"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./ചരിത്രം എന്ന താൾ കാലിക്കറ്റ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കാലിക്കറ്റ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./ചരിത്രം എന്ന താൾ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
18:26, 25 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ചരിത്രം... തുടർച്ച...
[[വർഗ്ഗം:ബാല്യകാല വിവാഹവും കൂട്ടുകുടുംബ ജീവിതത്തിലെ സങ്കീർണ്ണതകളും മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ തടസ്സപ്പെടുത്തിയിരുന്ന ചില കാരണങ്ങളായിരുന്നു. ഇതിന് പരിഹാരം തേടി നടന്ന സി.പി യുടെ നേതൃത്വത്തിലുളള വിദ്യാസമ്പന്നരായ വ്യക്തികൾക്ക്, സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന പി. അബ്ഗുളള സാഹിമ്പ് മുസ്ലിം ഗേൾസ് സ്കൂൾ എന്ന ആശയം കൈമാറിയ സന്ദർഭമായിരുന്നു അത്, അത്കൊണ്ട് തന്നെ ഹസ്സൻകോയ സാഹിമ്പിൻെറ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി. കുഞ്ഞഹമ്മദ് സാഹിമ്പ് മുന്നോട്ട് വന്നു.
1956 ൽ സി.പി. കുഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ട സോഷ്യൽ സർവ്വീസ് അസോസിയേഷൻ സ്ത്രീകൾക്ക് തുന്നൽ ക്ലാസും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ആരംഭിച്ചു. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാൻ സ്ത്രീകളുടെ കൂട്ടായ്മയും രൂപീകരിച്ചു. 40 രൂപയ്ക്ക് ഒരു വീട് വാടകയ്ക്ക് എടുത്തു. മേരിയെന്ന തുന്നൽ ടീച്ചറെ നിയമിച്ചു. പക്ഷെ കുട്ടികളെ കിട്ടിയില്ല. സ്ത്രീകളുടെ പ്രവർത്തനഫലമായി ഇടത്തരം വീടുകളിൽ നിന്ന് കുറച്ചു പേർ ക്ലാസ്സിൽ ചേർന്നു. അന്നത്തെല ജില്ലാ ജഡ്ജിയായിരുന്ന ശ്രീമതി അന്നാചാണ്ടി തുന്നൽ ക്ലാസ്സും സ്കുൂളും ഉദ്ഘാടനം ചെയ്തു, സദസ്സിൽ പറയത്തക്ക സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നില്ല. അടുത്തുളള തറവാട് വീടുളുടെ മാളികപുറത്ത് ജനലഴികളിലൂടെ ചടങ്ങ് കൗതുക പൂർവ്വം നോക്കികൊണ്ടിരിക്കുന്ന സ്ത്രീകളോട് അന്നാചാണ്ടി സദസ്സിലേക്കു വരുവാൻ ക്ഷണിക്കുകയുണ്ടായി. നിങ്ങൾ ഒളിച്ചിരിക്കേണ്ടവരല്ല ഈ സംരംഭം നിങ്ങൾക്കു വേണ്ടിയാണ്. ഈ സദസ്സിൽ ആണുങ്ങളല്ല നിങ്ങളാണ് വന്നിരിക്കേണ്ടത്. അന്നാചാണ്ടിയുടെ പ്രസംഗം അവർ ശ്രദ്ധിച്ചിരുന്നു മാറ്റങ്ങൾക്ക് വേണ്ടിയുളള ആഹ്വാനം അവരുടെ മനസ്സിൽ തട്ടുന്നവയായിരുന്നു. തുന്നൽ ക്ലാസ്സിലും സ്കൂളിലും കുട്ടികൾ സാവധാനം വന്നു ചേരാൻ തുടങ്ങി. ഇതിനിടയിലാണ് യു.പി സ്കുളിന് അംഗീകാരം വാങ്ങാനുളള ആലോചന തുടങ്ങുന്നത്.
