ഒന്നു ഞാൻ കൊതിക്കുന്നു
ഭൂമിയേ, നിൻ പച്ചപരവതാനിയിൽ
ഒന്നുറങ്ങാൻ,
നിൻ കരച്ചിലിൽ ഒന്ന് നനയാൻ,
പക്ഷെ,ഇന്നെനിക്കിടമില്ല,
നിൻ സൗന്ദര്യം കാണുവാൻ.
ഇവിടമാകെ, തിരികെ മടങ്ങുന്ന
സന്ധ്യപോൽ,
കാലത്തിൻ വേഗം, നിന്നെ ഇന്നിന്റെ
നെറുകയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
ജ്വാല സൂര്യനായ് ജ്വലിച്ച നിൻ മിഴികൾ,
ഇന്ന് അന്ധകാരത്തിന്റെ
ഏകാന്ധതയിൽ ഏകനായ്
നിൻ ഉണർന്ന മുഖവും, പൂവിട്ട വസന്തവും
കാട്ടുതീയാൽ കത്തിയമർന്നിരിക്കുന്നു.
ജീവിതചക്രമുരുട്ടാനായ്
ഓട്ടപാച്ചിലിനിടയിലവർ,
നിൻ വർണ്ണ സ്വപ്നങ്ങളെ,
വസതിയായ് പണികഴിപ്പിച്ചിരിക്കുന്നു.
ഭാവിയിൽ എരിതീയിൽ അണച്ചവർ,
എന്തെന്നറിയാതെ, കളിപ്പാവപോൽ,
നിൻ മൃതശരീരത്തിലൂടെ ഓടിപ്പായുന്നു.
ഇനിയും ഞാൻ കൊതിക്കുന്നു
ഭൂമിയേ.....
നിൻ മടിയിൽ ഒന്നു തലചായ്ക്കാൻ.......