"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:


•'''15 മികച്ച ഹൈടെക്ക് ക്ലാസ് മുറികൾ'''
•'''15 മികച്ച ഹൈടെക്ക് ക്ലാസ് മുറികൾ'''
ഇതിൽ 8 എണ്ണം ശീതീകരിച്ചതും, ടച്ച് സ്ക്രീൻ എൽഇഡി പാനൽ ഉൾക്കൊള്ളുന്നതുമാണ്


•'''യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം കംപ്യൂട്ടർ ലാബുകൾ'''
•'''യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം കംപ്യൂട്ടർ ലാബുകൾ'''

21:43, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തിരുവനന്തപുരം കോർപ്പറേഷനിലെയും നിരവധി പഞ്ചായത്തുകളിലെയും വിദ്യാർഥിനികൾക്ക് കാലങ്ങളായി വിദ്യ പകർന്നു നൽകിവരുന്നു. 3 കെട്ടിടങ്ങളിലായി അപ്പർ പ്രൈമറി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിച്ചു വരുന്നു.

15 മികച്ച ഹൈടെക്ക് ക്ലാസ് മുറികൾ

ഇതിൽ 8 എണ്ണം ശീതീകരിച്ചതും, ടച്ച് സ്ക്രീൻ എൽഇഡി പാനൽ ഉൾക്കൊള്ളുന്നതുമാണ്

യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം കംപ്യൂട്ടർ ലാബുകൾ

സയൻസ് ലാബ്, ബയോളജി ലാബ്

•വിശാലമായ സ്‌കൂൾ ഗ്രൗണ്ട് (തങ്കമ്മ സ്റ്റേഡിയം)

ആയോധനകലകളിൽ പരിശീലനം

വിപുലമായ ലൈബ്രറി

വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം

•മികച്ച പ്രഭാത ഭക്ഷണം

•ഗുണമേന്മയേറിയ ഉച്ച ഭക്ഷണം

അപ്പർ പ്രൈമറി തലത്തിൽ അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിലായി 230 കുട്ടികൾ പഠിക്കുന്നു. പ്രഗൽഭരായ 8 അധ്യാപികമാരുടെ ശിക്ഷണത്തിൽ അപ്പർ പ്രൈമറി വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കുട്ടികളിൽ ഹിന്ദീഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ "സുരീലി ഹിന്ദി", ഇംഗ്ലീഷ് ഭാഷ സുഗമമായി കൈകാര്യം ചെയ്യുവാനുള്ള "ഹലോ ഇംഗ്ലീഷ്" പദ്ധതി എന്നിവ വളരെ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഗാന്ധിദർശന്റെ ഭാഗമായി കുട്ടികളിൽ സ്വയംപര്യാപ്തത വളർത്തുന്നതിലേക്കായി സോപ്പ് നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം,സാനിറ്റൈസർ നിർമ്മാണം, ലോഷൻ നിർമാണം തുടങ്ങിയവയ്ക്കുള്ള പരിശീലനങ്ങൾ നൽകി വരുന്നു.

ഹൈസ്കൂൾ വിഭാഗത്തിൽ 363 കുട്ടികളാണ് പഠനമികവ് നേടാൻ വിദ്യാലയത്തിൽ എത്തുന്നത്. 13 അധ്യാപകരുടെ ശിക്ഷണത്തിൽ കുട്ടികളിൽ അക്കാദമിക, കലാകായിക തലങ്ങളിൽ മികവ് നേടുന്നു. എസ് പി സി യിൽ കുട്ടികൾ വളരെ മികച്ച പങ്കാളിത്തവും മികച്ച രീതിയിലുള്ള പ്രവർത്തനവും കാഴ്ച വയ്ക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളും വളരെ മികവോടു കൂടിത്തന്നെ നടന്നുവരുന്നു.

233 കുട്ടികളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ അധ്യയനം  നടത്തുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെ 12 അധ്യാപകരുടെ മേൽനോട്ടത്തിൽ മികച്ച വിദ്യാഭ്യാസം നൽകിവരുന്നു. എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ കുട്ടികളെ  പാഠ്യ,പാഠ്യേതര വിഷയങ്ങളിൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു.