"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
===വായനാദിനം, വായനാവാരം=== | ===വായനാദിനം, വായനാവാരം=== | ||
കോവിഡ് കാലത്തിന്റെ പരിമിതികളെ മറികടന്ന് ഓൺലൈനായാണ് ഈ വർഷത്തെ വായാനാദിനാചരണവും വായനാവാരവും സംഘടിപ്പിച്ചത്. വിദ്യാർഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ വായനാക്കുറിപ്പുകൾ, പുസ്‍തകപരിചയപ്പെടുത്തൽ, വായനാ മൽസരം , ഉപന്യാസരചന, പോസ്റ്റർ മൽസരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. | കോവിഡ് കാലത്തിന്റെ പരിമിതികളെ മറികടന്ന് ഓൺലൈനായാണ് ഈ വർഷത്തെ വായാനാദിനാചരണവും വായനാവാരവും സംഘടിപ്പിച്ചത്. വിദ്യാർഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ വായനാക്കുറിപ്പുകൾ, പുസ്‍തകപരിചയപ്പെടുത്തൽ, വായനാ മൽസരം , ഉപന്യാസരചന, പോസ്റ്റർ മൽസരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. | ||
===ബഷീർ ദിനം=== | |||
[[പ്രമാണം:21050_SURENDRAN.png|thumb|ശ്രീ പി കെ സുരേന്ദ്രന്റെ ബഷീർ അനുസ്മരണം]] | |||
കോവിഡ് കാലത്തിന്റെ പരിമിതികളെ മറികടന്ന് ഓൺലൈനായാണ് ഈ വർഷത്തെ ബഷീർദിനവും ജൂലൈ 6ന് സംഘടിപ്പിച്ചത്. പ്രശസ്ത പത്ര പ്രവർത്തകൻ ശ്രീ പി കെ സുരേന്ദ്രനായിരുന്നു ഈ ദിനത്തിലെ മുഖ്യാതിഥി. പത്രപ്രവർത്തന കാലയളവിൽ ബേപ്പൂർ സുൽത്താനെ പരിചയപ്പെട്ടതും അദ്ദേഹവുമായി അടുത്തിടപഴകിയ സന്ദർഭങ്ങളുമെല്ലാം അദ്ദേഹം കുട്ടികളുമായി പങ്ക് വെച്ചു. വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി ബേബി ഗിരിജ ടീച്ചർ സ്വാഗതവും ശ്രീമതി ലീല ടീച്ചർ നന്ദിയും പറഞ്ഞു അധ്യാപകരായ ദീപ ടീച്ചർ , ജെയ്‍ത്തൂൺ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർഥികൾ സ്കിറ്റ്, വായനാക്കുറിപ്പുകൾ എന്നിവ അവതരിപ്പിച്ചു |
07:57, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാസാഹിത്യവേദി
ലക്ഷ്യം
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.
പ്രവർത്തനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം മികച്ച രീതിയിൽ നടന്ന് വരുന്ന ഒരു വിദ്യാലയമാണ് ജി വി എച്ച് എസ് എസ് കഞ്ചിക്കോട്. വിദ്യാർഥികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവരെ പ്രോൽസാഹിപ്പിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ നടന്ന് വരുന്നു. സ്കൂൾ ലൈബ്രിറിയുമായി ഒത്ത് ചേർന്ന് വ്യത്യസ്‍തങ്ങളായ പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ ആഭിുമുഖ്യത്തിൽ സംഘടിപ്പിക്കുകയുണ്ടായി . സെമിനാറുകളും , ചർച്ചകളും, വിവിധ മൽസരങ്ങളും സംഘടിപ്പിച്ച് കോവിഡ് കാലത്തും വിദ്യാർഥികൾക്ക് ആത്മവിശ്വാസം കൈവരിക്കുന്നതിന് സഹായകരമായ രീതിയിൽ പ്രവർത്തിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്. ശ്രീ സി വി സുധീർ സാറാണ് നിലവിൽ വിദ്യാരംഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .
വായനാദിനം, വായനാവാരം
കോവിഡ് കാലത്തിന്റെ പരിമിതികളെ മറികടന്ന് ഓൺലൈനായാണ് ഈ വർഷത്തെ വായാനാദിനാചരണവും വായനാവാരവും സംഘടിപ്പിച്ചത്. വിദ്യാർഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ വായനാക്കുറിപ്പുകൾ, പുസ്‍തകപരിചയപ്പെടുത്തൽ, വായനാ മൽസരം , ഉപന്യാസരചന, പോസ്റ്റർ മൽസരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി.
ബഷീർ ദിനം
കോവിഡ് കാലത്തിന്റെ പരിമിതികളെ മറികടന്ന് ഓൺലൈനായാണ് ഈ വർഷത്തെ ബഷീർദിനവും ജൂലൈ 6ന് സംഘടിപ്പിച്ചത്. പ്രശസ്ത പത്ര പ്രവർത്തകൻ ശ്രീ പി കെ സുരേന്ദ്രനായിരുന്നു ഈ ദിനത്തിലെ മുഖ്യാതിഥി. പത്രപ്രവർത്തന കാലയളവിൽ ബേപ്പൂർ സുൽത്താനെ പരിചയപ്പെട്ടതും അദ്ദേഹവുമായി അടുത്തിടപഴകിയ സന്ദർഭങ്ങളുമെല്ലാം അദ്ദേഹം കുട്ടികളുമായി പങ്ക് വെച്ചു. വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി ബേബി ഗിരിജ ടീച്ചർ സ്വാഗതവും ശ്രീമതി ലീല ടീച്ചർ നന്ദിയും പറഞ്ഞു അധ്യാപകരായ ദീപ ടീച്ചർ , ജെയ്‍ത്തൂൺ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർഥികൾ സ്കിറ്റ്, വായനാക്കുറിപ്പുകൾ എന്നിവ അവതരിപ്പിച്ചു