മാനസ വീണതൻ മന്ത്രം ശ്രവിക്കാത്ത
മായിക പ്രപഞ്ചമേ ,നിൻ ഹൃത്തിലെന്ത്?
അപഹാസ്യമോ ഭയമോ ഭോഷത്തമോ ?
അതോ നിന്റെ മായാജാലങ്ങളോ ?
അജ്ഞാതമാണു നിൻ ചെയ്തികളൊക്കെയും
ആവുമോ ...നിനക്കെൻ സ്വരം ശ്രവിക്കാൻ
കായലിൻ ഓളവും മാനത്തിൽ ശോഭയും
എല്ലാ നിൻ മുന്നിലെ സൃഷ്ടിയല്ലോ!
എല്ലാം വിവേചിച്ചറിയുവാനായി
ട്ടെന്തിനീ വൈകുന്നു ... സമയമായില്ലേ ?
ഒന്നു ഞാൻ പറയട്ടെ.. നിനകതാരിലെ
ചിന്തകൾ പോലുമവർണ്ണനീയം !
നന്മ നിറഞ്ഞ മനസ്സുകൾ കാണുവാൻ
പഞ്ഞമായ്പ്പോയൊരെൻ മാനസത്തിൽ
സ്നേഹസ്മരണകളൂതി കനൽ കാറ്റായ് ..
തന്നൊരു ബാല്യ സുഹൃത്താവുമോ ... നീ?
വർണ മനോജ്ഞമാം നിൻ രാഗ തന്ത്രിയിൽ
മൂളുന്ന ഗാനങ്ങളാർക്കു വേണ്ടി ?
സത്യമായ് നിത്യമായ് ദേവചൈതന്യമായ്
തെളിയുമോ നീ ...ദിവാകരനുള്ള കാലം..