"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSchoolFrame/Header}} | |||
<big><big>'''വ'''</big></big>യനാടൻ മലനിരകളുടെ മടിത്തട്ടിൽ തലവച്ചുറങ്ങുന്ന, മൂന്നുവശവും മുത്തേട്ട് കടുന്തറപ്പുഴകളാൽ തഴുകപ്പെടുന്ന പ്രകൃതിസുന്ദരമായ ഒരു കൊച്ചുഗ്രാമം ചെമ്പനോട. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരങ്ങൾക്ക് അക്ഷരദീപ്തി തെളിയിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ഒരു സരസ്വതീ ക്ഷേത്രം -ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂൾ. കോഴിക്കോട് നഗരത്തിൽ നിന്നും 65 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. | <big><big>'''വ'''</big></big>യനാടൻ മലനിരകളുടെ മടിത്തട്ടിൽ തലവച്ചുറങ്ങുന്ന, മൂന്നുവശവും മുത്തേട്ട് കടുന്തറപ്പുഴകളാൽ തഴുകപ്പെടുന്ന പ്രകൃതിസുന്ദരമായ ഒരു കൊച്ചുഗ്രാമം ചെമ്പനോട. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരങ്ങൾക്ക് അക്ഷരദീപ്തി തെളിയിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ഒരു സരസ്വതീ ക്ഷേത്രം -ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂൾ. കോഴിക്കോട് നഗരത്തിൽ നിന്നും 65 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. | ||
13:13, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
വയനാടൻ മലനിരകളുടെ മടിത്തട്ടിൽ തലവച്ചുറങ്ങുന്ന, മൂന്നുവശവും മുത്തേട്ട് കടുന്തറപ്പുഴകളാൽ തഴുകപ്പെടുന്ന പ്രകൃതിസുന്ദരമായ ഒരു കൊച്ചുഗ്രാമം ചെമ്പനോട. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരങ്ങൾക്ക് അക്ഷരദീപ്തി തെളിയിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ഒരു സരസ്വതീ ക്ഷേത്രം -ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂൾ. കോഴിക്കോട് നഗരത്തിൽ നിന്നും 65 കി മി അകലെയായി സ്ഥിതി ചെയ്യുന്നു.
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട | |
---|---|
വിലാസം | |
ചെമ്പനോട ചെമ്പനോട , കോഴിക്കോട് 673528 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0496-2666355 |
ഇമെയിൽ | chembanodasjhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47075 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജിമോൻ തോമസ്
|
അവസാനം തിരുത്തിയത് | |
31-01-2022 | Sjhschembanoda |
ചരിത്രം
ജീവിക്കാനുളള വ്യഗ്രതയിൽ സ്വന്തമെന്ന് കരുതിയതെല്ലാം വിട്ടെറിഞ്ഞ് ഒന്നാം ലോകമഹായുദ്ധാനന്തരം മലബാറിലേയ്ക്കുള്ള കുടിയേറ്റം ആരംഭിച്ചു.കുടിയേറ്റക്കാർ ചെമ്പനോടയിലെ ഫലപൂയിഷ്ടമായ മണ്ണും കീഴടക്കി. തങ്ങളുടെ പിഞ്ചോമനകൾക്ക് വിദ്യയുടെ ആദ്യാക്ഷരങ്ങൾ പറഞ്ഞുകൊടുക്കുവാൻ കുടിയേറ്റ കർഷകർ അത്യുൽസുകരായിരുന്നു. ചെമ്പനോടയുടെ ഗുരുനാഥൻ എന്ന വിശേഷണത്തിന് സർവഥാ അർഹനായ യശ്ശശരീരനായ മാപ്പിളക്കുന്നേൽ സിറിയക്ക് മഹാപിള്ളയുടെ വരവോടെയാണ് ഈ മേഖലയിലെ വിദ്യാഭ്യാസരംഗം സജീവമായത് ചുങ്കത്തച്ചൻെറ കാലഘട്ടത്തിൽ 1949 ൽ സിറിയക്ക് സാർ ചെമ്പനോട പള്ളിയോടു ചേർന്ന് ഒരു ഏകാദ്ധ്യാപക കുടിപള്ളിക്കൂടം ആരംഭിച്ചു. അദ്ധ്യാപകക്ഷാമം നിരന്തരം അലട്ടികൊണ്ടിരുന്നപ്പോഴും വാഴേംപ്ലാക്കൽ ഏലിയാമ്മയുടെ നിസ്വാർഥ സേവനം എടുത്തുപറയേണ്ടതാണ്.അന്നത്തെ കുട്ടികളുടെ വേഷവിധാനത്തെപ്പറ്റി ചിന്തിക്കുന്നതും രസകരം. എല്ലാ ആൺകുട്ടികളുടെയും മിക്ക പെൺകുട്ടികളുടെയും വസ്ത്രം ഒറ്റതോർത്ത്,ബ്ലൗസും ഷർട്ടും ഒക്കെ വിശേഷാവസരങ്ങളിൽ മാത്രം.1953 ജൂൺ 15 ന് ചെമ്പനോടയിൽ റവ.ഫാദർ. ജോസ് കുറ്റൂർ മാനേജരായും ശ്രീ കെ.ആർ.ചെറിയാൻ ഹെഡ്മാസ്റ്ററായും എൽ.പി.സ്കൂൾ പ്രവർത്തനം ആരംഭീച്ചു.കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഒൻപതു വർഷത്തിനു ശേഷം 1962 ജൂൺ 1ന് പ്രസ്തുത എൽ. പി.സ്കൂൾ യു .പി സ്കൂളായി ഉയർത്തപ്പെട്ടു.ആദ്യമാനേജർ റവ.ഫാ.ഫൗസ്റ്റീൻ സി.എം.ഐ. ആയിരുന്നു. ആദ്യ ഹെഡ്മാസ്റ്ററായി പി.സി.മാത്യുതരകനും നിയമിതനായി.കള്ളിവയലിൽ മൈക്കിൾ സംഭാവനയായി നൽകിയ സ്ഥലത്താണ് സ്കൂൾ നിർമ്മിക്കപ്പെട്ടത്. 1976ൽ ബഹു.തറയിലച്ചൻ മാനേജറായി ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂൾ അനുവദിക്കപ്പെട്ടു.സ്കൂൾ അനുവദിച്ചുകിട്ടുവാൻ ബഹുമാനപ്പെട്ട Dr.കെ.ജി.അടിയോടി പ്രകടിപ്പിച്ച താൽപര്യത്തെയും അന്നത്തെ പഞ്ചായത്ത് മെമ്പർ ദിവംഗതനായ വർഗീസ് ഒളോമന അനുഷ്ഠിച്ച സേവനങ്ങളെയും നന്ദിയോടെ അനുസ്മരിക്കട്ടെ. ആദ്യവർഷം 3 ഡിവിഷനിലായി 118കുട്ടികളോടെ 8-ാംക്ലാസ് ആരംഭിച്ചു.സ്കൂളിൽ ആദ്യപ്രവേശനം നേടിയത് വിൽസൻ പി വി. പൊങ്ങൻപാറയാണ്.
1979 ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ലാബു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ് പോലീസ്
- സ്കൗട്ട് & ഗൈഡ്സ്.
- പരിസ്ഥിതി ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- നേർക്കാഴ്ച
മാനേജ്മെന്റ്
വിദ്യാലയത്തിൻറെ സ്ഥാപക മാനേജർ റവ. ഫാ. റാഫേൽ തറയിൽ.തുടർന്ന് റവ. ഫാ. ജെയിംസ് മുണ്ടയ്ക്കൽ,ഫാ.ജോർജ്ജ് കൊടകനാടി, ഫാ. ജോർജ്ജ് കഴുക്കച്ചാലിൽ(,Snr). ഫാ. മാത്യു പൊയ്യക്കര, ഫാ. ജോർജ്ജ് കഴുക്കച്ചാലിൽ,റവ. ഫാ.ജോസഫ് അരഞ്ഞാണിഓലിക്കൽ, റവ. ഫാ.ജോസഫ് മൈലാടൂർ, റവ. ഫാ.തോമസ് പൊരിയത്ത്,റവ. ഫാ.അഗസ്റ്റിൻ കിഴക്കരക്കാട്ട്, റവ. ഫാ.മാത്യു പുള്ളോലിൽ, റവ. ഫാ.മാത്യു മുതിരചിന്തയിൽ, റവ. ഫാ.തോമസ് വട്ടോട്ട്തറപ്പേൽ, റവ. ഫാ.കുര്യാക്കോസ് മുകാലയിൽ, റവ. ഫാ. ജോസഫ് താണ്ടാപറമ്പിൽ
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '
സ്കൂളിന്റെആരംഭം മുതൽ ഹെഡ്മാസ്റ്റർ ഇൻ ചാർജായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച A.D ആന്റണി സാറിൽ നിന്നും 1977 ആഗസ്ററ് 24ന് C.D. തോമസ് സാർ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. അദ്ദേഹം സ്കൂളിന്റെ ആരംഭം മുതൽ 1989 വരെ ഈ സ്കൂളിലെ അദ്ധ്യാപകനും 1989 മുതൽ 1991വരെ കുണ്ടുതോട് ഹെഡ്മാസ്റ്ററുമായിരുന്നു. ഏ ഡി ആന്റണി സാർ ആണ് സി ഡി തോമസസ്സ് സാറിനുശേഷം സ്കളിന്റെ സാരഥ്യം ഏറ്റെടുത്തത് ബഹു.ആന്റണി സാറിന്റെ അകാലനിര്യാണത്തെ തുടർന്ന് സ്കൂൾ ഭരണം ഏറ്റെടുത്തത് ശ്രീ ഇ. ജെ കാരിസാർ ആയിരുന്നു. 1999 march 31 ന് കാരിസാർ വിരമിച്ചതിനെ തുടർന്ന് ശ്രീ കെ. എം ജോർജ്ജ് നിയമിതനായി.