"എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 98: | വരി 98: | ||
[[പ്രമാണം:12556-kgd-urdu-talent-7.jpg|ഇടത്ത്|ലഘുചിത്രം|സംസ്ഥാന തല ഉർദു ടാലന്റ് ടെസ്റ്റിൽ അഞ്ചാം തരത്തിൽ നിന്നും എ പ്ലസോടെ രണ്ടാം സ്ഥാനം നേടിയ കെ.മുഹമ്മദ് രിസ് വാൻ കെ.യു.ടി.എ സംസ്ഥാന സെക്രട്ടറി സി.എൻ ലത്വീഫ് മാസ്റ്ററിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.]] | [[പ്രമാണം:12556-kgd-urdu-talent-7.jpg|ഇടത്ത്|ലഘുചിത്രം|സംസ്ഥാന തല ഉർദു ടാലന്റ് ടെസ്റ്റിൽ അഞ്ചാം തരത്തിൽ നിന്നും എ പ്ലസോടെ രണ്ടാം സ്ഥാനം നേടിയ കെ.മുഹമ്മദ് രിസ് വാൻ കെ.യു.ടി.എ സംസ്ഥാന സെക്രട്ടറി സി.എൻ ലത്വീഫ് മാസ്റ്ററിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.]] | ||
[[പ്രമാണം:12556-kgd-urdu-talent-6.jpg|ലഘുചിത്രം]] | [[പ്രമാണം:12556-kgd-urdu-talent-6.jpg|ലഘുചിത്രം]] | ||
=== <big><u>അൽ മാഹിർ അറബിക് സ്കോളർഷിപ്പ്</u></big> === | |||
<big>എടച്ചാക്കൈ സ്കൂളിന് ചരിത്രനേട്ടം</big> | |||
പടന്ന : അറബിക് ഭാഷാ വിദ്യാർത്ഥികളുടെ അക്കാദമിക പുരോഗതിക്കും,അഭിവൃദ്ധിക്കും അക്കാദമിക് കോംപ്ലക്സിന്റെ നേതൃത്വത്തിൽ ഈ അധ്യയന വർഷം മുതൽ ഏർപ്പെടുത്തിയ അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ എടച്ചാക്കൈ എ.യു.പി സ്കൂളിന് മികവിൻ തിളക്കം | |||
എൽ.പി യിൽ നാജില ടി.കെ,സഹൽ യു.എം,സംറീൻ വി.കെ,മുഹമ്മദ് ഹസൻ,ഷെഹ്സ സലീം,സിയാദ് മുഹമ്മദ്, അഹ്മദ് റബീഅ് എന്നീ ഏഴ് വിദ്യാർത്ഥികൾക്കും, യു.പി യിൽ മുഹമ്മദ് റാഫിദ്,സബ്രീന.കെ,ഫാത്വിമത്ത് ഷഹാമ,സംഹാ സൈനബ്,റഹ്‌മത്തുന്നീസ,ഫാത്തിമത്ത് ശിഫാന എന്നീ ആറ് വിദ്യാർത്ഥികളും ഉന്നത വിജയത്തോടെ സ്കോളർഷിപ്പിന് അർഹരായ | |||
അറബിക് അധ്യാപികമാരായ കെ.സെൽമത്ത്,കെ. റുബൈദ എന്നിവരുടെ ശിക്ഷണത്തിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും,അധ്യാപികമാരെയും സ്റ്റാഫ് കൗൺസിലും,പി.ടി.എ യും,മാനേജ്മെന്റും അഭിനന്ദിച്ചു. |
11:44, 15 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരള സ്കൂൾ കലോത്സവം 2022
ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം
അറബിക് സാഹിത്യോത്സവത്തിൽ എടച്ചാക്കൈക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്
പടന്ന : കോവിഡാനന്തര പ്രഥമ കേരള സ്കൂൾ കലോത്സവത്തിൽ എഴുതിയും,പാടിയും, പറഞ്ഞും,അഭിനയിച്ചും 61-ാമത് ചെറുവത്തൂർ ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ അജയ്യരായി എടച്ചാക്കൈ എ.യു.പി സ്കൂൾ. എൽ.പി യിലെ 9 ഇനങ്ങളിലും എ ഗ്രേഡ് നേടി 45 പോയന്റ് കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻഷിപ്പും,യു.പി അറബികിലെ പതിമൂന്ന് ഇനങ്ങളിൽ 12 എ ഗ്രേഡും,ഒരു ബി ഗ്രേഡും സ്വായത്തമാക്കി 63 പോയന്റ് കരസ്ഥമാക്കിയാണ് ഓവറോൾ രണ്ടാം സ്ഥാനം നേടി മിന്നും നേട്ടം നേടി അജയ്യരായത്.
