"ഗവ. എച്ച് എസ് ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രവർത്തനങ്ങൾ ചേർത്തു) |
(ചിത്രം ഉൾപെടുത്തി) |
||
വരി 57: | വരി 57: | ||
* '''<big>ഓൺലൈൻ ടീച്ചിങ്ങ് ടെക്ക്നിക്ക്സ് - അധ്യാപക ശാക്തീകരണശിൽപ്പശാല</big>''' | * '''<big>ഓൺലൈൻ ടീച്ചിങ്ങ് ടെക്ക്നിക്ക്സ് - അധ്യാപക ശാക്തീകരണശിൽപ്പശാല</big>''' | ||
[[പ്രമാണം:15054 guest class1.jpg|ഇടത്ത്|ലഘുചിത്രം|ജർമ്മനിയിൽ നിന്നുള്ള അധ്യാപികയായ ഇൻക വാൾതറുടെ അതിഥി ക്ലാസ്]] | |||
കോവിഡ് കാലത്തിന്റെ തുടക്കത്തിൽ തന്നെ ജൂൺ ആദ്യം അധ്യാപകർക്കായി '''‘ഓൺലൈൻ ടീച്ചിങ്ങ് ടെക്ക്നിക്ക്സ് ’''' എന്ന വിഷയത്തിൽ ശിൽപ്പശാലയും പരിശീലനവും സംഘടിപ്പിച്ചു. സ്കൂളിലെ എസ്.ഐ. ടി. സി. ഇന്ദു ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ദാവൂദ് സാർ, സ്റ്റാഫ് സെക്രട്ടറി ജിതിൻജിത്ത് സാർ എന്നിവർ ക്ലാസ്സ് നയിച്ചു. '''വീഡിയോ ക്ലാസ്സുകളെടുക്കുന്ന വിധം, ഓൺലൈൻ ക്വിസ്സുകൾ തയ്യാറാക്കുന്ന വിധം, വർക്ക് ഷീറ്റുകൾ തയ്യാറാക്കുന്ന രീതികൾ, Educational games and gamification എന്നിവ സംബന്ധിച്ച വിശദമായ പരിശീലനം നടന്നു.''' | കോവിഡ് കാലത്തിന്റെ തുടക്കത്തിൽ തന്നെ ജൂൺ ആദ്യം അധ്യാപകർക്കായി '''‘ഓൺലൈൻ ടീച്ചിങ്ങ് ടെക്ക്നിക്ക്സ് ’''' എന്ന വിഷയത്തിൽ ശിൽപ്പശാലയും പരിശീലനവും സംഘടിപ്പിച്ചു. സ്കൂളിലെ എസ്.ഐ. ടി. സി. ഇന്ദു ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ദാവൂദ് സാർ, സ്റ്റാഫ് സെക്രട്ടറി ജിതിൻജിത്ത് സാർ എന്നിവർ ക്ലാസ്സ് നയിച്ചു. '''വീഡിയോ ക്ലാസ്സുകളെടുക്കുന്ന വിധം, ഓൺലൈൻ ക്വിസ്സുകൾ തയ്യാറാക്കുന്ന വിധം, വർക്ക് ഷീറ്റുകൾ തയ്യാറാക്കുന്ന രീതികൾ, Educational games and gamification എന്നിവ സംബന്ധിച്ച വിശദമായ പരിശീലനം നടന്നു.''' | ||
15:47, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മഹാമാരിക്കാലത്തും മികവിന്റെ കേന്ദ്രം
അക്കാദമിക ഇടപെടലുകൾ
വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടത്
- ‘മീറ്റ് യുവർ ടീച്ചർ’ സപ്പോർട്ടിങ് ക്ലാസുകൾ
വിക്ടേർസ് ചാനലിൽ വരുന്ന ക്ലാസ്സുകൾക്ക് പിന്തുണ നൽകാനായി ഓരോ ദിവസവും ടൈംടേബിളോടെ എല്ലാ ക്ലാസ്സുകൾക്കും ‘മീറ്റ് യുവർ ടീച്ചർ’ എന്ന പേരിൽ ചിട്ടയായി ഓൺലൈൻ പിന്തുണാക്ലാസ്സുകൾ നൽകി വരുന്നു.സൂം ആണ് ക്ലാസ്സുകൾക്കുള്ള പ്ലാറ്റ് ഫോം ആയി ഉപയോഗിക്കുന്നത്. ഓൺലൈൻ റിസോഴ്സുകൾ ക്ലാസ്സുകളിലൂടെ തന്നെ ഷെയർ ചെയ്യപ്പെടുന്നു. ക്ലാസ്സിന് പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് പ്രസന്റേഷനുകളും ഓഡിയോ നിർദേശങ്ങളും ക്ലാസ്സിനു ശേഷം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നൽകുന്നു.
- ഇംഗ്ലീഷ് പഠനം - രാജ്യാന്തര ക്ലാസ്സ്മുറികളിൽ (ഓൺലൈൻ)
പതിനഞ്ചിലധികം വിദേശരാജ്യങ്ങളിലെ കുട്ടികൾക്കൊപ്പമാണ് ഓടപ്പള്ളത്തെ കുട്ടികൾ ഇംഗ്ലീഷ് പഠിക്കുന്നത്. റഷ്യ, ഹോളണ്ട്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികൾക്കൊപ്പം ഓൺലൈനായി ഇംഗ്ലീഷ് ക്ലാസ്സിൽ ഓടപ്പള്ളത്തെ കുട്ടികൾ പങ്കെടുക്കുന്നു. ഓരോ ആഴ്ചയിലും വിദേശഅധ്യാപകരുടെ ഗസ്റ്റ് ക്ലാസ്സുകളോ വിദേശത്തെ കുട്ടികൾക്കൊപ്പമുള്ള Collaborative Classകളോ ഉണ്ടാകും. സ്കൂളിലാരംഭിച്ച ഇംഗ്ലീഷ് ലാബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായാണ് രണ്ടു വർഷം മുമ്പാണ് വിദേശത്തെ കുട്ടികളോടും അധ്യാപകരോടും സംവദിച്ച് ഇംഗ്ലീഷ് പഠിക്കുന്ന രീതി സ്കൂളിലാരംഭിച്ചത്. കോവിഡ് കാലത്ത് Zoom വഴി ഇത്തരം interactions തുടർന്നു വരുന്നു. ഉറുഗ്വേയിലെ അധ്യാപിക സിൽവിയ ടെലീഷ്യ ആയിരുന്നു ആദ്യത്തെ അതിഥി. പിന്നീട് ജർമനിയിലെ അധ്യാപികയായ ഇൻഗ വാൾതർ, ഹോളണ്ടിലെ അധ്യാപകനായ നീക്ക് ഷെഫർ, റഷ്യയിലെ അധ്യാപികയായ ഓൾഗ ഡെരിയാബിന എന്നിവർ കുട്ടികളോട് സ്ഥിരമായി സംവദിച്ചു. റഷ്യയിലെ ട്യൂമൻ പ്രവശ്യയിലെ കോംപ്രഹൻസീവ് സ്കൂളിലെ വിദ്യാർത്ഥികളുമായി എല്ലാ ആഴ്ചകളിലും ഓരോ വിഷയങ്ങളിലുള്ള ഓൺലൈൻ ഇംഗ്ലീഷ് ക്ലാസ്സുകൾ വഴി സംവദിച്ചു വരുന്നു. കോവിഡ് കാലത്ത് അതീവ താൽപ്പര്യത്തോടെ ഇംഗ്ലീഷ് പഠിക്കുന്നതിനും ലോകം തന്നെ ഒരു ക്ലാസ്സ്മുറിയാക്കി മാറ്റുന്നതിനും ഇത്തരം ക്ലാസ്സുകൾക്ക് സാധിച്ചിട്ടുണ്ട്.
- പഠനം രസകരമാക്കാൻ ഗെയ്മിഫിക്കേഷൻ
കോവിഡ് കാലത്തെ പഠനം വിരസമാകാതിരിക്കാൻ പഠനപ്രവർത്തനങ്ങളെ ഓൺലൈൻ ഗെയിമുകളാക്കി മാറ്റി നൽകി. നിയർപോഡ്, കഹൂട്ട് തുടങ്ങിയ സങ്കേതങ്ങൾ ഇതിനായി അധ്യാപകർ ഉപയോഗിച്ചു. അധ്യാപകർക്ക് നേരത്തേ തന്നെ സ്കൂളിൽ വച്ച് ഇത്തരം ഓൺലൈൻ സങ്കേതങ്ങളിൽ പരിശീലനം നൽകിയിട്ടുണ്ടായിരുന്നു. ഓരോ യൂണിറ്റുകൾക്കും ശേഷം ഗെയിമുകളുടെ രൂപത്തിൽ റിവിഷൻ നടത്തി. ഓരോ ആഴ്ചയിലും പ്രത്യേക സമയങ്ങളിൽ ആനുകാലികസംഭവങ്ങളെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങളും നടത്തി.
- സ്കൂൾ യൂ ട്യൂബ് ചാനൽ
ഓൺലൈൻ പഠനം ആരംഭിച്ചയുടൻ തന്നെ സ്കൂളിൽ യൂ ട്യൂബ് ചാനൽ ആരംഭിച്ചു. ചാനലിന് പേരിടുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും മത്സരം നടത്തിയിരുന്നു. ‘ഷൈൻ ഓടപ്പള്ളം’ എന്നാണ് ചാനലിന് നൽകിയ പേര്. കുട്ടികളുടെ മികച്ച പഠന പ്രവർത്തനങ്ങൾ, വീണ്ടും കാണാനുതകുന്ന ഓടപ്പള്ളത്തെ തന്നെ അധ്യാപകരുടെ ക്ലാസ്സുകൾ, ദിനാചരണങ്ങളുടെ വീഡിയോകൾ തുടങ്ങിയവ ചാനലിലൂടെ പബ്ലിഷ് ചെയ്തു വരുന്നു. സ്കൂൾ ഇ.ടി ക്ലബ്ബ് ആണ് ചാനൽ മേൽനോട്ടം വഹിക്കുന്നത്.
- ഓൺലൈൻ പഠനത്തിനായി 13 പഠനകേന്ദ്രങ്ങൾ
സ്കൂളിലെ കുട്ടികളുടെ 62.03% ഗോത്രവിഭാഗം കുട്ടികളാണ്. ഇവരിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത നിരവധി പേരുണ്ടായിരുന്നു. ഇവർക്കായി 13 സ്ഥലങ്ങളിൽ പഠനകേന്ദ്രങ്ങൾ ഒരുക്കി. ഓരോ കേന്ദ്രങ്ങളിലും അധ്യാപകർക്ക് ചുമതലകൾ നൽകി. ഓരോ കേന്ദ്രങ്ങളിലും അതാത് പ്രദേശത്തെ അംഗൻവാടി പ്രമോട്ടർമാർ, എസ്.ടി.പ്രൊമോട്ടർമാർ, വാർഡ് മെമ്പർമാർ എന്നിവരുടെ സേവനവും ഉറപ്പാക്കി. ഓരോ കേന്ദ്രങ്ങളിലും സ്കൂളിൽ നിന്നും അധ്യാപകർ തയ്യാറാക്കുന്ന വർക്ക് ഷീറ്റുകൾ ഓരോ ആഴ്ചകളിലും നൽകി.
