"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
പ്രവേശനോത്സവം |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
പ്രവേശനോത്സവം | |||
കാലം അതിൻ്റെ ചെപ്പിലൊളിപ്പിച്ച ഒരു കൊച്ച് അത്ഭുതം തന്നെയായിരുന്നു ഈ വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം .തീർത്തും അപരിചിതമായ ഒരു ഓൺലൈൻ പ്രവേശനോത്സവം !പ്രതിസന്ധികളെ പ്രതീക്ഷകളാക്കി മാറ്റുക എന്ന സന്ദേശമയിരുന്നു ഈ തവണത്തെ പ്രവേശനോത്സവം നമുക്ക് നൽകിയത് .. ജൂൺ 1ന് നടന്ന സംസ്ഥാന തല പ്രവേശനോത്സവം ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുകയുണ്ടായി .തുടർന്ന് സ്കൂൾ തല പ്രവേശനോത്സവവും നടത്തപ്പെട്ടു . | |||
പുതുമ കൊണ്ടും വ്യത്യസ്തത കൊണ്ടും സമ്പന്നമായ ഈ വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം അസംപ്ഷൻ എ.യു.പി സ്കൂളിലും ഗംഭീരമായി നടത്തപ്പെട്ടു .ബഹു .ബത്തേരി MLA ശ്രീ. ഐ .സി ബാലകൃഷ്ണൻ ഉദ്ഘാടനം നടത്തുകയുണ്ടായി .ബഹുമാന്യനായ മുൻസിപ്പൽ ചെയർമാൻ ശ്രീ.രമേശൻ, മാനേജർ റവ.ഫാ .ജയിംസ് പുത്തൻപുര ,വാർഡ് കൗൺസിലർ ശ്രീമതി നിഷ ടി .എബ്രാഹം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു .ബഹു .ഹെഡ് മാസ്റ്റർ ശ്രീ. വർക്കി N.M കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി .തുടർന്ന് ഓരോ ക്ലാസ്സിലും ക്ലാസ്സ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സമുചിതമായി നടത്തപ്പെടുകയുണ്ടായി . | |||