എൽ.പി യിൽ വ്യക്തിഗത ഇനമായ കയ്യെഴുത്തിലും,ക്വിസിലും,അറബിക് ഗാനത്തിലും,ഗ്രൂപ്പിനമായ സംഘഗാനത്തിലും എ ഗ്രേഡ് നേടി ടി.കെ നാജിലയും,യു.പി യിൽ പ്രസംഗം,പദപ്പയറ്റ് എന്നിവയിൽ എ യും,ഗദ്യ വായനയിൽ ബിയും,ഗ്രൂപ്പിനത്തിൽ എ യും കരസ്ഥമാക്കി കെ.മുഹമ്മദ് റാഫിദും സ്കൂൾ പ്രതിഭകളായി
വിദ്യാലയത്തിലെ അറബിക് അധ്യാപികമാരായ കെ.സെൽമത്ത്,കെ.റുബൈദ എന്നിവരുടെ ശിക്ഷണത്തിലും,പരിശീലനത്തിലുമാണ് തുടർച്ചയായ വർഷങ്ങളിൽ മികവിൻ നേട്ടം സ്വായത്തമാക്കിയത്ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ പ്രതിഭകളേയും,അധ്യാപികമാരേയും പി.ടി.എ യും,സ്റ്റാഫ് കൗൻസിലും,മാനേജ്മെന്റും അഭിനന്ദിച്ചു.
![](/images/thumb/0/0b/12556-subdistrict-school-kalolsavam-1.jpg/300px-12556-subdistrict-school-kalolsavam-1.jpg)
![](/images/thumb/8/82/12556-subdistrict-school-kalolsavam-2.jpg/300px-12556-subdistrict-school-kalolsavam-2.jpg)
ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം
സംഗീത ഭാഷയിൽ മികവ് തെളിയിച്ച് എടച്ചാക്കൈ സ്കൂൾ
പടന്ന : 61-ാമത് ചെറുവത്തൂർ ഉപജില്ലാ കലോത്സവം സമാപിച്ചപ്പോൾ സംഗീത ഭാഷയായ ഉർദുവിൽ മികവ് തെളിയിച്ച് എടച്ചാക്കൈ എ.യു.പി സ്കൂൾ .സാഹിത്യ സമ്പുഷ്ടവും,താളാത്മകവുമായ ഭാഷയെ വേദികളിൽ ഗസലിന്റെ മാധുര്യത്തോടെയും, ഇൻക്വിലാബിന്റെ വിപ്ലവ വീര്യത്തോടെയും കലാപ്രതിഭകൾ അവതരിപ്പിച്ചപ്പോൾ യു.പി ജനറൽ വിഭാഗത്തിലെ ഇനങ്ങളായ ഉർദു ഗ്രൂപ്പ് സോങ്ങ്,ഉർദു പദ്യംചൊല്ലൽ,ക്വിസ്, കവിതാ രചന തുടങ്ങിയ 4 ഇനങ്ങളിലും എ ഗ്രേഡ് നേടി എടച്ചാക്കൈ എ.യു.പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹരായി.ഈ നേട്ടം തുടർച്ചയായി നേടി നാടിന് അഭിമാനവുകയാണ്
ഫാത്വിമത്ത് നബീല, ഫഹീമ,റബീഅ അമ്രീൻ,മുസൈറ,സന,സഹല സലാം,റിസ റിയാസ്,മുഹമ്മദ് രിസ്‌വാൻ എന്നീ വിദ്യാർത്ഥികളെ ഉർദു അധ്യാപകൻ എം.പി അബ്ദുറഹ്മാൻ,സഹ അധ്യാപിക ഇ.പി പ്രിയ എന്നിവരാണ് പരിശീലിപ്പിച്ചത്.വിദ്യാർത്ഥി പ്രതിഭകളെയും,അധ്യാപകരെയും വിദ്യാലയവും,നാട്ടുകാരും അഭിനന്ദിച്ചു.
