Jump to content
പ്രധാന മെനു
പ്രധാന മെനു
move to sidebar
മറയ്ക്കുക
ഉള്ളടക്കം
പ്രധാന താൾ
സഹായം
എഴുത്തുകളരി
സാമൂഹികകവാടം
വിദ്യാലയങ്ങൾ.
പുതിയ താളുകൾ
സമീപകാല മാറ്റങ്ങൾ
ശൈലീപുസ്തകം
പതിവ്ചോദ്യങ്ങൾ
About Schoolwiki
In News
ഉപകരണശേഖരം
അപ്ലോഡ്
നിരീക്ഷണശേഖരം
പ്രവേശിക്കുക
ഏതെങ്കിലും താൾ
Schoolwiki
തിരയൂ
തിരയൂ
അംഗത്വമെടുക്കുക
പ്രവേശിക്കുക
വ്യക്തിഗത ഉപകരണങ്ങൾ
അംഗത്വമെടുക്കുക
പ്രവേശിക്കുക
സഹായം
സംസ്ഥാന സ്കൂൾ കലോത്സവം
കവാടം
വേദികൾ
വരകൾ
രചനകൾ
ഫലങ്ങൾ
കാഴ്ചകൾ
ഉള്ളടക്കം
move to sidebar
മറയ്ക്കുക
Beginning
1
ജാലകം
Toggle the table of contents
Toggle the table of contents
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രാദേശിക പത്രം
താൾ
സംവാദം
മലയാളം
വായിക്കുക
മൂലരൂപം കാണുക
നാൾവഴി കാണുക
ഉപകരണങ്ങൾ
ഉപകരണങ്ങൾ
move to sidebar
മറയ്ക്കുക
Actions
വായിക്കുക
മൂലരൂപം കാണുക
നാൾവഴി കാണുക
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
അപ്ലോഡ്
പ്രത്യേക താളുകൾ
അച്ചടിരൂപം
സ്ഥിരംകണ്ണി
താളിന്റെ വിവരങ്ങൾ
ചെറു യൂ.ആർ.എൽ.
Schoolwiki സംരംഭത്തിൽ നിന്ന്
<
ജി.എച്ച്.എസ്.എസ് പാളയംകുന്ന്
ജാലകം
ജി എച്ച് എസ് എസ് പാളയംകുന്ന്
:
ജിഎച്ച്എസ്എസ് പാളയംകുന്ന് സ്കൂളിലെ ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം 2021 നവംബർ 20 ശനിയാഴ്ച 3. 30ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി മന്ത്രി ശ്രീ ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു പ്രസ്തുത ചടങ്ങിൽ അഡ്വക്കേറ്റ് വി ജോയ് എംഎൽഎഅധ്യക്ഷത വഹിച്ചു. ശ്രീ അടൂർ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി സുരേഷ് കുമാർ, കൂൾ എച്ച് .എം ശ്രീമതി സിനി ടീച്ചർ, പ്രിൻസിപ്പൽ ശ്രീമതി ഷെർളി ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.നമ്മുടെ സ്കൂളിലെ എസ്പിസി, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ് ,എൻ എസ് എസ് , ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെയും,അധ്യാപകരുടെയും,മറ്റ് വ്യക്തികളുടെയും സാന്നിധ്യത്തിലായിരുന്നു പ്രൗഢഗംഭീരമായ ഈ ചടങ്ങ് സംഘടിപ്പിച്ചത്.
ജി എച്ച് എസ് എസ് പാളയംകുന്ന്
:
ജി എച്ച് എസ് എസ് പാളയംകുന്നിലെ പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവ്വ അധ്യാപകർ, മറ്റ് സന്നദ്ധസംഘടനകൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നമ്മുടെ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ടി.വി , സ്മാർട്ട് ഫോണുകൾ, സൗജന്യ നെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ എന്നിവ നൽകി. ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയത്.സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്ന ഈ പരിപാടി സ്കൂൾ എച്ച് .എം ശ്രീമതി സിനി ടീച്ചർ, പ്രിൻസിപ്പൽ ശ്രീമതി ഷെർളി ടീച്ചർ എന്നിവർ ഉദ്ഘാടനം ചെയ്തു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ജി എച്ച് എസ് എസ് പാളയംകുന്ന്
:
പുസ്തക വണ്ടി. സ്കൂൾ ലൈബ്രറികൾ ശാക്തീകരിക്കുന്ന അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനം ആയിരുന്നു പുസ്തക വണ്ടി രണ്ട് ദിവസങ്ങളിലായി പന്ത്രണ്ടായിരത്തിലധികം പുസ്തകം സ്കൂളിൽ എത്തിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് പിടിഎ,എസ് എം സി യുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എൻഎസ്എസ്,എസ് പി സി, സ്കൗട്ട്,ഗൈഡ്,കുട്ടികൾ വഹിച്ച നേതൃത്വപരമായ പങ്ക് എടുത്തുപറയേണ്ടതാണ്
ജി എച്ച് എസ് എസ് പാളയംകുന്ന്
:
നമ്മുടെ സ്കൂളിലെ സ്കൂൾ ആഡിറ്റോറിയം പുതിയ മന്ദിരവും ബഹുമാനപ്പെട്ട മന്ത്രി ശ്രീ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു പ്രസ്തുത ചടങ്ങിൽ അഡ്വക്കേറ്റ് വി ജോയ് എംഎൽഎ അധ്യക്ഷത വഹിച്ചു ബഹുമാനപ്പെട്ട എം പി ശ്രീ അടൂർ പ്രകാശ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി കുട്ടികളുടെ സ്വാഗതഗാനം ഉൾപ്പെടെയുള്ള വൈവിധ്യങ്ങളായ കലാപരിപാടികൾ സമ്പന്നമായിരുന്നു സദസ്സ് രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെ നാട്ടുകാരുടെ സഹകരണത്തോടെ സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായിരുന്നു ചടങ്ങ് .
