"ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
[[പ്രമാണം:Webp.net-resizeimage (1).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net-resizeimage_(1).jpg]] [[പ്രമാണം:Webp.net-resizeimage (3).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net-resizeimage_(3).jpg]] | [[പ്രമാണം:Webp.net-resizeimage (1).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net-resizeimage_(1).jpg]] [[പ്രമാണം:Webp.net-resizeimage (3).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net-resizeimage_(3).jpg]] | ||
വരി 27: | വരി 28: | ||
[[പ്രമാണം:Webp.net-resizeimage (5).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net-resizeimage_(5).jpg]][[പ്രമാണം:Webp.net-resizeimage (6).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net-resizeimage_(6).jpg]] | [[പ്രമാണം:Webp.net-resizeimage (5).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net-resizeimage_(5).jpg]][[പ്രമാണം:Webp.net-resizeimage (6).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net-resizeimage_(6).jpg]] | ||
വരി 125: | വരി 127: | ||
[[പ്രമാണം:Image91.png|ഇടത്ത്|ലഘുചിത്രം|378x378ബിന്ദു]] | [[പ്രമാണം:Image91.png|ഇടത്ത്|ലഘുചിത്രം|378x378ബിന്ദു]] | ||
[[പ്രമാണം:Image86.png|നടുവിൽ|ലഘുചിത്രം|336x336ബിന്ദു]] | [[പ്രമാണം:Image86.png|നടുവിൽ|ലഘുചിത്രം|336x336ബിന്ദു]] | ||
* '''<u>റിപ്പബ്ലിക് ദിനം</u>''' | * '''<u>റിപ്പബ്ലിക് ദിനം</u>''' | ||
ജനുവരി 26 റിപ്പബ്ലിക് ദിനത്തിന് സ്കൂളിന്റെ പ്രഥമാധ്യാപിക ശ്രീമതി മറിയാമ്മ ജോസഫ് പതാക ഉയർത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെജി സന്നിഹിതനായിരുന്നു. ബഹുമാനപ്പെട്ട മറിയാമ്മ ജോസഫ് എല്ലാവർക്കും റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികൾ നേതാക്കന്മാരുടെ വേഷങ്ങൾ അണിയൽ, ക്വിസ് ചോദ്യങ്ങൾ ചോദിക്കൽ( അമ്മയും കുട്ടിയും )തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. | ജനുവരി 26 റിപ്പബ്ലിക് ദിനത്തിന് സ്കൂളിന്റെ പ്രഥമാധ്യാപിക ശ്രീമതി മറിയാമ്മ ജോസഫ് പതാക ഉയർത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെജി സന്നിഹിതനായിരുന്നു. ബഹുമാനപ്പെട്ട മറിയാമ്മ ജോസഫ് എല്ലാവർക്കും റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികൾ നേതാക്കന്മാരുടെ വേഷങ്ങൾ അണിയൽ, ക്വിസ് ചോദ്യങ്ങൾ ചോദിക്കൽ( അമ്മയും കുട്ടിയും )തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. | ||
[[പ്രമാണം:8d07d396-9eb1-4822-a9a2-200e93ea7150.jpg|ഇടത്ത്|ലഘുചിത്രം]] |
00:07, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ഹൈടെക് തിരുവല്ല ഹോർട്ടികൾച്ചർ സൊസൈറ്റിയിലൂടെയും കൈറ്റിലൂടെയും.
അതിഥി തൊഴിലാളികളുടെ മക്കൾ പഠനത്തിനായി ആശ്രയിക്കുന്ന ഈ വിദ്യാലയത്തിലെ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രൊജക്ടർ,സ്ക്രീൻ പ്രിന്റർ ലാപ്ടോപ് ഇവ ആവശ്യമായിരുന്നു. തിരുവല്ല പുഷ്പമേള 2019 വെജിറ്റബിൾ ഗാർഡൻ മത്സരത്തിൽ പങ്കെടുത്ത് (സ്കൂളുകൾക്കുള്ള ) മൂന്നാം സ്ഥാനം നേടിയ ഈ വിദ്യാലയത്തിന് തങ്ങളുടെ ആവശ്യാനുസരണം ഒരു പ്രൊജക്ടർ സ്ക്രീൻ പ്രിന്റർ ഇവ ട്രോഫി യോടൊപ്പം സമ്മാനമായി ലഭിച്ചു. ഈ സ്നേഹസമ്മാനം സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് ക്ലാസ് കാണിച്ചു കൊടുക്കാനും കൊറോണ വൈറസിനെ പറ്റി ബോധവൽക്കരണം നടത്താനും സഹായിച്ചു. കുട്ടികളുടെ കുറവ് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടി പ്രൈമറി വിഭാഗത്തിന് പ്രൊജക്ടർ ലാപ്ടോപ്പ് ഇവ നൽകിയിരുന്നില്ല. എന്നാൽ സ്കൂളുകൾ ഹൈടെക് ആക്കുന്നതന്റെ ഭാഗമായി പിന്നീട് രണ്ടാമതൊരു പ്രൊജക്ടറും ഈ അദ്ധ്യാന വർഷം ലഭിച്ചു.
പഠനോപകരണ വിതരണം
JCI തിരുവല്ല യൂണിറ്റിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ശ്രീ ജിനു ചങ്ങാലിപ്പള്ളത്ത് കുറ്റൂർ പ്രസിഡണ്ടായ ക്ലബ് അംഗങ്ങൾ സ്കൂളിൽ എത്തുകയും രണ്ടാം ക്ലാസ് വിദ്യാർഥിയായ ആരോൺ എസിനുവേണ്ടി HM ഒരു TV കൈപ്പറ്റുകയും ചെയ്തു. രണ്ടാം ക്ലാസ് വിദ്യാർത്ഥി നവനീത്, നാലാംക്ലാസ് വിദ്യാർത്ഥിനി നന്ദന, പ്രീപ്രൈമറി വിദ്യാർത്ഥി ചന്തു ഇവ അടങ്ങിയ കുടുംബത്തിന് ഒരു രാഷ്ട്രീയ സംഘടനയുടെ ആഭിമുഖ്യത്തിൽ ടാബ് നൽകപ്പെട്ടു.ഒന്നാം ക്ലാസ് വിദ്യാർത്ഥി ക്രിസ്റ്റിൻ ടിൽബിക്ക് കുടുംബശ്രീയുടെ വകയായി ടെലിവിഷൻ നൽകപ്പെട്ടു.
എൽ എസ് എസ് പരിശീലനം 2021
ഇന്ന് നടന്ന ക്ലാസ് പിടിഎ (നാലാം ക്ലാസ് )യിൽ സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് പരിശീലനം നൽകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. നടപ്പാക്കാൻ തീരുമാനിച്ചു അതിനുള്ള കോവിഡ് പ്രോട്ടോകോൾ പ്രവർത്തന ക്രമീകരണം നടത്താൻ തീരുമാനിച്ചു.
സ്കൂൾവിക്കി
2021 ലെ ഏറ്റവും മികച്ച പ്രവർത്തനമായിരുന്നു സ്കൂളിനൊരു സ്കൂൾ വിക്കി. 1934ലെ ലോഗ് ബുക്ക് മുതൽ ഉൾപ്പെടുത്തി തിരുവല്ല സബ് ജില്ലയുടെ സ്കൂൾ വിക്കി ഉദ്ഘാടന ഗൂഗിൾ മീറ്റിൽ ഈ വിദ്യാലയം പ്രശംസ പിടിച്ചു പറ്റി.
ദിനാചരണങ്ങൾ 2020- 21
1.സ്വാതന്ത്ര്യ ദിനം
കോവിഡ് 19 പകർച്ചവ്യാധി പടർന്ന് പന്തലിച്ച് നിൽക്കുന്ന സമയത്ത് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗവൺമെൻറ് നൽകിയ എല്ലാ പ്രോട്ടോക്കോളുകൾ ഉം പാലിച്ചുകൊണ്ട് ആഘോഷങ്ങൾ നടത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ പതാക ഉയർത്തി, വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് ഓൺലൈൻ ആഘോഷത്തിൽ പങ്കു ചേർന്നു.