1956സെപ്തംബർ 15ന് ഒരു ഗേൾസ് സ്കൂൾ ആരംഭിക്കുന്നതിനെ കുറിച്ചാലോചിക്കാൻ പി.പി ഹസ്സൻ കോയയുടെ വസതിയിൽ യോഗം ചേർന്നു. കോഴിക്കോട് എഡ്യുക്കേഷണൽ സൊസൈറ്റി എന്ന പേരിൽ കമ്മറ്റി ഉണ്ടാക്കാനും കമ്മറ്റിയുടെ കീഴിൽ LP സ്കൂളും തുർന്ന് ഹൈസ്കൂളും നടത്താൻ ആരംഭിച്ചു. സ്കൂളിനു സ്ഥലം കണ്ടെത്താനുളള ശ്രമം ആരംഭിച്ചു. മലബാറിലെ വൻകിട ജന്മിയും വിദ്യാഭ്യാസ തൽപരനുമായ കുഞ്ഞിചായിൽ ഹാജിക്ക് കോഴിക്കോട് കുണ്ടുങ്ങൽ മാടിയിൽ പാലം എന്ന സ്ഥലത്തുളള സ്വന്തം പറബിൽ നിന്ന് 35 സെൻറ് സൗജന്യമായി സ്കൂൾ തുടങ്ങാൻ വിട്ടുതന്നു. 1956 ഡിസംബർ 19ന് യോഗം ചേർന്ന് വിപുലമായ സ്കൂൾ കമ്മിറ്റി ചേർന്നു. എസ് എ ജിഫ്രി സാഹിബ് പ്രസിഡന്റും, സി പി കുഞ്ഞഹമ്മദ് സാഹിബ് സെക്രട്ടറിയുമായി കോഴിക്കോട് എഡ്യുക്കേഷൻ സൊസൈറ്റി വിപുലീകരിച്ചു. ഉദാര മനസ്കരായ പല പ്രമുഖരുടെയും നാട്ടുക്കാരുടെയും സഹായത്തോടെ സ്കൂൾ കെട്ടിടപണി പൂർത്തിയാക്കി.
1958 ആഗസ്റ്റ് 2 ന് യു പി സ്കൂളിനു ആംഗീകാരം ലഭിച്ചു. കുര്യത്തോല മുറ്റത്തു പ്രവർത്തിച്ചിരുന്ന സ്കൂൾ ആഗസ്റ്റ് 4ന് കുട്ടികളുമായി പുതിയകെട്ടിടത്തിലേക്ക് മാറി. ഉമ്മുകുൽസു ടീച്ചറെ 15 രൂപ ശബളത്തിൽ ഹെഡ്മിസ്ട്രസായി നിശ്ചയിച്ചു. എറണാകുളം ജില്ലാ ജഡ്ജി ഫാത്തിമാ റഹ്മാൻ കെട്ടിട ഉദ്ഘാടനം നിർവ്വഹിച്ചു. സി. എച്ച് മുഹമ്മദ് കോയ സാഹിബടക്കമുളളവർ ചടങ്ങിൽ സംസാരിച്ചിരുന്നു. കുട്ടികളെ സ്കൂളിലെത്തിക്കാൻ മാനേജ്മെൻറ് ബസ് സൗകര്യമുണ്ടാക്കി. 1960ൽ കാലിക്കറ്റ് ഗേൾസ് സ്കൂളിനെ ഹൈസ്കൂളായി ഉയർത്തി കാലിക്കറ്റ് എഡ്യുക്കേഷൻ സൊസൈറ്റി തീരുമാനിച്ചു. 1962 കാലിക്കറ്റ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1962 ജുൺ അന്നത്തെ തദേശ സ്വയം ഭരണ മന്ത്രിയും കോഴിക്കോട്ടുകാരനുമായ പി പി ഉമ്മർകോയ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൻെറ ഉദ്ഘാടനം നിർവ്വഹിച്ചു..]]
വളർച്ചയുടെ പടവുകൾ ... തുടർച്ച...
- 1958 ആഗസ്റ്റ് 6 : ടി.ടി.സി. പാസ്സായ ഉമ്മുകുൽസു ടീച്ചറെ പ്രഥമ ഹെഡ്മിസ്ട്രസായി നിയമിച്ചു.
- 1958 ഡിസം: യു.പി സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു.
- 1959 മെയ് 31 : സൊസൈറ്റി ബൈലോ അംഗീകരിച്ചു.
- 1959 ജൂൺ 1: കുണ്ടുങ്ങൽ സ്കൂൾ കെട്ടിടം എറണാകുളം ജില്ലാ ജഡ്ജ് ഫാത്തിമ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
- 1962 മെയ് 17: ഹൈസ്കൂൾ തുടങ്ങാൻ സർക്കാറിൽ നിന്നും അംഗീകാരം ലഭിച്ചു.
- 1962 ജൂൺ 1 : കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ മന്ത്രി പി.പി. ഉമ്മർകോയ ഉദ്ഘാടനം ചെയ്തു.
- 1962 മെയ് 22 : സ്കൂൾ പ്രവേശന-പരസ്യം ആദ്യമായി ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു.
