"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
=== ലിറ്റിൽ കൈറ്റ്സ് 2020-23 === | |||
=== ലിറ്റിൽ കൈറ്റ്സ് 2020- | |||
==== LK അഭിരുചി പരീക്ഷ ==== | ==== LK അഭിരുചി പരീക്ഷ ==== | ||
വരി 29: | വരി 19: | ||
==== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ==== | ==== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ==== | ||
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2020 23 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ഏകദിന പരിശീലന ക്യാമ്പ് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് 19 -൦1- 2022 ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ചു. കൈറ്റ് ആലപ്പുഴ ജില്ലാ കോർഡിനേറ്റർ ശ്രീ. ഋഷി നടരാജൻ ക്യാമ്പ് ആരംഭിക്കുന്നതിനു മുൻപേ തന്നെ സ്കൂളിൽ എത്തിയിരുന്നു. കൃത്യം 10 മണിക്ക് ഈശ്വര പ്രാർഥനയോടെ ആരംഭിച്ച ക്യാമ്പിൽ ശ്രീമതി ലിൻസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.ഈ സ്കൂളിലെ കായിക അധ്യാപകനായ ഫാദർ സനീഷ് മാവേലിൽ സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കൈറ്റ് ആലപ്പുഴ ജില്ലാ കോർഡിനേറ്റർ ശ്രീ. ഋഷി നടരാജൻ കുട്ടികളെ അഭിസംബോധന ചെയ്തു. ലിറ്റിൽ കൈറ്റ്സ് ന്റെ പ്രാധാന്യം ,കടമകൾ എന്നിവ ഓർമ്മപ്പെടുത്തിയ സാർ ഭാവിയിൽ ഐടി മേഖലകളിൽ മിടുക്കരായി തീർന്ന് വമ്പൻ കമ്പനികളുടെ, CEO മാരും, പ്രോഗ്രാമേഴ്‌സും മറ്റുമായി തീരാൻ കുട്ടികൾക്ക് സാധിക്കട്ടെ എന്ന് ആശംസിച്ചു. | മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ഏകദിന പരിശീലന ക്യാമ്പ് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് 19 -൦1- 2022 ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ചു. കൈറ്റ് ആലപ്പുഴ ജില്ലാ കോർഡിനേറ്റർ ശ്രീ. ഋഷി നടരാജൻ ക്യാമ്പ് ആരംഭിക്കുന്നതിനു മുൻപേ തന്നെ സ്കൂളിൽ എത്തിയിരുന്നു. കൃത്യം 10 മണിക്ക് ഈശ്വര പ്രാർഥനയോടെ ആരംഭിച്ച ക്യാമ്പിൽ ശ്രീമതി ലിൻസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.ഈ സ്കൂളിലെ കായിക അധ്യാപകനായ ഫാദർ സനീഷ് മാവേലിൽ സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കൈറ്റ് ആലപ്പുഴ ജില്ലാ കോർഡിനേറ്റർ ശ്രീ. ഋഷി നടരാജൻ കുട്ടികളെ അഭിസംബോധന ചെയ്തു. ലിറ്റിൽ കൈറ്റ്സ് ന്റെ പ്രാധാന്യം ,കടമകൾ എന്നിവ ഓർമ്മപ്പെടുത്തിയ സാർ ഭാവിയിൽ ഐടി മേഖലകളിൽ മിടുക്കരായി തീർന്ന് വമ്പൻ കമ്പനികളുടെ, CEO മാരും, പ്രോഗ്രാമേഴ്‌സും മറ്റുമായി തീരാൻ കുട്ടികൾക്ക് സാധിക്കട്ടെ എന്ന് ആശംസിച്ചു. | ||
തുടർന്ന് കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി മിനി വർഗീസ് ടീച്ചർ ആദ്യ സെഷൻ ആരംഭിച്ചു. ഗ്രൂപ്പിങ്,ബോൾ ഹിറ്റ് ഗെയിം എന്നിവയ്ക്കുശേഷം ഗ്രൂപ്പ് അടിസ്ഥാനത്തിൽ തിരിഞ്ഞ കുട്ടികൾ വളരെ ആവേശത്തോടെ ആനിമേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഒരു മണിക്ക് ഉച്ചഭക്ഷണത്തിനായി ആയി ക്ലാസ് അവസാനിപ്പിച്ചു. | തുടർന്ന് കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി മിനി വർഗീസ് ടീച്ചർ ആദ്യ സെഷൻ ആരംഭിച്ചു. ഗ്രൂപ്പിങ്,ബോൾ ഹിറ്റ് ഗെയിം എന്നിവയ്ക്കുശേഷം ഗ്രൂപ്പ് അടിസ്ഥാനത്തിൽ തിരിഞ്ഞ കുട്ടികൾ വളരെ ആവേശത്തോടെ ആനിമേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഒരു മണിക്ക് ഉച്ചഭക്ഷണത്തിനായി ആയി ക്ലാസ് അവസാനിപ്പിച്ചു. |
15:18, 29 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2022 - 23.ഇവിടെ ക്ലിക്ക് ചെയ്യുക
ലിറ്റിൽ കൈറ്റ്സ് 2020-23
LK അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ചിലെ കുട്ടികളുടെ അംഗത്വത്തിനായി കൈറ്റ് നടത്തിയ പ്രത്യേക അഭിരുചി പരീക്ഷ 40കുട്ടികൾ എഴുതി .39 കുട്ടികൾ പ്രസ്തുത പരീക്ഷ വിജയിച്ച് ഈ ബാച്ചിൽ പ്രവേശനം നേടി.
2021 നവംബറിൽ സ്കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിച്ച ശേഷം ഡിസംബർ മാസത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അവരുടെ ഓൺലൈൻ ക്ലാസ്സുകളുടെ പ്രായോഗിക പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഡിസംബർ 21 മുതൽ മോഡ്യൂൾ പ്രകാരം പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങി.പത്താം ക്ലാസിൽ 33 കുട്ടികളും ഒൻപതാം ക്ലാസിൽ 39 കുട്ടികളും അടങ്ങുന്ന യൂണിറ്റിന് ഇപ്പോൾ നേതൃത്വം നൽകുന്നത് ശ്രീമതി മിനി വർഗീസ്, ശ്രീമതി ലിൻസി തോമസ് എന്നിവരാണ്.
സ്കൂൾവിക്കി പരിശീലനം
സ്കൂൾ വിക്കി പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ 11 -01 -2022 ന് ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് അധ്യാപകർക്കായി നടത്തിയ പരിശീലനത്തിൽ ഈ സ്കൂളിൽ നിന്നും എസ് ഐ ടി സി ശ്രീമതി മിനി വർഗീസ് പങ്കെടുത്തു. മാസ്റ്റർ ട്രെയിനർ മാരായ ശ്രീ. സജിത്ത് റ്റി, ശ്രീമതി. അജിത എന്നിവരാണ് ക്ലാസ് നയിച്ചത്.
ലിറ്റിൽ കൈറ്റ്സ്- സ്കൂൾതല ക്യാമ്പ് അധ്യാപക പരിശീലനം
ലിറ്റിൽ കൈറ്റ്സ് 2020- 23 ബാച്ചിന്റെ സ്കൂൾതല ക്യാമ്പിന് മുന്നോടിയായി 17 /01/ 2022,തിങ്കളാഴ്ച ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന അധ്യാപകർക്കുള്ള ഏകദിന പരിശീലനത്തിൽ ഈ സ്കൂളിൽ നിന്നും കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി മിനി വർഗീസ് കെ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ഏകദിന പരിശീലന ക്യാമ്പ് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് 19 -൦1- 2022 ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ചു. കൈറ്റ് ആലപ്പുഴ ജില്ലാ കോർഡിനേറ്റർ ശ്രീ. ഋഷി നടരാജൻ ക്യാമ്പ് ആരംഭിക്കുന്നതിനു മുൻപേ തന്നെ സ്കൂളിൽ എത്തിയിരുന്നു. കൃത്യം 10 മണിക്ക് ഈശ്വര പ്രാർഥനയോടെ ആരംഭിച്ച ക്യാമ്പിൽ ശ്രീമതി ലിൻസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.ഈ സ്കൂളിലെ കായിക അധ്യാപകനായ ഫാദർ സനീഷ് മാവേലിൽ സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കൈറ്റ് ആലപ്പുഴ ജില്ലാ കോർഡിനേറ്റർ ശ്രീ. ഋഷി നടരാജൻ കുട്ടികളെ അഭിസംബോധന ചെയ്തു. ലിറ്റിൽ കൈറ്റ്സ് ന്റെ പ്രാധാന്യം ,കടമകൾ എന്നിവ ഓർമ്മപ്പെടുത്തിയ സാർ ഭാവിയിൽ ഐടി മേഖലകളിൽ മിടുക്കരായി തീർന്ന് വമ്പൻ കമ്പനികളുടെ, CEO മാരും, പ്രോഗ്രാമേഴ്‌സും മറ്റുമായി തീരാൻ കുട്ടികൾക്ക് സാധിക്കട്ടെ എന്ന് ആശംസിച്ചു.
