"എം.എസ്.എം.യു.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്വാതന്ത്ര്യ ദിനം, | പരിസ്ഥിതി ദിനം, വായനാദിനം, ഹിരോഷിമാ ദിനം, ലഹരി വിരുദ്ധ ദിനം, ഓസോൺ ദിനം,സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, അധ്യാപക ദിനം, ശിശുദിനം തുടങ്ങിയവയും ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷ പരിപാടികളും നടത്തി വരുന്നു. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |
04:59, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എം.എസ്.എം.യു.പി.എസ്. നിരണം | |
---|---|
വിലാസം | |
നിരണം എം.എസ്.എം.യു.പി.എസ്. നിരണം , 689621 | |
സ്ഥാപിതം | 1 - ജൂൺ - 1964 |
വിവരങ്ങൾ | |
ഫോൺ | 04692617080 |
ഇമെയിൽ | msmupskadapra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37267 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ക്ളെയർലിറ്റ് എസ് ഐ സി |
അവസാനം തിരുത്തിയത് | |
27-09-2020 | 37267 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ എം.എസ്.എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.
1964 ൽ അഭിവന്ദ്യ മാർ സേവേറിയോസ് തിരുമേനിയുടെ നാമത്തിൽ തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ ബഥനി സിസ്റ്റേഴ്സ് മേൽനോട്ടം വഹിച്ചുവരുന്നു.45 കുട്ടികളേയും കൊണ്ട് ആദ്യത്തെ 5-ാം ക്ലാസ്സ് ബാച്ച് ആരംഭിച്ചു.23 പെൺകുട്ടികളും 22 ആൺ കുട്ടികളും വിദ്യാർത്ഥികളായി ഉണ്ടായിരുന്നു. സിസ്റ്റർ മേരി ലൂയിസ് ആയിരുന്നു പ്രഥമാധ്യാപിക. സ്കൂളിൻ്റെ ആരംഭത്തിൽ ഹെഡ്മിസ്ട്രസ് കൂടാതെ പാർട്ട് ടൈം ആയി മറ്റൊരു അധ്യാപിക സേവനം അനുഷ്ഠിച്ചിരുന്നു.1965 മുതൽ ഹിന്ദി അധ്യാപിക ഉൾപ്പടെ 4 അധ്യാപകരായി.1966ൽ സി.തെയോഫിൻ എസ്.ഐ.സി ഹെഡ്മിസ്ട്രസ് ആയി. പ്യൂൺ തസ്തിക ഉണ്ടായി. 1976 മുതൽ സംസ്കൃത പഠനം ആരംഭിച്ചു.
1997 മുതൽ മലയാളം മീഡിയത്തിനു സമാന്തരമായി ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. നിർധനരായ പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റൽ സൗകര്യവും സ്കൂളിനോട് ചേർന്ന് സംലഭ്യമാണ്. : കരുവേലിൽ കോർ എപ്പിസ്കോപ്പായാണ് ഈ വിദ്യാലയത്തിനായി സ്ഥലം നൽകിയതും ഇതിനകം ഒരു എയ്ഡഡ് സ്കൂൾ ആയി ഉയർത്തുവാൻ പ്രയത്നിച്ചതും. നാടിൻ്റെ വിളക്കായ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആത്മീയ, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു.
2012 മുതൽ ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.
ഭൗതികസൗകര്യങ്ങൾ
കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കത്ത വിധം പ്രശാന്തമായ ഗ്രാമാന്തരീക്ഷമാണ് സ്കൂളിന് .ചുറ്റുമതിലോടു കൂടിയതും ആധുനിക സൗകര്യങ്ങളുള്ളതുമായ കോൺക്രീറ്റ് കെട്ടിടമാണ് സ്കൂളിനുള്ളത്. കിണർ, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാൻ്റ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ടോയിലറ്റ് സൗകര്യവും ഉണ്ട്. ആഡിറ്റോറിയം, ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, എല്ലാവിധ സൗകര്യങ്ങളുമുള്ള അടുക്കള, ഏകദേശം 1000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും റീഡിങ്ങ് റൂം ഉണ്ട്. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 2 സ്കൂൾ ബസ്സുകൾ ഉണ്ട്.
മികവുകൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.സ്കോളർഷിപ്പുകൾ, ഇൻസ്പയേർസ് അവാർഡ്, സ്റ്റെപ്സ്, ന്യൂമാത്സ് ഇവയിലും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിലും മികച്ച വിജയം സ്കൂളിന് ലഭിച്ചു വരുന്നു.കലാ - കായിക മത്സരങ്ങളിൽ സബ് ജില്ലയിൽ നിന്നും 1,2 സ്ഥാനങ്ങൾ നേടി വരുന്നു.സംസ്കൃതോത്സവത്തിൽ കുട്ടികൾ എല്ലാവർഷവും 1,2 സ്ഥാനത്തിന് അർഹരാകുന്നു. കുട്ടികൾ ശേഖരിച്ച സാധനങ്ങളുമായി അനാഥാലയങ്ങൾ സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചിലെവിടുകയും ചെയ്തിട്ടുണ്ട്.
മുൻസാരഥികൾ
- സിസ്റ്റർ മേരി ലൂയിസ് എസ് ഐ സി
- സിസ്റ്റർ തെയോഫിൻ എസ് ഐ സി
- സിസ്റ്റർ തൈബൂസ് എസ് ഐ സി
- സിസ്റ്റർ മേരി മഗ്ദലീൻ എസ് ഐ സി
- സിസ്റ്റർ ക്രിസ്റ്റീന എസ് ഐ സി
- ശ്രീമതി ഇ ഏ തങ്കമ്മ
- ശ്രീമതി വത്സ മത്തായി
- സിസ്റ്റർ ആൻസി എസ് ഐ സി
- സിസ്റ്റർ ടെസ്സി പോൾ എസ് ഐ സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, വായനാദിനം, ഹിരോഷിമാ ദിനം, ലഹരി വിരുദ്ധ ദിനം, ഓസോൺ ദിനം,സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, അധ്യാപക ദിനം, ശിശുദിനം തുടങ്ങിയവയും ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷ പരിപാടികളും നടത്തി വരുന്നു.
അദ്ധ്യാപകർ
- സിസ്റ്റർ ക്ളെയർലിറ്റ് എസ് ഐ സി
- ശ്രീമതി മിനിമോൾ ആന്റണി
- ശ്രീമതി ബിൻസി പീറ്റർ
- ശ്രീമതി മിനി വി ജി
- ശ്രീമതി നീന വറുഗീസ്
- സിസ്റ്റർ സോണിയ ജോസ് എസ് ഐ സി
- ശ്രീമതി ബിന്ദുമോൾ പി എസ്
- ശ്രീമതി എലിസബേത്ത് ജേക്കബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
തിരുവല്ല - മാവേലിക്കര റൂട്ടിൽ സൈക്കിൾ മുക്കിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ടുമാറി തേവേരി റൂട്ടിൽ ആയി എം.എസ്.എം യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു
* .* |