"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
(വ്യത്യാസം ഇല്ല)
|
11:22, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ് ക്ലബ്ബിന്റ നേത്യത്യം ശ്രീ ജെബി തോമസ് നിർവഹിക്കുന്നു .ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ഈ വർഷം നടത്തേണ്ടുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.വ്യക്ഷ തൈകൾ വെച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ ക്ലാസ്സിൽ പ്രചാരണം നടത്തി .നമ്മുടെ നാടിനെ ഇണങ്ങുന്ന മഴ വെള്ള സംരക്ഷണ മാർഗങ്ങൾ എന്തൊക്കെ എന്ന്കണ്ടെത്താൻ കുട്ടികൾക്ക് നിർദ്ദേശം നൽകി .സയൻസ് ക്ലബുമായി സഹകരിച്ചു ചന്ദ്രഗ്രഹണം സംബന്ധിച്ചു കുട്ടികൾക്ക് വേണ്ടി വീഡിയോ പ്രദർശനം നടത്തി. തുടർന്നുള്ള പ്രവർത്തനങ്ങൾ നടത്താൻ കുട്ടികളെ ചുമതലപെടുത്തി .
സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ2019-20
പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങൾ
ലോക ജനസംഖ്യാദിനം(11/07/2019)
ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.
ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.
ചന്ദ്രയാൻ 2 വിക്ഷേപണം (22/07/2019)
ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ വേർപെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതൽ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാൻ-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.
ചന്ദ്രയാൻ -2 വിക്ഷേപണംആദ്യം 14 ജൂലൈ 2019 ന് (15 ജൂലൈ 2019 2:51 IST) ന് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ലോഞ്ചറിലെ സാങ്കേതിക തകരാർ കാരണം വിക്ഷേപണം ആരംഭിക്കുന്നതിന് 56 മിനിറ്റ് മുമ്പ് റദ്ദാക്കി. പിന്നീട് ജൂലൈ 22ആം തീയതി പുതിയ വിക്ഷേപണ തീയതിയായി തീരുമാനിക്കുകയും 22 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.43ന് ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. മുത്തയ്യ വനിതയാണ് പ്രോജക്ട് ഡയറക്ടർ. ഋതു കരിഘൽ ആണ് മിഷൻ ഡയറക്ടർ.
പ്രവർത്തനങ്ങൾ2020-21
ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ലോക്ക്ഡൗണിന്റെ പരിമിതിയിലും നടത്തപ്പെട്ടു. കഴിഞ്ഞവർഷം ക്ലബ്ബിൽ ഉണ്ടായിരുന്ന കുട്ടികളുടെ കൂടെ പുതിയ കുട്ടികളെയും ചേർത്തു. വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ആചരിച്ചു.