- 1962 ജൂൺ: സുശീല മാധവൻ പ്രഥമ ഹൈസ്കൂൾ ഹെഡ്മിട്രസായി നിയമിതയായി.
- 1965 മാർച്ച് 7 : സ്കൂളിലെ ആദ്യ എസ്.എസ്.എൽ. സി ബാച്ച് പരീക്ഷക്കിരുന്നു.
- 1968: മെയ് കേന്ദ്ര സർക്കാർ അനുവദിച്ച ഹോസ്റ്റൽ കെട്ടിട നിർമ്മാണം പൂർത്തിയായി.
- 1985 ജൂലായ് 5 : ഡോ. എം.കെ. മുഹമ്മദ് കോയ മാനേജിംഗ് കമ്മിറ്റി സെക്രട്ടറിയായി.
- 1987: ജൂലായ് 21: അന്താരാഷ്ട്ര അംഗീകാരം നേടിയ ഒപ്പനടീം റഷ്യയിൽ പര്യടനം നടത്തി.
- 1992: നവംബർ വി.എച്ച്.എസ്.ഇ ആരംഭിച്ചു
- 1994: മാർച്ച് വി.എച്ച്.എസ്.ഇ 100 ശതമാനം വിജയം കൈവരിച്ചു.
- 1997 ജൂൺ 30: കെ.വി. കുഞ്ഞഹമ്മദ് കമ്മറ്റി സെക്രട്ടറിയായി
- 1997 ഒക്ടോ. 27: കെ.വി.കോയസ്സൻകോയ കമ്മറ്റി പ്രസിഡണ്ടായി
- 1999 ജനുവരി ഒപ്പനയ്ക്ക് സംസ്ഥാനതല അവാർഡ് ലഭിച്ചു.
- 2000: ആഗസ്റ്റ് സ്കൂളിന് പ്ലസ്ടു അനുവദിച്ചു കിട്ടി.
- 2003: ജൂലായ് പി.എം ശ്രീദേവി ടീച്ചർക്ക് മികച്ച അധ്യാപികയ്ക്കുള്ള NCERT അവാർഡ് ലഭിച്ചു.
- 2005 ജൂൺ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
- 2006 ഏപ്രിൽ 24: മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻ പദവി ലഭിച്ചു.
- 2006 ജൂലായ് 6 : കിഴക്ക് ഭാഗത്തെ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു
- 2006 ജൂലായ് 6: സുവർണ്ണ ജൂബിലി ആഘോഷകമ്മറ്റി പ്രഥമയോഗം ചേർന്നു.
- 2006 സപ്തം.4: കെ.വി. കോയസ്സൻ കോയ (ബിച്ചു) കമ്മറ്റി പ്രസിഡണ്ടായി
- 2007 ജനുവരി 23: വി.എച്ച്. എസ്. കലോത്സവത്തിൽ ഒപ്പനയിൽ ഒന്നാം സ്ഥാനം കിട്ടി
- 2007 മാർച്ച് 1: സുവർണ്ണ ജൂബിലി ഓഫീസ് പി.മാമുകോയ ഉദ്ഘാടനം ചെയ്തു.
- 2007 ഏപ്രിൽ 25: സ്കൂളിൽ ആദ്യമായി പൂർവ്വ വിദ്യാർത്ഥി സംഘടന നിലവിൽ വന്നു.
- 2007 മെയ് 24 : വിവിധ എൻഡോവ്മെൻറുകൾ ഏർപ്പെടുത്തി.
- 2007 ജൂൺ 15 : എൻ.ഉമ്മർകോയ കമ്മിറ്റി പ്രസിഡണ്ടായി.
- 2007 ഒക്ടോ. 25 : 'കാലിബർ' പ്രദർശനം സംഘടിച്ചിച്ചു.
- 2008 ഫിബ്രു 3 : ആദ്യപൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു.
- 2008 ഒക്ടോ: ജില്ലയിലെ ഏറ്റവും മികച്ച കരിയർ ഗൈഡൻസ് യൂനിറ്റിനുള്ള പുരസ്കാരം ലഭിച്ചു.
- 2008 ഒക്ടോ.28 : സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തു.
- 2009 ജനുവരി 5: സുവർണ്ണ ജൂബിലി സമാപനം വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്തു.
- 2009 ഒക്ടോ. 6: മാനേജിംഗ് കമ്മിററിയിലേക്ക് 5 വനിതാ അംഗങ്ങളെ തെരഞ്ഞെടുത്തു.
