"സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി/അക്ഷരവൃക്ഷം/പ്രകൃതിയോട് ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയോട് .... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:
| സ്കൂൾ കോഡ്= 24002
| സ്കൂൾ കോഡ്= 24002
| ഉപജില്ല= വടക്കാഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വടക്കാഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ചാവക്കാട്  
| ജില്ല=തൃശ്ശൂർ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=കവിത}}

11:59, 2 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയോട് ....

മാനസ വീണതൻ മന്ത്രം ശ്രവിക്കാത്ത

മായിക പ്രപഞ്ചമേ ,നിൻ ഹൃത്തിലെന്ത്?

അപഹാസ്യമോ ഭയമോ ഭോഷത്തമോ ?

അതോ നിന്റെ മായാജാലങ്ങളോ ?

അജ്ഞാതമാണു നിൻ ചെയ്തികളൊക്കെയും

ആവുമോ ...നിനക്കെൻ സ്വരം ശ്രവിക്കാൻ

കായലിൻ ഓളവും മാനത്തിൽ ശോഭയും

എല്ലാ നിൻ മുന്നിലെ സൃഷ്ടിയല്ലോ!

എല്ലാം വിവേചിച്ചറിയുവാനായി

ട്ടെന്തിനീ വൈകുന്നു ... സമയമായില്ലേ ?

ഒന്നു ഞാൻ പറയട്ടെ.. നിനകതാരിലെ

ചിന്തകൾ പോലുമവർണ്ണനീയം !

നന്മ നിറഞ്ഞ മനസ്സുകൾ കാണുവാൻ

പഞ്ഞമായ്പ്പോയൊരെൻ മാനസത്തിൽ

സ്നേഹസ്മരണകളൂതി കനൽ കാറ്റായ് ..

തന്നൊരു ബാല്യ സുഹൃത്താവുമോ ... നീ?

വർണ മനോജ്ഞമാം നിൻ രാഗ തന്ത്രിയിൽ

മൂളുന്ന ഗാനങ്ങളാർക്കു വേണ്ടി ?

സത്യമായ് നിത്യമായ് ദേവചൈതന്യമായ്

തെളിയുമോ നീ ...ദിവാകരനുള്ള കാലം..



 

അഹല്യ വിജയ്
9 C സെന്റ്.ജോസഫ്സ് ഹൈസ്കൂൾ , പങ്ങാരപ്പിള്ളി
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത