"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (13103 എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്.കോഴിച്ചാൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ GHSS KOZHICHAL/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (GHSS KOZHICHAL/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

18:19, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

കുരുടനാം കൂട്ടേ വിട

ആയിരം തൂലികയിൽ എഴുതുമീ
ജീവിത കാലാന്തരത്തിന്റെ നറുചിന്തകൾ
വഴിയോര കാഴ്ചയിൽ മതിമറന്നാടുമ്പോൾ
നിനക്കുന്നു ഞാനിന്നാ പോയകാലം
പൂവും പുല്ലും തളിരിട്ട നേരത്ത്
മഞ്ഞും മഴയും പുണരുന്ന യാമത്തിൽ
ദൂരെയായ് കേൾക്കുന്നു മരണത്തിൻ മാറ്റൊലി
മധുരപതിനേഴിൻ നിറവിൽ നിന്നിട്ട്
പോയ് മറഞ്ഞു കാലം ഒരുപാട് അകലെയായ്

വന്നിതാ എന്നിലേയ്ക്കായി ഒരു നിഴൽ
അറിഞ്ഞില്ല ഞാൻ ആ കുരുടനാം കൂട്ടിനെ
പകർത്തി ഞാൻ എനിക്കായി പിറന്നവരിൽ
സ്നേഹത്തിൻ മധുരമാം ആലിംഗനത്തിൽ
ദീപശിഖയെന്നപോലെയോ നിന്നൊരീ ലോകത്തെ
ഊതി കെടുത്തി ആ കുരുടനാം കൂട്ട്
അന്ധമാം ലോകത്തിൽ വഴിതെറ്റി
ഉഴലുന്നു നാളെയുടെ വാഗ്ദാനവും
അറിഞ്ഞില്ല ആരും താനാം കിളിക്ക്
ഇണയായ് വന്ന ഈ കുരുടനെ
വീണ്ടും ആ തളിരിൽ പൂവിട്ടപ്പോൾ
അറിയുന്നു ഇന്നു ഞാൻ ആദ്യമായി കൂട്ടിനെ
അന്ധനാം ലോകം മിഴി തുറന്നപ്പോൾ
ഇന്നു ഞാൻ ഏകനായ് ഒരു മുറിക്കുള്ളിൽ
വേണ്ടെന്നു വെച്ചു ഞാൻ സ്നേഹവും കരുതലും
ഉള്ളിൽ അണപൊട്ടി ഒഴുകും സങ്കടത്തിൽ
ബാഹുവിൻ ചുംബനം മതിയാക്കിയിന്ന്
കൈകൾ തലോടി ഞാൻ തെളിനീരിൽ
നയനം അശ്രുവാൽ പൂവിട്ടു നിൽക്കുന്നു
വിതുമ്പുന്നു വദനം മൂകയായ്

ദൈവവും ദേവനും മാറി നിന്നു
സീമന്തരേഖയും ഒഴിഞ്ഞു നിന്നു
കണ്ണനും ക്രിസ്തുവും കണ്ണടച്ചു
കാലം മറന്നുപോയി ആ കാത്തിരിപ്പും
കാക്കിയും വെള്ളയും ചേർന്നു നിന്നു
കുരുടനാം കൂട്ടിനെ തടഞ്ഞു നിർത്തി
തീയിൽ കുരുത്തതാം വെള്ളരിപ്രാവ്
നേരിടാനിറങ്ങി ഈ പടക്കളത്തിൽ

മാലാഖമാർ വന്നിറങ്ങീ ധരണിയിൽ
അസുരനാം ക്രൂരനെ വകവരുത്താൻ
മരണത്തിൻ ദൂതനാം കുരുടനെ
മധുരമായ് മാറ്റി അയച്ചവർ
ഇന്നീവഴിയോരം എനിക്കായ് തുറന്നത്
നാളെയുടെ ലോകം മാത്രമല്ല
നിശ്ചലമാം ഈ പാത ഇന്നുറങ്ങുന്നത്
നാളെയുടെ നന്മയിലെ തിളക്കത്തിനായ്
മാറും മാറണം കുരുടനെ പോലെ
ഈ ലോകം മടുക്കണം അസുരന്മാർക്ക്
പ്രതിരോധം അവർക്ക് വേദന
ആ വേദന മാനവന് പുതുജീവൻ.........

അഭിനയ.ബി
9 A ജി.എച്ച്.എസ്.എസ്‌.കോഴിച്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 06/ 2024 >> രചനാവിഭാഗം - കവിത