"സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}'''LP വിഭാഗം''' | {{PHSchoolFrame/Pages}} | ||
[[പ്രമാണം:34010lp9.jpeg|ലഘുചിത്രം]] | |||
'''LP വിഭാഗം''' | |||
1915 ൽ പ്രവർത്തനമാരംഭിച്ചു. | 1915 ൽ പ്രവർത്തനമാരംഭിച്ചു. | ||
22:39, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
LP വിഭാഗം 1915 ൽ പ്രവർത്തനമാരംഭിച്ചു.
യു .പി വിഭാഗം
1948 ൽ സെന്റ് ജോർജ് യു പി സ്‌കൂൾ ആയി ഉയർത്തപ്പെട്ടു
എൽ പി , യു പി വിഭാഗങ്ങൾക്കായി നടത്തപ്പെടുന്ന പാഠ്യ പാഠ്യതര പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബ്
പ്രകൃതി സംരക്ഷണ ബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനു വേണ്ടി വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നു.നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്ന് ബോധ്യം കുട്ടികൾക്ക് നൽകുന്നു.
ഗണിത ക്ലബ്
ഗണിതത്തിനുള്ള അഭിരുചി ഓരോ കുട്ടിയിലും രൂപപ്പെടുത്തുന്നതിനും അതിൽ താല്പര്യം ജനിപ്പിക്കുന്നതിനും ഗണിതം വളരെ ആസ്വാദ്യകരമായി നിത്യജീവിതവുമായി ബന്ധപ്പെട്ടുത്തി കളികളിലൂടെയും പാട്ടിലൂടെയും പ്രായോഗിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ഗണിത പ്രവർത്തനങ്ങളിൽ ലയിച്ചുചേർന്ന് മുന്നോട്ടു പോകുവാൻ ഓരോ കുട്ടിക്കും സഹായകമാകുന്നു. മാതാപിതാക്കൾക്ക് വീട്ടിൽ ഒരു ഗണിതലാബ് കുട്ടികൾക്ക് ഒരുക്കുന്നതിന് പരിശീലനം നൽകി.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ് . സാമൂഹ്യജീവിതത്തിൽ ഫലപ്രദമായി ഇടപെട്ടാൽ മാത്രമേ മഹത്തായ നാളെ സൃഷ്ടിക്കുവാൻ കഴിയുകയുള്ളൂ.സമൂഹത്തിൽ തൻറെ സ്ഥാനം എന്തെന്ന് തിരിച്ചറിയുകയും മനുഷ്യനും സമൂഹവും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം കണ്ടെത്തുന്നതിനുള്ളഅവസരം ഇതിലൂടെ ലഭ്യമാക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുന്നതിനും വായനയിലും ലേഖനത്തിലും മികവ് പുലർത്തുന്നതിനും അതും അനായാസമായി ഭാഷ കൈകാര്യം ചെയ്യുന്നതിനും ആശയവിനിമയം നടത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.
ഐ.ടി ക്ലബ്
വിവരസാങ്കേതികവിദ്യ ഇന്ന് ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യമുണ്ട്.പഠനപ്രവർത്തനങ്ങൾ വളരെയെളുപ്പത്തിൽ കണ്ടും കേട്ടും മനസ്സിലാക്കുന്നതിനും ഇതുവഴി സാധ്യമാകുന്നു.ഏതു മേഖലയെ കുറിച്ചും വളരെ വേഗത്തിൽ വിവരങ്ങൾ ശേഖരിക്കുവാനും സാധിക്കുന്നു.
സ്പോർട്സ് ക്ലബ്
കുട്ടികളിലുള്ള കായികശേഷി യെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി വിവിധ പരിശീലനങ്ങളിലൂടെ അവരെ പ്രാപ്തരാക്കി കൊണ്ട് സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നു.
ആർട്സ് ക്ലബ്
കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന വിവിധ കലാ വാസനകളെ തൊട്ടുണർത്തി അവരെ മികവുറ്റരാക്കി മാറ്റുന്നു.
പ്രവർത്തിപരിചയം
കരകൗശല വസ്തുക്കളുടെ നിർമ്മാണം കൗതുകമുണർത്തുന്ന വിധത്തിൽ പുതിയ പുതിയ വസ്തുക്കൾക്ക് രൂപം നൽകൽ ഇങ്ങനെയുള്ള കഴിവുകളുള്ള കുട്ടികളെ തിരിച്ചറിഞ്ഞ് പ്രത്യേകം ഊന്നൽ നൽകി പ്രോത്സാഹനം കൊണ്ടും പ്രയ്തനം കൊണ്ടും മനോഹരമാക്കി തീർക്കാനുള്ള അവസരം നൽകുന്നു.
സാഹിത്യ സമാജം
ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്ക് ശേഷം കുട്ടികൾക്ക് വിവിധ പരിപാടികൾ അവതരിപ്പിക്കുവാൻ അവസരമൊരുക്കുന്നു പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.
ലൈബ്രറി
വായനാശീലം വളർത്തുന്നതിനും നേരായ മാർഗ്ഗത്തിലൂടെ മുന്നോട്ട് ചരിക്കുന്നതിനും പ്രചോദനമാകുന്ന തരത്തിലുള്ള ബുക്കുകളും വായന കാർഡുകളും വായിക്കുവാനായി അവസരം നൽകുകയും അവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുവാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.