"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
=== പൊതു പരീക്ഷ (എസ്.എസ്.എൽ.സി, എച്ച്‌എസ്.എസ്.) - റിസൽട്ട് ( | {| class="wikitable sortable mw-collapsible" | ||
|+ | |||
! | |||
=== പൊതു പരീക്ഷ (എസ്.എസ്.എൽ.സി, എച്ച്‌എസ്.എസ്.) - റിസൽട്ട് (559/559) മെച്ചപ്പെടുത്തൽ - വിശദാംശങ്ങൾ: === | |||
'''എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്ക് മോണിങ് ക്ലാസ്, ഈവനിങ് ക്ലാസ്, ശനിയാഴ്ച ക്ലാസ്, ഹോളിഡേ ക്ലാസുകൾ നടത്തി വരുന്നു. ആ ക്ലാസുകളിൽ കുട്ടികളുടെ അറ്റന്റൻസ് ഉറപ്പാക്കുന്നതിനും കുട്ടികൾക്ക് ലഘു ഭക്ഷണം കൊടുക്കുന്നതിനും നേതൃത്വം വഹിക്കുന്നത് സ്കൂൾ പിടിഎ അംഗങ്ങളാണ്. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളുടെ വീടുകളും പിടിഎ ഭാരവാഹികളും അധ്യാപകരും അടങ്ങുന്ന ഒരു ടീം സന്ദർശിക്കുകയും കുട്ടികൾക്ക് എല്ലാ വിധ പിന്തുണയും നൽകി അവരെ പഠനത്തിൽ മുന്നേറാൻ സഹായിക്കുകയും ചെയ്യുന്നു. കൗൺസിലിംഗ് ആവശ്യമായി വരുന്ന കുട്ടികൾ അതിനുള്ള സൗകര്യവും പിടിഎ ഒരുക്കി കൊടുക്കുന്നു. ഇത്തരം കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും കസേര, മേശ എന്നിവയും നൽകി വരുന്നു.''' | '''എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്ക് മോണിങ് ക്ലാസ്, ഈവനിങ് ക്ലാസ്, ശനിയാഴ്ച ക്ലാസ്, ഹോളിഡേ ക്ലാസുകൾ നടത്തി വരുന്നു. ആ ക്ലാസുകളിൽ കുട്ടികളുടെ അറ്റന്റൻസ് ഉറപ്പാക്കുന്നതിനും കുട്ടികൾക്ക് ലഘു ഭക്ഷണം കൊടുക്കുന്നതിനും നേതൃത്വം വഹിക്കുന്നത് സ്കൂൾ പിടിഎ അംഗങ്ങളാണ്. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളുടെ വീടുകളും പിടിഎ ഭാരവാഹികളും അധ്യാപകരും അടങ്ങുന്ന ഒരു ടീം സന്ദർശിക്കുകയും കുട്ടികൾക്ക് എല്ലാ വിധ പിന്തുണയും നൽകി അവരെ പഠനത്തിൽ മുന്നേറാൻ സഹായിക്കുകയും ചെയ്യുന്നു. കൗൺസിലിംഗ് ആവശ്യമായി വരുന്ന കുട്ടികൾ അതിനുള്ള സൗകര്യവും പിടിഎ ഒരുക്കി കൊടുക്കുന്നു. ഇത്തരം കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും കസേര, മേശ എന്നിവയും നൽകി വരുന്നു.''' | ||
[[പ്രമാണം:Screenshot from 2022-02-04 11-45-39.png| | ![[പ്രമാണം:Screenshot from 2022-02-04 11-45-39.png|ലഘുചിത്രം|422x422px|പകരം=]] | ||
|} | |||
[[പ്രമാണം:Screenshot from 2022-02-04 11-39-56house.png|ഇടത്ത്|ലഘുചിത്രം|490x490ബിന്ദു]] | [[പ്രമാണം:Screenshot from 2022-02-04 11-39-56house.png|ഇടത്ത്|ലഘുചിത്രം|490x490ബിന്ദു]] | ||
വരി 26: | വരി 11: | ||
{| class="wikitable" | |||
'''8-ൽ പഠിച്ചിരുന്ന കാളിദാസൻ എന്ന കുട്ടിക്ക് വീട് പണിത് നൽകി. പ്രളയം ബാധിച്ച കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും വീടുസാമഗ്രികളും വസ്ത്രങ്ങളും നൽകുകയും വീടുകൾ സന്ദർശിക്കുകയും ചെയ്തു. 6 കുട്ടികൾക്ക് യാത്രാ സൗകര്യം സൗജന്യമായി ഏർപ്പാട് ചെയ്തുകൊടുത്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് അവർക്കാവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പിടിഎ എല്ലാ വർഷവും നൽകി വരുന്നു.''' | |+ | ||
[[പ്രമാണം:Screenshot from 2022-01-30 21-57-36.png|നടുവിൽ|ലഘുചിത്രം|471x471ബിന്ദു]] | !'''8-ൽ പഠിച്ചിരുന്ന കാളിദാസൻ എന്ന കുട്ടിക്ക് വീട് പണിത് നൽകി. പ്രളയം ബാധിച്ച കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും വീടുസാമഗ്രികളും വസ്ത്രങ്ങളും നൽകുകയും വീടുകൾ സന്ദർശിക്കുകയും ചെയ്തു. 6 കുട്ടികൾക്ക് യാത്രാ സൗകര്യം സൗജന്യമായി ഏർപ്പാട് ചെയ്തുകൊടുത്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് അവർക്കാവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പിടിഎ എല്ലാ വർഷവും നൽകി വരുന്നു.''' | ||
[[പ്രമാണം:Screenshot from 2022-02-04 11-47-24.png | ![[പ്രമാണം:Screenshot from 2022-01-30 21-57-36.png|നടുവിൽ|ലഘുചിത്രം|471x471ബിന്ദു]] | ||
|} | |||
[[പ്രമാണം:Screenshot from 2022-02-04 11-47-24.png|ലഘുചിത്രം|502x502ബിന്ദു|പകരം=|നടുവിൽ]] | |||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == |
14:21, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പൊതു പരീക്ഷ (എസ്.എസ്.എൽ.സി, എച്ച്‌എസ്.എസ്.) - റിസൽട്ട് (559/559) മെച്ചപ്പെടുത്തൽ - വിശദാംശങ്ങൾ:എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്ക് മോണിങ് ക്ലാസ്, ഈവനിങ് ക്ലാസ്, ശനിയാഴ്ച ക്ലാസ്, ഹോളിഡേ ക്ലാസുകൾ നടത്തി വരുന്നു. ആ ക്ലാസുകളിൽ കുട്ടികളുടെ അറ്റന്റൻസ് ഉറപ്പാക്കുന്നതിനും കുട്ടികൾക്ക് ലഘു ഭക്ഷണം കൊടുക്കുന്നതിനും നേതൃത്വം വഹിക്കുന്നത് സ്കൂൾ പിടിഎ അംഗങ്ങളാണ്. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളുടെ വീടുകളും പിടിഎ ഭാരവാഹികളും അധ്യാപകരും അടങ്ങുന്ന ഒരു ടീം സന്ദർശിക്കുകയും കുട്ടികൾക്ക് എല്ലാ വിധ പിന്തുണയും നൽകി അവരെ പഠനത്തിൽ മുന്നേറാൻ സഹായിക്കുകയും ചെയ്യുന്നു. കൗൺസിലിംഗ് ആവശ്യമായി വരുന്ന കുട്ടികൾ അതിനുള്ള സൗകര്യവും പിടിഎ ഒരുക്കി കൊടുക്കുന്നു. ഇത്തരം കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും കസേര, മേശ എന്നിവയും നൽകി വരുന്നു. |
---|
8-ൽ പഠിച്ചിരുന്ന കാളിദാസൻ എന്ന കുട്ടിക്ക് വീട് പണിത് നൽകി. പ്രളയം ബാധിച്ച കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും വീടുസാമഗ്രികളും വസ്ത്രങ്ങളും നൽകുകയും വീടുകൾ സന്ദർശിക്കുകയും ചെയ്തു. 6 കുട്ടികൾക്ക് യാത്രാ സൗകര്യം സൗജന്യമായി ഏർപ്പാട് ചെയ്തുകൊടുത്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് അവർക്കാവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പിടിഎ എല്ലാ വർഷവും നൽകി വരുന്നു. |
---|
പ്രവേശനോത്സവം
അക്ഷരമുറ്റത്തെത്തിയ കുരുന്നുകളെ വരവേൽക്കാൻ ഭൂമിയിലെത്തിയ മാലാഖമാരെ കണ്ട് കുട്ടികൾക്കൊപ്പം എത്തിയ രക്ഷിതാക്കൾക്കും അത്ഭുതമായി. തന്റെ ഋതുക്കളെ മാലാഖയ്ക്കു പരിചയപ്പെടുത്തുന്ന ഭൂമിദേവതമാരും ചേർന്ന് അതിമനോഹരമായ ഒരു നൃത്ത വിസ്മയം തന്നെ രംഗത്തവതരിപ്പിച്ചുകൊണ്ടുള്ള പ്രവേശനോത്സവം ആകർഷകമായിരുന്നു. അതോടൊപ്പം കുട്ടികളുടെ കലാപരിപാടികളും തുടർന്ന് സമ്മാനവിതരണവും നടന്നു. എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്ത് കുട്ടികളെ കൂടുതൽ മധുരിപ്പിക്കുന്നതാക്കി പ്രവേശനോത്സവം.
കലോത്സവം.
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ കേരള സ്ക്കൂൾ കലോത്സവത്തിന്റെ സ്ക്കൂൾ തല മത്സരങ്ങൾ പ്രൗഢ ഗംഭീരമായി തന്നെയാണ് എല്ലാ വർഷവും നമ്മുടെ സ്ക്കൂളിൽ നടത്തി വരുന്നത്. സ്ക്കൂൾ കലോത്സവ വിജയികളെ ഉപജില്ല, ജില്ല സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുപ്പിച്ചു വരുന്നു. കഴിഞ്ഞ 16 വർഷം തുടർച്ചയായി ഉപജില്ലയിലെ കലാകിരീടം സെന്റ് ജോസഫ്‍സിന് സ്വന്തമാണ്. ഉപജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ജില്ലാ കലോൽസവത്തിൽ പങ്കെടുപ്പിച്ചതും നമ്മുടെ വിദ്യാലയത്തിൽ നിന്നു തന്നെ. എട്ട് ഗ്രൂപ്പ് ഇനങ്ങൾ ഉൾപ്പെടെ 100 ഒാളം വിദ്യാർത്ഥികളെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് വലിയ ഒരു നേട്ടമാണ്.
കൂടാതെ കഴിഞ്ഞ വർഷം ആലപ്പുഴയിൽ വെച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ ചവിട്ടുനാടകം, ഒപ്പന, വീണ എന്നീ ഇനങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. അറബി കലോത്സവത്തിലും സംസ്കൃത കലോത്സവത്തിലും മികച്ച നേട്ടം കൈവരിക്കാൻ സെന്റ്ജോസഫ്‍സിന് സാധിച്ചു.
കായികമേള
പാഠ്യവിഷയത്തിലെന്നപോലെ തന്നെ കലാകായികരംഗത്തും നമ്മുടെ വിദ്യാലയം എന്നും മുന്നിൽ തന്നെ. കുട്ടികളിലെ കായികക്ഷമത വളർത്തുന്നതിനായി അവരുടെ അഭിരുചിക്കനുസരിച്ച് അവധിക്കാല ക്യാമ്പുകളിലും, ഈവനിംഗ് ക്യാമ്പുകളിലും പങ്കെടുപ്പിക്കുന്നു.ഹോക്കി, വോളിബോൾ, ഫുട്ബോൾ, അത്‍ലറ്റിക്സ്, എന്നീ വിഭാഗങ്ങൾക്കായി പ്രാദേശീകരായ വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് പരിശീലനം നടത്തി വരുന്നു. കഴിഞ്ഞ സംസ്ഥാനതല തായ്‍ക്കോണ്ടോ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ നമ്മുടെ വിദ്യാലയത്തിനു സാധിച്ചു. സംസ്ഥാനതല ബോക്സിങ്ങ് മത്സരത്തിൽ മൂന്നാം സ്ഥാനവും, വുഷു മത്സരത്തിൽ മൂന്നാം സ്ഥാനവും നമുക്കു നേടാൻ സാധിച്ചു.
തുടർച്ചയായി ആറാം തവണയും കൊടുങ്ങല്ലൂർ ഉപജില്ലയിൽ കായികമേളയിൽ ഓവറോൾ കരസ്ഥമാക്കാൻ നമുക്കു സാധിച്ചത് പി.ടി.എ യുടെ നേതൃത്വത്തിൽ നടക്കുന്ന കഠിന പ്രയത്നത്തിന്റെ ഫലമാണ്. ജില്ലാതല മത്സരങ്ങളിലും, സംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ ചുണക്കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
പ്രദർശനങ്ങൾ
PTA യുടെ സഹകരണത്തോടെ സോഷ്യൽ സയൻസ് ക്ളബ്ബ് സംഘടിപ്പിച്ച സ്മൃതി എന്ന പ്രദർശനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ പഴമയിലേക്കുള്ള ഒരു എത്തിനോട്ടമായി. പഴയ തലമുറ നിരന്തരം ഉപയോഗിച്ചിരുന്നതും പുതിയതലമുറക്ക് സുപരിചിതമല്ലാത്തതുമായ ഒട്ടേറെ വസ്തുക്കൾ ഈ പ്രദർശനത്തിൽ ഉണ്ടായി.
PTA യുടെ സഹകരണത്തോടെ മാത്തമാറ്റിക്സ് ക്ളബ്ബ് സംഘടിപ്പിച്ച ഗണിതലാബ് വിജ്‍ഞാന പ്രദമായിരുന്നു. ഗണിത രൂപങ്ങൾ, അളവു കോലുകൾ, ഗണിതം ലളിതമാക്കുന്നതിനുതകുന്ന ജ്യാമിതീയ രൂപങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിൽ ഉൾപ്പെട്ടിരുന്നു.
പഠനത്തിൽ പ്രാദേശിക വിഭവങ്ങൾ (മനുഷ്യ വിഭവശേഷി ഉൾപ്പെടെ) പ്രയോജനപ്പെടുത്തൽ
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ പ്രാദേശികചരിത്രം തയ്യാറാക്കുകയും പ്രമുഖരായ വ്യക്തികളുമായി അഭിമുഖം നടത്തി അറിവുകയും അനുഭവങ്ങളും ശേഖരിക്കുകയുണ്ടായി. സമീപ പ്രദേശങ്ങളിലെ കൂടുതൽ അറിവും അനുഭവ സമ്പത്തും ഉള്ള വ്യക്തികളെയും കലാകായിക രംഗങ്ങളിൽ പ്രമുഖരെയും ഉൽപ്പെടുത്തികൊണ്ട് കുട്ടികൾക്ക് ക്ലാസ്സുകളും ശില്പശാലകളും സംഘടിപ്പിച്ചു.
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ അധ്യാപകരുടെയും പിടിഎയുടെയും പിന്തുണയോടെ സ്കൂളിന്റെ പേരിൽ ഒരു യുട്യൂബ് ചാനൽ തുടങ്ങി. പിടിഎയുടെ സഹായത്തോടെ ഒരു ഷോർട്ട്ഫിലിം തയ്യാറായി കൊണ്ടിരിക്കുന്നു. സ്കൂളിൽ കമ്മ്യൂണിക്കേറ്റിവ് ക്ലാസ്സ് നയിക്കുന്നത് പൂർവ്വവിദ്യാർത്ഥിയായ ശ്രീ. രാജീവ് ആണ്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗിഫ്റ്റഡ് കുട്ടികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ്സുകൾക്കായി സമീപപ്രദേശത്തെ ഒരു വിദഗ്ദടീമാണ് സ്കൂളിൽ കുട്ടികളോടൊപ്പം ഉണ്ടായത്.
അധ്യാപകരുടെ നേതൃത്വത്തിൽ വർഷങ്ങളായി കാർഷിക ക്ലബ് മികച്ച പ്രകടനം കാഴ്ച്ചവച്ചുകൊണ്ടിരിക്കുന്നു. സ്ക്കൂളിലെ സ്ഥലപരിമിതി മൂലം വീടുകളിൽ അടുക്കളതോട്ടം നിർമിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ഒാരോ ടേമിലും പി.ടി.എയുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ മോണിറ്ററിങ്ങ് നടത്തി എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഏറ്റവും നല്ല കർഷകർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന ചെയ്തുവരുന്നു. ഇതു വഴി കുട്ടികളിൽ സ്വാശ്രയത്വ ബോധം ഉള്ളവാക്കാൻ സാധിക്കുന്നു.
