"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 23: | വരി 23: | ||
<font size="5">[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2018-19 -ലെ പ്രവർത്തനങ്ങൾ |2018-19 -ലെ പ്രവർത്തനങ്ങൾ]]'''<br /></font><font size="5"></font><div > | <font size="5">[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2018-19 -ലെ പ്രവർത്തനങ്ങൾ |2018-19 -ലെ പ്രവർത്തനങ്ങൾ]]'''<br /></font><font size="5"></font><div > | ||
<font size="5">[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2019-20 -ലെ പ്രവർത്തനങ്ങൾ |2019-20 -ലെ പ്രവർത്തനങ്ങൾ]]'''<br /></font><font size="5"></font><div > | |||
= 2019-20-ലെ പ്രവർത്തനങ്ങൾ = | = 2019-20-ലെ പ്രവർത്തനങ്ങൾ = |
23:07, 2 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
47045-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47045 |
യൂണിറ്റ് നമ്പർ | LK/2018/47045 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ലീഡർ | ഫാത്തിമത്ത് സഫ്ന |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ഫവാസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബൂബക്കർ പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശരീഫ എൻ |
അവസാനം തിരുത്തിയത് | |
02-08-2023 | 47045 |
കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്സ് യുണിറ്റ് 2018 മാർച്ച് മുതൽ പ്രവർത്തനമാരംഭിച്ചു. 2017 ലുള്ള കുട്ടികൂട്ടത്തിന്റെ തുടർച്ചയായാണ് കൈറ്റ് പ്രവർത്തിക്കുന്നത്. 2018 -19 പ്രവർത്തനോത്ഘാടനം സ്കൂൾ എച് എം നിയാസ് ചോല സർ ജൂലൈ 6 നു നിർവഹിച്ചു. 26അംഗങ്ങളുള്ള ക്ലബിന്റെ പ്രവർത്തനം നിയന്ദ്രിക്കുന്നത് കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യൂ കൈറ്റ് മിസ്ട്രെസ്സുയ ശ്രീമതി ശരീഫ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ്.
2019-20-ലെ പ്രവർത്തനങ്ങൾ
2019-22 ബാച്ച്
ക്രമ നമ്പർ | പേര് |
---|---|
1 | നഫീസത്തുൽ മിസ്രിയ |
2 | ഫാത്തിമ ഫിദ |
3 | സയ്യിദ് ആയിഷ മുഫീദ |
4 | സയ്യിദത്ത് ഉമ്മ അതിയ കെ പി |
5 | നസിയ എവി |
7 | ഫാത്തിമ നബീല ടി ടി |
8 | ഫാത്തിമ യു സൈറ വി കെ |
9 | ഫാത്തിമ മിസ്രിയ |
10 | ആജിഷ നുസ്റിൻ |
11 | അബ്ദുറഹൂഫ് |
12 | ഫാത്തിമ ബിൻസി |
13 | ജസ്ന |
14 | റിസ ഐസം |
15 | ഫാത്തിമത്ത് സഫ്ന |
16 | മിസ്ഹബ് |
17 | മുഹ്സിന |
18 | അലീന ജോസഫ് |
19 | അൻസിഫ്മുബഷിർ |
20 | അൻഫൽ |
21 | അഫ്നാസ് |
22 | ധന്യ കെ എം |
23 | ഫവാസ് |
24 | മുഹമ്മദ് ഫവാസ് |
25 | ഷഫ്ന ഷെറിൻ |
26 | ഫാത്തിമ ഹന്നത്ത് |
27 | ഫാത്തിമ ഫർഹാന |
START TO BE SMART- ത്രി ദിന സമ്മർ ക്യാമ്പ്
മാർച്ച് 29 30 31 ദിവസങ്ങളിലായി 2018 - 20 ബാച്ചിനായി ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിയാസ് ചോല നിർവഹിച്ചു. നാലു സെഷനുകളിലായി ആയി നിരവധി വിഷയങ്ങളിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം ക്രമീകരിച്ചു.മാർച്ച് 29 ഉച്ചയ്ക്ക് 2 30 ന് ആരംഭിച്ച ആദ്യ സെഷനിൽ കമ്പ്യൂട്ടർ ബേസിക്സ്, ഓപ്പറേറ്റിങ് സിസ്റ്റം , നെറ്റ്‌വർക്ക് കണക്റ്റിവിറ്റി,വെബ് ബ്രൗസിംഗ്, സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ എന്നീ മേഖലകളിൽ വിദഗ്ധ ക്ലാസുകൾ ക്രമീകരിച്ചു . ക്ലാസിന് കൈറ്റ് മിസ്ട്രസ് ഷെരീഫടീച്ചർ നേതൃത്വം നൽകി.
ക്യാമ്പിലെ രണ്ടാം ദിവസം ഒൻപതു മണി മുതൽ ഒരു മണി വരെ ടെക് ലാബ് എന്ന പേരിൽ സെഷൻ ക്രമീകരിച്ചു. സെഷനിൽ ഇലക്ട്രോണിക് സർക്യൂട്ട് ,എൽഇഡി മേക്കിങ്, റാസ്ബറി കിറ്റ് തുടങ്ങിയ മേഖലകളിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി പരിശീലന പ്രവർത്തനങ്ങൾ നടന്നു.തെക്കൻ ക്രിയേറ്റീവ് ആർട്സ് എന്ന മൂന്നാമത്തെ സെഷൻ പൂർണമായും അനിമേഷൻ സിനിമ നിർമ്മാണ പരിശീലനം ആണ് നടന്നത് .എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് കുട്ടികൾ ആനിമേഷൻ സിനിമ തയ്യാറാക്കിയത്.
മൂന്നാം ദിവസം പൂർണമായും കുട്ടികൾ തയ്യാറാക്കിയ സ്റ്റോറി ബോർഡിനെയും തിരക്കഥയുടെയും അടിസ്ഥാനത്തിൽ ഡോക്യുമെൻററി ഷൂട്ട് ചെയ്ത് എഡിറ്റിംഗ് വർക്കുകൾ പൂർത്തിയാക്കി പ്രദർശിപ്പിച്ചു.
ഇൻസ്റ്റലേഷൻ ഡേ(11-04-2019)
2019- 20 അധ്യയനവർഷത്തിൽ മാറിവന്ന ubuntu 18.4 ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റലേഷൻ ചെയ്തു. കൈ മാസ്റ്റർ നവാസ് യു ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്ന വിധം കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകി. തുടർന്ന് സ്കൂളിലെ 20 ലാപ്ടോപ്പുകളും 6 ഡസ്ക്ടോപ്പിലും ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു. അതോടൊപ്പം തന്നെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്വകാര്യ ലാപ്ടോപ്പുകളിലും ഓപ്പറേറ്റിങ് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി. ഡെസ്ക്ടോപ്പിൽ ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് നേരിട്ട് സാങ്കേതിക പ്രശ്നങ്ങൾ ഗൂഗിളിന്റെ സഹായത്തോടെ പരിഹരിച്ചു. വേനലവധിക്കാലം ആയതിനാൽ ഡേ സ്കോളേഴ്സ് മാത്രമാണ് ഇൻസ്റ്റലേഷൻ ഡേയിൽ സംബന്ധിച്ചത്. ഇൻസ്റ്റലേഷൻ ഡേ ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കൈ മിസ്ട്രസ് ശ്രീമതി ശരീഫ് എൻ എൻ അബ്ദുൽ നാസർ ടി ടി ഷാക്കിറ എൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
എസ്എസ്എൽസി റിസൾട്ട് ഹെൽപ്പ് ഡെസ്ക് (LK-സേവന)
കൂമ്പാറ എഫ് എം എച്ച് എസ് എസ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ശ്രദ്ധേയമായ പദ്ധതികളിൽ ഒന്നായ LK- സേവന യുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി റിസൾട്ട് ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു. കൂമ്പാറ മരഞ്ചാട്ടി കൽപ്പിനി തേക്കുംകുറ്റി പ്രദേശത്തെ വിവിധ കുട്ടികൾക്ക് സൗജന്യമായി എസ്എസ്എൽസി റിസൾട്ട് ലഭ്യമാക്കുകയും മാർക്ക് ലിസ്റ്റ് ലിസ്റ്റ് പ്രിന്റ് ചെയ്തു നൽകുകയും ചെയ്തു. അതോടൊപ്പം ഒപ്പം സേവന@ ഫോൺ പദ്ധതിയിലൂടെ ഫോണിൽ വിളിച്ച് അന്വേഷിച്ച് വർക്കും റിസൾട്ട് ലഭ്യമാക്കി. ഹെല്പ് ഡിസ്ക് പ്രയോജനപ്പെടുത്തിയ വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ താഴെ നൽകുന്നു.
ലോകബാങ്ക് പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു
2018-19 അധ്യയനവർഷത്തിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങളും പ്രവർത്തന മേഖലയും, സംസ്ഥാന ഗവൺമെൻറ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയ സ്കൂൾ ഹൈടെക് പദ്ധതി ഏതെല്ലാം തരത്തിൽ പ്രയോജനപ്പെടുത്തി തുടങ്ങിയ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ലോകബാങ്ക് പ്രതിനിധികളായ ശ്രീ സുരേഷ് , കൃഷ്ണകുമാർ എന്നിവർ കോഴിക്കോട് ജില്ലാ കോഡിനേറ്റർ ശ്രീമതി പ്രിയ ടീച്ചർകൊപ്പം സ്കൂൾ സന്ദർശിച്ചു.നലിറ്റിൽ കൈറ്റ് യൂണിറ്റിലെ വിദ്യാർത്ഥികളുമായി സംലധിച്ച ലോകബാങ്ക് പ്രതിനിധികൾ യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ തികഞ്ഞ സംതൃപ്തിയും അതോടൊപ്പം ആശ്ചര്യം പ്രകടിപ്പിച്ചു.
LK-Investiture
2019- 21 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 26 വിദ്യാർഥികൾക്കുള്ള ഐഡി കാർഡ് വിതരണം അൽഫോൻസ് മരിയ എന്ന വിദ്യാർത്ഥിനിക്ക് നൽകി സ്കൂൾ സന്ദർശിച്ച ലോകബാങ്ക് പ്രതിനിധി ശ്രീ മോഹൻദാസ് നിർവഹിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്മാസ്റ്റർ നവാസ് യു സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല അധ്യക്ഷതയും വഹിച്ചു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ലോകബാങ്ക് പ്രതിനിധി ശ്രീ സുരേഷ് നിർവഹിച്ചു. കൂടാതെ ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി പ്രിയ ജോയിൻറ് SITC ഷാക്കിറ സീനിയർ അസിസ്റ്റൻറ് ഖാലിദ് എം എം, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ശരീഫാ എൻ നന്ദി അർപ്പിച്ചു.
പ്രിലിമിനറി ക്യാമ്പ്
2019- 21 ബാച്ചിലെ കുട്ടികളുടെ ഏകദിന ക്യാമ്പ് ജൂലൈ -2 ചൊവ്വാഴ്ച നടന്നു. കക്കാടംപൊയിൽ സ്കൂളിലെ 20 കുട്ടികൾ ഉൾപ്പെടെ ആകെ 46 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. മുക്കം ഉപജില്ലാ മാസ്റ്റർ ട്രെയിനർ ആയ നൗഫൽ സാറ് ക്ലാസിന് നേതൃത്വം നൽകി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ നാസർ ചെറുവാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു . കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യു സ്വാഗതവും, കക്കാടംപൊയിൽ ഹൈസ്കൂളിലെ മിനിടീച്ചർ അധ്യക്ഷതയും വഹിച്ചു . ചടങ്ങിൽ ഹയർസെക്കൻഡറി കമ്പ്യൂട്ടർ സയൻസ് അധ്യാപികയായ ശ്രീമതി ബിന്ദു കുമാരി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. മൂന്നു സെഷനുകളിലായി അനിമേഷൻ മൊബൈൽ ആപ്പ് നിർമാണം തുടങ്ങി വിവിധ മേഖലകൾ പരിചയപ്പെടുത്തി കൃത്യം 4 30ന് ക്യാമ്പ് അവസാനിച്ചു.
