"എം .റ്റി .എൽ .പി .എസ്സ് .കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പാഠ്യേതര പ്രവർത്തനങ്ങൾ: കൂട്ടിച്ചേർത്തു) |
(→മികവുകൾ: കൂട്ടിച്ചേർത്തു) |
||
വരി 81: | വരി 81: | ||
* വാദ്യോപകരണങ്ങൾ പരിചയപ്പെടുത്തൽ | * വാദ്യോപകരണങ്ങൾ പരിചയപ്പെടുത്തൽ | ||
==മികവുകൾ== | ==മികവുകൾ== | ||
* ജില്ലാതല പ്രവർത്തി പരിചയ മേളയിൽ കയർ ഉത്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനം (L. P. വിഭാഗം,(2016)- 4ആം ക്ലാസ്സ് വിദ്യാർത്ഥിനി ആമോസ് ന് ലഭിച്ചു. | |||
* 2019-2020 വർഷത്തെ L.S.S സ്കോളർഷിപ്പിനു നാലാം ക്ലാസ്സ് വിദ്യാർത്ഥിനി നിധി കൃഷ്ണ അർഹയായി. | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ == |
11:16, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം .റ്റി .എൽ .പി .എസ്സ് .കടപ്ര | |
---|---|
വിലാസം | |
കടപ്ര കടപ്ര പി.ഒ. , 689547 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | mtlpskadapra007@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37312 (സമേതം) |
യുഡൈസ് കോഡ് | 32120600501 |
വിക്കിഡാറ്റ | Q87593321 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 3 |
ആകെ വിദ്യാർത്ഥികൾ | 7 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീനാ.സി.കുരുവിള |
പി.ടി.എ. പ്രസിഡണ്ട് | അശോക് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ.സി.കെ |
അവസാനം തിരുത്തിയത് | |
27-01-2022 | Mtlps.kadapra |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോയിപ്രം വില്ലേജിൽ കടപ്ര വാർഡിൽ മധ്യഭാഗത്തുള്ള പ്രകൃതിരമണീയമായ കുന്നിൻമുകളിൽ 1090 - മാണ്ട് ആരംഭിച്ചതാണ് കടപ്ര എം. റ്റി . എൽ. പി സ്കൂൾ . പ്രസ്തുത പ്രദേശം ഫലഭൂയിഷ്ഠവും ജനനിബിഡവുമാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടം വരെ ആവശ്യമായ ഗതാഗത സൗകര്യമോ വിദ്യാഭ്യാസ സ്ഥാപനമോ ഇവിടെ ഉണ്ടായിരുന്നില്ല . അക്കാലത്ത് സ്ഥലവാസികളായ കുഞ്ഞുങ്ങൾ മന്നത്ത് കുടിപ്പള്ളിക്കൂടത്തിൽ നിന്ന് നിലത്തെഴുത്തും എൺചുവടി യും പഠിച്ച ശേഷം ദുർഘടമായ പുഞ്ചപ്പാടവും ചാലും കടന്ന് പൂവത്തൂർ സിഎംഎസ് പ്രൈമറി സ്കൂളിലും അതുകഴിഞ്ഞ് വിദൂര സ്ഥിതമായ വള്ളംകുളം യുപി സ്കൂളിലും പഠിച്ചു വന്നു . ഈ പശ്ചാത്തലത്തിൽ ഉളവായ ആവശ്യ ബോധത്തിൽ ഒരു പ്രൈമറി സ്കൂൾ എങ്കിലും സ്ഥലത്ത് ഉണ്ടാവണമെന്ന് കുറേപ്പേർ കൂടി തീരുമാനിച്ചു. കെട്ടിടം വയ്ക്കുന്നതിനുള്ള സ്ഥലം പുത്തൻപറമ്പിൽ വർഗീസ് കോശി അവറുകൾ സംഭാവന ചെയ്തു.അന്ന് കടപ്ര പ്രാർത്ഥനാ യോഗത്തിൽ ഉണ്ടായിരുന്നതും സ്ഥല വാസികളിൽ നിന്നും ലഭിച്ചതുമായ പണംകൊണ്ട് ഒരു കെട്ടിടം പണികഴിപ്പിച്ച് മാർത്തോമ്മാ മാനേജ്മെൻറി നെ ഏൽപ്പിച്ചു.സ്ഥലത്ത് ഒരു മിഡിൽ സ്കൂൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് രക്ഷകർത്താക്കൾക്ക് ബോധ്യപ്പെട്ടു.സ്ഥലവാസികളുടെ ഒരു പൊതു യോഗം ചേരുകയും ഹെഡ്മാസ്റ്റർ ശ്രീ. എ. എം വർക്കിയും പുത്തൻപറമ്പിൽ ചെമ്പൻപ്ലാവ് നിൽക്കുന്നതിൽ കോശി വർഗീസും കൺവീനർമാരായുള്ള ഒരു കമ്മറ്റിയെ തിരഞ്ഞെടുത്തു.അവരുടെ അശ്രാന്തപരിശ്രമഫലമായി സംഭരിച്ചപണമുപയോഗിച്ച് പഴയ കെട്ടിടത്തിന്റെ തെക്കുഭാഗത്തായി ശ്രീ. കോശി വർഗീസ് സംഭാവനചെയ്ത സ്ഥലത്ത് ഇന്ന് കാണപ്പെടുന്ന ബലിഷ്ഠവും മനോഹരവുമായ കെട്ടിടം പണികഴിപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
