"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 21: വരി 21:


'''<big>ഡിജിറ്റൽ</big> <big>മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ(സത്യമേവജയതേ) വിദ്യാർത്ഥികൾക്കുള്ള പരിശീലനം</big>'''
'''<big>ഡിജിറ്റൽ</big> <big>മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ(സത്യമേവജയതേ) വിദ്യാർത്ഥികൾക്കുള്ള പരിശീലനം</big>'''


ഡിജിറ്റൽ മീഡിയ സാക്ഷരത ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ നേതൃത്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ എല്ലാ കുട്ടികൾക്കും പരിശീലനം നൽകി.
ഡിജിറ്റൽ മീഡിയ സാക്ഷരത ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ നേതൃത്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ എല്ലാ കുട്ടികൾക്കും പരിശീലനം നൽകി.

17:05, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലിറ്റിൽകൈറ്റ്സ്
കൈറ്റ് മിസ്ട്രസ് ഗിരിജാദേവി.വി.ആർ
കൈറ്റ് മാസ്റ്റർ അഫ്‍സൽ.എ

ആധുനിക ലോകത്തിൽ വിവര സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ മനസ്സിലാക്കുന്നതിന് ടെക്നോളജിയും, ആയതിനു ഉപയോഗിക്കുന്ന ശാസ്ത്ര സാങ്കേതിക ഉപകരണങ്ങൾ, അവയുടെ പ്രവർത്തനങ്ങൾ എന്നിവ പഠനപ്രക്രിയയ്ക്കും, വ്യക്തിജീവിതത്തിലും, സാമൂഹികജീവിതത്തിലും ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ അറിവുകൾ ലിറ്റിൽ കൈറ്റ്സ് സഹായത്തോടെ വിദ്യാർഥികൾക്ക് സാധ്യമാ ക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായുള്ള സമഗ്ര പോർട്ടൽ വിവക്ഷിക്കുന്ന സാങ്കേതിക വിദ്യാധിഷ്ഠിതവിദ്യാ ഭ്യാസം വിദ്യാർഥികൾക്ക് തങ്ങളുടെ ഭവനങ്ങളിലും സാധ്യമാക്കുന്നതിന് ഉപകരിക്കുന്ന സാങ്കേതിക പരിജ്ഞാനം ലിറ്റിൽ കൈറ്റ്സ്‍ന്റെ ഭാഗമായി കുട്ടികളെ പരിശീലിപ്പിക്കുന്നു. ലിറ്റിൽ കൈറ്റ്സ്‍ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി കളുടെ സാങ്കേതിക അറിവുകൾ പരിപോഷിപ്പിക്കുന്നതിന് ജില്ലാതല ത്തിൽ IT ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി.മേള വിദ്യാർത്ഥികളെ പഠനമുന്നേറ്റത്തിലേക്കു നയിക്കുന്നു.'മികവിലേക്കൊരു ചുവട് ' എന്ന പദ്ധതി ഉൾക്കൊണ്ടാണ് നമ്മുടെ വിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയതയും ക്രിയാത്മകതയും അനുദിനം നവീകരിക്കപ്പെടുന്നു.പ്രസ്തുത രീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന വിവരവിനിമയസാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടിയ, നമ്മുടെ വിദ്യാർത്ഥികൾ സംസ്ഥാനതല ഐ.ടി.മേളയിൽ പങ്കെടുത്ത് ഗ്രേസ്മാർക്കിന് അർഹരായി.

ലിറ്റിൽ കൈറ്റ്സ് 2021-22

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന സംരംഭമാണ് ലിറ്റിൽ കൈറ്റ്സ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി മാർഗങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ശ്രീമതി.ഗിരിജ,ശ്രീ. അഫ്സൽ എന്നീ കൈറ്റ് മാസ്റ്റ‍മാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ഡിജിറ്റൽ മാഗസിൻ 2021-22

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ കഥകൾ, കവിതകൾ, ചിത്രങ്ങൾ എന്നിവ സമാഹരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യറാക്കി.

         e-എഴുത്ത്

ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ (സത്യമേവജയതേ) അദ്ധ്യാപകർക്കുള്ള പരിശീലനം

ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ലിറ്ററസിയിലും അവബോധം നൽകുന്ന 'സത്യമേവജയതേ' എന്ന പരിശീലനപരിപാടിയുടെ ഭാഗമായി 2021 ഡിസംബർ ഇരുപത്തിഒന്നാം തീയതി ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഗിരിജ വി ആർ സ്കൂൾ അദ്ധ്യാപക‍ർക്ക് പരിശീലനം നൽകി. ജില്ലാതല പരിശീലനപരിപാടിയിൽ നിന്നും കിട്ടിയ അറിവ് സഹഅദ്ധ്യാപക‍രുമായി പങ്കുവയ്ക്കുകയും, കൈറ്റ്സ് മാസ്റ്റർമാർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു.

അദ്ധ്യാപകർക്കുള്ള പരിശീലനം

ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ(സത്യമേവജയതേ) വിദ്യാർത്ഥികൾക്കുള്ള പരിശീലനം


ഡിജിറ്റൽ മീഡിയ സാക്ഷരത ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ നേതൃത്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ എല്ലാ കുട്ടികൾക്കും പരിശീലനം നൽകി.

വിദ്യാർത്ഥികൾക്കുള്ള പരിശീലനം

ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ (സത്യമേവജയതേ)രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണം ഇൻറർനെറ്റ് ഉപയോഗം വളരെ അധികം പ്രയോജനപ്രദമെങ്കിലും അതിന്റെ ദോഷവശങ്ങളെക്കുറിച്ച് കൂടി കുട്ടികളോടൊപ്പം രക്ഷാകർത്താക്കളും ബോധവാന്മാർ ആയിരിക്കേണ്ടതിനാൽ എല്ലാ ക്ലാസ്സ് അദ്ധ്യാപകരും ഗൂഗിൾ മീറ്റിലൂടെ രക്ഷാകർത്താക്കളുവായി സംവദിക്കുകയും, ഇൻറർനെറ്റ് ഉപയോഗത്തിന്റെ ഗുണവും ദോഷവും പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.

ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ മാഗസിൻ 2019-20

         പൊലിക

ലിറ്റിൽ കൈറ്റ്സ് ചിത്രശാല