മീറ്റ് ദ പ്രൊഫഷണൽസ്
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി ആസൂത്രണം ചെയ്ത് "മീറ്റ് ദപ്രൊഫഷണൽസ്"" എന്ന പ്രോഗ്രാമിന്റെ ഭാഗമായി കോഴിക്കോട് ഐ എ എം പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. പ്രതിനിധികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുമായി സംവദിക്കുകയുംHOW TO BE A PROFESSIONAL എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കുകയും ചെയ്തു.അഞ്ച് അംഗങ്ങൾ അടങ്ങുന്ന സംഘം ലിറ്റിൽ കൈസ് ക്ലബ്ബിന്റെ മുഴുവൻ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഐഐഎം പ്രതിനിധികളുടെ നിർദ്ദേശാനുസരണം കുട്ടികളുടെ ആശയവിനിമയശേഷി വർദ്ധിപ്പിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു.വൈഭവ് ഗൗഹാനിയ (ഡൽഹി, ബി ടെക്) നോർ ബ്രെസ്മെ( 1 വർഷത്തെ പരിചയം), അവിനാഷ് തേജ (രാജമുണ്ട്രി, ബിടെക്, മക്കാഫിയിൽ 2 വർഷത്തെ പരിചയം) സുർജ സാമന്ത (കൊൽക്കത്ത, ബി.ടെക്) വിക്രം ഉപ്പള(ഹൈദരാബാദ്, ബി. ടെക്, 7 മാസത്തെ പ്രവൃത്തിപരിചയം, കോർസോണന്റ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിൽ) വിനീത് കുമാർ (റാഞ്ചി, ബിടെക്, 5 വർഷം. എച്ച് പി സി എൽ-ൽ പരിചയം)എന്നിവരടങ്ങുന്ന ആയിരുന്നു സംഘം. ഐഐഎം വിദ്യാർത്ഥികളുമായുള്ള ആശയവിനിമയം ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളെ പ്രചോദിദരാക്കുന്നതിൽ നിർണായകമായി..
ഡിജിറ്റൽ പൂക്കള മത്സരം
2019 20 അധ്യയനവർഷത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ പൂക്കള മത്സരം സെപ്റ്റംബർ രണ്ടാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പൂക്കള മത്സരത്തിനു ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല നിർവഹിച്ചു. 8 9 10 ക്ലാസുകളിൽ നിന്നായി 47 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ 9 സി ക്ലാസിലെ അഫ്ന ടി എം ഒന്നാംസ്ഥാനവും അതേ ക്ലാസിലെ ഫഹദ് എംഎസ് രണ്ടാംസ്ഥാനവും ജാൻഫിഷാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം പിടിഎ പ്രസിഡണ്ട് നിർവഹിച്ചു. മത്സരത്തിന് കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യു കൈറ്റ് മിസ്ട്രസ് ഷെരീഫ എൻ ജോയിൻറ് എസ് ഐ ടി സി ഷാക്കിറ പികെ എന്നിവർ നേതൃത്വം നൽകി...
