"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/*നഷ്ട സ്വപ്നങ്ങൾ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=*നഷ്ട സ്വപ്നങ്ങൾ* | color=4 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
</poem> </center>
</poem> </center>
   {{BoxBottom1
   {{BoxBottom1
   | പേര്=ജ്യാതിക പി.എസ്
   | പേര്=ജ്യോതിക പി.എസ്
   | ക്ലാസ്സ്=  ബി 2
   | ക്ലാസ്സ്=  ബി 2
   | പദ്ധതി= അക്ഷരവൃക്ഷം
   | പദ്ധതി= അക്ഷരവൃക്ഷം
വരി 45: വരി 45:
   | color=4
   | color=4
   }}
   }}
{{Verification4|name= Thomasmdavid | തരം= കവിത }}

11:59, 5 മേയ് 2020-നു നിലവിലുള്ള രൂപം

*നഷ്ട സ്വപ്നങ്ങൾ*

ഒന്നു ഞാൻ കൊതിക്കുന്നു
ഭൂമിയേ, നിൻ പച്ചപരവതാനിയിൽ
 ഒന്നുറങ്ങാൻ,
നിൻ കരച്ചിലിൽ ഒന്ന് നനയാൻ,
പക്ഷെ,ഇന്നെനിക്കിടമില്ല,
നിൻ സൗന്ദര്യം കാണുവാൻ.

ഇവിടമാകെ, തിരികെ മടങ്ങുന്ന
 സന്ധ്യപോൽ,
കാലത്തിൻ വേഗം, നിന്നെ ഇന്നിന്റെ
നെറുകയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
 ജ്വാല സൂര്യനായ് ജ്വലിച്ച നിൻ മിഴികൾ,
ഇന്ന് അന്ധകാരത്തിന്റെ
ഏകാന്ധതയിൽ ഏകനായ്

നിൻ ഉണർന്ന മുഖവും, പൂവിട്ട വസന്തവും
കാട്ടുതീയാൽ കത്തിയമർന്നിരിക്കുന്നു.
ജീവിതചക്രമുരുട്ടാനായ്
 ഓട്ടപാച്ചിലിനിടയിലവർ,
നിൻ വർണ്ണ സ്വപ്നങ്ങളെ,
വസതിയായ് പണികഴിപ്പിച്ചിരിക്കുന്നു.
 ഭാവിയിൽ എരിതീയിൽ അണച്ചവർ,
 എന്തെന്നറിയാതെ, കളിപ്പാവപോൽ,

 നിൻ മൃതശരീരത്തിലൂടെ ഓടിപ്പായുന്നു.
ഇനിയും ഞാൻ കൊതിക്കുന്നു
 ഭൂമിയേ.....
നിൻ മടിയിൽ ഒന്നു തലചായ്ക്കാൻ.......

ജ്യോതിക പി.എസ്
ബി 2 സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത