"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ സഞ്ചാരിക്കു പിടിപെട്ട രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| ഉപജില്ല= ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

19:41, 3 മേയ് 2020-നു നിലവിലുള്ള രൂപം

സഞ്ചാരിക്കു പിടിപെട്ട രോഗം

ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചു വളർന്നൊരു ആൺകുട്ടി. അവന്റെ പേരായിരുന്നു ഹർഷൻ.അവനു കുട്ടികാലം മുതലേ ഉള്ള ആഗ്രഹമായിരുന്നു ഒരു സഞ്ചാരിയാവണം എന്ന്. അങ്ങനെ അവൻ ലോകം ചുറ്റിക്കാണാൻ പോയി. ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ,ജപ്പാൻ, അമേരിക്ക, ആഫ്രിക്ക, എന്നീ രാജ്യങ്ങൾ കണ്ടു. അങ്ങനെയിരിക്കെ അവന്റെ 29-ാമത്തെ വയസ്സിൽ അവൻ ഇറ്റലിയിൽ പോകാൻ തീരുമാനിച്ചു. അവൻ പോകാൻതീരുമാനിച്ചിരുന്ന സമയത്താണ് 'covid 19' അതായത്കൊറോണ എന്ന വൈറസ്സ് രോഗം ലോകത്തിൻറെ പലഭാഗത്ത് ബാധിക്കപെട്ടത്. ആരോഗ്യകേന്ദ്രംആ ഗ്രാമത്തിൽ ഉള്ള എല്ലാ പേർക്കും ജാഗ്രതാനിർദേശങ്ങൾ നൽകി. വ്യക്തി ശുചിത്വം പാലിക്കുക. വീട് വിട്ടു പുറത്തു പോകരുത്, തുടങ്ങിയ നിർദേശങ്ങൾ നൽകി.അതൊന്നും കേൾക്കാതെ ഹർഷൻ അവന്റെ യാത്രക്കായി പുറപ്പെട്ടു. അങ്ങനെ അവൻ ഇറ്റലിയിൽ എത്തി. അവൻ ഒരു ഹോട്ടലിൽ മുറി എടുത്തു. അവിടെ ചെന്ന് രണ്ടാമത്തെ ദിവസം ഹോട്ടലിൽ താമസിക്കുന്ന ആളുകൾക്ക് രോഗം ബാധിച്ചു. അതുവഴി ഇറ്റലി മുഴുവൻ രോഗം ബാധിച്ചു. അത് കേട്ട ഉടൻ തന്നെ ഹർഷിന്റെ ഉള്ളിൽ ഭയം ഉണ്ടായി. അവൻ അവന്റെ നാട്ടിൽ തിരിച്ചു വന്നു. എന്നാൽ അവന്റെ ഗ്രാമത്തിലാർക്കും ഈ രോഗംബാധിക്കപെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ അവന്റെ ഭയം മാറി. അവൻ ആ ഗ്രാമത്തിൽ തന്നെ കറങ്ങി നടന്നു. രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ ഹർഷന് പനി,ചുമ, തല വേദന, ശ്വാസ തടസ്സം തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടപ്പോൾഹോസ്പിറ്റലിൽ ചികിത്സ തേടി. ഹർഷന് രോഗംപിടിപെട്ടു എന്ന് മനസിലായി ഹർഷൻ മാത്രമല്ല ആ ഗ്രാമം മുഴുവൻ രോഗത്തിന് ഇര യാകേണ്ടി വന്നു. അവനെ കുറ്റബോധം വേട്ടയാടി. അവനും അവന്റെ കൂട്ടുകാരും, അയൽവാസി കളും, മരണത്തിനു കീഴടങ്ങി. ഒരാൾ കാരണം ആ രോഗം ആ ഗ്രാമം മുഴുവനും പടർന്നു. ദിവസങ്ങൾകഴിയുംതോറും രോഗബാധിതരുടെ എണ്ണംകൂടിക്കൂടികൊണ്ടിരുന്നു.ആ ഗ്രാമവും അതുൾക്കൊള്ളുന്നരാജ്യവുംലോകവും തന്നെ ഇന്ന് നാശത്തിൻറെവക്കിലാണ്.അഹങ്കാരം കാരണം അറിവുള്ളവർ പറഞ്ഞിട്ട് അതൊന്നുംഅനുസരിക്കാതെ സ്വന്തംസ്വാർത്ഥത കാരണം ഇന്നൊരോരുത്തരും ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ട്. ഓർക്കുക നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയവീഴ്ചകൾ പോലും വൻവിപത്തിലേക്ക് നയിക്കും.ജാഗ്രതയോടെ കരുതലോടെപെരുമാറാൻ നാം ഓ രോരുത്തരും ശ്രമിക്കുക.

Dhanalekshmi
7E ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