ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർസെക്കൻഡറി

1998ലാണ് വെള്ളമുണ്ട ഗവൺമെൻറ് ഹൈസ്കൂൾ ഹയർസെക്കന്ററി ആയി ഉയർത്തപ്പെടുന്നത്. നിലവിൽ സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള കെട്ടിടങ്ങളിലാണ് ഹയർസെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നത്.

ആദ്യഘട്ടത്തിൽ രണ്ട് ജനറൽ സയൻസ് ബാച്ചുകളും 2 ഹ്യൂമാനിറ്റീസ് ബാച്ചുകളും വിദ്യാലയത്തിന് അനുവദിക്കപ്പെട്ടു. തുടർന്ന് കമ്പ്യൂട്ടർ കൊമേഴ്സ് വിഭാഗം 2004ൽ ആരംഭിച്ചു. മാത്സ് കൊമേഴ്സ് വിഭാഗം വിദ്യാലയത്തിൽ ആരംഭിക്കുന്നത് 2006ലാണ്.

2014 ൽ ജേർണലിസം ഉൾപ്പെടുന്ന ഹ്യുമാനിറ്റീസ് ബാച്ച് കൂടി വിദ്യാലയത്തിന് അനുവദിക്കപ്പെട്ടു. നിലവിൽ ഏഴ് കോമ്പിനേഷനുകളോടെ വയനാട് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഹയർസെക്കന്ററി വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെള്ളമുണ്ട. ഹയർസെക്കന്ററി വിഭാഗത്തിൽ മാത്രമായി 888 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.

പ്രിൻസിപ്പാൾ പി സി തോമസ് സാറിന്റെ നേതൃത്വത്തിൽ പാഠ്യ, പാഠ്യേതര രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഹയർസെക്കന്ററി വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ കലാകായിക രംഗങ്ങളിലും വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു.അർപ്പണമനോഭാവവും ആത്മാർത്ഥതയും കൈമുതലായുള്ള ഒരു കൂട്ടം അധ്യാപകരാണ് വിദ്യാലയത്തെ അനുദിനം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുന്നത്.

എല്ലാവിധ പിന്തുണയുമായി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും മറ്റു സർക്കാർ സംവിധാനങ്ങളും പിടിഎയും നാട്ടുകാരും പൊതുജനങ്ങളും രംഗത്തുണ്ട്. കേരള സർക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് മൂന്നുകോടി രൂപ ചെലവിൽ അനുവദിച്ച ഹയർ സെക്കൻഡറി വിഭാഗം പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു .



സാരഥികൾ


എച്ച്.എസ്.എസ്. പ്രിൻസിപ്പൽ

ക്രമ

നമ്പർ

പേര് വർഷം
1 എം കെ വാസുദേവൻ മാസ്ററർ 1998-2001
2 വി കെ വിജയൻ 2001-2006
3 വി കെ വാസു മാസ്ററർ 2006-2009
4 നിർമ്മലാ ദേവി സി കെ 2009-2020
5 രാജി രാംദോസ് 02/06/2020-20/06/2020
6 പി സി തോമസ് 2020------

ഹയർ സെക്കന്ററി അദ്ധ്യാപകർ

ലാബ് അസിസ്റ്റന്റ്സ്


ഡോ: ഷാജുമോൻ സാറിന് ഉപഹാരം നൽകി.

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.

കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ വിദ്യാലയത്തിലെ അധ്യാപകൻ ഡോ: ഷാജുമോൻ സാറിന് ചടങ്ങിൽ വച്ച് ഉപഹാരം നൽകി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ : പി സി തോമസ് സ്വാഗതമാശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ : ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ: ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ : ബാലൻ വെള്ളരിമ്മൽ ഹെഡ്മിസ്ട്രസ് സുധ പികെ , എം മുരളി മാസ്റ്റർ ,രഞ്ജിത്ത് മാനിയിൽ, ശ്രീ സി എച്ച് അസീസ്, അധ്യാപകരായ നാസർ മാസ്റ്റർ, ഷീജ നാപ്പള്ളി, എൽദോസ് ടി വി , അബ്ദുൾ സലാം, പ്രസാദ് വി കെ , മിസ് വർ അലി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു,

നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 40 ലക്ഷം രൂപ ചിലവിൽ നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈൻ പ്ലാറ്റ്‍ഫോമിലൂടെ നിർവഹിച്ചു.പൊതുവിദ്യാഭ്യാസ വക‍ുപ്പുമന്ത്രി ശ്രീ വി.ശിവൻകുട്ടി അധ്യക്ഷനായിരുന്നു.

സ്‍കൂളിൽ വച്ചു നടന്ന അനുബന്ധ ചടങ്ങിൽ വയനാട് ജില്ല ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജുനൈദ് കൈപ്പാണി ഫലകം അനാച്ഛാദനം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട് ശ്രീ.ടി.കെ.മമ്മൂട്ടി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ശ്രീ.പി.സി.തോമസ് സ്വാഗതമാശംസിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ജംംഷീർ കുനിങ്ങാരത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ബാലൻ വെള്ളരിമ്മൽ,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‍സൺ ശ്രീമതി.ഇ കെ സൽമത്ത്,ശ്രീ.എൽദോസ് ടി.വി,ശ്രീ.നാസർ.സി,ശ്രീ.പ്രസാദ് വി.കെ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി പി.കെ.സുധ നന്ദി പ്രകാശിപ്പിച്ചു.


അതിജീവനം 2021 സപ്തദിന സ്പെഷ്യൽ ക്യാമ്പ്

സേവനം മുഖമുദ്രയാക്കിയ മുഖമുദ്രയാക്കിയ ഒരു പ്രസ്ഥാനമാണ് നാഷണൽ സർവീസ് സ്കീം.(എൻ‌എസ്‌എസ്) . എൻ‌എസ്‌എസ്ഒരുസന്നദ്ധ പദ്ധതിയാണ്. 1969-ൽ ആണ് ഇത് ആരംഭിച്ചത്.വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. പ്ലസ് വൺ വൺ പ്ലസ് ടു ക്ളാസുകളിലെ വിദ്യാർത്ഥികളിൽ നിന്നും ആണ് എൻഎസ്എസ് വോളണ്ടിയേഴ്സ് സിനെ തിരഞ്ഞെടുക്കുന്നത് .

സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു .സ്റ്റേറ്റ് നാഷണൽ സർവീസ് സ്കീം സെല്ലിനെ നിർദ്ദേശപ്രകാരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു .

കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ പ്രവർത്തനങ്ങൾ ഓൺലൈനായി മാറിയിട്ടുണ്ട്. ശ്രീ ഹരീഷ് മാസ്റററാണ് പ്രോഗ്രാം ഓഫീസർ. പ്ലസ് വൺ ക്ളാസുകളിലെ 50 കുട്ടികളും പ്ലസ് ടു ക്ളാസുകളിലെ 50 വിദ്യാർത്ഥികളും ഉൾപ്പെടെ 100വിദ്യാർത്ഥികൾ എൻഎസ്എസ് വോളണ്ടിയേഴ്സ് ആയി പ്രവർത്തിക്കുന്നു.

എൻഎസ്എസ് ന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് 2021 ഡിസംബർ 26മുതൽ 2022 ജനുവരി 1 വരെ നമ്മുടെ സ്കൂളിൽ വെച്ച് തന്നെ നടത്തുകയുണ്ടായി. 47 വോളണ്ടിയേഴ്സ് പങ്കെടുത്തു.

ബഹു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധിരാധാക്യഷണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ക്യാമ്പസ് ശുചീകരണം, സ്കൂളിലേക്കുള്ള പൊതു വഴി വൃത്തിയാക്കൽ, പച്ചക്കറി കൃഷി, തനതിട നിർമ്മാണം, സീഡ് ബാൾ നിർമ്മാണം, ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ ദത്ത് ഗ്രാമത്തിൽ പച്ചക്കറിത്തൈ വിതരണം എന്നിങ്ങനെ വ്യത്യസ്ത ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് സജീവമായി. പ്രാദേശിക വിഭവങ്ങൾ സമാഹരിച്ച് വോളണ്ടിയേഴ്സ് തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പുതുരുചി പകർന്നു.

