സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

വായനകളരി തുടങ്ങി

പൂർവ്വ വിദ്യാർത്ഥിയും ചേർത്തല ആൽഫാ നെറ്റ് മാനേജിംഗ് ഡയറക്ടറുമായ മെജോ യും മലായള മനോരമ ദിനപത്രവും ചേർന്ന് കുട്ടികളിൽ വായന ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.സ്കൂൾ മാനേജർ റവ.ഫാ.ടോമി പനക്കൽ ,പ്രഥമാധ്യാപിക ആനിമോൾ വലിയ വീട്ടിൽ ,PTA വൈസ് പ്രസിഡന്റ് ബൻസി .വി വി ,ജാക്സൺ ജോർജ്ജ് സമീപം



സമാധാനത്തിന്റെ മനുഷ്യപ്രാവുകളായി വിദ്യാർത്ഥികൾ.

തങ്കി സെന്റ്  .ജോർജ്ജ് HS സി ലെ വിദ്യാർത്ഥികൾ ഹിരോഷിമ നാഗസാക്കിയിലെ കറുത്ത ദിനങ്ങളെ അനുസ്മരിച്ചു. സ്കൂൾ മുറ്റത്ത് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാട







യോഗാപരിശീലനം

ലോക യോഗ ദിനത്തോടനുബന്ധിച്ച് കടക്കര പള്ളി ഗവ. ആയുർവ്വേദ ആശുപത്രി മെഡിക്കൽ ഓഫീസറും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ.റജീന യോഗക്ലാസ്സു് നയിച്ചു.

ഔഷധ സസ്യ തോട്ടം നിർമ്മിച്ചു






നാഷണൽ ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗവ.ആയുർവ്വേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.റജീനയെ ഹെഡ്മിസ്ട്രസ് ആനിമോൾ വലിയ വീട്ടിൽ ആദരിച്ചു .


ശാസ്ത്ര ,ഗണിത  ,സാമൂഹ്യ ,ഐ റ്റി വിഷയങ്ങളുടെ പുതിയ അറിവുകൾ പങ്കുവയ്ക്കുവാൻ കുട്ടികൾക്ക് പ്രധാനാദ്യാപിക ആനിമോൾ വലിയ വീട്ടിൽ ബുള്ളറ്റിൻ ബോർഡ് നൽകി .

തങ്കി സെന്റ് ജോർജ്ജ് സ്കൂളിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തക, മോട്ടിവേറ്റർ, അദ്ധ്യാപിക, ടെലിവിഷൻ അവതാരികയുമായ രൂപ ജോർജ്ജിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി പ്ലാസ്റ്റിക് വിമുക്ക ക്യമ്പസ് ആയിരുന്നു വിഷയം,

തങ്കി സെന്റ് .ജോർജ് HS ൽ നല്ലപാഠം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച എന്റെ ആരോഗ്യം നാടിന്റെയും പരിപാടിയുടെ ഭാഗമായി മുട്ടകോഴിവിതരണം നടത്തി തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് 5 കോഴിക്കുഞ്ഞ് വീതമാണ് നൽകിയത് കടക്കരപ്പള്ളി മൃഗാശുപത്രിയുടെ സഹകരണത്തോടെയാണ് പരിപാടി ഡോ.റാണി ഭരതൻ ഉദ്ഘാടനം  നടത്തി മുട്ട ഗ്രാമംവും ,ആരോഗ്യമുള്ള ഒരു തലമുറയുമാണ് ലക്ഷ്യമെന്ന് പ്രഥമാധ്യാപിക ടി .എം .ആ നിമോൾ പറഞ്ഞു അദ്ധ്യാപകരായ K. P ജാൻ സി ,ജൻസി ,നല്ല പാഠം കോ- സനിൽ ആന്റണി ജോസ് സേവ്യർ നേതൃത്വം നൽകിസ്കൂൾ പോൾ ട്ടറി ക്ലബ്ബും ചേർന്നാണ് പരിപാടി നടത്തിയത്.അസ്സി ഫീൽഡ് ഓഫീസർ ലിനി.പിജെ ,ഷീല തുടങ്ങിയവർ പങ്കെടുത്തു.




തങ്കി സെന്റ്.ജോർജ്ജ് സ്കൂളിൽ നല്ല പാഠം പദ്ധതി യുടെ ഭാഗമായി തങ്കി ഹോളീക്രോസ്സ് ഹോസ്പിറ്റൽ സിസ്റ്റർ.മേരിജയിംസ് ദിശാബോധനം,,പ്രശ്ന പരിഹാരം എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നൽകി .


