"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 21: | വരി 21: | ||
== ഗവ: ഗേൾസ് ഹൈസ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റി (1980) == | == ഗവ: ഗേൾസ് ഹൈസ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റി (1980) == | ||
ജി.എം.യു.പി സ്കൂളിനെ ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാക്കി മാറ്റുക എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതിലും അത് സാക്ഷാത്കരിക്കുന്നതിലും ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചത് 'സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റിയാണ്. വി.എം സി . ഹൈസ്ക്കൂളിനെ വിഭജിച്ച് പെൺകുട്ടികളെ ഈ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള ഉത്തരവ് പി.കെ വാസുദേവൻ നായർ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ സി.എച്ച് മുഹമ്മദ് കോയ പുറപ്പെടുവിച്ചത് ചില വ്യവസ്ഥകളോടെയായിരുന്നു. ഉപേക്ഷിക്കപ്പെട്ട ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുനരുദ്ധരിക്കുക, ആവശ്യമെങ്കിൽ പുതിയ കെട്ടിടം നിർമ്മിക്കുക, ക്ലാസുകളിലേക്കാവശ്യമായ ഫർണിച്ചറുകൾ കണ്ടെത്തുക ,സ്ക്കൂളിന് പിന്നിലുള്ള ഒരേക്കർ സ്ഥലം വിലയ്ക്ക് വാങ്ങി സ്ക്കൂളിനോട് ചേർക്കുക എന്നിവയായിരുന്നു വ്യവസ്ഥകളിൽ പ്രധാനം. അന്നത്തെ വണ്ടൂരിന്റെ സാമ്പത്തിക പരിസ്ഥിതിയിൽ വളരെ ശ്രമകരമായ ഒന്നു തന്നെയായിരുന്ന ഇവ. 3.12.1980 ന് ശ്രീ ദേവസ്സി മാസ്റ്ററുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും വിപുലമായ . ഒരു യോഗം ചേരുകയും സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിലൂടെ വ്യവസ്ഥകളോരാന്നായി പൂർത്തിയാക്കുകയും ഗവ: ഗേൾസ് ഹൈസ്ക്കൂൾ എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം യാഥർഥ്യമാവുകയും ചെയ്തു. | <gallery heights="150"> | ||
പ്രമാണം:48049 V Raghavan nair President.jpeg.jpeg | |||
പ്രമാണം:48049 ശ്രീ. ആസാദ് വണ്ടൂർ.jpeg | |||
</gallery><gallery heights="150"> | |||
പ്രമാണം:48049 P P Moosakutty rekshadikaari.jpeg | |||
പ്രമാണം:48049 EP moyin kutty Vice prasident.jpeg | |||
പ്രമാണം:48049 P A Majeed join secretary.jpeg | |||
പ്രമാണം:48049 P R G Nair vice chairman.jpeg | |||
പ്രമാണം:48049 Neelambra Abdulla koya vice chairman.jpeg | |||
പ്രമാണം:48049 karumarathodika mohammed kutty.jpeg | |||
</gallery> ജി.എം.യു.പി സ്കൂളിനെ ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാക്കി മാറ്റുക എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതിലും അത് സാക്ഷാത്കരിക്കുന്നതിലും ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചത് 'സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റിയാണ്. വി.എം സി . ഹൈസ്ക്കൂളിനെ വിഭജിച്ച് പെൺകുട്ടികളെ ഈ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള ഉത്തരവ് പി.കെ വാസുദേവൻ നായർ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ സി.എച്ച് മുഹമ്മദ് കോയ പുറപ്പെടുവിച്ചത് ചില വ്യവസ്ഥകളോടെയായിരുന്നു. ഉപേക്ഷിക്കപ്പെട്ട ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുനരുദ്ധരിക്കുക, ആവശ്യമെങ്കിൽ പുതിയ കെട്ടിടം നിർമ്മിക്കുക, ക്ലാസുകളിലേക്കാവശ്യമായ ഫർണിച്ചറുകൾ കണ്ടെത്തുക ,സ്ക്കൂളിന് പിന്നിലുള്ള ഒരേക്കർ സ്ഥലം വിലയ്ക്ക് വാങ്ങി സ്ക്കൂളിനോട് ചേർക്കുക എന്നിവയായിരുന്നു വ്യവസ്ഥകളിൽ പ്രധാനം. അന്നത്തെ വണ്ടൂരിന്റെ സാമ്പത്തിക പരിസ്ഥിതിയിൽ വളരെ ശ്രമകരമായ ഒന്നു തന്നെയായിരുന്ന ഇവ. 3.12.1980 ന് ശ്രീ ദേവസ്സി മാസ്റ്ററുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും വിപുലമായ . ഒരു യോഗം ചേരുകയും സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിലൂടെ വ്യവസ്ഥകളോരാന്നായി പൂർത്തിയാക്കുകയും ഗവ: ഗേൾസ് ഹൈസ്ക്കൂൾ എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം യാഥർഥ്യമാവുകയും ചെയ്തു. |
