"എസ് .ജെ .എം .എൽ .പി .എസ്. മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (S.J.M.L.P.S, Muttom എന്ന ഉപയോക്താവ് എൻ.സി.എം.എൽ.പി.എസ്. മുട്ടം എന്ന താൾ എസ് .ജെ .എം .എൽ .പി .എസ്. മുട്ടം എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
വരി 60: | വരി 60: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മികച്ച 12 ക്ലാസ് മുറികളും, ഒരു ഓഫീസ് റൂം, രണ്ടായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും, നാല് കമ്പ്യൂട്ടറുകളും, 5 ലാപ്ടോപ്പ്, 3 പ്രോജക്ടർ,എന്നിവ ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ ലാബ്,1 ടെലിവിഷൻ,1 സൗണ്ട് സിസ്റ്റം,1 ടെലഫോൺ മികച്ച സൗകര്യങ്ങളുള്ള കിച്ചണും, സ്റ്റോർറൂമും 5 റൈഡുകൾ അടങ്ങിയ ചിൽഡ്രൻസ് പാർക്ക്, വിശാലമായ കളിസ്ഥലം, മികച്ച കുടിവെള്ള സംവിധാനം, വാട്ടർ പ്യൂരിഫയർ വിശാലമായ ഓഡിറ്റോറിയം,ഓപ്പൺ ഓഡിറ്റോറിയം കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ, എല്ലാ ക്ലാസ് റൂമുകളിലും ഫാൻ ലൈറ്റ് സൗകര്യങ്ങൾ, ജൈവ വൈവിധ്യ പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മികച്ച ടോയ്‌ലറ്റ് സൗകര്യം എന്നിവ സ്കൂളിൽ ലഭ്യമാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
12:51, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് .ജെ .എം .എൽ .പി .എസ്. മുട്ടം | |
---|---|
വിലാസം | |
മുട്ടം സെന്റ് ജോസഫ് മോഡൽ എൽ പി സ്കൂൾ മുട്ടം , കിഴക്കേ കല്ലട പി.ഒ. , 691502 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0474 2587677 |
ഇമെയിൽ | 41632kundara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41632 (സമേതം) |
യുഡൈസ് കോഡ് | 32130900101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 66 |
ആകെ വിദ്യാർത്ഥികൾ | 140 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രവീൺ കുമാർ. കെ. എസ് |
പി.ടി.എ. പ്രസിഡണ്ട് | സുമേഷ് ആനന്ദ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി. V. G |
അവസാനം തിരുത്തിയത് | |
10-02-2022 | S.J.M.L.P.S, Muttom |
ചരിത്രം
കൊല്ലം ജില്ലയിലെ കിഴക്കേകല്ലട പഞ്ചായത്തിൽ പ്രകൃതിരമണീയമായ അഷ്ടമുടിക്കായലിന്റെ തീരത്ത് 1968 ൽ ശ്രീ.കന്നിമേൽ ദിവാകരൻ സ്ഥാപിച്ച പ്രൈമറി വിദ്യാലയമാണ് എൻ.സി.എം.എൽ.പി.എസ്.മുട്ടം. ഈ പ്രദേശത്തെ കർഷകതൊഴിലാളികളുടെയും, മത്സ്യതൊഴിലാളികളുടെയും, കയർതൊഴിലാളികളുടെയും മക്കൾക്ക് ദൂരസ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിനുള്ള പ്രയാസം മുന്നിൽകണ്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചിട്ടുള്ളത് ഒന്നാം ക്ലാസിൽ മൂന്ന് ഡിവിഷനുകളും ആയി ആരംഭിച്ച വിദ്യാലയം പിന്നീട് നാലാം ക്ലാസ് വരെ 12 ഡിവിഷനുകളായി വർധിച്ചു. അന്നു മുതൽ നാളിതുവരെ വിദ്യാലയം വിദ്യാഭ്യാസ പ്രക്രിയയിൽ ഒരു കെടാവിളക്കായി ജ്വലിച്ചു നിൽക്കുന്നു. സമൂഹത്തിന് നിരവധി പ്രഗൽഭരെ സമ്മാനിച്ചിട്ടുള്ള ഈ വിദ്യാലയം,ഇന്ന് സുവർണ ജൂബിലി പിന്നിട്ട് പ്രദേശത്തെ മറ്റ് പ്രാഥമിക വിദ്യാലയങ്ങൾക്ക് ഒരു മാതൃകയായി നിലകൊള്ളുന്നു.2012 ൽ കുമ്പളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. Dr.ജോസഫ്.D. ഫെർണാണ്ടസ് ഈ വിദ്യാലയം ഏറ്റെടുക്കുകയും സ്കൂളിന്റെ നാമം സെന്റ് ജോസഫ് മോഡൽ എൽ.പി.സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹം ഈ വിദ്യാലയത്തിലും ഒട്ടനവധി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു . അതിന് തെളിവാണ് മറ്റു വിദ്യാലയങ്ങൾക്ക് അവകാശപ്പെടാനില്ലാത്ത നിരവധി അടിസ്ഥാന സൗകര്യങ്ങൾ.ഏകദേശം രണ്ടായിരത്തോളം പുസ്തകങ്ങൾ ഉൾപ്പെട്ട സ്കൂൾ ലൈബ്രറി, ഇൻഡോർ ചിൽഡ്രൻസ് പാർക്ക്, ഓപ്പൺ എയർ ഓഡിറ്റോറിയം, ജൈവ വൈവിധ്യ പാർക്ക്, വിശാലമായ കളിസ്ഥലം തുടങ്ങി നിരവധി കാര്യങ്ങൾ. ഇന്ന് ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. പ്രഥമാധ്യാപകൻ ഉൾപ്പെടെ 8 അധ്യാപകരും 2 പ്രീ പ്രൈമറി അധ്യാപകരും രണ്ട് ആയമാരും ഒരു പാചക തൊഴിലാളിയും ഇവിടെ കുട്ടികളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മികച്ച 12 ക്ലാസ് മുറികളും, ഒരു ഓഫീസ് റൂം, രണ്ടായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും, നാല് കമ്പ്യൂട്ടറുകളും, 5 ലാപ്ടോപ്പ്, 3 പ്രോജക്ടർ,എന്നിവ ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ ലാബ്,1 ടെലിവിഷൻ,1 സൗണ്ട് സിസ്റ്റം,1 ടെലഫോൺ മികച്ച സൗകര്യങ്ങളുള്ള കിച്ചണും, സ്റ്റോർറൂമും 5 റൈഡുകൾ അടങ്ങിയ ചിൽഡ്രൻസ് പാർക്ക്, വിശാലമായ കളിസ്ഥലം, മികച്ച കുടിവെള്ള സംവിധാനം, വാട്ടർ പ്യൂരിഫയർ വിശാലമായ ഓഡിറ്റോറിയം,ഓപ്പൺ ഓഡിറ്റോറിയം കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ, എല്ലാ ക്ലാസ് റൂമുകളിലും ഫാൻ ലൈറ്റ് സൗകര്യങ്ങൾ, ജൈവ വൈവിധ്യ പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മികച്ച ടോയ്‌ലറ്റ് സൗകര്യം എന്നിവ സ്കൂളിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41632
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