- 2009 ഒക്ടോ. 31: സുവർണ്ണ ജൂബിലി സുവനീർ 'സുവർണ്ണ രേഖ' പ്രകാശനം ഐ. ജി. ബി.സന്ധ്യ നിർവ്വഹിച്ചു.
- 2011 ജനുവരി 10 : ഹൈസ്കൂൾ ജില്ലാ കലോത്സവഘോഷ യാത്രയിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി.
- 2012 മാർച്ച് വി.എച്ച്.എസ്.ഇ 100 ശതമാനം വിജയം കൈവരിച്ചു.
- 2013 ഒക്ടോ. കെ.ആർ സ്വാബിറിന് ജില്ലയിലെ മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അവാർഡ് ലഭിച്ചു.
- 2013 മാർച്ച് വി.എച്ച്.എസ്.ഇ 100 ശതമാനം വിജയം കൈവരിച്ചു.
- 2014 ഒക്ടോ. ജില്ലയിലെ മികച്ച VHSE എൻ.എസ്.എസ്പ്രൊജക്റ്റ്,യൂനിറ്റ് അവാർഡ് ലഭിച്ചു.
- 2014 ഒക്ടോബർ 4 നു സ്കൂൾ വികസനസമിതി നിലവിൽ വന്നു.
- 2015 ഏപ്രിൽ 5 സ്കൂൾ വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
- 2015 ഏപ്രിൽ 17 : മാനേജിംഗ് കമ്മറ്റി വിപുലീകരിച്ചു
- 2015 ഏപ്രിൽ 21 : ഫൈസൽ & ഷബാന ഫൗേണ്ടേഷൻ ചെയർമാൻ ഇ. ഫൈസൽ സ്കൂൾ സന്ദർശിച്ചു.
- 2015 ജൂൺ പുതിയ ഹയർ സെക്കൻററി ബ്ലോക്ക് നിലവിൽ വന്നു.
- 2015 ഒക്ടോ. 23 ഡോ. അലി ഫൈസൽ കമ്മറ്റി പ്രസിഡണ്ടായി.
- 2016 മാർച്ച് 29 ബൈലോ ഭേദഗതി ചെയ്ത് ജനറൽ ബോഡി എക്സിക്യൂട്ടീവ് നിലവിൽ വന്നു.
- 2016 എസ്.എം.സി ഹാൾ ഉദ്ഘാടനം ചെയ്തു.
- 2016 സപ്ത. 27 ഹൈടെക് കിച്ചൺ ഡോ. എം.കെ മുനീർ ഉദ്ഘാടനം ചെയ്തു.
- 2017 മെയ് 14 NABET അക്രെഡിറേറ്റർ സ്കീം നടപ്പാക്കാൻ തീരുമാനിച്ചു.
- 2017 മാർച്ച് വി.എച്ച്.എസ്.ഇ 100 ശതമാനം വിജയം കൈവരിച്ചു.
- 2017 ഡിസം. 9 വി.എച്ച് .എസ്.സി. സിൽവർ ജൂബിലി ആഘോഷം ഡോ. എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
- 2017 ൽ കൈറ്റ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേക്ക് സംസ്ഥാനത്തെ 100 ൽ ഒരു സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
- 2018 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് യൂനിറ്റിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
- 2018 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
- 2018 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് വളണ്ടിയർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
- 2019 ൽ മികച്ച കരിയർ മാസ്റ്റർക്കുള്ള സംസ്ഥാന അവാർഡ് വി.എച്ച്.എസ്.ഇ വിഭാഗം പി.ജാഫർ കരസ്ഥമാക്കി
- 2020 ഓഗസ്റ്റിൽ ക്വളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ NABET അംഗീകാരം ലഭിച്ചു.
- 2020 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് യൂനിറ്റിനുള്ള കോഴിക്കോട് ജില്ലാ അവാർഡ് ലഭിച്ചു.
- 2020 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള കോഴിക്കോട് ജില്ലാ അവാർഡ് ലഭിച്ചു.
- 2020 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് വളണ്ടിയർക്കുള്ള കോഴിക്കോട് ജില്ലാ അവാർഡ് ലഭിച്ചു.
- 2021 നവംബറിൽ SCERT യുടെ മികവ് 2019-20 പുരസ്കാരം ലഭിച്ചു.
- 2022 ജനുവരിയിൽ Career360 എന്ന കരിയർ മാഗസിൻ ഇന്ത്യയിലെ മികച്ച പെൺപള്ളിക്കൂടങ്ങളിലൊന്നായി കാലിക്കറ്റ് ഗേൾസ് സ്കൂളിനെ ലിസ്റ്റ് ചെയ്തു