2.ഓണം
പ്രതിസന്ധിഘട്ടത്തിലും കേരളത്തിൻറെ ദേശീയ ഉത്സവമായ ഓണം ആഘോഷിച്ചു. അത്തംനാളിൽ വിദ്യാർത്ഥികൾ വീടുകളിൽ ഒരുക്കിയ ഓണപ്പൂക്കളം ഓൺലൈനായി അധ്യാപകർ വിലയിരുത്തി. തിരുവോണനാളിൽ അധ്യാപകരും മാവേലിയും വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും കോവിഡ് പ്രതിരോധ സന്ദേശങ്ങളും പ്രതിരോധ കിറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.
3.അധ്യാപക ദിനം
അറിവിന്റെ പാതയിൽ വെളിച്ചമായി നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുക്കാം.ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനുമായ ഡോ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്ബാടും സെപ്തംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.ഓരോ വിദ്യാർത്ഥിയിലും ഒളിഞ്ഞിരിക്കുന്ന അധ്യാപകനെ തിരിച്ചറിഞ്ഞ് മുൻപന്തിയിൽ എത്തിക്കുന്നതിനായി മത്സരം നടത്തി. വെർച്വൽ മീറ്റിംഗ് നടത്തി കുട്ടികളും രക്ഷകർത്താക്കളും പൂർവ്വ വിദ്യാർത്ഥികളും തങ്ങളുടെ അധ്യാപകർക്ക് ആശംസകൾ നേർന്നു.
ദിനാചരണങ്ങൾ 2021-22
- പ്രവേശനോത്സവം
2021 -2022 അധ്യയനവർഷം മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനത്തിനുശേഷം 10.00മണിക്ക് ബഹുമാനപ്പെട്ട കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു ചേച്ചി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അവരുടെ വീടുകൾ അലങ്കരിച്ചു. എല്ലാകുട്ടികളും രാവിലെ തൊപ്പിയും കണ്ണടയും ധരിച്ച് പ്രവേശനോത്സവ ഗാനം പാടി വിവിധ പരിപാടികൾ അവതരിപ്പിച്ചു. മുൻ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട എലിസബത്ത് ജോസഫ് മുഖ്യാതിഥിയായിരുന്നു.
- പരിസ്ഥിതി ദിനം
ജൂൺ 5 -പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പരിസ്ഥിതി ദിന സന്ദേശം മുൻ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട എലിസബത്ത് ജോസഫ് നൽകി. കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ക്വിസ് മത്സരവും നടത്തി.
- ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 26നു കൂടിയ ഓൺലൈൻ മീറ്റിംഗിൽ അധ്യാപകർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഗ്രൂപ്പിൽ കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ പങ്കുവെച്ചു. പ്രസംഗങ്ങൾ, ലഹരിവിരുദ്ധ ക്വിസ് തുടങ്ങിയവയും കുട്ടികൾ ആവേശത്തോടെ അവതരിപ്പിച്ചു.
- മലാല ദിനം
മലാല ദിനമായ ജൂലൈ 12 പ്രസംഗ മത്സരം, ക്വിസ് മത്സരം,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾചെയ്തു.
- ചാന്ദ്രദിനം
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ചാന്ദ്രദിനവും ഓൺലൈനായി നടത്തി. ഓൺലൈനായി നടത്തിയ വിവിധ പരിപാടികളിലൂടെ (പോസ്റ്റർ,കവിത, പ്രസംഗം )മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്ര യെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു.
- വായനാ ദിനം
വായനാ ദിനമായ ജൂൺ അഞ്ചിന് ഈ സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശാന്ത കെ ഓൺലൈനായി നൽകി. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. അക്ഷര കേളി, അക്ഷരമരം, സാഹിത്യകാരന്മാരും അവരുടെ കൃതികളും പരിചയപ്പെടൽ എന്നീ പ്രവർത്തനങ്ങൾ ചെയ്തു.
- ബഷീർ ദിനം
ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, ബഷീർകൃതികൾ പരിചയപ്പെടുത്തൽ, ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന കഥയിലെ കഥാപാത്രങ്ങൾ ആയി കുട്ടികൾ അണിഞ്ഞൊരുങ്ങി.
- സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെജി പതാക ഉയർത്തി. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾക്ക് ക്വിസ് മത്സരം,പ്രസംഗ മത്സരം,സ്വാതന്ത്ര്യ സമര ഗീതങ്ങൾ ആലപിക്കൽ ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിച്ചു.
- ഓണം
ഓണത്തിന് അധ്യാപകർ കുട്ടികളുടെ വീടുകളിൽ പോയി ഓണ സമ്മാനം നൽകി.കുട്ടികൾ അവരുടെ വീടുകളിൽ അത്തപ്പൂക്കളം ഇട്ടു.
- അധ്യാപക ദിനം
അധ്യാപക ദിനത്തോടനുബന്ധിച്ച് മുൻ എച്ച് എം ശ്രീമതി എലിസബത്ത് ടീച്ചറിനെ ആദരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ചടങ്ങിൽ ഓൺലൈനായി എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കി. കൂടാതെ എല്ലാ കുട്ടികളും അധ്യാപകർക്ക് അധ്യാപകദിന ആശംസകൾ അറിയിച്ചു. അദ്ധ്യാപക വേഷം ഫാൻസിഡ്രസ് അവതരണം ഇവയെല്ലാം ഉണ്ടായിരുന്നു. പ്രസംഗം ക്വിസ് മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു.
- ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂൾ അധ്യാപകരും പല അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.
- കേരളപ്പിറവിദിനം ,പ്രവേശനോത്സവദിനം
നവംബർ 1 ഈ വർഷം കേരളപ്പിറവിദിനം മാത്രമായിരുന്നില്ല, സ്കൂൾ പ്രവേശനോത്സവദിനം കൂടിയായിരുന്നു.ഒന്നര വർഷത്തെ നീണ്ട അവധിക്ക് ശേഷം സ്കൂൾ തുറന്നു. കുട്ടികൾക്കായി സ്കൂളും പരിസരവും ഒരുക്കി. ബലൂണുകളും തോരണങ്ങളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവേശനോത്സവഗാനത്തോടെ കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചു.
- ശിശു ദിനം
നവംബർ 14 ശിശുദിനത്തിന് ശിശുദിന സന്ദേശം ശ്രീമതി ജെസ്സി മാത്യു ടീച്ചർ കുട്ടികൾക്ക് നൽകി. കുട്ടികൾ ശിശുദിന ഗാനങ്ങൾ ആലപിച്ചു. അവർ ചാച്ചാജിയുടെ വേഷം അണിയുകയും ചെയ്തു.
- ക്രിസ്മസ്
ക്രിസ്തുമസിന് പുൽക്കൂടും ക്രിസ്മസ് ട്രീയും ഉണ്ടാക്കി പുതുതായി സ്കൂളിൽ പ്രഥമാധ്യാപിക യായി ചാർജെടുത്ത ശ്രീമതി മറിയാമ്മ ജോസഫ് എല്ലാവർക്കും ക്രിസ്മസ് സന്ദേശം നൽകി. പൂർവവിദ്യാർഥി ശ്രീ രവി കണിയാംമാലിൽ സന്നിഹിതനായിരുന്നു. എല്ലാവർക്കും ക്രിസ്മസ് കേക്ക് നൽകി. കുട്ടികൾ കരോൾ ഗാനമാലപിച്ചു.
- റിപ്പബ്ലിക് ദിനം
ജനുവരി 26 റിപ്പബ്ലിക് ദിനത്തിന് സ്കൂളിന്റെ പ്രഥമാധ്യാപിക ശ്രീമതി മറിയാമ്മ ജോസഫ് പതാക ഉയർത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെജി സന്നിഹിതനായിരുന്നു. ബഹുമാനപ്പെട്ട മറിയാമ്മ ജോസഫ് എല്ലാവർക്കും റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികൾ നേതാക്കന്മാരുടെ വേഷങ്ങൾ അണിയൽ, ക്വിസ് ചോദ്യങ്ങൾ ചോദിക്കൽ( അമ്മയും കുട്ടിയും )തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.