ജി എച്ച് എസ് എസ് പാളയംകുന്ന്
:
സഹപാഠിക്കൊരു വീട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിതരായ ഉള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ഒരു ഭവനം നിർമ്മിച്ച് നൽകുക എന്നതാണ് സഹപാഠിക്കൊരു വീട് എന്ന പദ്ധതി വിഭാവനം ചെയ്യുന്നത് നമ്മുടെ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ, മറ്റ് സന്നദ്ധസംഘടനകൾ എന്നിവയുടെ സഹായത്താൽ ഈ സ്വപ്ന പദ്ധതി പൂർണ്ണമാക്കാൻ സാധിച്ചു.
ജി എച്ച് എസ് എസ് പാളയംകുന്ന്
:
നമ്മുടെ സ്കൂളിലെ എക്കോ ക്ലബ്ബിന്റെ കാർഷിക ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളിൽ വിപുലമായിട്ടുള്ള പച്ചക്കറിത്തോട്ടവും,ജൈവ ഉദ്യാനവും നമ്മൾ പരിപാലിച്ചു പോരുന്നുണ്ട് കാർഷിക ക്ലബ്ബിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾ കുട്ടികളാണ് ഇതിന് ചുക്കാൻ പിടിക്കുന്നത് ഇങ്ങനെ കിട്ടിയ ജൈവപച്ചക്കറി സ്കൂളിലെ ഉച്ചഭക്ഷണത്തിനായി സംഭാവന ചെയ്തു. ജൈവ കൃഷിക്ക് പ്രാധാന്യം നൽകാനും, മാഞ്ഞു പോയി കൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതിയെ തിരിച്ചുകൊണ്ടുവരാനും ആണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.
ജി എച്ച് എസ് എസ് പാളയംകുന്ന്
:
ജില്ലാ കലോൽസവത്തിൽ മിന്നുന്ന പ്രകടനമാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ കാഴ്ചവച്ചത്.
ജി എച്ച് എസ് എസ് പാളയംകുന്ന്
: ലഹരി
വിരുദ്ധപ്രവർത്തനങ്ങൾ വളരെ കൃത്യതയോടെ നടത്തുന്ന ഒരു സ്കൂളാണ് നമ്മുടേത് . കൗൺസിലിംഗ് ടീച്ചറുടെയും , എസ്.പി .സി,സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും കൃത്യമായ ഇടപെടലിലൂടെ ബോധവൽക്കരണക്ലാസുകൾ സംഘടിപ്പിച്ചുകൊണ്ടൂം ലഹരി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടും കൗമാരക്കാരെ നല്ലശീലങ്ങളിലേക്ക് കൊണ്ടുവരാൻ ലഹരി വിരുദ്ധക്ലബ്ബ് ശ്രമിച്ചു വരുന്നു.
ജി എച്ച് എസ് എസ് പാളയംകുന്ന്
: 2021 ലെ
നിയമസഭാതിരഞ്ഞെടുപ്പ് നടന്നത് കോവിഡ് പ്രതിസന്ധികൾക്കിടയിലാണ്. എങ്ങനെ വോട്ടിടണമെന്നതിനെക്കുറിച്ച് വളരെ ആശങ്കകൾ ഉണ്ടായിരുന്ന സാധാരണക്കാർക്കാർക്കു് കൃത്യമായ അവബോധം നൽകുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ആവശ്യമായ ലഘുലേഖകൾ നമ്മുടെ സ്കൂളിലെ എസ്. പി .സി കുട്ടികൾ വിതരണം ചെയ്തു.
ജി എച്ച് എസ് എസ് പാളയംകുന്ന്
:
2020ൽ കോവിഡ് കേരളത്തിൽ അതിരൂക്ഷമായിരുന്ന സമയത്ത് ജീവൻ പണയം വച്ചുകൊണ്ട് കോവിഡ് രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാൻ മുന്നിട്ടിറങ്ങിയ ആംബുലൻസ് ഡ്രൈവർമാരെ ആദരിക്കുവാൻ പാളയംകുന്ന് സ്കൂളിലെ എസ്. പി . സി യൂണിറ്റിന് സാധിച്ചു.
ജി എച്ച് എസ് എസ് പാളയംകുന്ന്
:
കേരളത്തെ മുഴുവൻ ഏറ്റവും കൂടുതൽ പ്തിസന്ധിയിലാക്കിയ പ്രകൃതി ദുരന്തമായിരുന്നു 2018ലെ പ്രളയം. എല്ലാം നഷ്ടപ്പെട്ട നിസ്സഹാരായവരെ തങ്ങളാലാവും വിധം സഹായിക്കാൻ പാളയംകുന്നിലെ കുട്ടികളും ആത്മാർത്ഥമായി മുന്നിട്ടിറങ്ങി.
ജി എച്ച് എസ് എസ് പാളയംകുന്ന്
:
വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോയ ഒരു കൂട്ടം നിസ്സഹായരുടെ ആശ്രയകേന്ദ്രമാണ് വർക്കലയിലെ വാത്സല്യം എന്ന വൃദ്ധസദനം. അവർക്ക് സ്നേഹസാന്ത്വനങ്ങൾ നൽകാനും നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു.
Toggle limited content width