"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 43: | വരി 43: | ||
വിദ്യാരംഗം മലയാളം സാഹിത്യ സെമിനാർ സബ്ജില്ലയിൽ രണ്ടാം സ്ഥാനം ഫാത്തിമത്ത് റുഷ്‌ദ കരസ്ഥമാക്കി.<br /> | വിദ്യാരംഗം മലയാളം സാഹിത്യ സെമിനാർ സബ്ജില്ലയിൽ രണ്ടാം സ്ഥാനം ഫാത്തിമത്ത് റുഷ്‌ദ കരസ്ഥമാക്കി.<br /> | ||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] സർഗോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ കമ്പിൽ മാപ്പിള എച്ച്.എസ്.എസിന് | [[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''സർഗോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ കമ്പിൽ മാപ്പിള എച്ച്.എസ്.എസിന്''' | ||
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ സംഘടിപ്പിച്ച സർഗോത്സവം പരിപാടിയിൽ ഫാത്തിമത്ത് റുഷ്‌ദ ഒന്നാംസ്ഥാനവും പുസ്തകാസ്വാദനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ സംഘടിപ്പിച്ച സർഗോത്സവം പരിപാടിയിൽ ഫാത്തിമത്ത് റുഷ്‌ദ ഒന്നാംസ്ഥാനവും പുസ്തകാസ്വാദനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
06:31, 1 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജില്ലാപഞ്ചായത്തിന്റെ ആദരം
-
ജില്ലാപഞ്ചായത്തിന്റെ ആദരം
സ്കൂൾ വിക്കി പുരസ്‌കാരം പത്ര വാർത്തകളിലൂടെ ..ഇവിടെ അമർത്തുക
2019-2020 ലെ അംഗീകാരങ്ങൾ ഇവിടെ അമർത്തുക
2020-2021 ലെ അംഗീകാരങ്ങൾ ഇവിടെ അമർത്തുക
100 മേനി വിജയത്തിളക്കവുമായി കമ്പിൽ മാപ്പിള ഹൈസ്കൂൾ
കമ്പിൽ മാപ്പിള ഹൈസ്കൂൾ ഈ വർഷം എസ് എസ് എൽ സി പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ആകെ 248 പേരായിരുന്നു പരീക്ഷ എഴുതിയത്. ഇതിൽ 6 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ+ നേടി സ്കൂളിന്റെ അഭിമാനമായി മാറുകയും ചെയ്തു. ആദിത്യ കെ പ്രകാശൻ, ഫാത്തിമത്ത് സന എ.വി, കൃഷ്‌ണേന്ദു. എം, സഞ്ജന കൃഷ്ണൻ കെ, ഷഹർബാന സി വി എന്നിവരാണ് മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയവർ. സന്തോഷത്തിന്റെ ഭാഗമായി വിജയിച്ച മുഴുവൻ കുട്ടികൾക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കും പാൽപായസം വിതരണം ചെയ്തു.

സ്കൂൾ വിക്കി പുരസ്കാരം -സ്കൂളിന്റെ ആദരം
2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. പുരസ്കാരം ലഭിക്കുവാൻ നേതൃപരമായ പങ്കുവഹിച്ച നസീർ മാസ്റ്ററെ സ്കൂൾ സ്റ്റാഫ് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ താഹിറ, ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു. അനുമോദന ചടങ്ങിൽ അതിഥികൾക്ക് കൊടുക്കുവാൻ ബൊക്കെ തയ്യാറാക്കിയത് സ്കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് ആയിരുന്നു. കുട്ടികൾ തയ്യാറാക്കിയ ബൊക്കെ ചടങ്ങിൽ പ്രത്യേകം ശ്രദ്ധ്യമായിരുന്നു.ചിത്രശാല ഇവിടെ അമർത്തുക
വായനാ മാസാചരണം
വായനാ മാസാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള തളിപ്പറമ്പ് സൗത്ത് ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സബ്‌ജില്ലാ കഥാരചനാ മത്സരത്തിൽ (ഹൈസ്കൂൾ വിഭാഗം) നമ്മുടെ വിദ്യാലയത്തിലെ ഫാത്തിമത്തുൽ റുഷ്‌ദ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കവിതരചനാ മത്സരത്തിൽ (ഹൈസ്കൂൾ) ഫാത്തിമത്തുൽ നുസ്ഹ മൂന്നാംസ്ഥാനം കരസ്ഥമാക്കി.

വായനാ മാസാചരണം സബ്ജില്ലയിൽ ഒന്നാമത്
വായനാ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന വായനാ മത്സരത്തിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിലെ ഫാത്തിമത് റുഷ്‌ദ കരസ്ഥമാക്കി.

അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്
ഉപജില്ലാ തല അലിഫ് ടാലെന്ററ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. ഹൈസ്കൂൾ വിഭാഗം ടാലെന്റ്റ് ടെസ്റ്റികമ്പിൽ മാപ്പിള എച്ച്.എസിന് ന് ഇരട്ടി നേട്ടംൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റാന ഫാത്തിമ ഒന്നാം സ്ഥാനം നേടി.


കമ്പിൽ മാപ്പിള എച്ച്.എസ്.എസിന് ഇരട്ടി നേട്ടം
കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ അലിഫ് വിങ്ങിൻ്റെ നെതൃത്വത്തിൽ നടത്തിയ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ ഹയർസെക്കണ്ടറി തലത്തിലും ഹൈസ്കൂൾ തലത്തിലും ജില്ലയിൽ ഒന്നാം സ്ഥാനം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ഹൈസ്കൂൾ തലത്തിൽ റന ഫാത്തിമയും ഹയർസെക്കണ്ടറി തലത്തിൽ മുഹമ്മദ് റസലും ആയിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിജയികൾക്ക് കണ്ണൂർ എം.എൽ.എ. രാമചന്ദ്രൻ കടന്നപ്പള്ളി മൊമെന്റോ വിതരണം ചെയ്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് കണ്ണൂർ ഡി.ഡി.ഇ ശശീന്ദ്ര വ്യാസ് വിതരണം ചെയ്തു.

ചാന്ദ്രദിന ക്വിസ് മത്സരം സബ്ജില്ലയിൽ ഒന്നാമത്
ചാന്ദ്രദിന ദിന ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ ഷഹ്‌മ എൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പ്രൗഢ ഗംഭീര സദസ്സിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി
തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ തലത്തിൽ ഉന്നത നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും നൂറു ശതമാനം നേടിയ വിദ്യാലയങ്ങൾക്കുമുള്ള അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ആന്തൂർ മുനിസിപ്പൽ ചെയർമാൻ മുകുന്ദനിൽ നിന്നും ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ മൊമെന്റോ ഏറ്റുവാങ്ങി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച എസ്.എസ്.എസ്.എൽസി, പ്ലസ്‌ടു വിദ്യാർത്ഥികളും ചടങ്ങിൽ വെച്ച് മൊമെന്റോ സ്വീകരിച്ചു.ജില്ലാ കലക്ടർ, മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള മുഴുവൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മെമ്പർമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജില്ലാ വിദ്യാഭ്യസ ഡയക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കേന്ദ്ര സാഹിത്യ അവാർഡ് ജേതാവ് ആർ, രാജശ്രീ, കഥ-തിരക്കഥ രചയിതാവ് റജി ഗോവിന്ദൻ, ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കൊളച്ചേരി പഞ്ചായത്തിന്റെ ആദരം
സ്വാന്തത്ര്യദിനത്തിൽ കൊളച്ചേരി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 വിജയം നേടിയ സ്കൂളിനുള്ള മൊമെന്റോ കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദിൽ നിന്നും ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ ഏറ്റുവാങ്ങി.
നാഷണൽ സയൻസ് സെമിനാർ സിബ്‌ജില്ലയിൽ രണ്ടാം സ്ഥാനം
ഹൈസ്കൂൾ വിഭാഗം നാഷണൽ സയൻസ് സെമിനാർ സബ്ബ്ജില്ലയിൽ രണ്ടാം സ്ഥാനം നുഹ റഹൂഫ് കരസ്ഥമാക്കി
വിദ്യാരംഗം മലയാളം സാഹിത്യ സെമിനാർ സബ്ജില്ലയിൽ രണ്ടാം സ്ഥാനം വിദ്യാരംഗം മലയാളം സാഹിത്യ സെമിനാർ സബ്ജില്ലയിൽ രണ്ടാം സ്ഥാനം ഫാത്തിമത്ത് റുഷ്‌ദ കരസ്ഥമാക്കി.
സർഗോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ കമ്പിൽ മാപ്പിള എച്ച്.എസ്.എസിന്
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ സംഘടിപ്പിച്ച സർഗോത്സവം പരിപാടിയിൽ ഫാത്തിമത്ത് റുഷ്‌ദ ഒന്നാംസ്ഥാനവും പുസ്തകാസ്വാദനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.