"എ പി എം എൽ പി സ്കൂൾ കൊട്ടക്കാ‌ട്ട്ശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 127: വരി 127:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കായംകുളത്തുനിന്നും 15 കി.മി. അകലത്തിലും അടൂരിൽ നിന്നും 12 കി.മി. അകലത്തിലും കെ.പി.റോഡിൽ ചാരുംമൂട് ജംഗ്ഷന് 2 കി.മി. കിഴക്കായി സ്ഥിതിചെയ്യുന്നു.  
*കായംകുളത്തുനിന്നും 15 കി.മി. അകലത്തിലും അടൂരിൽ നിന്നും 12 കി.മി. അകലത്തിലും കെ.പി.റോഡിൽ ചാരുംമൂട് ജംഗ്ഷന് 2 കി.മി. കിഴക്കായി സ്ഥിതിചെയ്യുന്നു.  
{{#multimaps:9.17464,76.61887 |zoom=18}}
{{Slippymap|lat=9.17464|lon=76.61887 |zoom=18|width=full|height=400|marker=yes}}

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വർഷങ്ങളോളം  താമരക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്നു ശ്രീമാൻ ചാമവിളയിൽ ജി.കേശവപിള്ള. അദ്ദേഹം അന്നത്തെ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന  ശ്രീ.M. N. ഗോവിന്ദൻ നായർ  അവർകളെ  സമീപിച്ചു  സ്കൂൾ തുടങ്ങുന്നതിനുള്ള  അംഗീകാരം  നേടി. അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണ  നിലനിർത്തുന്നതിനായി  എ. പി. എം. എൽ. പി. എസ്. എന്ന് നാമകരണം  ചെയ്തു. ഈ  മഹത്തായ  സ്ഥാപനത്തിന്റെ ഉദ്ഘാടന കർമം  നിർവഹിച്ചത്  മന്ത്രി ശ്രീമാൻ. M. N. ഗോവിന്ദൻ നായർ  ആയിരുന്നു.

എ പി എം എൽ പി സ്കൂൾ കൊട്ടക്കാ‌ട്ട്ശ്ശേരിക്കര
വിലാസം
നൂറനാട്

നൂറനാട്
,
എൽ. എസ്. പി. ഒ. നൂറനാട് പി.ഒ.
,
690571
,
ആലപ്പുഴ ജില്ല
സ്ഥാപിതം10 - 02 - 1976
വിവരങ്ങൾ
ഫോൺ0479 2380615
ഇമെയിൽapmlps1@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36442 (സമേതം)
യുഡൈസ് കോഡ്32110601004
വിക്കിഡാറ്റQ87479366
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്വപ്ന എസ്
പി.ടി.എ. പ്രസിഡണ്ട്സബീന
എം.പി.ടി.എ. പ്രസിഡണ്ട്സിജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

        1.6.1976 ൽ  സ്കൂളിന്റെ  പ്രവർത്തനത്തിന്  തുടക്കം  കുറിച്ചു. തുടക്കത്തിൽ  ഒരു പ്രധാന  അദ്ധ്യാപകനും  3  ആധ്യാപികമാരും നൂറോളം  കുട്ടികളും ഉണ്ടായിരുന്നു. നാലുവർഷം  കൊണ്ട്  9 അധ്യാപകർ  ഇവിടെ സേവന മനുഷ്ടിക്കാൻ തുടങ്ങി.

        സ്ഥാപക  മാനേജരുടെ  നിര്യാണത്തിന് ശേഷം  അദ്ദേഹത്തിന്റെ ഭാര്യ  ശ്രീമതി. ഗൗരികുട്ടിപ്പിള്ള  സ്ഥാനം  ഏറ്റെടുത്തു.  എഷ്യയിലെ ഏറ്റവും വലിയ  കുഷ്ട രോഗാശുപത്രി  ഈ  വിദ്യാലയത്തിന് സമീപമാണ്  സ്ഥിതി  ചെയ്യുന്നത്. കെ. പി. റോഡിൽ ചാരുമ്മൂട്ടിൽ നിന്നും 2 കി. മീ.  കിഴക്ക്  ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി  ചെയ്യുന്നത്. ഇപ്പോൾ  നാല്

അധ്യാപികമാരും അറുപതോളം  കുട്ടികളും ഇവിടെയുണ്ട്.കൂടാതെ  പി. ടി. എ. യുടെ നേതൃ ത്വത്തിൽ  pre-primary  യും  പ്രവർത്തിക്കുന്നുണ്ട്.  ശ്രീമതി . ഗൗരിക്കുട്ടിപിള്ളയുടെ  നിര്യാണത്തിന് ശേഷം  മകളായ  ശ്രീമതി ജി .രാധമ്മയാണ്‌  നിലവിലെ  മാനേജർ. പുരോഗമന  ചിന്താഗതിയിൽ  അധിഷ്ടി തമായ ഈ  നാട്ടിലെ  സാധാരണക്കാരുടെ  മക്കളെ  സമൂഹത്തിന്റെ  ഉന്നത പദവിയിലേക്ക്  കൈപിടിച്ച് ഉയർത്തുന്നതിനുള്ള

സ്ഥാപക മാനേജർ ചാമവിളയിൽ ജി കേശവപിള്ള

പ്രാരംഭ കേന്ദ്രമായി പ്രവർത്തിക്കാൻ ഈ  സ്കൂളിന് സാധിക്കണമെന്ന തായിരുന്നു സ്കൂൾ സ്ഥാപക  മാനേജരുടെ  സങ്കല്പത്തിലുള്ള ആശയം. ഈ  ആശയത്തിന്റെ ദൃഢതയിൽ  ഈ  സ്ഥാപനം  ഇന്നും ഈ  ഗ്രാമത്തിന്റെ വിദ്യാ ദീപ്തമായി  പ്രകാശിച്ചു നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ്സ്‌ മുറികളും  ഒരു ഓഫീസ്  മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്‌. ഇലക്ട്രിഫിക്കേഷൻ  ചെയ്തിട്ടുണ്ട്.  യൂറിനൽ, ടോയ്ലറ്റ് സൗകര്യം  ഉണ്ട്‌

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ആർ.പത്മാധരൻ നായർ (1976-2005)

എൽ.ജഗധമ്മ

കെ.എ.തങ്കമ്മ

ഡി.രത്‌നമ്മ

ബി.സരസ്സമ്മ

എച്ച്.സഫിയാബീവി

എൻ.മാധുരി

ശ്രീമതി.വിലാസിനി

പി.ലൈലാബീവി

നേട്ടങ്ങൾ

സ്‌കൂൾ കലോത്സവങ്ങളിലും എൽ.എസ്.എസ്. സ്‌കോളർഷിപ്പുകളിലും വിദ്യാരംഗം കലാ-സാംസ്‌കാരിക വേദികളിലും ഈ സ്‌കൂളിലെ കുട്ടികൾക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളിൽ അടിസ്ഥാന വിദ്യാഭ്യാസം നടത്തിപ്പോയ കുട്ടികളിൽ സിംഹഭാഗവും സാമൂഹിക-സാംസ്കാരിക-വ്യാപാര-ഉദ്യോഗസ്ഥ രംഗങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട് എന്നത് എടുത്തുപറയത്തക്കതും പ്രശംസനീയവുമാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളത്തുനിന്നും 15 കി.മി. അകലത്തിലും അടൂരിൽ നിന്നും 12 കി.മി. അകലത്തിലും കെ.പി.റോഡിൽ ചാരുംമൂട് ജംഗ്ഷന് 2 കി.മി. കിഴക്കായി സ്ഥിതിചെയ്യുന്നു.
Map