ആരോഗ്യ ശീലങ്ങൾ പകർന്ന് നാട്ട് വഴിയിലൂടെ ഒരു കൂട്ട ഓട്ടം

തങ്കി സെൻറ്.ജോർജ്ജ് സ്കൂളിൽ എന്റെ ആരോഗ്യം നാടിന്റെയും എന്ന നല്ല പാഠം പദ്ധതിയുടെ ഭാഗമായി തൈക്കൽ കടക്കരപ്പള്ളി തങ്കി എന്നീ സ്ഥലങ്ങളിലൂടെ 25 കുട്ടികൾ ആരോഗ്യ ശീലങ്ങൾ എഴുതിയ ചാർട്ട് കട്ടിങ്ങുകൾ ധരിച്ചാണീ പ്രവർത്തനം നടത്തിയത്

ഹെഡ്മിസ്ട്രസ്സ് ടി.എം ആനിമോൾ ഫ്ലാഗ് ഓഫ് ചെയ്തു അദ്ധ്യാപകരായ ജൂഡ്സൻ ,ജറോo ജോസ് , ജാൻസി ,നല്ല പാഠം കോ ഡിനേറ്റർ മാരായ സനിൽ ആൻറണി ജോസ് സേവ്യർ നേതൃത്വം നൽകി.


കേരളപ്പിറവിദിനത്തിൽ മലയാള അക്ഷരങ്ങൾ കുട്ടികളുടെ മനസ്സിൽ വേരുറപ്പിക്കുന്നതിന് അക്ഷരമരമൊരുക്കി യും കേരള സംസ്കാരം 'ചരിത്രം , പ്രകൃതി സൗന്ദര്യം ,വിനോദ സഞ്ചാര സാധ്യതകൾ,ചേർത്ത് ചാർട്ട് തയ്യാറാക്കി സെന്റ്.ജോർജ്ജ് HS വിദ്യാർത്ഥികൾ.

തങ്കി സെന്റ് ജോർജ്ജ് ഹൈസ്കൂളിൽ എന്റെ ആരോഗ്യം നാടിന്റെയും എന്ന നല്ല പാഠം പദ്ധതിയുടെ ഭാഗമായി കേരളാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ, സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലബോറട്ടറി യുടെ സഹായത്തോടെ കുട്ടികൾക്കും മാതാപിതാക്കൾക്കും നാം  ഉപയോഗിക്കുന്ന കുടിവെള്ളം .തേയില എണ്ണ, പാൽ' ഉപ്പ് ,മല്ലിപ്പൊടി, മഞ്ഞപ്പൊടി ,തുടങ്ങിയവയിലെ മായം. കണ്ടെത്തുന്നതിനും ,അവയിലെ നിറം , രുചിയ്ക്കായി ചേർക്കുന്ന ,രാസവസ്തുക്കൾ എന്നിവയെ കുറിച്ചും  ബോധവൽക്കരണം നടത്തുന്നതിനായിരുന്നു പരിപാടി .ഡെപ്യൂട്ടി ഗവൺമെന്റ് അനലിസ്റ്റ് ബന്നിമോൻ.വി യുടെ നേതത്വത്തിലുള്ള ജൂനിയർ റിസർച്ച് ഓഫീസർ അഭിലാഷ് ബാബു ടെക്കിനിക്കൽ അസിസ്റ്റന്റ് വിനോദ് ,ബാലചന്ദ്രൻ  അരൂർ മേഖലാ ഫുഡ് സേഫ്റ്റി ഓഫീസർ രാഹുൽ രാജ്.വി കുട്ടനാട് സർക്കിൾ സേഫ്റ്റി ഓഫീസർ ചിത്രാ മേരി തോമസ് പ്രഥമാധ്യാപിക ടി.എം.അനിമോൾ അധ്യാപകരായ പി.ജെ.ജേക്കബ് ,ജറോം ജോസ് ,സനിൽ ആന്റണി ,വിൽമ മേവിസ് ,സിസിലി, നല്ല പാഠം കോഡി.'ജോസ് സേവ്യർ എന്നിവർ നേതൃത്വം നൽകി.

പ്രവേശനോത്സവം 2022

2022 -23  അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം വർണ്ണശഭളമായ ആഘോഷപരിപാടികളോടെ നടത്തപ്പെട്ടു. റെവ. ഫാ. ജോസ്‌ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.





പരിസ്ഥിതി ദിനംആചരിച്ചു

തങ്കി സെൻ്റ്.ജോർജ്ജ് HS ൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പത്താം ക്ലാസ്സിൽ നിന്നു തെരഞ്ഞെടുത്ത വിദ്യാർത്ഥിനിയായ ആൻട്രീസയുടെ ഭവനത്തിൽ കേരളത്തിൻ്റെ ഔദ്യോഗിക ഫലവൃക്ഷമായ പ്ലാവും തൈ നട്ടു , പരിപാടിയുടെ ഉദ്ഘാടനം സീനിയർ അദ്യാപിക സിനിമോൾ, ' പി ടി എ പ്രസിഡൻ്റ് A J സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു .

പരിസ്ഥിതി ,നല്ലപാഠം ക്ലബ്ബുകൾ ചേർന്ന് നടത്തിയ പരിപാടിയിൽ

അദ്യാപകരായ സുജ,  ജോസ് സേവ്യർ ,മാതാപിതാക്കളായ ആൻ്റണി ,ഷീജ എന്നിവർ പങ്കെടുത്തു.