"എം ഡി എൽ പി എസ്സ് വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ ഫോട്ടോ)
(സ്കൂൾ ഫോട്ടോ)
വരി 159: വരി 159:


[[പ്രമാണം:School37633 അസംബ്ലി.jpg|ലഘുചിത്രം]]
[[പ്രമാണം:School37633 അസംബ്ലി.jpg|ലഘുചിത്രം]]





10:43, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ഡി എൽ പി എസ്സ് വെണ്ണിക്കുളം
വിലാസം
വെണ്ണിക്കുളം

വെണ്ണിക്കുളം
,
വെണ്ണിക്കുളം പി.ഒ.
,
689544
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 9 - 1888
വിവരങ്ങൾ
ഇമെയിൽmdvennikulam1988@gmail.com
കോഡുകൾ
സ്കൂൾ കോഡ്37633 (സമേതം)
യുഡൈസ് കോഡ്32120601308
വിക്കിഡാറ്റQ87595079
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിബു ബി
പി.ടി.എ. പ്രസിഡണ്ട്സുനി ബാബു
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീതസതീഷ്
അവസാനം തിരുത്തിയത്
30-01-202237633




ആമുഖം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ഡി.എൽ പി സ്കൂൾ , വെണ്ണിക്കുളം.

ചരിത്രം

വിദ്യാസമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുക എന്നത് ഒരു നാടിന്റെ ആവശ്യമാണ്. പഠിക്കാൻ മാത്രമല്ല ചിന്തിക്കാനും തന്റെ കാലത്തെ അറിയാനും തന്റെ ചുററുപാടിനെ മനസ്സിലാക്കാനും ഈ മണ്ണിനെയും അതിലെ മനുഷ്യരേയും നന്മയിലേക്ക് നയിക്കാനും വിദ്യാഭ്യാസത്തിലൂടെ പാകപ്പെടണം എന്ന ചിന്തയിലൂടെയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1888 ൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളിക്കു സമീപം ഈ വിദ്യാലയം ആരംഭിച്ചു. 1935 ൽ വെണ്ണിക്കുളം - കോഴഞ്ചേരി റോഡിൽ വെണ്ണിക്കുളത്തു നിന്നും തെക്കോട്ട് ഇരുനൂറ് മീറ്റർ അകലെ റോഡ് സൈഡിൽ പെരുമ്പ്രാൽ ശ്രീ.പി.സി. ഈപ്പച്ചൻ ദാനമായി തന്ന പതിനഞ്ച് സെന്റ് സ്ഥലത്ത് ഈ വിദ്യാലയം മാറ്റി സ്ഥാപിച്ചു. മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന് ആശ്രയിക്കാവുന്ന ഏക സ്ഥാപനമായിരുന്നു. ഇന്ന് വെണ്ണിക്കുളം പ്രദേശത്തെ തലയെടുപ്പോടെ പ്രശോഭിക്കുന്ന ഈ വിദ്യാലയം ഇവിടുത്തെ ജനങ്ങളുടെ ആശാകേന്ദ്രംതന്നെയാണ്

ഭൗതികസാഹചര്യങ്ങൾ,

കരിങ്കല്ല് കൊണ്ട്പടുത്തുയർത്തിയ കെട്ടിടം, ഇലക്ട്രിഫിക്കേഷൻ, എപ്പോഴും വെള്ളമുള്ള കിണർ,വൃത്തിയും വെടിപ്പുമുള്ളചെറിയ മുറ്റം ചെറിയ രീതിയിൽ പച്ചക്കറികൃഷി,ലൈബ്രറി, കമ്പ്യൂട്ടർറൂം പ്രീപ്രൈമറി ക്ലാസ്സ്‌ സൗകര്യം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ യൂറിനൽ, ലാട്രിൻ സൗകര്യം ഓരോ ക്ലാസ്സിനും വായനാകോർണറുകൾ

മാനേജ്‌മെന്റ്

ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾ മാനേജ്മെന്റിന്റെ പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. കോട്ടയം ദേവലോകമാണ് ആസ്ഥാനം. ടി.ടി.ഐ - 2,HSS-8,HS-11,UP-12,LP-36, ബോർഡിംഗ് ഹോം-6, അൺ എയ്ഡഡ് - 2 എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുണ്ട്. ഇതിന്റെ ആദ്യ കാല മാനേജർ His grace പുലിക്കോട്ടിൽ ജോസഫ് മാർ ഡയനീഷ്യസ് മെത്രാപ്പോലീത്ത ആയിരുന്നു. ഇപ്പോഴത്തെ മാനേജർ His grace യൂഹാനോൻ മാർ മിലിഥിയോസ് തിരുമേനി നിർവ്വഹിക്കുന്നു. പത്താമത് മാനേജർ ആണ് അദ്ദേഹം. ഈ മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയങ്ങൾ മികച്ച നിലവാരം പുലർത്തുന്നു. ഇതിന്റെ സഹോദര സ്ഥാപനമായി സെന്റ് ബഹനാൻസ് ഹയർ സെക്കന്ററി സ്കൂൾ വെണ്ണിക്കുളം ഒപ്പം ചേർന്നു പ്രവർത്തിക്കുന്നു

സ്കൂളിന്റെ പ്രധാനാധ്യാപകർ

പേര് സേവന കാലയളവ്
ശ്രീ.കെ.പി. ചാക്കോ 1959-1960
ശ്രീ.കെ.ഒ. വർഗീസ് 1960-1961
ശ്രീ.വി.ഐ. ജോർജ്ജ് 1961-1969

1971-1973

1982-1987

ശ്രീ.വി.പി. ഏബ്രഹാം 1969-1971
ശ്രീ.സി.റ്റി.തോമസ് 1975-1977
ശ്രീമതി. അന്നമ്മ വർഗീസ് 1980-1982
ശ്രീ. ഇ.റ്റി. വർഗീസ് 1987-1989
ശ്രീ ഇ.പി. മാത്യു 1989-1990
ശ്രീ. ഏബ്രഹാം കെ ഐസക്ക് 1990-1993
ശ്രീ .വി .ഐ .മാത്യു 1993 - 2005
ശ്രീ. കുരുവിള പി. തോമസ് 2005-2014
ശ്രീ. ഷിബു ബി. 2014-

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ശ്രീ.കെ.എൻ.ബാലഗോപാലൻ (ധനമന്ത്രി )

ശ്രീ. കെ.എൻ. ഹരിലാൽ(മെമ്പർ , കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്)

ഡോ.ബിജു ജോർജ്ജ്

ശ്രീ. റൈറ്റസ് .കെ . ഏബ്രഹാം (Rtd.DIET faculty )

ശ്രീമതി. അനില.റ്റി.ശശി ( കൃഷി ഓഫീസർ, ആനിക്കാട്

നേട്ടങ്ങൾ

2014 മെയ് മാസം മുതൽ പുത്തൻകാവ് പീലക്സീനോസ് യു.പി.സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി വന്ന ശ്രീ. ബി.ഷിബു പ്രധാനാധ്യാപകനായി ചുമതല ഏറ്റെടുത്തു പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് സ്കൂളിന് ഒരു നെയിം ബോർഡ് ഉൾപ്പെടെ സ്ഥാപിച്ച് ദൈനം ദിന പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി. പി ടി എ യുടെയും സമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കി പുതിയ ചിന്തകളും ആശയങ്ങളും രൂപപ്പെടുത്തി. സ്കൂളിന്റെ മികവ് പ്രവർത്തങ്ങൾ രൂപപ്പെടുത്തി സ്കൂൾ പത്രം പ്രസിദ്ധീകരിച്ച് എല്ലാവർക്കും വിതരണം നടത്തി. സ്കൂളിന്റെ യശസ്സ് വീണ്ടെടുത്തു കൊണ്ട് 2015 ൽ ഒന്നാം ക്ലാസിൽ ഇരുപതോളം കുട്ടികളുടെ പ്രവേശനം ഉറപ്പാക്കി. വെണ്ണിക്കുളം ഉപജില്ലയിൽ എയ്ഡഡ് എൽ പി വിഭാഗത്തിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിയ്ക്കുന്ന വിദ്യാലയമായി ഉയർത്തിക്കൊണ്ടുവന്നു. ഇന്ന് കെട്ടിലും മട്ടിലും  സമീപപ്രദേശത്തെ വിദ്യാലയങ്ങളിൽ പഠനപുരോഗതിയിൽ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടു നില്ക്കുന്നു. അധ്യാപകരുടേയും പി.ടി.എ യുടെയും നിർലോഭമായ സഹകരണം സ്കൂളിന്റെ പുരോഗതിയിൽ കാര്യമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു.2020 - 2021 സ്കൂൾ വർഷം ഓൺ ലൈൻ പഠനം സുഗമമാക്കുന്നതിനായി പ്രെഫസർ പി.ജെ.കുര്യൻ എം.പി  യുടെ താല്പര്യപ്രകാരം രാജീവ് ഗാന്ധി ചാരിറ്റബിൾ സൊസൈറ്റി 2 കുട്ടികൾക്ക് മൊബൈൽ ഫോണും മറ്റു സംഘടനകൾ ഒരു ടി.വിയും ഒരു ടാബും നൽകി.

അധ്യാപകർ

ജോളി വറുഗീസ്

ജോളി ഐപ്പ്

ശോഭന ഏബ്രഹാം

സ്കൂൾ ഫോട്ടോ









മികവുകൾ

ശാസ്ത്ര സാമൂഹ്യ ഗണിത മേളകൾ, കലാ കായിക മേളകൾ, ക്വിസ് മത്സരങ്ങൾ, ഇവയിൽ പങ്കെടുപ്പിക്കുകയും സബ് ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ, ആഘോഷങ്ങൾ, ക്വിസ് മത്സരങ്ങൾ, ടാലന്റ് ലാബ്, പഠനോത്സവം, വിദ്യാരംഗം കലാ സാഹിത്യ വേദി.സബ് ജില്ലയിലെ എല്ലാ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു ' മികച്ച വിജയം ലഭിക്കുന്നു

ക്ളബുകൾ ഗണിത ക്ലബ്ബ് -ഹരിത ക്ലബ്ബ് - ശാസ്ത്ര ക്ലബ്ബ് - വിദ്യാരംഗം - പരിസ്ഥിതി ക്ലബ്ബ്

സ്കൂൾ ഫോട്ടോ

വഴികാട്ടി