തുടർന്ന് കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി മിനി വർഗീസ് ടീച്ചർ ആദ്യ സെഷൻ ആരംഭിച്ചു. ഗ്രൂപ്പിങ്,ബോൾ ഹിറ്റ് ഗെയിം എന്നിവയ്ക്കുശേഷം ഗ്രൂപ്പ് അടിസ്ഥാനത്തിൽ തിരിഞ്ഞ കുട്ടികൾ വളരെ ആവേശത്തോടെ ആനിമേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഒരു മണിക്ക് ഉച്ചഭക്ഷണത്തിനായി ആയി ക്ലാസ് അവസാനിപ്പിച്ചു.
സ്കൂളിൽ തന്നെ ക്രമീകരിച്ച ഉച്ചഭക്ഷണത്തിനുശേഷം കൃത്യം 1 .45 ന് അടുത്ത സെഷൻ പ്രോഗ്രാമിംഗ് ശ്രീമതി ലിൻസി തോമസ് നയിച്ചു. തുടർന്ന് ശ്രീമതി മറിയാമ്മ സ്കറിയ ആപ്പ് ഇൻവെൻറ്റർ പരിചയപ്പെടുത്തി. 3. 45 ന് എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ച് ചേർത്തല ഉപജില്ലയിലെ മാസ്റ്റർ ട്രെയിനർമാരായ ശ്രീമതി അജിത ടീച്ചർ ,ശ്രീ.സജിത്ത് സാർ എന്നിവർ സംഘടിപ്പിച്ച ഗൂഗിൾ മീറ്റിൽ പങ്കുചേർന്നു. പ്രസ്തുത വീഡിയോ കോൺഫറൻസിൽ എംടി ആയ ശ്രീമതി അജിത ടീച്ചർ യുടെ തുടർപ്രവർത്തനങ്ങൾ വിശദീകരിച്ചു. കുട്ടികളുടെ ഡയറി ആക്ടിവിറ്റി ബുക്ക് അസൈൻമെന്റ് പൂർത്തീകരണം എന്നിവ ടീച്ചർ കുട്ടികളെ ഓർമപ്പെടുത്തി. ഏതാനും .സ്കൂളിലെ കുട്ടികൾ ക്യാമ്പ് അനുഭവങ്ങൾ പങ്കുവെച്ച് നന്ദി അറിയിച്ചു. ഈ സ്കൂളിൽ നിന്നും യൂണിറ്റ് ലീഡർ കുമാരി സാന്ദ്ര സാറാ ജോസഫ് ഏവർക്കും നന്ദി രേഖപ്പെടുത്തി.ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയ മത്സരങ്ങളിൽ, ഏറ്റവും കൂടുതൽ പോയിന്റ് നേടിയ രണ്ട് ഗ്രൂപ്പുകൾക്ക് ശ്രീമതി ലിൻസി ടീച്ചർ സമ്മാനങ്ങൾ നൽകി. 4.30 pm ന് ക്യാമ്പ് അവസാനിച്ചു.
-
KITE ആലപ്പുഴ ജില്ലാ കോഡിനേറ്റർ ഋഷി നടരാജൻ ക്യാമ്പ് സന്ദർശിച്ചപ്പോൾ
-
-
-
-
-
-
-
-
-
-
-
LK School Camp
LK Batch 2019-22
Lk 2019-22 ബാച്ചിലെ കുട്ടികൾക്ക് റുട്ടീൻ ക്ലാസുകൾക്ക് പകരമായി മോഡ്യൂൾ പ്രകാരമുള്ള ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, സ്ക്രാച്ച് എന്നീ വിഷയങ്ങളിൽ ഡിസംബർ-ജനുവരി മാസങ്ങളിലായി എല്ലാ കുട്ടികൾക്കും പരിശീലനം നൽകി.
