"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പുളിഞ്ഞാൽ ബാണാസുര ചിറപ്പുല്ല് ചോലവനത്തിലേക്ക് സംഘടിപ്പിച്ച | വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പുളിഞ്ഞാൽ ബാണാസുര ചിറപ്പുല്ല് ചോലവനത്തിലേക്ക് സംഘടിപ്പിച്ച | ||
കേരള വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ മംഗലശ്ശേരി വന സംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലാണ് ട്രക്കിംഗ് സംഘടിപ്പിച്ചത് | കേരള വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ മംഗലശ്ശേരി വന സംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലാണ് ട്രക്കിംഗ് സംഘടിപ്പിച്ചത്. |
21:21, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്
വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് ഉണ്ട് .എല്ലാ വിദ്യാർഥികളും സയൻസ് ക്ലബ് അംഗങ്ങളാണ്. സയൻസ് ക്ലബ്ബിൻറെ സുഗമമായ നടത്തിപ്പിനായി 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രവർത്തിക്കുന്നു . ശ്രീമതി സുജ സയനൻ ആണ് സയൻസ് ക്ലബ്ബ് കൺവീനർ .
പ്രധാന പ്രവർത്തനങ്ങൾ
സെമിനാർ സംഘടിപ്പിച്ചു
വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജന്തുജന്യ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു .2021 നവംബർ 20 ശനിയാഴ്ച രണ്ട് മുപ്പതിനാണ് ആണ് ആണ് സെമിനാർ സംഘടിപ്പിച്ചത് ,ശ്രീമതി ദ്യുതി ബാബുരാജ് വിഷയമവതരിപ്പിച്ചു .ഹ്യൂം സെൻറർ ഫോർ ഇകോളജി ആൻഡ് വൈൽഡ് ലൈഫ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ആണ് പരിപാടി സംഘടിപ്പിച്ചത് .
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പികെ സുധ ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്തു . അബ്ദുൽസലാം, പ്രസാദ് വികെ , സുഷമ കെ , മിസ്വർ അലി, സുജ സയനൻ ഉഷ കെ എൻ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രകൃതി പഠനയാത്ര
വെള്ളമുണ്ട: പരിസ്ഥിതി സൗഹൃദ മനോഭാവം വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവുമായി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തേറ്റമല പാരിസൺ എസ്റ്റേറ്റിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് സ്കൂളിൽ നിന്ന് യാത്ര ആരംഭിച്ചു. സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളായ നൂറ്റി ഇരുപതോളം വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഗ്രീൻ ലവേഴ്സ് ഫോറം പ്രവർത്തകരും പഠനയാത്രയിൽ പങ്കെടുത്തു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ: പ്രേം പ്രകാശ് അധ്യക്ഷനായിരുന്നു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: സുധ പി.കെ വിദ്യാർത്ഥികൾക്ക് പ്രകൃതിസംരക്ഷണ സന്ദേശം നൽകി. ശ്രീ അബ്ദുൾ സലാം സ്വാഗതമാശംസിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ: ടി.കെ മമ്മൂട്ടി , ശ്രീ ഐ. സി ജോസ് എന്നിവർ ആശംസകളർപ്പിച്ചു. അധ്യാപകരായ ശുഭാമണി ടീച്ചർ, ഹസീസ് പി , പ്രസാദ് വി കെ,സുഷമ കെ ,സഫിയ ടി ,അബ്ദുൾ ജലീൽ ,കാസിം മാസ്റ്റർ ,ബഷീർ മാസ്റ്റർ ,ഡെയ്സി ടീച്ചർ, ഷീജ നാപ്പള്ളി, ജിജി ടീച്ചർ, ഷാഹിന ബി. ടി , ഷിൽജ കെ വി, ഉഷ കെ.എൻ എന്നിവർ നേതൃത്വം നൽകി
ട്രക്കിംഗ്
വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പുളിഞ്ഞാൽ ബാണാസുര ചിറപ്പുല്ല് ചോലവനത്തിലേക്ക് സംഘടിപ്പിച്ച
കേരള വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ മംഗലശ്ശേരി വന സംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലാണ് ട്രക്കിംഗ് സംഘടിപ്പിച്ചത്.