"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/കൊറോണയുടെ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയുടെ സമ്മാനം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

21:37, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയുടെ സമ്മാനം

നേരം വെളുത്തു കേട്ടോ .പക്ഷേ എന്ത് കാര്യം നമ്മുടെ നായകൻ ഇനിയും എണീറ്റിട്ടില്ല. അമ്മ ഒന്ന് രണ്ടെണ്ണം ചടപടാന്ന്പറഞ്ഞാൽ അപ്പോൾ തന്നെ എണീറ്റു പല്ലുതേച്ച് മുടി ചീകി മിനുക്കി കുട്ടപ്പനായി നമ്മുടെ അപ്പു .പുറത്ത് ഭയങ്കരമായ ശബ്ദം.അതെ അപ്പുവിന്റെ വണ്ടി വന്നു. "അമ്മേ ഞാൻ പോവാട്ടോ,” ഇതും പറഞ്ഞു അപ്പു ഉള്ളിലൂടെ അച്ഛന്റെ മുറിയിലേക്ക് നോക്കി .അവിടെ കൂർക്കം വലിച്ചു ഒരു പണിക്കും പോകാതെ കിടന്നുറങ്ങുന്നു അച്ഛൻ .അച്ഛൻ മുഴുക്കുടിയനാ. വീണ്ടും ഓരോ ചിന്തകളോടെ സ്കൂളിലെത്തി .അപ്പു ഏഴാം ക്ലാസിലാണ് പഠിക്കുന്നത്.

അവന്റെ കുടുംബം വളരെ ദാരിദ്ര്യത്തിലാണ് .അമ്മയാണ് കുടുംബം പോറ്റുന്നത് .അവന്റെ അമ്മ ഒരു നഴ്സാണ് .അച്ഛനെ പിന്നെ നിങ്ങൾക്ക് നേരത്തെ മനസ്സിലായില്ലേ .ടീച്ചർ ക്ലാസ്സിലെത്തി പേര് വിളിച്ചു കൊണ്ടിരിക്കുകയാണ് പെട്ടെന്ന് വേറൊരു സാറ് വന്ന് പറഞ്ഞു പ്രിയപ്പെട്ട വിദ്യാർത്ഥികളെ കൊറോണ വൈറസ് ബാധ തടയാൻ എല്ലാ സ്കൂളുകളും അടക്കണമെന്ന്ണ് ഗവൺമെൻറ് ഓർഡർ.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരും സ്കൂളിലേക്ക് വരണ്ട .പൊതുസ്ഥലങ്ങളിൽ നിന്ന് നിങ്ങൾ അകന്നുനിൽക്കുക. വൈകീട്ട് വീട്ടിലെത്തി അപ്പൂന് സങ്കടമായി സ്കൂൾ ജീവിതം ഇവിടെ തീരാൻ പോകുന്നു ,അല്ല ഇവിടെ തീർന്നു അവൻ അവന്റെ കൂട്ടുകാരുടെ കുസൃതികൾ ആലോചിച്ചു കൊണ്ടിരുന്നു. പെട്ടെന്നൊരു ഒരിളം കാറ്റ് അവനെ തഴുകി ഉറക്കത്തിൽ ആക്കി.

ഇതുവരെ കൊറോണ ചൈനയിലും ഇറ്റലിയിലും അല്ലേ എന്നായിരുന്നു കേരളക്കാർ പറഞ്ഞിരുന്നത് ഇപ്പോൾ കേരളത്തിലും എത്തി കൊറോണ കൂടുതൽ വഷളാക്കുന്നു .അവസാനം നഴ്സായ അവന്റെ അമ്മ ഐസോലേഷൻ വാർഡിൽ ജോലിക്ക് നിൽക്കേണ്ടതായി വന്നു .അങ്ങാടിയിലെ തിരക്കും പള്ളിയിലെ ബാങ്കൊലി എല്ലാം നിലച്ചു നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ അർപ്പിച്ച് ഡോക്ടർമാരുടെയും പോലീസുകാരുടെയും വാക്കുകൾ പാലിക്കാത്ത പലരുമുണ്ട് .അതിൽ ഒരാളായിരുന്നു അപ്പുന്റെ അച്ഛൻ .കള്ളുഷാപ്പുകൾ ഇല്ലാത്തതുകൊണ്ട് വാറ്റുകാരൻ ദാമുവിന്റെ അടുത്ത പോയി കള്ള് കുടിക്കൽ ആണ് ഇപ്പോഴത്തെ പതിവ് . അപ്പു ആകെ എടങ്ങേറിലായി .അമ്മയെ ഒന്ന് കാണാൻ പോലും പറ്റില്ല എന്ന് കൂടി അറിഞ്ഞപ്പോൾ അച്ഛനും സന്തോഷവും എനിക്ക്ദുഃഖവും വന്നു .ദിവസവും പപ്പടവും അച്ചാറും .അമ്മ വിളിച്ചു പറഞ്ഞുകൊണ്ട് അകലത്തെ ആൻറി ഭക്ഷണം ഉണ്ടാക്കി തരും .

ദിവസങ്ങൾ അങ്ങനെ കടന്നു പോയി .കൊറോണാ ഒരുപാട് നാശംവിതച്ച് കൊണ്ടിരുന്നു .ആയിടെയാണ് അത് സംഭവിച്ചത് .ചൈനയിൽ ഉള്ള ഒരു ബന്ധു ഈയിടെ ദാമുവിനെ കാണാൻ വന്നിരുന്നു .അങ്ങനെ ദാമുവിനെ കൊറോണ ബാധിച്ചു .അതിനുശേഷം അപ്പുവിന്റെഅച്ഛനും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുി

അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു .പ്രതിരോധശേഷി കുറവായതുകൊണ്ട് അപ്പുവിന്റെ അച്ഛൻ പെട്ടെന്ന് മരണപ്പെട്ടു. ആരോഗ്യ വകുപ്പ് മറ്റും പറഞ്ഞിരുന്നത് കേട്ടാൽ മതിയായിരുന്നു .വാർത്ത കേട്ടപ്പോൾ അപ്പുവിന്റെ നെഞ്ച് തകർന്നു പോയി അധികം വൈകാതെ തന്നെ ഒരേയൊരു ആശ്രയമായ അമ്മയ്ക്കും കൊറോണ ബാധിച്ചു . അമ്മയും നഷ്ടമായി .അവസാനമായി അമ്മയെ ഒരുനോക്കു കാണാൻ പോലും അവനു സാധിച്ചില്ല അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ കവിളിലൂടെ അരുവി പോലെ ഒഴുകുന്നുണ്ടായിരുന്നു .

പ്രിയപ്പെട്ടവരെ ആരോഗ്യവകുപ്പ് മറ്റും പറയുന്നത് നമ്മൾ അനുസരിക്കുക ഇവർ ജീവൻ ബലിയർപ്പിച്ച സേവനം ചെയ്യുന്നത് അവർക്കുവേണ്ടിയല്ല എല്ലാവർക്കും വേണ്ടിയാണ്.

Muhammed Nabeel
7c എ എം യു പി സ്കൂൾ അരീക്കാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