"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ കോറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, കെ.വി.എച്ച്.എസ്. അയിര/അക്ഷരവൃക്ഷം/ കോറോണ വൈറസ് എന്ന താൾ ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ കോറോണ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
14:47, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കോറോണ വൈറസ്
ഒരു ദിവസം ചൈനയിൽ നിന്നും ഒരു വൈറസ് രോഗം പുറത്തു വന്നു .അത് ഭൂമിയെ നശിപ്പിക്കാൻ തുടങ്ങി . അങ്ങനെ എല്ലാവരും കൂടി അതിനെ പ്രതിരോധിക്കാൻ തീരുമാനിച്ചു.ആ വൈറസിന്റെ പേരാണ് കോറോണ . ആ കൊറോണ എല്ലാ രാജ്യങ്ങളെയും കുറേശ്ശേ കാർന്ന് തുടങ്ങിയപ്പോൾ എല്ലാ രാജ്യങ്ങളും കോറോണയെ ശക്തമായി പ്രതികരിച്ചു . നാളുകൾ കഴിയുംതോറും ശവശരീരങ്ങൾ പലയിടങ്ങളിലായി വ്യാപിച്ചു .ഒടുവിൽ നമ്മുടെ ഭരണാധികാരികൾ നീണ്ട ഒന്നരമാസത്തോളമുള്ള ലോക്ക് ഡൌൺ പ്രഖ്യാപിച്ചു . അവരുടെ നിർദേശപ്രകാരം ജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങിയാൽമതിയെന്നും ,അനാവശ്യമായാൽ അത് ജീവന് തന്നെ ഹാനികരമെന്നും നിർദേശം നൽകി. ചിലർ ഈ നിർദേശം വകവെക്കാതെ പുറത്തിറങ്ങി.അതിന്റെ ഭവിഷ്യത്തോ രോഗം ക്രമാതീതമായി കൂടി .എപ്പോൾ ലോകം ഒരു മഹാനാശത്തിനായി കൈകോർക്കുകയാണ് .ഓരോ ദിവസങ്ങൾ കഴിയുന്തോറും ഒരുപാടു പേർക്ക് വൈറസ് പിടിപെട്ടുകൊണ്ടിരിക്കുകയാണ്. ധാരാളം മനുഷ്യർ ഈ വൈറസ്ബാധയേറ്റു കൊഴിഞ്ഞു പോകുന്നു .അതിന്റെ കണക്കു കുറച്ചു കൂടുതലാണ് .വിദേശങ്ങളിലേക്ക് പോയവർ ഇപ്പോൾ കോറോണയെ ഭയന്നുചിലരെല്ലാം അവരുടെ വാസസ്ഥലങ്ങളിൽ പോയ് പാർക്കുന്നു .ചിലർ വിദേശങ്ങളിൽ തന്നെ കുടുങ്ങിക്കിടക്കുന്നു .ബസ് ,ട്രെയിൻ തുടങ്ങിയ വാഹനന സമുച്ഛയങ്ങൾ പ്രവർത്തന നിഛലമായി . ലോക്ക് ഡൌൺ ആയതിനാൽ കടകൾ മറ്റ് നിത്യോപയോഗ സാഹചര്യങ്ങളിൽ താത്കാലിക സമയ സ്ഥിതി ക്രമീകരിച്ചു .കോറോണയെ പ്രതിരോധിക്കാനായി ഡോക്ടർമാർ പോലീസുകാർ എന്നിവർ അവരുടെ ജീവിതം തന്നെ കാഴ്ചവച്ചു .പൊതു നിരത്തിലെ വാഹനനിയന്ത്രണം നടപ്പിലാക്കുന്നതിനായി പോലീസുകാർ നിരത്തിലിങ്ങി .എല്ലാവരും ഒത്തൊരുമയോടെ നിന്ന് ഓരോ വീടുകളിലേക്കും ഭക്ഷണ പൊതികളും , മാസ്കുകളും , പച്ചക്കറികിട്ടുകളും എല്ലാം എത്തിക്കാൻ തുടങ്ങി . അവരുടെ നല്ല മനസിനെ എല്ലാവരും ആദരിച്ചു. ഈ ലോക്ക് ഡൌൺ കാലത്തു നമുക്കും ഒരു കൈ സഹായം ചെയ്യാം .എല്ലാവരും വീട്ടിൽ ഇരിക്കുക .അങ്ങനെ നമ്മുടെ ലോകത്തെ സംരക്ഷിക്കാം .ഇടയ്ക്ക് കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച കുറഞ്ഞത് ഇരുപതു സെക്കന്റ് എങ്കിലും കഴുകുക .അനാവശ്യയാത്രകൾ ഒഴിവാക്കുക . മാസ്ക് ധരിക്കുക നമുക്ക് ഒരുമിച്ച് കോറോണ വൈറസിനെ എതിർക്കാം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം