"ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ആനന്ദപ്പള്ളി സുരേന്ദ്രന് | | പി.ടി.ഏ. പ്രസിഡണ്ട്= ആനന്ദപ്പള്ളി സുരേന്ദ്രന് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= | ||
<!-- | <!--[[പ്രമാണം:20161123 114653.jpg|thumb|Rev.Dr.C.T.E.M.St.Thomas V.H.S.S. Pannivizha, Adoor]] '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} | ||
15:58, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ | |
---|---|
വിലാസം | |
പന്നിവിഴ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 15 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
02-12-2016 | 38002 |
ചരിത്രം
ത്യാഗത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതീകമായിരുന്ന അന്തരിച്ച റവ.ഡോ.സി.റ്റി.ഈപ്പന് അച്ചന്റെ സ്മരണയെ നിലനിര്‍ത്താന്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന റവ.ഡോ.സി.റ്റി.ഈപ്പന് ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. പന്നിവിഴ ഗ്രാമത്തിന്റെ പുരോഗതിയിലും വികസനത്തിലും നാഴികക്കല്ലായ ഈ വിദ്യാലയം മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. റവ.ഡോ.സി.റ്റി. ഈപ്പന് അച്ചന് ദാനമായി നല്കിയ 4.5 ഏക്കര്‍ സ്ഥലത്ത് കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത പരിശുദ്ധ മോറാന്‍ മോര് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവയാല്‍ 1983 സെപ്തംബര്‍ മാസത്തില്‍ ഈ വിദ്യാലയം സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി.എം.ജേക്കബ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാലം ചെയ്ത പരിശുദ്ധ മോറാന്‍ മോര് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവ തിരുമനസ്സ് മാനേജരായും അന്നത്തെ എം.എം.സി. കറസ്പോണ്ടന്റ് ആയ ശ്രീ. കെ.സി. ചെറിയാന് ലോക്കല്‍ മാനേജരുമായ മാനേജ്മെന്റ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ആരംഭത്തില്‍ ടീച്ചര്‍ - ഇന്‍- ചാര്‍ജ്ജ് ആയിരുന്ന ശ്രീമതി വിന്‍സി ജോര്‍ജ്ജ് പ്രധാനാധ്യാപികയുടെ ചുമതല വഹിച്ചു. 1986 ല്‍ ഈ വിദ്യാലയത്തിലെ ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി. 2000 ഡിസംബര്‍ മാസത്തില്‍ വി.എച്ച്.എസ്.ഇ വിഭാഗവും ഈ വിദ്യാലയത്തില്‍ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
4.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആയിരത്തിലധികം പുസ്തകങ്ങളും വിശാലമായ ഇരിപ്പിടങ്ങളോടു കൂടിയ ലൈബ്രറി ബ്രോഡ്ബാന്‍ഡ് കണക്ഷനോടു കൂടിയ ഒരു കംപ്യൂട്ടര്‍ ലാബ് ആധുനിക സൗകര്യങ്ങളോടും ഉപകരണങ്ങളോടും കൂടിയ സയന്‍സ് ലാബ് എന്നിവയും മികച്ച ശബ്ദസംവിധാനങ്ങളോടു കൂടിയ ആഡിറ്റോറിയവും ഊട്ടുപുരയും അടുക്കളയും ഉണ്ട്. വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ബയോളജി, കെമസ്ട്രി, ഫിസിക്സ്, അഗ്രികള്‍ച്ചര്‍ എന്നീ വിഷയങ്ങള്‍ക്ക് ഓരോ ലാബ് വീതവും, സിവില്‍ വിഭാഗത്തിന് വര്‍ക്ക് ഷെഡും ഡ്രോയിംഗ് റൂമും ഉണ്ട്. രണ്ട് വിഭാഗങ്ങളിലും ഇന്റര്‍നെറ്റും വൈഫൈ സൗകര്യവും ലഭ്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശൗച്യാലയങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
H.S. വിഭാഗം
- MGOCSM - Mar Gregorio's Orthodox Christian Students Movement [1]
- വിദ്യാരംഗം സാഹിത്യവേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
ലഹരിവിരുദ്ധ ക്ലബ്ബ് ഹരിത ക്ലബ്ബ് പരിസ്ഥിതി സംഘം മാതൃഭൂമി നന്മ ക്ലബ്ബ് മനോരമ നല്ലപാഠം ക്ലബ്ബ് ട്രാഫിക് ബോധവത്കരണ ക്ലബ്ബ് സ്പോര്‍ട്ട്സ് ക്ലബ്ബ്
V.H.S. വിഭാഗം
- Production Cum Training Centre
- On Job Training
- Career Guidance and Counseling centre
- Career Fest
- Entrepreneur Club
- Dairy Club
- Environment Club
- മനോരമ നല്ലപാഠം ക്ലബ്ബ്
- Health Club
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- എം. ജോര്‍ജ്ജ്കുട്ടി (1985-86)
- സി.കെ.ഫിലിപ്പ് (1986-89)
- ജോര്‍ജ്ജ് വര്‍ഗ്ഗീസ് (1989-2000)
- ഫാ.സി.തോമസ് അറപ്പുരയില്‍ (2000-2004)
- വിന്‍സി ജോര്‍ജ്ജ് (2004-2011)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. ചിത്ര. എ (ഗവ. ഹോസ്പിറ്റല്‍, തൃശ്ശൂര്‍)
- ഡോ. ജയലക്ഷ്മി. എ.വി. (ബി.എ.എം.എസ്)
- റെയ് ജോര്‍ജ്ജ് (എഞ്ചിനീയര്‍)
- ജോസ് ജേക്കബ് (എഞ്ചിനീയര്‍, ബി.എസ്.എന്‍.എല്‍)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|