"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:


കോവിഡ് പ്രതിസന്ധിയിലും കുറ്റമറ്റ രീതിയിൽ വിജയകരമായി ക്യാമ്പ് സംഘടിപ്പിക്കാൻ ബന്ധപ്പെട്ടവർ നടത്തിയ ശ്രമം അഭിനന്ദനാർഹം..
കോവിഡ് പ്രതിസന്ധിയിലും കുറ്റമറ്റ രീതിയിൽ വിജയകരമായി ക്യാമ്പ് സംഘടിപ്പിക്കാൻ ബന്ധപ്പെട്ടവർ നടത്തിയ ശ്രമം അഭിനന്ദനാർഹം..
[[പ്രമാണം:15016_hss1.jpg|300px|left| ]][[പ്രമാണം:15016_hss2.jpg|300px|right|]][[പ്രമാണം:15016_hss3.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_hss4.jpg|300px|left| ]][[പ്രമാണം:15016_hss5.jpg|300px|right|]][[പ്രമാണം:15016_hss6.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_hss7.jpg|300px|left| ]][[പ്രമാണം:15016_hss8.jpg|300px|right|]][[പ്രമാണം:15016_hss9.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_hss10.jpg|300px|left| ]][[പ്രമാണം:15016_hss11.jpg|300px|right|]][[പ്രമാണം:15016_hss12.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_hss13.jpg|300px|left| ]][[പ്രമാണം:15016_hss14.jpg|300px|right|]]

13:58, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഡോ: ഷാജുമോൻ സാറിന് ഉപഹാരം നൽകി.


കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ വിദ്യാലയത്തിലെ അധ്യാപകൻ ഡോ: ഷാജുമോൻ സാറിന് ചടങ്ങിൽ വച്ച് ഉപഹാരം നൽകി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ : പി സി തോമസ് സ്വാഗതമാശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ : ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ: ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ : ബാലൻ വെള്ളരിമ്മൽ ഹെഡ്മിസ്ട്രസ് സുധ പികെ , എം മുരളി മാസ്റ്റർ ,രഞ്ജിത്ത് മാനിയിൽ, ശ്രീ സി എച്ച് അസീസ്, അധ്യാപകരായ നാസർ മാസ്റ്റർ, ഷീജ നാപ്പള്ളി, എൽദോസ് ടി വി , അബ്ദുൾ സലാം, പ്രസാദ് വി കെ , മിസ് വർ അലി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു,

നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 40 ലക്ഷം രൂപ ചിലവിൽ നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈൻ പ്ലാറ്റ്‍ഫോമിലൂടെ നിർവഹിച്ചു.പൊതുവിദ്യാഭ്യാസ വക‍ുപ്പുമന്ത്രി ശ്രീ വി.ശിവൻകുട്ടി അധ്യക്ഷനായിരുന്നു.

സ്‍കൂളിൽ വച്ചു നടന്ന അനുബന്ധ ചടങ്ങിൽ വയനാട് ജില്ല ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജുനൈദ് കൈപ്പാണി ഫലകം അനാച്ഛാദനം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട് ശ്രീ.ടി.കെ.മമ്മൂട്ടി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ശ്രീ.പി.സി.തോമസ് സ്വാഗതമാശംസിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ജംംഷീർ കുനിങ്ങാരത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ബാലൻ വെള്ളരിമ്മൽ,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‍സൺ ശ്രീമതി.ഇ കെ സൽമത്ത്,ശ്രീ.എൽദോസ് ടി.വി,ശ്രീ.നാസർ.സി,ശ്രീ.പ്രസാദ് വി.കെ തുടങ്ങിയവർ സംസാരിച്ചു.

വൈസ് പ്രിൻസിപ്പാൾ ശ്രീമതി പി.കെ.സുധ നന്ദി പ്രകാശിപ്പിച്ചു.


അതിജീവനം 2021 സപ്തദിന സ്പെഷ്യൽ ക്യാമ്പ്

വെള്ളമുണ്ട ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം “അതിജീവനം 2021 സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ സമാപന സെഷൻ ഉൽഘാടനം ചെയ്തു.

‘‘Not Me But You’’എന്ന വലിയൊരു ആശയം ഉൾക്കൊണ്ട്, സാമൂഹിക സേവനത്തിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസം ഉറപ്പുവരുത്താൻ NSS ന് സാധിക്കുന്നു.

സാഹചര്യങ്ങളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാം, പ്രതിസന്ധികളെ എങ്ങനെ ക്രിയാത്മകമായി മറികടക്കാം തുടങ്ങിയ ചോദ്യങ്ങൾക്കു പ്രായോഗിക മറുപടിയായി സപ്തദിന ക്യാമ്പ് വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്തിട്ടുണ്ടാവും.

കോവിഡ് പ്രതിസന്ധിയിലും കുറ്റമറ്റ രീതിയിൽ വിജയകരമായി ക്യാമ്പ് സംഘടിപ്പിക്കാൻ ബന്ധപ്പെട്ടവർ നടത്തിയ ശ്രമം അഭിനന്ദനാർഹം..