എ.എൽ.പി.എസ്.കീഴാറ്റൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മേലാറ്റൂർ ,എടയാറ്റൂർ എന്നീ പ്രദേശങ്ങൾക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കിഴാറ്റൂർ .കുന്നുകളും പാടങ്ങളും ഇടകലർന്ന ഭൂപ്രകൃതിയാണിവിടെ . ഹിന്ദു , മുസ്‌ലിം വിഭാഗത്തിൽ പെട്ട സാധാരണക്കാരായ ജനങ്ങളാണ് ഇവിടെ വസിക്കുന്നത് . ആദ്യകാലത്ത് ക്രിസ്തുമതത്തിൽപ്പെട്ടവർ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ കുറച്ച് ക്രിസ്ത്യൻ കുടുംബങ്ങൾ കിഴാറ്റൂരിൽ താമസിക്കുന്നുണ്ട് . 1900 മുതൽ നാട്ടിലെങ്ങും വീശിയടിച്ച പ്രബുദ്ധതയുടെ കാറ്റ് കിഴാറ്റൂരിനെയും തഴുകി കടന്നുപോയി . അതിന്റെ ഫലമെന്നോണം പുരോഗമനേച്ഛുമായ ശ്രീ പഴേടത്തു നാരായണൻ നമ്പൂതിരി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വാതന്ത്ര്യ സമര നേതാവായിരുന്ന ശ്രീ എം പി നാരായണമേനോന്റെ പിന്മുറക്കാർ ഈ സരസ്വതീക്ഷേത്രത്തിന് തറക്കല്ലിട്ടു .

കിഴാറ്റൂർ പുത്തൻവീട് പരിസരത്ത് എഴുത്തു പള്ളിക്കൂടമായിപ്രവർത്തിച്ച സ്‌കൂൾ 1928 മുതൽ ഇന്നു കാണുന്ന സ്ഥലത്ത് ഒരു പരിപൂർണ എൽ പി സ്‌കൂൾ ആയി പ്രവർത്തനമാരംഭിച്ചു . 1994 മുതൽ ശ്രീ നങ്ങച്ചൻതൊടി സെയ്താലി മാനേജരായി തുടരുന്നു . പ്രതിഭാധനരായ ഒട്ടനവധി അധ്യാപക ശ്രേഷ്ഠരുടെ ഓർമ്മകൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് . ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 129 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 45 കുട്ടികളും പഠിക്കുന്നു .

ശാന്തവും സുന്ദരവുമായ വിദ്യാലയാന്തരീക്ഷം , എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം , ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിശീലനം , എല്ലാ ഭാഗത്തേക്കും വാഹനസൗകര്യം ,പോഷകഗുണമുള്ളതും വൈവിധ്യമുള്ളതുമായ ഉച്ചഭക്ഷണപരിപാടി , കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി , ശാസ്ത്രം ,ആരോഗ്യം തുടങ്ങിയ ക്ലബ്ബുകൾ ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി ,അടിസ്ഥാനശേഷീ വികസനത്തിനായി പ്രത്യേക പരിശീലനം , ദിവസവും നടക്കുന്ന തനിമയുള്ള അസംബ്ലി ,കലാ-കായിക-ശാസ്ത്ര മേളകളിലെ പങ്കാളിത്തം എന്നിവയെല്ലാം ഈ വിദ്യാലയത്തിന് മാറ്റു കൂട്ടുന്നു

ഞങ്ങളെ നയിച്ചവർ

ക്രമസംഖ്യ പേര് കാലഘട്ടം
1 നമ്പ്യാർ മാസ്റ്റർ 1928 1929
2 പഴേടം നാരായണൻ നമ്പൂതിരി 1929 1931
3 പി അച്യുതൻ കുട്ടി മേനോൻ 1931 1936
4 എം പി രാമകൃഷ്ണ മേനോൻ 1936 1970
5 കെ എം ശങ്കര പണിക്കർ 1970 1982
6 പി ജി പണിക്കർ 1982 1983
7 കെ എം ഗോപാല പണിക്കർ 1983 1990
8 പി വി ശങ്കര വാര്യർ 1990 2002
9 കെ എം പ്രസന്ന ടീച്ചർ 2002 2005
10 എം ബാലകൃഷ്ണൻ 2005 2006
11 പി വി ചന്ദ്രിക 2006 2017
12 പി പ്രമീള 2017 2023
13 സരിത പി ടി 2023 മുതൽ തുടരുന്നു