സ്കോളർഷിപ്പ്
എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, എൻ ടി എസ് ഇ സ്കോളർഷിപ്പ് പരീക്ഷകളിൽ പരമാവധി കുട്ടികളെ പങ്കെടിപ്പിക്കുവാൻ അധ്യാപകർ കുട്ടികളെയും രക്ഷിതാക്കളെയും പ്രോത്സാഹിപ്പിക്കാറുണ്ട്. പരീക്ഷകൾക്ക് അപേക്ഷിച്ച എല്ലാ കുട്ടികൾക്കും എൽ പി, യു പി,എച്ച് എസ് വിഭാഗങ്ങളിലായി പ്രത്യേക പരിശീലനക്ലാസ്സുകൾ അധ്യാപകർ ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ നടത്താറുണ്ട്. പരീക്ഷയ്ക്ക് മുന്നോടിയായി മോഡൽ പരീക്ഷ നടത്തി വിലയിരുത്താറുണ്ട്. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ചോദ്യശേഖരങ്ങളും കുട്ടികൾക്കായി നൽകുന്നു. ഇവരുടെ രക്ഷിതാക്കളുടെ മീറ്റിംഗ് വിളിച്ച് പ്രത്യേക നിർദ്ദേശങ്ങളും ബോധവത്ക്കരണ ക്ലാസ്സും നടത്താറുണ്ട്. ഈ വർഷം എൽ എസ് എസിന് ആറ് കുട്ടികൾക്കും യു എസ് എസിന് പത്ത് കുട്ടികൾക്കും എൻ എം എം എസിന് എട്ട് കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി. സ്കോളർഷിപ്പ് ലഭിച്ച കുട്ടികളെ പി ടി എയും മാനേജ്മെന്റും പൂർവ്വവിദ്യാർത്ഥികളും മറ്റ് സന്നദ്ധസംഘടനകളും ഉപഹാരങ്ങളും ക്യാഷ് അവാർഡും നൽകി ആദരിക്കുന്നു.
കഴിഞ്ഞ അധ്യയവർഷത്തിൽ നമ്മുടെ വിദ്യാർത്ഥികളുടെ വേര് എന്ന പേരിൽ ഒരു കവിതാ സമാഹാരവും, നേര് എന്ന കഥാ സമാഹാരവും, നമ്മുടെ വിദ്യാലയത്തിലെ സംസ്‌കൃത അധ്യാപകൻ ശ്രീ. അരവിന്ദക്ഷൻ മാസ്റ്ററുടെ "മനോരമം' എന്ന കവിതാ സമാഹാരവും അച്ചടിച്ച് പ്രസിദ്ധീകരിക്കാൻ സാധിച്ചു എന്നത് അഭിമാനാർഹമാണ്. സാഹിത്യ പ്രതിഭകളുടെയും ശാസ്ത്ര പ്രതിഭകളുടെയും ഫോട്ടോ ഫ്രെയിം ചെയ്ത് ക്ലാസ്സ് വരാന്തകളിൽ സ്ഥാപിച്ചു.
ഇംഗ്ലീഷിലും മലയാളത്തിലും രണ്ട് പത്രങ്ങൾ നമ്മുടെ സ്ക്കുളിൽ അച്ചടിച്ച് ഇറക്കുന്നുണ്ട്. കൂടാതെ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ കുട്ടികളുടെ ഫോട്ടോ അച്ചടിച്ച ഒരു ജേണലും ഈ വർഷം പ്രസിദ്ധികരിക്കുകയുണ്ടായി. ശില്പശാലകളും നാടകകളരികളും, തേനീച്ച വളർത്തൽ പരിശിലനവും സ്ക്കൂളിൽ നടത്തി വരുന്നു. ഏറ്റവും മികച്ച കുട്ടി കർഷകനുളള അവാർഡ് ഈ വർഷം പി ടി എ നൽകുകയുണ്ടായി. ഇതിനെല്ലാം പുറമേ അഭിനയമികവുളള ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ ഒരു ഷോർട്ട് ഫിലിം ഷൂട്ടിംങ്ങ് പൂർത്തിയായി കൊണ്ടിരിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |