"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ പ്രകൃതി മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി മനോഹരി | color= 5 }} <p> നമ്മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  5  
| color=  5  
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

14:28, 4 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി മനോഹരി

നമ്മുടെ പരിസ്ഥിതി വളരെ മനോഹരമായ ഒന്നായിരുന്നു.എന്നാൽ മനുഷ്യന്റെ ദോഷകരമായ പ്രവൃത്തികൾ മൂലം ഇന്ന് പരിസ്ഥിതി വളരെയധികം മലിനപ്പെട്ടു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകളും മറ്റും നാം വലിച്ചെറിയുകയും അത് പുഴയിലും കായലിലും കടലിലും അടിഞ്ഞുകൂടുകയും ജലം മലിനപ്പെടുകയും ചെയ്യുന്നു. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതും വ്യവസായ ശാലകളിൽ നിന്നുള്ള മാലിന്യങ്ങളും വായു മലിനീകരണത്തിന് കാരണമാകുന്നു. വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്നതും വയലുകൾ മണ്ണിട്ട് നികത്തുന്നതും പ്രകൃതിക്ക് വളരെയധികം ദോഷകരമാണ്.

പരിസ്ഥിതി സംരക്ഷിക്കുന്നതിനു വേണ്ടി കേരള സർക്കാർ പ്ലാസ്റ്റിക്ക് നിരോധിക്കുകയും അവ ശേഖരിച്ച് സംസ്ക്കരിക്കുകയും ചെയ്യുന്നു. വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചും വയലുകൾ സംരക്ഷിച്ചും പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. നല്ലൊരു നാളേക്കായി നമുക്ക് കൈ കോർക്കാം.

അമൃത അനിൽ
4 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം