പോൾ കാലിക്കറ്റ്‌ ഗേൾസിലെ അധ്യാപകർ മറക്കാറില്ല അവരുടെ മുന്നിലിരിക്കുന്ന ദൈന്യതയുടെ മുഖങ്ങളെ..

കാലിക്കറ്റ്‌ ഗേൾസ് high സ്കൂൾ jrc unit നടപ്പിലാക്കുന്ന കനിവ് പദ്ധതിയുടെ ഭാഗമായി നിർധനരായ കുട്ടികൾക്ക് ബലിപ്പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങുന്നതിനാവശ്യമായ കൂപ്പണുകൾ ക്ലാസ് അധ്യാപകർക്ക് കൈമാറി. ഇതിനുള്ള പണം അധ്യാപകർ തന്നെയാണ് നൽകിയത് വിസ്ഡം സ്റ്റുഡൻ്റ്സ് എന്ന സംഘടനയുടെ Eid Kiswa സഹായം കൂടി ലഭിച്ചപ്പോൾ നൂറോളം കുട്ടികൾക്ക് സഹായം നൽകാൻ കഴിഞ്ഞു

വാർത്താ ചാനൽ

News channel

കാലിക്കറ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൂളിൽലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു. എല്ലാ മാസവും സ്കൂളിലെ പ്രധാന സംഭവങ്ങൾ കോർതിണക്കിക്കൊണ്ട് സ്കൂളിലെ കുട്ടികളാണ് വാർത്ത അവതരിപ്പിക്കുന്നത്. സ്കൂൾ സ്റ്റുഡിയോയിൽ വച്ച് ചിത്രീകരിക്കുന്ന ന്യൂസ് റീഡിങ് ആൻഡ് റെക്കോർഡിങ്ങിന് ലിറ്റിൽ കൈറ്റ്‌സ് അധ്യാപിക ഫെമി ടീച്ചർ,സ്വബിർ സാർ എന്നിവർ നേതൃത്വം നൽകി.

വാർത്താ ചാനൽ കാണാൻ-https://youtu.be/z5vespWfeO0

SCILORE 2K22-സ്കൂൾ ശാസ്ത്രോത്സവം

Scilore 1

കുട്ടികളുടെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിന്റെയും വളർത്തിയെടുക്കുന്നതിന്റെയും ഭാഗമായി ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഐ.ടി - പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു. മേളയുടെ ഭാഗമായി ഐ.ടി, പ്രവൃത്തി പരിചയ ക്ലബുകളുടെ നേതൃത്വത്തിൽ തത്സമയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ കണ്ടെത്തി മറ്റ് ക്ലബുകളുടെ നേതൃത്വത്തിൽ still മോഡൽസ്, working model മത്സരങ്ങൾ സംഘടിപ്പിച്ചു.

scilore exhibition

ശാസ്ത്രമേള  ഉദ്ഘാടനം ചെയ്തത് ISRO മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ശ്രീ ഇ. കെ. കുട്ടി ആയിരുന്നു. ചടങ്ങിൽ IIT മുംബൈ വിദ്യാർത്ഥി ഭരത് ശ്രീജിത്തുമായി കുട്ടികൾ സംവദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ, വി.എച്ച് എസ് ഇ പ്രിൻസിപ്പാൾ, പി ടി എ പ്രസിഡണ്ട് മുതലായവർ പങ്കെടുത്ത ചടങ്ങിൽ വച്ച് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയ കുട്ടികളെ കൂടുതൽ പരിശീലനം നൽകി സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് ഓരോ വിഭാഗത്തിന്റെയും അധ്യാപകർ തീരുമാനിച്ചു.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

Election poster

കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2022 ഒക്ടോബർ 28,31 തീയതികളിൽ നടന്നു. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഎച്ച്എസ്ഇ വിഭാഗം ക്ലാസുകളിലെ ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ് ഒക്ടോബർ 28 വെള്ളിയാഴ്ച നടന്നു. തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ച് ബാലറ്റ് പേപ്പർ എണ്ണകയും ക്ലാസ് ലീഡർമാരെ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് സ്കൂൾ പാർലമെന്റിലേക്ക് വിദ്യാർത്ഥി പ്രതിനിധികളിൽ നിന്നും നാമനിർദ്ദേശപത്രിക സ്വീകരിച്ചു. സ്കൂൾ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി ജോയിൻ സെക്രട്ടറി എന്നീ തസ്തികളിലേക്ക് യഥാക്രമം വിഎച്ച്എസ്ഇ പത്താംതരം, ഒമ്പതാംതരം, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിൽ എന്നാണ് നാമനിർദ്ദേശപത്രിക സ്വീകരിച്ചത്. ഒക്ടോബർ 31 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ 2 മണി വരെ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു. ശേഷം 2:30 മുതൽ 3 മണി വരെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിഎച്ച്എസ്ഇ ഹാളിൽ വെച്ച് നടന്നു. അതേ കേന്ദ്രത്തിൽ വച്ച് തന്നെ വിദ്യാർത്ഥി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടത്തി വിജയികളെ കണ്ടെത്തി. കൃത്യം 3; 30 ന് സ്കൂൾ അങ്കണത്തിൽ വെച്ച് പ്രിൻസിപ്പൽ അബൂസർ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ, ഹെഡ് മിസ്ട്രെസ് സൈനബ ടീച്ചർ എന്നിവർ സംയുക്തമായി ഫലപ്രഖ്യാപനം നടത്തി.