LK Batch 2019-22 വ്യക്തിഗത അസൈൻമെന്റ്
2019 - 22 ബാച്ചിലെ എല്ലാ കുട്ടികളും ഗൂഗിൾ ക്ലാസ്സ് റൂം ഉപയോഗിക്കുന്നവിധം, നവമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങൾ നേരിടൽ,ആനിമേഷൻ ആൻഡ് മലയാളം കംപ്യൂട്ടിംഗ്, എന്നിവയിൽ ഒരു വിഷയത്തിൽ സ്കൂളിലെ പത്താം ക്ലാസിലെ മറ്റ് കുട്ടികൾക്ക് 2022ഫെബ്രുവരി 10, 11 തീയതികളിലായി ക്ലാസ് എടുത്തു.
L K Batch 2019-22 ഗ്രൂപ്പ് അസൈൻമെന്റ്.
LK 2019 - 22 ബാച്ചിലെ കുട്ടികളെ ഏഴ് കുട്ടികൾ വീതം അടങ്ങുന്ന 5 ബാച്ചുകൾ ആയി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓൺലൈൻ വെബിനാർ നടത്തുന്നതിനായി ഓരോ വിഷയങ്ങൾ നൽകി. ഒന്നാം ഗ്രൂപ്പിന് കോവിഡ് കാലത്തെ ആരോഗ്യ ശീലങ്ങൾ, രണ്ടാമത്തെ ഗ്രൂപ്പിന് ജീവിതശൈലിരോഗങ്ങൾ, മൂന്ന് , നാല് ഗ്രൂപ്പുകൾക്ക് ഇന്റർനെറ്റിലെ ചതിക്കുഴികൾ, അഞ്ചാം ഗ്രൂപ്പിന് ശരിയായ ആരോഗ്യ ശീലങ്ങൾ എന്നീ വിഷയങ്ങൾ ലഭിച്ചു. ആനന്ദ് സാനുവിന്റെ നേതൃത്വത്തിലുള്ള ഒന്നാം ഗ്രൂപ്പ് 2022 ഫെബ്രുവരി എട്ടാം തീയതി ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ സ്കൂളിലെ എട്ടാം ക്ലാസ് കുട്ടികൾക്ക് ഓൺലൈനായി വെബിനാർ നടത്തി. തുടർന്ന് അക്ഷയ ഷാജിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഗ്രൂപ്പ് ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വെബിനാർ ആയി നടത്തി. ഫെബ്രുവരി ഒമ്പതാം തീയതി ഉച്ചയ്ക്ക് ഒന്നര മുതൽ ഫാത്തിമ സബീഹയുടെ മൂന്നാംഗ്രൂപ്പും തുടർന്ന് ഹിബ ഫാത്തിമ യുടെ നേതൃത്വത്തിലുള്ള നാലാം ഗ്രൂപ്പും പിന്നീട് മാനവി തിലകിന്റെ നേതൃത്വത്തിലുള്ള അഞ്ചാം ഗ്രൂപ്പും അന്നേദിവസം തന്നെ എട്ട്,ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ വെബിനാർ നടത്തുകയുണ്ടായി. സ്കൂൾ ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഗൂഗിൾ മീറ്റ് ലിങ്ക് ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. ക്ലാസുകൾ ആദ്യാവസാനം റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.
YIP Young Innovators Programme
സ്വന്തം ആശയങ്ങൾ അവതരിപ്പിക്കാനും സ്കോളർഷിപ്പുകൾ നേടാനും കെ ഡിസ്ക് ഒരുക്കുന്ന അവസരം ആയ വൈ ഐ പി - young innovators പ്രോഗ്രാമിൽ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റു കുട്ടികളും പങ്കെടുക്കുകയും VOC സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. ഗ്രൂപ്പ് ഫോം ചെയ്ത് ഐഡിയ ഷിപ്പ് കോഴ്സിൽ പങ്കെടുത്തു. ഐഡിയ സബ്മിറ്റ് ചെയ്യാൻ തയ്യാറെടുക്കുന്നു.