- സ്കോളർഷിപ്പ് പരീക്ഷാപരിശീലനങ്ങൾ
4, 7, 8 ക്ലാസ്സുകളിലെ കുട്ടികൾക്ക് യഥാക്രമംഎൽ. എസ്. എസ്, യു. എസ്. എസ്, എൻ. എം. എം. എസ് എന്നീ പരീക്ഷകൾക്കുള്ള പരിശീലനങ്ങൾ ഓൺലൈനായി നൽകി വരുന്നു. ഇതിനായി അതിഥി അധ്യാപകരുടെ സേവനവും ഉപയോഗിക്കുന്നുണ്ട്.
- ‘ഉണർവ്വ്’ ഓൺലൈൻ ക്യാമ്പുകൾ
കുട്ടികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിന് ‘ഉണർവ്വ്’ എന്ന പേരിൽ 3 ഓൺലൈൻ ക്യാമ്പുകൾ (LP,UP,HS ഗ്രൂപ്പുകൾ) കോവിഡ് കാലത്തിന്റെ തുടക്കം മുതൽ നടന്നു വരുന്നു. ഇടയ്ക്കിടെ രസകരമായ മത്സരങ്ങൾ, പഠനാനുബന്ധ പ്രവർത്തനങ്ങൾ എന്നിവ ഇതിലൂടെ നൽകി വരുന്നു. ആരോഗ്യ പ്രവർത്തകർക്ക് ആശംസാ കാർഡ് നിർമാണം, ഫോട്ടോഗ്രാഫി മത്സരം, അടിക്കുറിപ്പ് രചനാ മത്സരം, ക്രാഫ്റ്റ് അവർ, വായനാ മത്സരങ്ങൾ, പാചക മത്സരം തുടങ്ങിയവ ഇത്തരത്തിൽ ഓൺലൈൻ ക്യാമ്പിലൂടെ നടത്തിയ ചില പ്രവർത്തനങ്ങളാണ്.
- വർക്ക്ഷീറ്റുകൾ
വിക്ടേർസ് ചാനലിൽ വരുന്ന ഓരോ ക്ലാസ്സിനു ശേഷവും അധ്യാപകർ തങ്ങളുടെ കുട്ടികൾക്കിണങ്ങുന്ന രീതിയിൽ വർക്ക്ഷീറ്റുകൾ തയ്യാറാക്കി ഓൺലൈൻ പിന്തുണാ ക്ലാസ്സുകളിലൂടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും നൽകി. പഠനകേന്ദ്രങ്ങളിലുള്ള കുട്ടികൾക്ക് സ്കൂളിൽ നിന്നും പ്രിന്റ് എടുത്താണ് നൽകിയത്. വർക്ക്ഷീറ്റുകൾ നിർമിക്കുന്നതിന് അധ്യാപകർക്ക് നേരത്തേ തന്നെ സ്കൂളിൽ നിന്നും പരിശീലനം നൽകിയിരുന്നു.
- കുട്ടികളുടെ ഓൺലൈൻ കലാവിരുന്നുകൾ
കുട്ടികൾക്ക് മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിനായി ഓരോ മാസവും ഓൺലൈൻ കലാവിരുന്നുകൾ സംഘടിപ്പിച്ചു. ഓൺലൈനായി പങ്കെടുക്കാൻ കഴിയാത്ത കുട്ടികളുടെ വീഡിയോ തയ്യാറാക്കി പരിപാടിയിൽ ഉൾപ്പെടുത്തി.
- കോവിഡ് കാലത്തറിയണം വ്യായാമരീതികൾ - ക്ലാസ്സ്
അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾക്ക് വീടുകളിൽ നിന്ന് പരിശീലിക്കുന്നതിന് വേണ്ടി വ്യായാമരീതികളെപ്പറ്റി വീഡിയോ ക്ലാസ്സ് തയ്യാറാക്കി കുട്ടികൾക്ക് നൽകി. കരാട്ടേ ഇൻസ്ട്രക്ടറായ ശ്രീ.ബേസിൽ മോൻസനാണ് പരിശീലനം നൽകിയത്.