Election counting

നവംബർ 1 കേരളപ്പിറവി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന അസംബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പ്രിൻസിപ്പൽ അബ്ദുസർ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ,ഹെഡ് മിസ്ട്രസ് സൈനബ ടീച്ചർ എന്നിവർ സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആദ്യ പാർലമെന്റ് യോഗം ചേർന്നു അബൂസറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സൈനബ ടീച്ചർ, ലത ടീച്ചർ എന്നിവർ കുട്ടികളുമായി സംവദിച്ചു. സ്കൂൾ ജനാധിപത്യസഭയുടെ ലക്ഷ്യങ്ങൾ ഫെമി ടീച്ചർ വായിച്ചു കേൾപ്പിക്കുകയുണ്ടായി. ഹയർസെക്കൻഡറി അധ്യാപികയായ ശബ് ന ടീച്ചർ ക്ലാസ് പ്രതിനിധികൾക്കും മറ്റു ഭാരവാഹികൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തതോടെ പ്രഥമയോഗം അവസാനിച്ചു.

തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ ഉത്സാഹത്തോടെ പങ്കെടുത്തു. മീറ്റ് ദ ക്യാൻഡിഡേറ്റ് പ്രോഗ്രാം, പ്രചരണ പരിപാടി ആഹ്ലാദപ്രകടനം, എന്നിവ കരഘോഷത്തോടെയും തോരണങ്ങളും ആർപ്പുവിളികളുടെയും ആണ് കുട്ടികൾ സ്വീകരിച്ചത്. നാമനിർദ്ദേശപത്രിക, പോളിംഗ് ബൂത്ത്, ബാലറ്റ് പേപ്പർ, ബാലറ്റ് ബോക്സ് തുടങ്ങിയവ വിദ്യാർത്ഥികൾക്ക് നവ്യാനുഭവം നൽകി. ജനാധിപത്യ മൂല്യങ്ങൾ മനസ്സിലാക്കാനും മുറുകെ പിടിക്കാനും പ്രേരണ നൽകുന്നതായിരുന്നു സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ജൂൺ 6 തിങ്കളാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

യു.പി വിഭാഗം അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം, കവിതാലാപനം, ഹിന്ദി പ്രസംഗം എന്നിവ അവതരിപ്പിച്ചു.കൂടാതെ കുട്ടികൾ പരസ്പരം ചെടികൾ കൈമാറുകയും സ്കൂളിലേക്ക് ചെടികൾ നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി കവിതാലാപനവും നടത്തി.ഹൈസ്കൂൾ, യു.പി വിഭാഗം ഭാഷാ ക്ലബുകളുടെ നേതൃത്വത്തിൽ പ്ലക്കാർഡ് നിർമാണ മത്സരവും സ്കൂളിലും പരിസര പ്രദേശങ്ങളിലും റാലി സംഘടിപ്പിക്കുകയും ചെയ്തു.സ്കൂൾ ഹരിതവത്കരണത്തിൻ്റെ ഭാഗമായി ഓരോ ക്ലാസിലും ഓരോ അലങ്കാരചെടി വീതം നട്ടുവളർത്തി പരിപാലിക്കുന്നു.

സയൻസ്, സോഷ്യൽ സയൻസ് ക്ലബുകളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു. പ്രവൃത്തി പരിചയ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സീഡ് പെൻ നിർമിച്ചു.

medicinal plants
environment day activities
seed pen making

സ്കൂൾ കാമ്പസിൽ "ഔഷധി" എന്ന ഔഷധത്തോട്ടത്തിൻ്റെ ഉദ്ഘാടനം PTAപ്രസിഡണ്ട് ATനാസർ നിർവ്വഹിക്കുന്നു. രാമച്ചം ആടലോടകം കരിനൊച്ചി കർപ്പൂരതുളസി തുടങ്ങി 40 ൽപരം ഔഷധസസ്യങ്ങൾ വച്ചു പിടിപ്പിച്ചു.