11:32, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എട്ടാം ക്ലാസുവരെ പഠനം നടത്താൻ അവസരമുണ്ടായിരുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉപരിപഠനം അസാധ്യമായിരുന്നു. മിക്കവരും അതോടെ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. സാമ്പത്തികമായി മെച്ചപ്പെട്ട ചുരുക്കം ചിലർ മാത്രം മലപ്പുറം ഗവ.ഹൈസ്കൂളിലും മറ്റുമായി പഠനം തുടർന്നു പോന്നു. വണ്ടൂരിൽ വർണശബളമായി കൊണ്ടാടപ്പെട്ട ഒന്നാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ചെലവിലേക്കായി സമാഹരിക്കപ്പെട്ട തുകയിൽ മിച്ചം വന്ന 18 രൂപ മുതൽമുടക്കാക്കിക്കൊണ്ട് ഒരു ഹൈസ്ക്കൂൾ തുടങ്ങുന്നതിനെക്കുറിച്ച് വി. എം സി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കൂടിയാലോചനകൾ നടന്നു. 1948 ജൂലായ് 24 ന് 24 കുട്ടികളുമായി ഒരു ഓലഷെഡിൽ എട്ടാം ക്ലാസ് ആരംഭിച്ചു. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ വിദ്യാലയത്തിന് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരം നേടിയെടുക്കുകയും , 1954 ൽ സ്ക്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
എഴുപതുകളുടെ രണ്ടാം പകുതിയിൽ പഠിപ്പുമുടക്ക് സമരങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി . അക്രമോത്സുകമായ സമരങ്ങൾ കണ്ട് മനം മടുത്ത രക്ഷിതാക്കൾക്കിടയിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ചിന്ത ശക്തമായി. 1979 ജനുവരി 26 ന് വണ്ടൂരിൽ വെച്ച് നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി .എച്ച് മുഹമ്മദ് കോയയ്ക്ക് മുമ്പാകെ വി. .എം. സി ഹൈസ്ക്കൂളിനെ വിഭജിച്ച് ഒരു ഗേൾസ് ഹൈസ്കൂൾ ആരംഭിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി ഒരു നിവേദനത്തിലൂടെ ആവശ്യപ്പെടുകയും തുടർന്ന് ആ വേദിയിൽ വെച്ച് തന്നെ സ്ക്കൂൾ വിഭജിക്കാനുള്ള ഉത്തരവാകുകയും , വിവരം തന്റെ പ്രസംഗത്തിലൂടെ നാട്ടുകാരോട് പങ്കുവെയ്ക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ നമ്മുടെ വിദ്യാലയം സന്ദർശിക്കുകയും ഗവൺമെന്റ് മാപ്പിള യു.പി.സ്ക്കൂൾ, പുതുതായി തുടങ്ങാൻ പോകുന്ന ഗേൾസ് ഹൈസ്ക്കൂളിന് അനുയോജ്യമാണെന്ന് റിപ്പോർട്ട് നൽകുകയുമുണ്ടായി .1981 ജൂൺ 12 ന് ഇറക്കിയ ഉത്തരവിലൂടെ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളുള്ള ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും , 1981 സെപ്തംബർ 17 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ബേബി ജോൺ ഉത്സവഛായ കലർന്ന ചടങ്ങിൽ വെച്ച് ഔപചാരികമായി ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു.
കേരളത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറികൾ അനുവദിക്കപ്പെട്ടപ്പോൾ തന്നെ 1995 ൽ ഈ വിദ്യാലയത്തിലും അവ ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽത്തന്നെ ഈ കോഴ്സുകൾ അനുവദിച്ചു കിട്ടുന്നതിനായി പരിശ്രമിച്ച അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ. ആസാദ് വണ്ടൂരിന്റെ ശ്രമങ്ങൾ എടുത്തു പറയേണ്ടതാണ്. അഗ്രിക്കൾച്ചർ (ACHM) മെഡിക്കൽ ലാബ് ടെക്നോളജി (MLT) എന്നീ കോഴ്സുകളിലായിരുന്നു 2019-2020 വരെ ക്ലാസുകൾ നടന്നിരുന്നത്. NSQFനടപ്പിൽ വന്നപ്പോൾ 2020-21 മുതൽ ഓർഗാനിക് ഗ്രോവർ, ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ എന്നീ കോഴ്സുകളിലായി 120 കുട്ടികൾ പഠിച്ചു വരുന്നു.
2004 ൽ ആണ് ഹയർ സെക്കണ്ടറി കോഴ്സുകൾ ആരംഭിച്ചത്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ കോഴ്സുകളിലായി 960 കുട്ടികൾ അധ്യയനം നടത്തുന്നു. 1981 മുതൽ 2016 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ഹൈസ്ക്കൂൾ, പ്രൈമറി വിഭാഗങ്ങൾ പ്രവർത്തിച്ചു വന്നിരുന്നത്. കാലാകാലങ്ങളിൽ നിലവിലുണ്ടായിരുന്ന പി.ടി.എ. കളുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി ഇന്ന് ഈ വിദ്യാലയത്തിന് മതിയായ കെട്ടിട സൗകര്യങ്ങൾ ലഭ്യമായിട്ടുണ്ട്. എം.എൽ എ യുടെ ആസ്തിവികസന ഫണ്ട്, എം.പി ഫണ്ടുകൾ, ജില്ലാ പഞ്ചായത്ത്, എസ്. എസ് .എ , പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി യിലൂടെ അനുവദിക്കപ്പെട്ട ഫണ്ടുകൾ എന്നിവയിലൂടെയാണ് നമുക്കീ നേട്ടം കൈവരിക്കാനായത്.
വളപ്പൊട്ടുകളും_ മയിൽപ്പീലികളും .....
സ്നേഹ സൗഹാർദ്ദ പ്രണയചാരുതകൾ - നൂപുര ധ്വനികൾ .......
സ്മൃതിയുടെ ഹരിത കവാടത്തിലൂടെ നോക്കുമ്പോൾ ഇവയൊക്കെ നമുക്ക് കാണാം. ആ ഉൾത്തുടിപ്പുകൾ നമുക്ക് കേൾക്കാം . ആ ലളിത ചിത്രഫലകങ്ങൾ മഴവില്ല് പോലെ നിരന്ന് നിൽക്കുന്നത് നമുക്ക് കാണാം. അലച്ചിലും വിശപ്പും സഹിച്ചവരും, തിന്നവരും തന്നവരും , ഒത്തിരിയുണ്ട്. ഇന്ന് ഈ വിദ്യാലയം നമ്മുടെ കൂട്ടായ്മയുടെ പ്രതിഫലമാണ്, പ്രതിഫലനമാണ് , സാക്ഷ്യപത്രമാണ് ..... സത്യം!
-
Photograph of gghs old school building
-
Photograph of gghs school old admission register
-
old photograph of gghs 1975-76 5th A class
-
photograph of gghs wandoor new bulding
ഗവ: ഗേൾസ് ഹൈസ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റി (1980)
ജി.എം.യു.പി സ്കൂളിനെ ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാക്കി മാറ്റുക എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതിലും അത് സാക്ഷാത്കരിക്കുന്നതിലും ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചത് 'സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റിയാണ്. വി.എം സി . ഹൈസ്ക്കൂളിനെ വിഭജിച്ച് പെൺകുട്ടികളെ ഈ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള ഉത്തരവ് പി.കെ വാസുദേവൻ നായർ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ സി.എച്ച് മുഹമ്മദ് കോയ പുറപ്പെടുവിച്ചത് ചില വ്യവസ്ഥകളോടെയായിരുന്നു. ഉപേക്ഷിക്കപ്പെട്ട ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുനരുദ്ധരിക്കുക, ആവശ്യമെങ്കിൽ പുതിയ കെട്ടിടം നിർമ്മിക്കുക, ക്ലാസുകളിലേക്കാവശ്യമായ ഫർണിച്ചറുകൾ കണ്ടെത്തുക ,സ്ക്കൂളിന് പിന്നിലുള്ള ഒരേക്കർ സ്ഥലം വിലയ്ക്ക് വാങ്ങി സ്ക്കൂളിനോട് ചേർക്കുക എന്നിവയായിരുന്നു വ്യവസ്ഥകളിൽ പ്രധാനം. അന്നത്തെ വണ്ടൂരിന്റെ സാമ്പത്തിക പരിസ്ഥിതിയിൽ വളരെ ശ്രമകരമായ ഒന്നു തന്നെയായിരുന്ന ഇവ. 3.12.1980 ന് ശ്രീ ദേവസ്സി മാസ്റ്ററുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും വിപുലമായ . ഒരു യോഗം ചേരുകയും സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിലൂടെ വ്യവസ്ഥകളോരാന്നായി പൂർത്തിയാക്കുകയും ഗവ: ഗേൾസ് ഹൈസ്ക്കൂൾ എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം യാഥർഥ്യമാവുകയും ചെയ്തു.