"എം .റ്റി .എൽ .പി .എസ്സ് കീക്കൊഴൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 96: | വരി 96: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
പി എം മാത്തുണ്ണി | |||
പി സി എബ്രഹാം | |||
എ എം തോമസ് | |||
പിഎ എബ്രഹാം | |||
ഒ എം ജോർജ് | |||
വി വി ജോർജ് | |||
പി സി ഏലിയാമ്മ | |||
റ്റി കെ അമ്മിണി | |||
പികെ ബാബുക്കുട്ടി | |||
ലീലാമ്മ ഏബ്രഹാം | |||
കോശി ജോർജ് | |||
ബീന തോമസ് | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
==മികവുകൾ== | ==മികവുകൾ== | ||
14:35, 28 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
എം .റ്റി .എൽ .പി .എസ്സ് കീക്കൊഴൂർ ഈസ്റ്റ് | |
---|---|
വിലാസം | |
പ്രക്കാനം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2021 | 38419 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്.കീക്കൊഴൂർ, വയലത്തല,ഉതിമൂട് ഗ്രാമവാസികൾക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നുകൊടുക്കുന്ന ഈ നാട്ടിലെ ആദ്യത്തെ വിദ്യാലയമാണ് കീക്കൊഴൂർ ഈസ്റ്റ് എം ജി എൽ പി സ്കൂൾ.
മാരാമൺ കോഴഞ്ചേരി കുറിയന്നൂർ ചെറുകോൽ മുതലായ സ്ഥലങ്ങളിൽ നിന്നുമുള്ള മാർത്തോമാ സഭാ വിഭാഗത്തിൽപ്പെട്ട കുടിയേറ്റക്കാരുടെ സങ്കേതമായിരുന്നു കിഴക്കുഭാഗത്തുള്ള വീരമല. യാത്രാ സൗകര്യം കുറഞ്ഞ സ്ഥലമായതിനാൽ, പള്ളി ആരാധനയ്ക്ക് ശേഷമുള്ള കൂടി വരവിനും കുട്ടികളെ സൺഡേസ്കൂൾ പഠിപ്പിക്കുന്നതിനും വേണ്ടി പൂവൻ വാഴയിൽ മൂത്ത കുഞ്ഞ് എന്ന മാന്യൻ ഭാഗമായി നൽകിയ സ്ഥലത്തു മരത്തൂണും മുളയും ഉപയോഗിച്ച് പുല്ലുമേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി.ഇവിടുത്തെ കൊച്ചുകുഞ്ഞുങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുവാൻ ദൂരസ്ഥലങ്ങളിലേക്ക് അയക്കേണ്ടി വന്നതിനാൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുവാൻ നിശ്ചയിച്ചു.സ്ഥലവാസികളായ ഇതര വിഭാഗങ്ങളുടെ സഹകരണത്തോടുകൂടി പ്രാർത്ഥനാ ഷെഡ്ഡിൽ ഒരു പള്ളിക്കൂടം ആരംഭിക്കുകയും ചെയ്തു.1090 മാണ്ട് അഭിവന്ദ്യ തിരുമനസ്സിലെ മാനേജ്മെന്റ് ഇത് രണ്ടാം ക്ലാസോട് കൂടിയ കീക്കൊഴൂർ ഈസ്റ്റ് എം റ്റി എൽ പി സ്കൂൾ ആയി മാറി.വീര മല യിലെ മാർത്തോമാ കാരുടെ ശ്രമഫലമായി ഷെഡ്ഡിന്റെ സ്ഥാനത്ത് സ്കൂൾ ഭംഗിയായി നടത്തുവാൻ തക്കവണ്ണം വെട്ടുകല്ലുകൊണ്ട് കെട്ടി അടച്ചു ഭിത്തികൾ തേച്ചു ഓലമേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കി.
കൂട്ടത്തിൽ സ്കൂൾ ഉപകരണങ്ങളും നിർമ്മിച്ചു 1103- ൽ മൂന്നും നാലും ക്ലാസ്സുകൾ ആരംഭിച്ചു. പിന്നീടുള്ള വിദ്യാഭ്യാസ പരിഷ്കാരം മൂലം അഞ്ചാം ക്ലാസും ആരംഭിച്ചു. സ്കൂൾ കെട്ടിടത്തിന്റെ സ്ഥാനം ഒരു തോ ടി നോട് ചേർന്ന് ആയിരുന്നതിനാൽ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കുന്നതിന് ഡിപ്പാർട്ട്മെന്റ് സമ്മർദ്ദം കൂടി വന്നു. ഇക്കാല കാലഘട്ടത്തിൽ ഇടവകയുടെ വികാരി ആയിരുന്ന റെവ സി എ മാത്യുവിന്റെയും നിരന്തര പരിശ്രമവും പ്രാർത്ഥനയും ചുറ്റുപാടുമുള്ള ഇതര വിഭാഗക്കാരുടെ സഹായവും ബഹുമാനപ്പെട്ട എം റ്റി സ്കൂൾ മാനേജർ ആയിരുന്ന ശ്രീ സി റ്റി ചെറിയാൻ സാറിന്റെ സഹകരണം കൊണ്ടും പഴയ കെട്ടിടവും സ്ഥലവും വിറ്റ് കിട്ടിയ പണവും ചേർത്ത് ഇപ്പോഴത്തെ സ്ഥലവും കെട്ടിടവും മണ്ണിൽ ജോർജ്ജ് മുതലാളിയോട് 1959 ഫെബ്രുവരി പന്ത്രണ്ടാം തീയതി മാനേജ്മെന്റി ലേക്ക് തീറെഴുതി വാങ്ങി. ഡിപ്പാർട്ട്മെന്റിന്റെ അനുവാദത്തിൽ 1960ൽ ഇപ്പോഴത്തെ കെട്ടിടത്തിൽ ക്ലാസുകൾ തുടങ്ങി. പിന്നീടുള്ള വളർച്ചയുടെ ഫലമായി വരാന്തയും രണ്ടു ക്ലാസ്സുകൾ കൂടി നടത്തത്തക്കവിധം ഒരു പോർട്ടിക്കോയും വരാന്തയും ഓഫീസിനു ഉള്ള സൈഡു റൂമും പണികഴിപ്പിച്ചു. കേവലം കൃഷീവലൻ മാരും കുടിയേറ്റക്കാരും ആയ എട്ടു വീട്ടുകാരാൽ ആരംഭിച്ച ഈ സ്ഥാപനം വളർന്നുഓട് മേഞ്ഞതും ഉറപ്പുള്ളതുമായ കീക്കൊഴൂർ ഈസ്റ്റ് എം റ്റി എൽ പി സ്കൂൾ ആയി ഇന്ന് നിലകൊള്ളുന്നു. സ്കൂളിന്റെ കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണികൾ കീക്കൊഴൂർ ഈസ്റ്റ് ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക,എം റ്റി ഇ എ സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റ്,പി റ്റി എ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്താൽ ചെയ്തുവരുന്നു.
ഭൗതികസൗകര്യങ്ങൾ;ക്ലാസ് മുറികൾ -5
ടോയ്ലറ്റ് - ഉണ്ട്
കുടിവെള്ള ലഭ്യത -ഉണ്ട്
സ്കൂൾ വൈദ്യുതീകരണം-ഉണ്ട്
ചുറ്റുമതിൽ -ഇല്ല
ലൈബ്രറി -ഉണ്ട്
ലബോറട്ടറി സൗകര്യം- പരിമിതം
കളിസ്ഥലം - ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ;
@ എയ്റോബിക്സ്
🙂 കുട്ടികൾക്കും ബാങ്ക്
🙂എന്റെ കട
🙂 ഹരിതാങ്കണം
🙂 അക്ഷരവീട്
🙂സ്റ്റോറിടൈം
🙂വളരുന്ന വിജ്ഞാനകോശം
🙂 ക്ലാസ് മാഗസിൻ
🙂 പ്രവർത്തിപരിചയ ക്ലബ്
🙂ഹലോ ഇംഗ്ലീഷ്
🙂മലയാളത്തിളക്കം 🙂ശ്രദ്ധ
🙂ഉല്ലാസഗണിതം
🙂വിദ്യാരംഗം കലാ സാഹിത്യ വേദി
🙂ഹരിത ഗണിതം
🙂കലാമേള
🙂കായികമേള
മുൻ സാരഥികൾ
പി എം മാത്തുണ്ണി
പി സി എബ്രഹാം എ എം തോമസ് പിഎ എബ്രഹാം
ഒ എം ജോർജ്
വി വി ജോർജ് പി സി ഏലിയാമ്മ
റ്റി കെ അമ്മിണി
പികെ ബാബുക്കുട്ടി ലീലാമ്മ ഏബ്രഹാം കോശി ജോർജ്
ബീന തോമസ് സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|