"ഗവ. യു.പി.എസ്. മന്നംകരച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 96: വരി 96:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' <br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' <br>


{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
*''' തിരുവല്ല - കായംകുളം റൂട്ടിൽ കാവുംഭാഗം ജംഗ്ഷനിൽ നിന്നും കാവുംഭാഗം - മുത്തൂർ റോഡിൽ മന്നംകരച്ചിറയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. .'''
*''' തിരുവല്ല - കായംകുളം റൂട്ടിൽ കാവുംഭാഗം ജംഗ്ഷനിൽ നിന്നും കാവുംഭാഗം - മുത്തൂർ റോഡിൽ മന്നംകരച്ചിറയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. .'''



12:02, 20 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു.പി.എസ്. മന്നംകരച്ചിറ
വിലാസം
മന്നൻകരച്ചിറ

ഗവ. യു.പി.എസ്. കാവുംഭാഗം പി. ഒ മന്നൻകരച്ചിറ
,
689102
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04692700375
ഇമെയിൽgupsmannankarachira@gmail.com
കോഡുകൾ
സ്കൂൾ കോഡ്37260 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.പ്രിൻസ് എം ഡി
അവസാനം തിരുത്തിയത്
20-10-2020Soneypeter


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിൽ -ാം വാർഡിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമായ മന്നൻകരച്ചിറയിലെ ഏക സ‍‍ർക്കാർ വിദ്യാലയമായ ഗവ. യു.പി.സ്കൂൾ അപ്പർ കുട്ടനാടൻ മേഖലയിൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. മന്നൻകരച്ചിറയുടെ വികസന ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള ഒരു സ്ഥാപനമാണ് "വയ്യന്തപുരം സ്കൂൾ" എന്നറിയപ്പെടുന്ന മന്നൻകരച്ചിറ ഗവ: യു.പി സ്കൂൾ.1953 ൽ സ്ഥാപിതമായ സ്കൂളിന് വയ്യന്തപുരം കുടുംബം ദാനമായി നൽകിയ 28 സെൻറ് ഭൂമിയിൽ ഓല ഷെ‍ഡിലാണ് ആരംഭിച്ചിത്.1958-60 കാലഘട്ടത്തിൽ സ്കൂൾകെട്ടിടം ‘L’ ആകൃതിയിൽ നവീകരിച്ചു.കാലഘട്ടത്തിനനുസൃതമായി ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടു.പുത്തൻ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പ‍‍‍ഠന,പാഠ്യേതര പ്രവർത്തനങ്ങളിൽ ഉയർന്ന നിലവാരം പുലർത്തി വരുന്നു.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലിനാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന സ്കൂൾ കോമ്പൗണ്ടിൻറെ മുൻഭാഗം തറയോട് പാകി മനോഹരമാക്കിയിരിക്കുന്നു.സ്കൂളിന്റെ പ്രധാന കെട്ടിടം,ഓഫിസ് മുറി എന്നിവ ടൈലുകൾ പാകിയതാണ്.എല്ലാ ക്ലാസ്മുറികളിലും ഫാൻ,വായനാമൂല എന്നിവ ഒരുക്കിയിരിക്കുന്നു.വിദ്യാഭ്യാസവകുപ്പിൽ നിന്നും,അഭ്യുദയകാംക്ഷികളിൽ നിന്നുമായി ലഭ്യമായ പഠനോപകരണങ്ങൾ,കളിയുപകരണങ്ങൾ എന്നിവയാൽ സമൃദ്ധമായ സ്കൂൾ അന്തരീക്ഷം.സ്കൂൾ പി.റ്റി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി പ്രവർത്തിച്ചു വരുന്നു.ചരിത്രം,ശാസ്ത്രം,ഗണിതം,സാഹിത്യം,ഭാഷ എന്നിങ്ങനെ വിവിധ മേഖലകളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങളാൽ സമ്പന്നമായ ലൈബ്രറി.ശാസ്ത്ര പാർക്ക് കുുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു വരുന്നു.അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറികൾ, പെൺശിശു സൗഹൃദ ശുചിമുറികൾ എന്നിങ്ങനെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ.കുട്ടികളുടെയും,അദ്ധ്യാപകരു ടെയും,രക്ഷകർത്താക്കളുടെയും സഹായത്താൽ മനോഹരമായ ജൈവവൈവിധ്യഉദ്യാനം വിദ്യാലയത്തിലുണ്ട്.പുതിയ പാഠ്യപദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സ്മാർട് ക്ലാസ്റൂം പഠനമികവിന് മാറ്റ് കൂട്ടുന്നു.ടൈംടേബിൾ ക്രമീകരണത്താൽ സ്മാർട് ക്ലാസ്റൂം എല്ലാ കുട്ടികൾക്കും പ്രയോജനകരമായ വിധത്തിൽ ഉപയോഗിച്ചു വരുന്നു.ശാസ്ത്രലാബ് കുട്ടികൾക്ക് പരീക്ഷണത്തിലും നിരീക്ഷണത്തിലും ഏർപ്പെടുവാൻ സാധ്യമായ വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു.ഗണിതലാബ് ഗണിതവിഷയത്തിൽ ഏറെ മെച്ചപ്പെ‍ടലിന് സഹായമായി വർത്തിക്കുന്നു.

മികവുകൾ

2019-20 അദ്ധ്യയന വർഷത്തിൽ നടന്ന സബ്ജില്ലാതല യുറീക്ക വിജ്ഞാനോൽസവത്തിൽ ആദർശ് ആർ രണ്ടാം സ്ഥാനം കരസ്ഥമാക്കി

മുൻസാരഥികൾ

  • ശ്രീമതി.സരസമ്മ
  • ശ്രീമതി.ചന്ദ്രിക
  • ശ്രീമതി ലളിതാംബിക ആർ
  • ശ്രീമതി മേരി റ്റി എം
  • ശ്രീമതി.ഗിരിജാമണി റ്റി ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.ഗാന്ധിജിയുടെ 150- ാം ജന്മദിനം സ്കൂൾ തലത്തിൽ ആഘോഷമാക്കി.റേഡിയോശ്രോതാക്കളുടെ സംഘടനയായ "കാ‍ഞ്ചീരവം" ഗാന്ധിസ്മൃതി നടത്തുന്നതിനായി നമ്മുടെ വിദ്യാലയം തെര‍ഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമായി.U P വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും ഗാന്ധിജിയുടെ ആത്മകഥയായ "എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ' വിതരണം ചെയ്തു. ആത്മകഥാവായന,പ്രസക്ത ഭാഗങ്ങളുടെ അവതരണം തുടങ്ങിയവ കുട്ടികളുടെ പങ്കാളിത്തത്തിൽ നടത്തപ്പെട്ടു

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

</gallery>

വഴികാട്ടി

|}