ഭരണഘടനാചരണവുമായി ബന്ധപ്പെട്ട് ശ്രീ.മനോജ് സാർ നയിച്ച ഗാന്ധിയൻ ദർശനങ്ങൾക്കുള്ള സമകാലിക പ്രസക്തിയെക്കുറിച്ച് ഗാന്ധിയനും സാമൂഹ്യ പ്രവർത്തകനുമായ മംഗലശ്ശേരി മാധവൻ മാസ്റ്റർ 'ഗാന്ധി സ്മൃതി ' എന്ന പേരിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി. ലിംഗസമത്വം ലിംഗനീതി എന്നി ആശയങ്ങൾ വിദ്യാർത്ഥികളുടെ സ്കൂൾ അന്തരീക്ഷത്തിൽ ഉൾച്ചേർക്കാ൯ രാജേഷ് സാറിൻ്റെ നേത്യത്വത്തിൽ ഇൻ്ററാക്റ്റീവ് സെഷൻ സംഘടിപ്പിച്ചു . മാനന്തവാടി ഫയർ സ്റ്റേഷൻ്റ നേതൃത്വത്തിൽ 'സമദർശൻ ' , പ്രഥമ ശുശ്രൂഷ ബോധവൽക്കരണം നൽകി. 'സന്നദ്ധം' ,ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് കാർഷിക വിദഗ്ധ കോകില മാഡം ക്ലാസ്സ് എടുത്തു .

ലഹരിയ്ക്ക് എതിരെ അവബോധം നൽകാൻ ബാവലി സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. ജോഷി തുമ്പാനം സാർ നയിച്ച 'കാവലാൾ ' എന്ന പേരിൽ നടത്തിയ ക്ലാസ്സ് തികച്ചും വിജ്ഞാനപ്രദങ്ങളായിരുന്നു.,

2022 ജനുവരി 1 ന് വൈകിട്ട് 3.00 മണിക്ക് സ്കൂൾ പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച സമാപന യോഗം വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം നേത്യത്വ അഭിരുചി കുട്ടികളിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ക്യാമ്പിൽ വോളണ്ടിയേഴ്സ് ജ്വാല എന്ന പേരിൽ ഓൺലൈൻ പ്രിൻസിപ്പൾപ്രകാശനം ചെയ്തു. സ്കൂളിന് പുതിയ മുഖച്ഛായ നൽകാൻ ക്യാമ്പിന് കഴിഞ്ഞു എന്നത് നമ്മുടെ എൻഎസ്എസ് യൂണിറ്റിന് അഭിമാനവും പ്രചോദനവും പകർന്നു.

ചിത്രശാല

കിഫ്ബി ഫണ്ട് -പുതിയകെട്ടിടം -പ്ലാൻ
കിഫ്ബി ഫണ്ട് -പുതിയകെട്ടിടം -നിർമാണം



ഡോ: ഷാജുമോൻ സാറിന് ഉപഹാരം നൽകി.
വയനാട്ടിൽ നിന്ന് പൂ൪വ്വവിദ്യാ൪ത്ഥിയായ സംറൂദ് ഇന്ത്യാസ് ബെസ്റ്റ് ഡാൻസ൪ റിയാലിറ്റി ഷോയുടെ അവസാനത്തെ അഞ്ച് മത്സരാ൪ഥികളിൽ പെട്ടയാൾ
വയനാട്ടിൽ നിന്ന് പൂ൪വ്വവിദ്യാ൪ത്ഥിയായ സംറൂദ് ഇന്ത്യാസ് ബെസ്റ്റ് ഡാൻസ൪ റിയാലിറ്റി ഷോയുടെ അവസാനത്തെ അഞ്ച് മത്സരാ൪ഥികളിൽ പെട്ടയാൾ


കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
വെള്ളമുണ്ട ലാബ് ഉദ്ഘാടനം
നവീകരിച്ച ഹയർ സെക്കന്ററി ലാബ് ഉദ്ഘാടനം

]

സംസ്ഥാന തല കലോത്സവത്തിൽ മോണെ ആക്റ്റിന് എ ഗ്രേഡ് e നേടി സി ബി സുകൃത


സംസ്ഥാന തല കലോത്സവത്തിൽ മോണെ ആക്റ്റിന് എ ഗ്രേഡ് നേടി സി ബി സുകൃത
സ്വാതന്ത്രദിന റാലി
സ്റ്റേജ് ഉദ്ഘാടനം


നവീകരിച്ച ഹയർ സെക്കന്ററി ലാബ് ഉദ്ഘാടനം
GMHSS വെള്ളമുണ്ട ലാബ് ഉദ്ഘാടനം
നവീകരിച്ച ഹയർ സെക്കന്ററി ലാബ് ഉദ്ഘാടനം


നവീകരിച്ച ഹയർ സെക്കന്ററി ലാബ്
നവീകരിച്ച ഹയർ സെക്കന്ററി ലാബ്