![](/images/thumb/2/27/12556-subdistrict-school-kalolsavam-3.jpg/300px-12556-subdistrict-school-kalolsavam-3.jpg)
ആറാം തരം വിദ്യാർത്ഥിനി സനക്ക് മികച്ച കുട്ടി കർഷക പുരസ്കാരം
കർഷക ദിനത്തിൽ കുട്ടി കർഷകക്ക് കൃഷിഭവന്റെ ആദരം
പടന്ന : വിഷരഹിത പച്ചക്കറി കൃഷിയിൽ ശ്രദ്ധേയമായ മാതൃക സമ്മാനിച്ച കുട്ടികർഷകക്ക് കൃഷിഭവൻ പുരസ്കാരം.എടച്ചാക്കൈ എ.യു.പി സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനി എടച്ചാക്കൈയിലെ എ.ബി അബ്ദുൽ സലാം - എൻ.സി നസീമ ദമ്പതികളുടെ മകൾ എൻ.സി സനയാണ് കാർഷിക ദിനത്തിൽ പടന്ന പഞ്ചായത്ത് തല മികവിന് അർഹയായത്.കൊവിഡ് കാലത്ത് സനയും,കുടുംബാംഗങ്ങളും വീടിന്റെ മട്ടുപ്പാവിൽ ഗ്രോ ബാഗിൽ വിവിധയിനം കൃഷിയിറക്കി നൂറുമേനി വിഷരഹിത പച്ചക്കറി വിളയിച്ചിരുന്നു.
വിദ്യാലയത്തിലെ ചമൻ ഉർദു ക്ലബ്ബ് കൃഷി ഭവൻ മുഖേനെ നടപ്പാക്കിയ പരിസ്ഥിതി ബോധന യജ്ഞ പദ്ധതിയായ ജശ്നെ ബഹാറിലൂടെയാണ് കാർഷിക സംസ്കൃതിയോട് അനുകമ്പം തോന്നിയതും അതു വഴി മികച്ച നേട്ടം കൈവരിക്കാൻ നിമിത്തമായതും. കിനാത്തിൽ കൃഷിഭവനിൽ നടന്ന പഞ്ചായത്ത് തല കർഷക ദിന പരിപാടിയിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സനയെ ആദരിച്ചു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.
![](/images/thumb/3/3a/12556-kgd-best-child-farmer-5.jpg/300px-12556-kgd-best-child-farmer-5.jpg)
![](/images/thumb/9/96/12556-kgd-best-child-farmer-2.jpg/300px-12556-kgd-best-child-farmer-2.jpg)
![](/images/thumb/2/21/12556-kgd-best-child-farmer-3.jpg/300px-12556-kgd-best-child-farmer-3.jpg)
അല്ലാമാ ഇഖ്ബാൽ ഉർദു ടാലന്റ് ടെസ്റ്റ്
എടച്ചാക്കൈയിലെ മുഹമ്മദ് രിസ്‌വാൻ സംസ്ഥാന തലത്തിലേക്ക്
പടന്ന :പൊതുവിദ്യാലയങ്ങളിൽ ഒന്നാം ഭാഷയായി ഉർദു പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാഷാ അഭിവൃദ്ധിക്കും,മികച്ച വിദ്യാർത്ഥികളായി പരിപോഷിപ്പിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ചു വരുന്ന അല്ലാമാ ഇഖ്ബാൽ ഉർദു ടാലന്റ് മൽത്സത്തിൽ ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥി മുഹമ്മദ് രിസ് വാൻ.കെ സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ജനുവരി 28ന് കോഴിക്കോട് നടക്കാവ് ഗവ: ടി.ടി.ഐ യിൽ വെച്ച് നടക്കുന്ന സംസ്ഥാന തല ടാലന്റ് മത്സരത്തിൽ പങ്കെടുക്കാൻ എടച്ചാക്കൈ കൊക്കാകടവിലെ കെ.അബ്ദുറഹിമാൻ - പി.സി റസിയ ദമ്പതിമാരുടെ മകനായ രിസ്‌വാൻ സ്കൂൾ തലം - സബ് ജില്ലാ - ജില്ലാ തല മത്സരത്തിൽ എ ഗ്രേഡോടെ ഉന്നത വിജയം നേടിയാണ് യോഗ്യത നേടിയത്.ജില്ലാ തലത്തിൽ വിദ്യാലയത്തിലെ തന്നെ അഞ്ചാം തരത്തിലെ റിസ റിയാസും,ആറാം തരത്തിലെ ഫാത്വിമത്ത് നബീലയും എ ഗ്രേഡോടെ നാലാം സ്ഥാനവും കരസ്ഥമാക്കി.ഉർദു അധ്യാപകൻ എം.പി അബ്ദുറഹ്മാന്റെ ശിക്ഷണത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ യും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
