"ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/സംതൃപ്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സംതൃപ്തി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ബി.ഇ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/സംതൃപ്തി എന്ന താൾ ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/സംതൃപ്തി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

10:38, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം

സംതൃപ്തി

സ്വയം ശ്രദ്ധിച്ചും മാളോരുടെ മുഴുവൻ ജീവരക്ഷയിൽ ഭാഗവാക്കായും വീട്ടിലെ കോലായിലെ ചാരുകസേരയിൽ നീണ്ട്‌ നിവർന്ന് കിടക്കുന്ന അച്ഛനരികിലിരുന്ന് ഞാനും ഞങ്ങളുടെ വീട്ടിന്റെ മുറ്റവും പൂന്തോട്ടവും ആസ്വദിക്കുകയാണ് തിരക്ക് പിടിച്ച വിദ്ധ്യാർത്ഥി ജീവിതത്തിലെ സമയക്കുറവ് തന്നെയാവാം ഇത്ര മനോഹരമായ ദൃശ്യങ്ങൾ എന്റെ ദൃഷ്ടി മണ്ഡലത്തിൽ പതിയാതെ പോയത് .

പടർന്ന് പന്തലിച്ച് കിടക്കുന്ന തൈമാവിൽ പുതിയ തളിരിലകൾ സമൃദ്ധമായി ഞാന്ന് നിൽക്കുന്ന കൊമ്പിൽ വണ്ണാത്തിക്കിളികൾ കുടുംബസമേതം ചേക്കേറിയിരിക്കുന്നു തൊട്ടടുത്തായി മേടമാസത്തിലാസന്നമായ വിഷുവിനെ വരവേൽക്കാൻ പൂത്തു നിൽക്കുന്ന കൊന്നമരം മഞ്ഞലോഹത്തിന്റെ മനോഹര വർണ്ണമുള്ള കൊന്ന പൂക്കൾ പൊഴിച്ചിട്ട് മുറ്റം നിറയെ പരവതാനി വിരിച്ചിരിക്കുന്നു. മീനമാസത്തിലെ കൊടും ചൂടിനെ അതിജീവിക്കാനായിരിക്കും വണ്ണാത്തിക്കിളികൾ പൊതുവെ തണുപ്പും കൂടുതൽ ചോലമരങ്ങളുമുള്ള ഞങ്ങളുടെ മുറ്റത്തെ തൈമാവിൽ വിരുന്നെത്തിയത് . ആൺ കിളിയും പെൺ കിളിയും പറക്കാൻ പാകമായി തുടങ്ങിയ രണ്ട് പിഞ്ചുകുഞ്ഞിക്കിളികളും കൊമ്പുകൾ തോറും അനുസ്യൂതം പാറിപ്പറന്ന് നടക്കുന്നത് സാകൂതം വീക്ഷിക്കുന്നതിനിടയിലാണ് ഈ ചെടികൾക്കിടയിൽ അവർക്ക് കുടിക്കാനും കുളിക്കാനും ഒരു ചെറിയ തണ്ണീർതടം ഉണ്ടെങ്കിലോ എന്ന ചിന്ത എന്നിലുദിച്ചത് . ഒട്ടും വൈകാതെ ഞാനത് പ്രാവർത്തികമാക്കി . അതിശയം അത് കാത്ത് നിന്നെന്നോണം ആ തളളക്കിളി അതിൽ നിന്നും ആർത്തിയോടെ ദാഹമകറ്റിത്തുടങ്ങി മറ്റുള്ള കിളികളെ ശബ്ദമുണ്ടാക്കി വിളിച്ചടുപ്പിക്കുന്നതും ചുറ്റും നോക്കി പയ്യെ പയ്യെ മറ്റുള്ളവകൂടി ദാഹമകറ്റുന്ന കാഴ്ച എത്ര ആനന്ദദായകമാണ് .

ലോകത്തെ തന്നെ വിഴുങ്ങാൻ തയ്യാറെടുക്കുന്ന ഒരു മഹാമാരിയുടെ ഭീതി മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോഴും സഹജീവികൾക്കായ് ഇത്രയും ചെയ്യാനായല്ലോ എന്ന സംതൃപ്തിയോടെ ഞാൻ ആ കാഴ്ച കണ്ണിമവെട്ടാതെ നോക്കി നിന്നു.....

നമ്രദ പ്രേം കെ പി
IX A ബി.ഇ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോഴിക്കോട്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - ലേഖനം