"നല്ലൂർ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,229 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ഓഗസ്റ്റ് 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
നല്ലൂർ എൽ പി സ്കൂൾ തലശ്ശേരി താലൂക്കിലെ മുഴക്കുന്ന് പഞ്ചായത്തിൽ നല്ലൂർ ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്നു.  ഈ സ്കൂൾ ഇരിട്ടി  സബ് ജില്ലയിലെ ഒരു വിദ്യാലയമാണ്. എന്നാൽ പണ്ട് കോട്ടയം താലൂക്കിൽ മുഴക്കുന്ന് അംശം നല്ലൂർ ദേശത്തെ ചുങ്കസ്ഥാനം എന്ന സ്ഥലത്ത് 1924 ഏകാധ്യാപകവിദ്യാലയമായി  കോരൻ  ഗുരിക്കൾ കൂരക്കുറിപ്പ് എന്ന മഹാൻ കുടി പള്ളിക്കുടമായി സ്ഥാപിക്കുകയും 1925ൽ സ്കൂളിന് അംഗീകാരം ലഭിക്കുകയും ചെയ്തു
അംഗീകാരത്തിന് ശേഷം ദേശീയ പ്രസ്ഥാനത്തിൽ സജീവ സാന്നിധ്യമായിരുന്നു ചെമ്പകശ്ശേരി ഗോവിന്ദൻ മാസ്റ്റർ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുകയും ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു 1976 ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് മകൻ ഭാസ്കരഭാനു മാനേജർ ആവുകയും തത് സ്ഥാനത്ത് ഇപ്പോഴും അദ്ദേഹം തന്നെ തുടരുകയും ചെയ്യുന്നു.  പണ്ട് അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകൾ ആയിരുന്നു ഈ സ്കൂളിൽ ഉണ്ടായിരുന്നത്,  എന്നാൽ 1964 ന് ശേഷം നാലാം തരം വരെ മാത്രം ക്ലാസുകൾ നടത്തുവാനുള്ള അനുവാദം ഉണ്ടായിരുന്നുള്ളൂ. 1987 മുതൽ പ്രസ്തുത സ്കൂളിൽ പുതിയ ഡിവിഷനുകളും കെട്ടിടങ്ങളും ഉണ്ടാവുകയും അറബിക് അധ്യാപകരടക്കം 8 അധ്യാപകർ  സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് കുട്ടികളുടെ കുറവ് മൂലം  ഡിവിഷൻ കുറയുകയും ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ഓരോ ക്ലാസിലും ഓരോ ഡിവിഷനായി ഇപ്പോഴും തുടരുന്നു. പിന്നീട് പ്രീ പ്രൈമറി ക്ലാസുകളും ആരംഭിച്ചു.
നല്ലൂർ പ്രദേശത്ത് ചരിത്രപ്രാധാന്യമുള്ള ബാലൻകര, പള്ളിയറ, നല്ലൂർ പള്ളി, നല്ലൂർ മഠം എന്നിവ സ്ഥിതിചെയ്യുന്നു.
== ബാലൻകര ==
കൊട്ടിയൂർ മഹോത്സവത്തിന് ആവശ്യമായ കലങ്ങൾ നല്ലൂരിലെ ബാലൻ കരയിൽ നിന്ന് നിർമ്മിച്ച് കൊട്ടിയൂരിലേക്ക് കൊണ്ടുപോകുന്നു.
== പള്ളിയറ ==
സ്കൂളിന്റെ തെക്ക് ഭാഗത്ത് ഏകദേശം 750 മീറ്റർ അകലെയായി പള്ളിയറ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ വർഷവും കുംഭം പത്താം തീയതി തെയ്യോത്സവം നടത്താറുണ്ട്.
== നല്ലൂർ പള്ളി  ==
സ്കൂളിന്റെ കിഴക്കുഭാഗത്ത് ഏകദേശം സ്കൂളിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു. വളരെ പഴക്കം ചെന്ന ഒരു പള്ളിയാണ് നല്ലൂർ പള്ളി.
== നല്ലൂർ മഠം ==
സ്കൂളിന്റെ വടക്ക് ഭാഗത്തായി ഏകദേശം നൂറ് മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ മഠത്തിൽ നിന്ന് കൊട്ടിയൂരിലേക്ക് പെരുമാൾക്ക് അഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുപോകുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1960284" എന്ന താളിൽനിന്ന് ശേഖരിച്ചത്