2021-22ലെ പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സേവന
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ കീഴിൽ ആരംഭിച്ച ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സേവന. വിവിധ മേഖലകളുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും സഹായിക്കുന്നതിനും തുടങ്ങിയ ഒരു പദ്ധതിയാണിത്. ഹയർസെക്കൻഡറി അഡ്മിഷൻ അപ്ലിക്കേഷൻ , എൻ ടി എസ് സി എക്സാം അപ്ലിക്കേഷൻ , യു എസ് എസ് എക്സാം അപ്ലിക്കേഷൻ തുടങ്ങി മത്സര പരീക്ഷകൾക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികളെ സഹായിക്കുന്നു.
കൈറ്റ് കോർണർ
ഐടി മേഖലയിൽ മറ്റു കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ ആരംഭിച്ച ഒരു പദ്ധതിയാണ് "കൈറ്റ് കോർണർ". ഒഴിവുസമയങ്ങളിൽ വിദ്യാർത്ഥികൾ ഇവിടെവെച്ച് വെച്ച് മറ്റു കുട്ടികൾക്ക് ഐടി സംബന്ധമായ സംശയനിവാരണം നടത്തി കൊടുക്കുന്നു. കൈറ്റ് വിദ്യാർഥികൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ മറ്റു വിദ്യാർഥികൾക്ക് നൽകാനും അവർ ഒഴിവു സമയം ഇവിടെ വിനിയോഗിക്കാറുണ്ട്. കൂടാതെ അതെ ഐടി മേഖലയിലെ അടിസ്ഥാനപരമായ കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തൊപ്പി ക്ലാസിലെ കുട്ടികൾക്കും നൽകിവരുന്നുണ്ട്. ഒഴിവ് സമയങ്ങൾ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താനും മറ്റു കുട്ടികൾക്ക് ഐടി അധിഷ്ഠിത അറിവ് നൽകാനും ലിറ്റിൽ കൈറ്റ് കോണർ വളരെ സഹായകരമാണ്.
ഓൺലൈനിലെ ചതിക്കുഴികൾ
ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ വിദ്യാർത്ഥികളിൽ വളർന്നുവന്ന ഓൺലൈൻ അഡിക്ഷൻ കുറക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓൺലൈനിലെ ചതിക്കുഴികൾ എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കൾക്കായി സ്കൂൾ ഐടി കോഡിനേറ്റർഷാക്കിറ ടീച്ചർ ക്ലാസ് എടുത്തു.ഓൺലൈൻ ഗെയിം മുകളിലെയും ഓൺലൈൻ ടെലി കോളുകളും യൂട്യൂബിലും മറ്റും ചതിക്കുഴികളെ വിശദമായി
രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തി കൊടുത്തുക്ലാസ് ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ ഉദ്ഘാടനം ചെയ്തു ഏതു സ്റ്റാഫ് സെക്രട്ടറി ഹാഷിം കുട്ടി അധ്യക്ഷനായിരുന്നു
സർവ്വേ ഹാർട്ട്
കോവിഡ് കാരണം ഓൺലൈൻ ക്ലാസുകളിലേക്ക് മടങ്ങിയ സ്കൂൾ പഠനത്തിൽ വിദ്യാർഥികളിൽ നിന്നും ഡാറ്റ കളക്ട് ചെയ്യുന്നതിനും പരീക്ഷകൾ നടത്തുന്നതിനും ക്വിസ്മത്സരം നടത്തുന്നതിനും വളരെയധികം ഉപയോഗപ്രദമായ സർവ്വേ ഹാർട്ട് എന്ന ആപ്ലിക്കേഷൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്തുന്ന തിനായി ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു.സർവ്വേ ഹാർട്ടിലെ ക്വിസ് മത്സരം , അറ്റൻഡൻസ് രേഖപ്പെടുത്തൽ ,ഡാറ്റ കളക്ഷൻ ,തുടങ്ങി വിവിധ വിഷയങ്ങളായാണ് വിദ്യാർത്ഥികൾ സെമിനാർ അവതരിപ്പിച്ചത്.