"എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/നിതാന്ത ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sachingnair എന്ന ഉപയോക്താവ് എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/6 എന്ന താൾ [[എ ജെ ജോൺ മെമ്മ...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നിതാന്ത ജാഗ്രത

ജാഗ്രതയോടിരുന്നിടാം നിതാന്ത ജാഗ്രതയോടിരുന്നിടാം.

ജീവിതയാത്രയിൽ ഉണർ വോടെയിരുന്നിടാം.

ജനിച്ചു പോയതിനാലിവിടെ ജീവിച്ചിടേണം ധന്യരായ് .

ജീർണ്ണതയേറ്റിടുവാൻ കടന്നെത്തും പുതുവൈറസുകൾ.

ജീവിത ശൈലികളിൽ മാറ്റം വരുത്തിടേണം മടിയാതെന്നുമേ.

ജരാനരകൾ മനസിനെ മടുപ്പിക്കാതിരുന്നിടേണം.

ജനിമൃതികൾ തന്നുടയവനെ നിത്യവും സ്മരിക്കണം.

ജാഗരൂഗരായിടാം ചുറ്റുവട്ടത്തിലെന്നുമേ.

പെരുമാറിടേണം വീ നീതരായെന്നുമേ.

പഠിച്ചിടേണം പുതിയ കാര്യങ്ങൾ നിത്യവും.

പ്രിയമുള്ളതൊക്കെയും ത്യജിച്ചിടേണം നന്മയ്ക്കായ്.

പിൻതിരിഞ്ഞിടേണം തെറ്റുകളിൽ നിന്നെന്നുമേ.

പ്രവൃത്തികളൊക്കെയും ഋജുവായിടേണം നിത്യവും.

പരാജയങ്ങളെ നേരിടേണം ധീരമായ് .

പൊൻ തൂവലാക്കണം നല്ല ശീലങ്ങൾ സത്യമായ്.

പിൻചെന്നിടാം മാറ്റങ്ങളെ ,നി താന്ത ജാഗ്രതയോടിരുന്നിടാം.
 

ജീവൻ തോമസ് പ്രിൻസ്.
8 എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂൾ കൈനടി  
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത