"സി.എം.എം.യു.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krishnanmp (സംവാദം | സംഭാവനകൾ) |
Cmmup19552 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത് | |പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ | |എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=cmmupschool.dp.19552.jpg| | ||
|size=350px | |size=350px | ||
|caption= | |caption= |
15:02, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എം.എം.യു.പി.എസ്. എരമംഗലം | |
---|---|
വിലാസം | |
എരമംഗലം സി എം എം യുപി സ്കൂൾ എരമംഗലം , എരമംഗലം പി.ഒ. , 679587 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 4942675175 |
ഇമെയിൽ | cmmupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19552 (സമേതം) |
യുഡൈസ് കോഡ് | 32050900207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയംകോട് ഗ്രാമ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 479 |
പെൺകുട്ടികൾ | 407 |
ആകെ വിദ്യാർത്ഥികൾ | 886 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഓമന ടി ജെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
02-02-2022 | Cmmup19552 |
ചരിത്രം
കെ പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത് ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.
ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായി എരമംഗലത്തു തന്നെയുള്ള എ ൽ പി സ്കൂളിലെ പ്രധാന അധ്യാപകൻ ആയിരുന്ന ശ്രീ.സി.കൃഷ്‌ണൻകുട്ടി മാസ്റ്ററെ പ്രത്യേക ഉത്തരവ് പ്രകാരം മാറ്റി നിയമിക്കുക ആയിരുന്നു.
മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം ജില്ലാ അതിർത്തികൾ മാറ്റി നിശ്ചയിച്ചപ്പോൾ അണ്ടത്തോട് ഉപജില്ലയിലെ ഏതാനും വിദ്യാലയങ്ങൾ പൊന്നാനി ഉപജില്ലയിലേക്കു മാറിയപ്പോൾ നമ്മുടെ വിദ്യാലയവും പൊന്നാനി ഉപജില്ലയിലായി.രണ്ടു ഉപജില്ലകളിലും ഈ വിദ്യാലയം കുട്ടികളുടെ കലാ കായിക മത്സരങ്ങളിൽ മുൻപന്തിയിൽ ഉണ്ടാവുകയും മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കുകയും ഉണ്ടായിട്ടുണ്ട്.
1970 ൽ അന്നത്തെ പ്രധാനാധ്യാപകൻ ആയിരുന്നു ശ്രീ ബി കൃഷ്ണൻകുട്ടി മാസ്റ്റർ റിട്ടയർ ചെയ്തപ്പോൾ പ്രസ്തുത സ്ഥാനത്തേക്ക് സഹഅദ്ധ്യാപകൻ ആയിരുന്ന ശ്രീ പി കെ ഗോദവർമ്മ തിരുമുൽപ്പാട് നിയമിക്കുകയുണ്ടായി. അദ്ദേഹം 1996 വരെ പ്രധാനാധ്യാപകനായി തുടർന്ന് റിട്ടയർ ചെയ്തു.
ശ്രീ പി ടി മോഹനകൃഷ്ണൻ 1976ൽ അദ്ദേഹത്തിന്റെ മാതാവിന്റെ സ്മരണയ്ക്കായി പാറക്കുളങ്ങര അന്നപൂർണേശ്വരി മെമ്മോറിയൽ എൽപി സ്കൂൾ (പി എം എൽ പി സ്കൂൾ) ആരംഭിച്ചു .ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായി യുപി സ്കൂളിലെ അധ്യാപകനായിരുന്നു ശ്രീ പി കെ കൃഷ്ണൻ നായരെ മാറ്റി നിയമിച്ചു .
ശ്രീ പി ടി മോഹനകൃഷ്ണൻ 1980ൽ ഈ രണ്ടു വിദ്യാലയങ്ങളും ശ്രീ ഊട്ടു മാഠത്തിൽ അലിയെ മാനേജർ ആക്കി കൊണ്ട് കൈമാറ്റം ചെയ്തു .ഈ വിദ്യാലയത്തിലെ ഒരു പൂർവ്വ വിദ്യാർത്ഥി കൂടിയായിരുന്നു ശ്രീമാൻ അലി. ശ്രീ അലിയുടെ പെട്ടെന്നുള്ള നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ബീവാത്തൂട്ടി ബി പി യാണ് ഇപ്പോഴത്തെ മാനേജർ .ഇവരും ഈ വിദ്യ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് .കെ പി ജി എം എം യു പി സ്കൂൾ എന്ന പേര് മാറ്റി സി എം എം യു പി സ്കൂൾ ( ചപ്പയിൽ മൊയ്തുണ്ണി മെമ്മോറിയൽ യുപി സ്കൂൾ )എന്നാക്കി .ശ്രീമാൻ അലി അടക്കമുള്ള സഹോദരങ്ങളുടെ പിതാവായ ശ്രീമാൻ മൊയ്തുണ്ണി എന്നവർ. ശ്രീ അലി ഉൾപ്പെടെയുള്ളവരുടെ മൂത്ത സഹോദരനാണ് ശ്രീമാൻ മാമു എന്നവർ
തുടക്കത്തിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീ സി കൃഷ്ണൻ കുട്ടി മാസ്റ്റർ(late) തുടർന്ന് ശ്രീ ഗോദവർമ്മ തിരുമുൽപ്പാട് , വി കൃഷ്‌ണൻ കുട്ടി, ടി ഉണ്ണികൃഷ്ണൻ എന്നിവർക്ക് ശേഷം ശ്രീമതിbടി ജെ ഓമന പ്രധാനാധ്യാപിക യുപി സ്കൂളിൽ തുട രുന്നു .
ഭൗതികസൗകര്യങ്ങൾ
മൂന്നു നിലകളിലായി 21 ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അഞ്ചു ,ആറ് ക്ലാസുകൾ 6 ഡിവിഷനുകളും ഏഴാം ക്ലാസ് 7 ഡിവിഷൻ മുഴുവൻ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ക്ലാസ് ലൈബ്രറി എന്നിവയും ഉണ്ട് 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഇൻസിനേറ്റർ ഉൾപ്പെടെ മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്നു. ഓരോ നിലകളിലേക്കും എത്തിച്ചേരാൻ ആയി പ്രത്യേകം റാംപ് സംവിധാനം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 10.725241979240948, 75.97686404095312 | zoom=13 }}