"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 30: വരി 30:


]]
]]
[[പ്രമാണം:IMG-20200927-WA0നേർകാഴ് ച ചിത്രം വരച്ചത് Shebeth073.jpg|നടുവിൽ|ലഘുചിത്രം|
[[പ്രമാണം:42054 59.jpg|നടുവിൽ|ലഘുചിത്രം]]
 
 
'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>''':
 
 
'''<big>ഈ കോവിഡ് കാലത്തും കുട്ടികളുടെ സർഗ്ഗാത്മകത  വികസിച്ചു കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് നേർക്കാഴ്ച എന്ന കുട്ടികളുടെ സർഗ രചനകൾ. കുട്ടികൾ വരച്ച ‍ചിത്രങ്ങൾ പുസ്തകങ്ങൾ, പതിപ്പുകൾ, ഡിജിറ്റൽ ആൽബങ്ങൾ മുതലായവയായി  ശേഖരിച്ചു സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.</big>''']]
 


[[പ്രമാണം:42054 301.png|പകരം=|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>''':
[[പ്രമാണം:42054 301.png|പകരം=|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>''':

13:24, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് പാളയംകുന്ന്

വാർത്തകൾ


ജി എച്ച് എസ് എസ് പാളയംകുന്ന് : ജിഎച്ച്എസ്എസ് പാളയംകുന്ന് സ്കൂളിലെ ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം 2021 നവംബർ 20 ശനിയാഴ്ച 3. 30ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി മന്ത്രി ശ്രീ ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു പ്രസ്തുത ചടങ്ങിൽ അഡ്വക്കേറ്റ് വി ജോയ് എംഎൽഎഅധ്യക്ഷത വഹിച്ചു. ശ്രീ അടൂർ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി സുരേഷ് കുമാർ, കൂൾ എച്ച് .എം ശ്രീമതി സിനി ടീച്ചർ, പ്രിൻസിപ്പൽ ശ്രീമതി ഷെർളി ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.നമ്മുടെ സ്കൂളിലെ എസ്പിസി, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ് ,എൻ എസ് എസ് , ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെയും,അധ്യാപകരുടെയും,മറ്റ് വ്യക്തികളുടെയും സാന്നിധ്യത്തിലായിരുന്നു പ്രൗഢഗംഭീരമായ ഈ ചടങ്ങ് സംഘടിപ്പിച്ചത്.
ജി എച്ച് എസ് എസ് പാളയംകുന്ന്: ജി എച്ച് എസ് എസ് പാളയംകുന്നിലെ പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവ്വ അധ്യാപകർ, മറ്റ് സന്നദ്ധസംഘടനകൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നമ്മുടെ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ടി.വി , സ്മാർട്ട് ഫോണുകൾ, സൗജന്യ നെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ എന്നിവ നൽകി. ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയത്.സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്ന ഈ പരിപാടി സ്കൂൾ എച്ച് .എം ശ്രീമതി സിനി ടീച്ചർ, പ്രിൻസിപ്പൽ ശ്രീമതി ഷെർളി ടീച്ചർ എന്നിവർ ഉദ്ഘാടനം ചെയ്തു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ജി എച്ച് എസ് എസ് പാളയംകുന്ന് : പുസ്തക വണ്ടി. സ്കൂൾ ലൈബ്രറികൾ ശാക്തീകരിക്കുന്ന അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനം ആയിരുന്നു പുസ്തക വണ്ടി രണ്ട് ദിവസങ്ങളിലായി  പന്ത്രണ്ടായിരത്തിലധികം പുസ്തകം സ്കൂളിൽ എത്തിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് പിടിഎ,എസ് എം സി യുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എൻഎസ്എസ്,എസ് പി സി, സ്കൗട്ട്,ഗൈഡ്,കുട്ടികൾ വഹിച്ച നേതൃത്വപരമായ പങ്ക് എടുത്തുപറയേണ്ടതാണ്
ജി എച്ച് എസ് എസ് പാളയംകുന്ന്: നമ്മുടെ സ്കൂളിലെ സ്കൂൾ ആഡിറ്റോറിയം പുതിയ മന്ദിരവും ബഹുമാനപ്പെട്ട മന്ത്രി ശ്രീ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു പ്രസ്തുത ചടങ്ങിൽ അഡ്വക്കേറ്റ് വി ജോയ് എംഎൽഎ അധ്യക്ഷത വഹിച്ചു ബഹുമാനപ്പെട്ട എം പി ശ്രീ അടൂർ പ്രകാശ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി കുട്ടികളുടെ സ്വാഗതഗാനം ഉൾപ്പെടെയുള്ള വൈവിധ്യങ്ങളായ കലാപരിപാടികൾ സമ്പന്നമായിരുന്നു സദസ്സ് രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെ നാട്ടുകാരുടെ സഹകരണത്തോടെ സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായിരുന്നു ചടങ്ങ് .
ജി എച്ച് എസ് എസ് പാളയംകുന്ന്: നമ്മുടെ സ്കൂളിലെ എക്കോ ക്ലബ്ബിന്റെ കാർഷിക ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളിൽ വിപുലമായിട്ടുള്ള പച്ചക്കറി തോട്ടവും ജൈവ ഉദ്യാനവും നമ്മൾ പരിപാലിച്ചു പോരുന്നുണ്ട് കാർഷിക ക്ലബ്ബിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾ കുട്ടികളാണ് ഇതിന് ചുക്കാൻ പിടിക്കുന്നത് ഇങ്ങനെ കിട്ടിയ ജൈവപച്ചക്കറി സ്കൂളിലെ ഉച്ചഭക്ഷണത്തിനായി സംഭാവന ചെയ്തു. ജൈവ കൃഷിക്ക് പ്രാധാന്യം നൽകാനും, മാഞ്ഞു പോയി കൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതിയെ തിരിച്ചുകൊണ്ടുവരാനും ആണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.