"കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റും മതിലുകളാൽ പ്രവേശന കവാടത്തോടെ സുരക്ഷിതമായ സ്‌കൂൾ കെട്ടിടം.സ്‌കൂളിന്റെ ഭംഗി കൂട്ടാൻ പൂന്തോട്ടവും ചിത്ര ചുമരുകളും വൃത്തിയുള്ള കിണർ , കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ള പദ്ധതി , കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ അതീവ സൗകര്യമുള്ള പാചകപ്പുര (Modern Kitchen) . | |||
, | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
16:33, 8 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
കടവത്തൂർ ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
മുണ്ടത്തോട് ,കടവത്തൂർ , 670676 | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 9496284763 |
ഇമെയിൽ | kadavathureastlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14527 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.ജയേഷ് കുമാർ |
അവസാനം തിരുത്തിയത് | |
08-05-2021 | MT 1259 |
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കടവത്തൂരിന്റെ കിഴക്കുഭാഗത്ത് അജ്ഞതയുടെ ഇരുട്ടകറ്റാൻ ഉദയം ചെയ്ത കുടിപ്പള്ളിക്കൂടം ആണ് കടവത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ . 35 സെൻറ് സ്ഥലത്ത് നിർമ്മിച്ച ഈ വിദ്യാലയത്തിന് ആരംഭ ദശയിൽ നാലാം ക്ലാസ് വരെ മാത്രമേ അംഗീകാരം ഉണ്ടായിരുന്നുള്ളൂ. അഞ്ചാം ക്ലാസിലെ അംഗീകാരം ലഭിച്ചത് പിന്നീടാണ്. ഈ വിദ്യാലയത്തിന്റെ ജന്മത്തിന് കാരണക്കാരായത് മഠത്തിൽ താഴെ കുനിയിൽ കുഞ്ഞുണ്ണി നമ്പ്യാർ , പുല്ലാട്ടുമ്മൽ കുഞ്ഞിരാമൻനായർ, പുല്ലാട്ടുമ്മൽ മാതു ടീച്ചർ , കല്ലിൽ കേളു ഗുരുക്കൾ ,അരയാക്കണ്ടി കോമൻ നായർ എന്നിവരാണ്. 1930 ൽ ഹിന്ദു ബോയ്സ് എന്ന നാമധേയത്തിൽ ആരംഭിച്ച വിദ്യാലയത്തിൽ ഹിന്ദു മുസ്ലിം വിദ്യാർത്ഥികൾ മതമൈത്രിയുടെ പ്രതീകമായി വർഗീയ ചിന്തകൾക്കതീതമായി പഠനം തുടർന്നു. പിന്നീടാണ് കടവത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിൽ പുനർനാമകരണം ചെയ്തത്. കാലയവനികക്കുള്ളിൽ മറഞ്ഞ നിരവധി ശ്രേഷ്ഠരായ അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.സ്വാതന്ത്ര്യ സമരകാലത്തെ ഗാന്ധിജിയുടെ ആഹ്വാനമുൾക്കൊണ്ട് അണിയാരത്തെ ശങ്കരൻ നമ്പ്യാർ ചർക്കയിൽ നൂൽനൂൽപ്പ് പരിശീലിപ്പിച്ചിരുന്നു. ഇവിടെ നിന്നും പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസം നേടിയ പലരും നാട്ടിലും പുറം നാട്ടിലുമായി ജോലി ചെയ്തു വരുന്നു കാലഘട്ടങ്ങൾക്കു മുമ്പ് .സ്കൂൾ പരിസരത്തുള്ള അക്ഷരാഭ്യാസം ലഭിക്കാതിരുന്ന ഒരു തലമുറയെ വയോജന വിദ്യാഭ്യാസത്തിലൂടെ ഉദ്ധരിക്കാനുള്ള നിശാ പാഠശാലയും മാനേജറുടെയും മറ്റ് അധ്യാപകരുടെയും മേൽനോട്ടത്തിൽ ഇവിടെ പ്രവർത്തിച്ചിരുന്നു. 1996ലെ തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ വികസന രേഖയിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്നതിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച പിടിഎ ആണ് കടവത്തൂർ ഈസ്റ്റ് എൽപി സ്കൂളിൽ പ്രവർത്തിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ചുറ്റും മതിലുകളാൽ പ്രവേശന കവാടത്തോടെ സുരക്ഷിതമായ സ്‌കൂൾ കെട്ടിടം.സ്‌കൂളിന്റെ ഭംഗി കൂട്ടാൻ പൂന്തോട്ടവും ചിത്ര ചുമരുകളും വൃത്തിയുള്ള കിണർ , കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ള പദ്ധതി , കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ അതീവ സൗകര്യമുള്ള പാചകപ്പുര (Modern Kitchen) .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.7390275, 75.6219522| width=800px | zoom=12 }}