- മാസ്ക് നിർമാണം - ഓൺലൈൻ പരിശീലനം
പ്രവർത്തി പരിചയ പഠനത്തിന്റെ അധ്യാപികയായ ശ്രീമതി ജാൻസി ജയിംസിന്റെ നേതൃത്വത്തിൽ മാസ്ക് നിർമിക്കുന്നതിന് വേണ്ട പരിശീലനം ഓൺലൈനായി കുട്ടികൾക്ക് നൽകി. മാത്രമല്ല പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സ്കൂളിൽ വച്ച് അധ്യയനം ആരംഭിച്ചപ്പോൾ ആവശ്യമായ മാസ്കുകൾ ഇങ്ങനെ നിർമിച്ചു നൽകി.
- അഗുമെന്റഡ് റിയാലിറ്റി - ക്ലാസ്സ്
അഗുമെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ക്ലാസ്സുകളുടെ ട്രൈ ഔട്ട് കുട്ടികളിൽ വലിയ കൗതുകം ജനിപ്പിച്ചു. അന്തർദേശീയ കടുവാ ദിനത്തിൽ ഹസീന ടീച്ചറാണ് അഗുമെന്റഡ് റിയാലിറ്റി ഉപയോഗിച്ച് ക്ലാസ്സ് തയ്യാറാക്കിയത്. കടുവയ്ക്കൊപ്പം നിന്ന് കടുവയെ പരിചയപ്പെടുത്തുന്ന രീതിയിലാണ് ക്ലാസ്സ്. ഭാവിയിൽ നിരവധി സാധ്യതകൾ ഇത്തരം ക്ലാസ്സുകൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.
അധ്യാപകരുമായി ബന്ധപ്പെട്ടത്
- ഓൺലൈൻ ടീച്ചിങ്ങ് ടെക്ക്നിക്ക്സ് - അധ്യാപക ശാക്തീകരണശിൽപ്പശാല
കോവിഡ് കാലത്തിന്റെ തുടക്കത്തിൽ തന്നെ ജൂൺ ആദ്യം അധ്യാപകർക്കായി ‘ഓൺലൈൻ ടീച്ചിങ്ങ് ടെക്ക്നിക്ക്സ് ’ എന്ന വിഷയത്തിൽ ശിൽപ്പശാലയും പരിശീലനവും സംഘടിപ്പിച്ചു. സ്കൂളിലെ എസ്.ഐ. ടി. സി. ഇന്ദു ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ദാവൂദ് സാർ, സ്റ്റാഫ് സെക്രട്ടറി ജിതിൻജിത്ത് സാർ എന്നിവർ ക്ലാസ്സ് നയിച്ചു. വീഡിയോ ക്ലാസ്സുകളെടുക്കുന്ന വിധം, ഓൺലൈൻ ക്വിസ്സുകൾ തയ്യാറാക്കുന്ന വിധം, വർക്ക് ഷീറ്റുകൾ തയ്യാറാക്കുന്ന രീതികൾ, Educational games and gamification എന്നിവ സംബന്ധിച്ച വിശദമായ പരിശീലനം നടന്നു.
- വിദേശ രാജ്യങ്ങളിലെ സ്കൂളുകളുമായി 'ടീച്ചർ എൿസ്ചെയിഞ്ച് പ്രോഗ്രാം'
റഷ്യ, ഉറുഗ്വേ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ അധ്യാപകർ ഓടപ്പള്ളത്തെ കുട്ടികൾക്ക് അതിഥി അധ്യാപകരായി ഓൺലൈൻ ക്ലാസ്സെടുത്തു. സ്കൂളിൽ നിന്നുള്ള അധ്യാപകരായ റീജ കെ.കെ, ജിതിൻ ജിത്ത് എന്നിവർ വിദേശരാജ്യങ്ങളിലെ ക്ലാസ്സുകളിൽ അതിഥികളായി. ഓടപ്പള്ളത്തെ കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് ഓരോ വിദേശ അധ്യാപകരുടെ അതിഥി ക്ലാസ്സുകളും.