പ്രധാന അധ്യാപക സ്ഥാനം അലങ്കരിച്ച മഹനീയ വ്യക്തികളിൽ സോഫിയാമ്മ ടീച്ചർ ,സ്റ്റീഫൻ സാർ ,സ്ക്കറിയ സാർ, വർക്കി സാർ, ഓസ്റ്റിൻ സാർ എന്നിവർ ശ്രദ്ധേയരാണ്. ഓസ്റ്റിൻ സാർ കല്ലാനോട് ഹയർ സെക്കന്ററി സ്കൂളിലേയ്ക്ക് പോയപ്പോൾ ഇന്നിന്റെ സാരഥി ആയ ജോർജ്ജ് റ്റി.ആറുപറയിൽ വിലങ്ങാട് ഹൈസ്ക്കൂളിൽ നിന്നം ഇവിടെ എത്തി നേതൃത്വം ഏറ്റെടുത്തു. സ്ക്കൂളിന്റെ സമഗ്രമായ പുരോഗതിയ്ക്കുവേണ്ടി അക്ഷീണം യത്നിച്ചുകൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വലിയ എഴുത്ത്നേട്ടങ്ങളുടെ പട്ടികയിൽ സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ എക്കാലത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കായികരംഗത്ത് നേട്ടങ്ങൾ കൊയ്തവർ ഏറെ. ഈ കൊച്ചു ഗ്രാമത്തെ ഒളിബക്സ് വേദി വരെ പിന്തുർന്ന മാരത്തോൺ കോച്ച് ശ്രീ കെ. എസ് മാത്യുവിനെ എടുത്തു പറയേണ്ടതാണ്.
കായികരംഗത്തെ അതിപ്രഗത്ഭരായ ഉഷ തോമസ്,ഷീന പി. ജെ, പ്രകാശ് കെ,ആന്റണി ,മോഹനൻ വി.കെ, ആന്റണി പി.ജെ, മരിയമാർട്ടിൻ ജോസഫ്, വിനീത ഫ്രാൻസിസ്, ആൻസി കോശി, ഇതിൽ കുറച്ചുപേർ മാത്രം. 1983-ൽ വിദ്യാർത്ഥിനിയായിരുന്ന ഷീബ ജോസഫിന് ധീരതയ്കുള്ള രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു എന്നതും, ഈ സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന ജോസഫ് സ്ക്കറിയ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തിയ Medical instruction Engineering പരീക്ഷയിൽ സംസ്ഥാനത്ത് 1-ാംറാങ്ക് നേടിയതും, 2000 Marchൽ പൂർവ്വവിദ്യാർത്ഥിനിയായ അമൃതയ്ക് B.Sc.Computer പരീക്ഷയ്ക് 1-ാം റാങ്ക് നേടിയതും സ്മരണീയമാണ്.
മികവുകൾ ഭാഷാഭിമാനമാസാചരണം- ജില്ലാപുരസ്ക്കാരം നല്ലപാഠം ജില്ലാപുരസ്ക്കാരം സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ Budding,Grafting,Layering ഇനത്തിൽ ജിവൻ സന്തോഷ് 1-ാംസ്ഥാനം കരസ്ഥമാക്കി. ഉടുപ്പ് നിർമ്മാണത്തിൽ ടിനുജോസും ഒന്നാം സ്ഥാനം നേടി.
ലളിതമായ ഭൗതിക സാഹചര്യങ്ങളോടെ അരംഭിച്ച ഈ വിദ്യാലയം ഇന്ന് ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിലും വിദ്യാഭ്യാസ നിലവാരത്തിലും പഠനേതര മേഖലകളിലും ഉന്നതമായ മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിനെ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി രണ്ട് മൾട്ടിമീഡിയ ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു.അതിനായി പുതിയ കെട്ടിടനിർമാണത്തിന് അക്ഷീണം പ്രയത്നിച്ച മാനേജർ റവ. ഫാദർ ജോസഫ് താണ്ടാപറമ്പിൽ അച്ചനെയും പി.റ്റി. എ പ്രസിഡന്റായ ശ്രീ.ജോ കാഞ്ഞിരക്കാട്ടുതൊട്ടിയിലിനെയും സ്മരിക്കട്ടെ. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും റീഡിംഗ് റൂമും ഈ വിദ്യാലയത്തിന്റെ പ്രധാന സവിശേഷതകളായി നിലകൊള്ളുന്നു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും പേരാമ്പ്ര സബ്ജില്ലയിൽ വർഷങ്ങളായിഉന്നത നിലവാരം പുലർത്തിയിട്ടും ഒരു ഹയർസെക്കന്ററി സ്ക്കൂളിനായുള്ള ഞങ്ങളുടെ കാത്തിരിപ്പ് തുടരുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.6348351,75.8205557| width=800px | zoom=16 }}
11.6348351,75.8205557
|