പ്രൊജക്ടർ സംവിധാനം, കുട്ടികൾക്കുള്ള പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സൗകര്യം,ഐ സി ടി ഉപയോഗിച്ച് ഉള്ള പഠനപ്രവർത്തനങ്ങൾ., പൈപ്പ് കണെക്ഷൻ, അരിയും പലവഞ്ചനങ്ങളും സൂക്ഷിച്ചു വെക്കാൻ പ്രത്യേകം സൗകര്യങ്ങൾ, ഓട് ഇട്ട് വൃത്തിയാക്കിയ ക്ലാസ്സ് മുറികൾ, വൃത്തിയുള്ളതും ടൈയിൽ ഇട്ടതുമായ ടോയ്ലറ്റ് സൗകര്യം,വൃത്തിയുള്ളതും ടൈൽസ് ഇട്ടതുമായ അടുക്കള... മുറ്റത്ത് കുട്ടികൾക്കായി കളിസ്ഥലം, പതാക ഉയർത്താൻ ആവശ്യമായ ഇരുമ്പ് കൊടിമരം.ചുറ്റുമതിലോടു കൂടിയ സ്കൂൾ., ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് സിലെണ്ടറും സ്റ്റവും.കുട്ടികൾക്ക് കളിക്കാൻ ആവശ്യത്തിന് കളി സാധനങ്ങൾ. ഇവയൊക്കെ സ്കൂളിന്റെ ഭൗതീക സൗകര്യങ്ങൾ ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- നൃത്ത ക്ലാസ്സ്
- സർഗ്ഗവേദി
- വാദ്യോപകരണങ്ങൾ പരിചയപ്പെടുത്തൽ
മികവുകൾ
- ജില്ലാതല പ്രവർത്തി പരിചയ മേളയിൽ കയർ ഉത്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനം (L. P. വിഭാഗം,(2016)- 4ആം ക്ലാസ്സ് വിദ്യാർത്ഥിനി ആമോസ് ന് ലഭിച്ചു.
- 2019-2020 വർഷത്തെ L.S.S സ്കോളർഷിപ്പിനു നാലാം ക്ലാസ്സ് വിദ്യാർത്ഥിനി നിധി കൃഷ്ണ അർഹയായി.
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
Dr. Susan Varghese
Puthenparampil
Dr. Laila Varghese.
Puthenparampil
Dr. K. C Mathew
Kunchomkalayil
Puthenparampil
Prof. Vikrama
Panicker
Vallyakalayil.
Dr. Shyamala
Vallyakalayil
K. A. Sukumara Panickar
Retd. P. W. D. Engineer.
Kalayil.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
[1] കോഴഞ്ചേരി➡️ തിരുവല്ല റൂട്ട്➡️ പുല്ലാട് ജംഗ്ഷൻ കഴിഞ്ഞ് പ്ലാംചുവട് (ഇടത്തോട്ട്)➡️ ആദ്യം കാണുന്ന ഇടത്ത്➡️ ആറാട്ടുപുഴ റോഡ്➡️ചെള്ളേത്തുമുക്ക് (വലത്തോട്ട്➡️ കുമ്പനാട് , ആറാട്ടുപുഴ റൂട്ടിൽ ഇടത്തോട്ട്➡️ കയറ്റം കയറുക ➡️ എം. ടി. എൽ.പി. സ്കൂൾ. കടപ്ര
[2] തിരുവല്ല--- കോഴഞ്ചേരി➡️ കുമ്പനാട് ജംഗ്ഷൻ ➡️(വലത്തോട്ട്) ആറാട്ടുപുഴ റൂട്ട്➡️ ചെമ്പകശ്ശേരിപ്പടി ➡️ ഡൈമുക്ക് ജംഗ്ഷൻ➡️(ഇടത്തോട്ട്) അരകിലോമീറ്റർ➡️ വലത്തോട്ട് കയറ്റം ( പാറേഭാഗത്തേക്ക്) എം.ടി.എൽ.പി. സ്കൂൾ. കടപ്ര
[3] ചെങ്ങന്നൂർ ➡️കോഴഞ്ചേരി റൂട്ടിൽ ആറാട്ടുപുഴയിൽ നിന്നും ഇടത്തോട്ട് ➡️ കുമ്പനാട് റൂട്ടിൽ വരുമ്പോൾ ➡️കരിയിലമുക്ക് ➡️ മുൻപോട്ടു ഡൈമുക്ക് ➡️ അവിടെ നിന്നും വലത്തോട്ട് പുല്ലാട് റൂട്ട് ➡️ ആദ്യ വലത്തോട്ട് ഉള്ള കയറ്റം ➡️ പാറഭാഗത്തേക് എം. ടി. എൽ. പി. സ്കൂൾ കടപ്ര
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37312
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