"എ.എൽ.പി.എസ്.കീഴാറ്റൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം പുതിയ ഫലകത്തിലേക്ക് മാറ്റി)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മലപ്പുറം  ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മേലാറ്റൂർ ,എടയാറ്റൂർ  എന്നീ പ്രദേശങ്ങൾക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്  കിഴാറ്റൂർ .കുന്നുകളും പാടങ്ങളും ഇടകലർന്ന ഭൂപ്രകൃതിയാണിവിടെ . ഹിന്ദു , മുസ്‌ലിം വിഭാഗത്തിൽ പെട്ട സാധാരണക്കാരായ ജനങ്ങളാണ് ഇവിടെ വസിക്കുന്നത് . ആദ്യകാലത്ത് ക്രിസ്തുമതത്തിൽപ്പെട്ടവർ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ കുറച്ച് ക്രിസ്ത്യൻ കുടുംബങ്ങൾ കിഴാറ്റൂരിൽ താമസിക്കുന്നുണ്ട് . 1900 മുതൽ നാട്ടിലെങ്ങും വീശിയടിച്ച പ്രബുദ്ധതയുടെ കാറ്റ് കിഴാറ്റൂരിനെയും തഴുകി കടന്നുപോയി . അതിന്റെ ഫലമെന്നോണം  പുരോഗമനേച്ഛുമായ  '''ശ്രീ പഴേടത്തു നാരായണൻ നമ്പൂതിരി''' നൽകിയ ഒരേക്കർ ഭൂമിയിൽ സ്വാതന്ത്ര്യ സമര നേതാവായിരുന്ന ശ്രീ എം പി നാരായണമേനോന്റെ പിന്മുറക്കാർ ഈ സരസ്വതീക്ഷേത്രത്തിന് തറക്കല്ലിട്ടു . കിഴാറ്റൂർ പുത്തൻവീട് പരിസരത്ത് എഴുത്തു പള്ളിക്കൂടമായിപ്രവർത്തിച്ച സ്‌കൂൾ '''1928''' മുതൽ ഇന്നു കാണുന്ന സ്ഥലത്ത് ഒരു പരിപൂർണ എൽ പി സ്‌കൂൾ ആയി പ്രവർത്തനമാരംഭിച്ചു . 1994 മുതൽ  '''ശ്രീ നങ്ങച്ചൻതൊടി  സെയ്താലി''' മാനേജരായി തുടരുന്നു . പ്രതിഭാധനരായ ഒട്ടനവധി    അധ്യാപക ശ്രേഷ്ഠരുടെ ഓർമ്മകൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് . ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി  129 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 45 കുട്ടികളും പഠിക്കുന്നു .
 
ശാന്തവും  സുന്ദരവുമായ വിദ്യാലയാന്തരീക്ഷം , എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്ഠിത  വിദ്യാഭ്യാസം , ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിശീലനം , എല്ലാ ഭാഗത്തേക്കും വാഹനസൗകര്യം ,പോഷകഗുണമുള്ളതും വൈവിധ്യമുള്ളതുമായ  ഉച്ചഭക്ഷണപരിപാടി , കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി , ശാസ്ത്രം ,ആരോഗ്യം  തുടങ്ങിയ ക്ലബ്ബുകൾ  ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി ,അടിസ്ഥാനശേഷീ  വികസനത്തിനായി പ്രത്യേക പരിശീലനം , ദിവസവും നടക്കുന്ന തനിമയുള്ള അസംബ്ലി ,കലാ-കായിക-ശാസ്ത്ര മേളകളിലെ പങ്കാളിത്തം  എന്നിവയെല്ലാം ഈ വിദ്യാലയത്തിന് മാറ്റു കൂട്ടുന്നു

11:07, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മേലാറ്റൂർ ,എടയാറ്റൂർ എന്നീ പ്രദേശങ്ങൾക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കിഴാറ്റൂർ .കുന്നുകളും പാടങ്ങളും ഇടകലർന്ന ഭൂപ്രകൃതിയാണിവിടെ . ഹിന്ദു , മുസ്‌ലിം വിഭാഗത്തിൽ പെട്ട സാധാരണക്കാരായ ജനങ്ങളാണ് ഇവിടെ വസിക്കുന്നത് . ആദ്യകാലത്ത് ക്രിസ്തുമതത്തിൽപ്പെട്ടവർ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ കുറച്ച് ക്രിസ്ത്യൻ കുടുംബങ്ങൾ കിഴാറ്റൂരിൽ താമസിക്കുന്നുണ്ട് . 1900 മുതൽ നാട്ടിലെങ്ങും വീശിയടിച്ച പ്രബുദ്ധതയുടെ കാറ്റ് കിഴാറ്റൂരിനെയും തഴുകി കടന്നുപോയി . അതിന്റെ ഫലമെന്നോണം പുരോഗമനേച്ഛുമായ ശ്രീ പഴേടത്തു നാരായണൻ നമ്പൂതിരി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വാതന്ത്ര്യ സമര നേതാവായിരുന്ന ശ്രീ എം പി നാരായണമേനോന്റെ പിന്മുറക്കാർ ഈ സരസ്വതീക്ഷേത്രത്തിന് തറക്കല്ലിട്ടു . കിഴാറ്റൂർ പുത്തൻവീട് പരിസരത്ത് എഴുത്തു പള്ളിക്കൂടമായിപ്രവർത്തിച്ച സ്‌കൂൾ 1928 മുതൽ ഇന്നു കാണുന്ന സ്ഥലത്ത് ഒരു പരിപൂർണ എൽ പി സ്‌കൂൾ ആയി പ്രവർത്തനമാരംഭിച്ചു . 1994 മുതൽ ശ്രീ നങ്ങച്ചൻതൊടി സെയ്താലി മാനേജരായി തുടരുന്നു . പ്രതിഭാധനരായ ഒട്ടനവധി അധ്യാപക ശ്രേഷ്ഠരുടെ ഓർമ്മകൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് . ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 129 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 45 കുട്ടികളും പഠിക്കുന്നു .

ശാന്തവും സുന്ദരവുമായ വിദ്യാലയാന്തരീക്ഷം , എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം , ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിശീലനം , എല്ലാ ഭാഗത്തേക്കും വാഹനസൗകര്യം ,പോഷകഗുണമുള്ളതും വൈവിധ്യമുള്ളതുമായ ഉച്ചഭക്ഷണപരിപാടി , കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി , ശാസ്ത്രം ,ആരോഗ്യം തുടങ്ങിയ ക്ലബ്ബുകൾ ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി ,അടിസ്ഥാനശേഷീ വികസനത്തിനായി പ്രത്യേക പരിശീലനം , ദിവസവും നടക്കുന്ന തനിമയുള്ള അസംബ്ലി ,കലാ-കായിക-ശാസ്ത്ര മേളകളിലെ പങ്കാളിത്തം എന്നിവയെല്ലാം ഈ വിദ്യാലയത്തിന് മാറ്റു കൂട്ടുന്നു