![](/images/thumb/f/fc/12556-kgd-urdu-talent-1.jpg/300px-12556-kgd-urdu-talent-1.jpg)
![](/images/thumb/6/60/12556-kgd-urdu-talent-2.jpg/300px-12556-kgd-urdu-talent-2.jpg)
![](/images/thumb/4/43/12556-kgd-urdu-talent-4.jpg/300px-12556-kgd-urdu-talent-4.jpg)
![](/images/thumb/1/14/12556-kgd-urdu-talent-3.jpg/300px-12556-kgd-urdu-talent-3.jpg)
![](/images/thumb/f/f3/12556-kgd-urdu-talent-5.jpg/300px-12556-kgd-urdu-talent-5.jpg)
സംസ്ഥാന ഉർദു ടാലന്റ് ടെസ്റ്റ്
പ്രതിഭ തെളിയിച്ച് എടച്ചാക്കൈയിലെ മുഹമ്മദ് രിസ്‌വാൻ
പടന്ന : പൊതുവിദ്യാലയങ്ങളിൽ ഒന്നാം ഭാഷയായി ഉർദു പഠിക്കുന്ന വിദ്യാർത്ഥികളുടെ അക്കാദമിക പുരോതിക്കും,മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ചു വരുന്ന സംസ്ഥാന അല്ലാമാ ഇഖ്ബാൽ ഉർദു ടാലന്റ് മൽത്സത്തിൽ ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂളിന് മികച്ച നേട്ടം.അഞ്ചാം തരത്തിലെ കെ.മുഹമ്മദ് രിസ് വാനാണ് എ പ്ലസ് കൂടി രണ്ടാം സ്ഥാനം നേടി അഭിമാനമായത്
പാഠ്യ-പാഠ്യേതര മേഖലകളിൽ മിടുക്കനായ എടച്ചാക്കൈ കൊക്കാകടവിലെ കെ.അബ്ദുറഹിമാൻ - പി.സി റസിയ ദമ്പതിമാരുടെ മകനായ രിസ്‌വാൻ സ്കൂൾ തലം - സബ് ജില്ലാ - ജില്ലാ തല മത്സരത്തിൽ എ ഗ്രേഡോടെ ഉന്നത വിജയം നേടിയാണ് സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയിരുന്നത്.
![](/images/thumb/f/f1/12556-kgd-urdu-talent-7.jpg/300px-12556-kgd-urdu-talent-7.jpg)
![](/images/thumb/5/5a/12556-kgd-urdu-talent-6.jpg/300px-12556-kgd-urdu-talent-6.jpg)
അൽ മാഹിർ അറബിക് സ്കോളർഷിപ്പ്
എടച്ചാക്കൈ സ്കൂളിന് ചരിത്രനേട്ടം
പടന്ന : അറബിക് ഭാഷാ വിദ്യാർത്ഥികളുടെ അക്കാദമിക പുരോഗതിക്കും,അഭിവൃദ്ധിക്കും അക്കാദമിക് കോംപ്ലക്സിന്റെ നേതൃത്വത്തിൽ ഈ അധ്യയന വർഷം മുതൽ ഏർപ്പെടുത്തിയ അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ എടച്ചാക്കൈ എ.യു.പി സ്കൂളിന് മികവിൻ തിളക്കം
എൽ.പി യിൽ നാജില ടി.കെ,സഹൽ യു.എം,സംറീൻ വി.കെ,മുഹമ്മദ് ഹസൻ,ഷെഹ്സ സലീം,സിയാദ് മുഹമ്മദ്, അഹ്മദ് റബീഅ് എന്നീ ഏഴ് വിദ്യാർത്ഥികൾക്കും, യു.പി യിൽ മുഹമ്മദ് റാഫിദ്,സബ്രീന.കെ,ഫാത്വിമത്ത് ഷഹാമ,സംഹാ സൈനബ്,റഹ്‌മത്തുന്നീസ,ഫാത്തിമത്ത് ശിഫാന എന്നീ ആറ് വിദ്യാർത്ഥികളും ഉന്നത വിജയത്തോടെ സ്കോളർഷിപ്പിന് അർഹരായ
അറബിക് അധ്യാപികമാരായ കെ.സെൽമത്ത്,കെ. റുബൈദ എന്നിവരുടെ ശിക്ഷണത്തിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും,അധ്യാപികമാരെയും സ്റ്റാഫ് കൗൺസിലും,പി.ടി.എ യും,മാനേജ്മെന്റും അഭിനന്ദിച്ചു.