ഉപയോക്താവ്:Stjosephshspangarappilly
തൃശ്ശൂ൪ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പങ്ങാരപ്പിള്ളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ,ശിരസ്സുയർത്തി നില്ക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ്സ് എച്ച്.എസ്.പങ്ങാരപ്പിള്ളി.പങ്ങാരപ്പിള്ളി സ്കൂൾഎന്ന പേരിലാണ് പൊതുവെ ഈ വിദ്യാലയം അറിയപ്പെടുന്നത്.സി. എം.ഐ മാനേജ്മെന്റിൽ പ്രവത്തിക്കുന്ന ഈ വിദ്യാലയം പങ്ങാരപ്പിള്ളിയുടെ അഭിമാനമാണ്.
ചരിത്രം
മലയോര കുടിയേറ്റ പ്രദേശമായ പങ്ങാരപ്പിള്ളി ഗ്രാമത്തിൽ, 1983 ആഗസ്റ്റ് 29 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കാർമലീത്ത സന്യാസ സഭയുടെ( സി. എം.ഐ} ദേവമാത പ്രൊവിൻസിന് കീഴിലെ അന്നത്തേ പ്രൊവിൻഷ്യാളായ റവ.ഫാ. അലക്സ് ഊക്കൻ സി. എം.ഐ ആണ് വിദ്യാലയം സ്ഥാപിച്ചത്.റവ.ഫാ. പോൾ പുല്ലൻ സി .എം.ഐ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ റവ.ഫാ. പോൾ പുല്ലൻ സി എം.ഐ യുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.1983 ആഗസ്റ്റ് 29ം തിയതി, 8ം ക്ലാസ്സിൽ 121 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ,1986 മുതൽ തുടർച്ചയായി അഞ്ചു വർഷം S.S.L.C ക്ക് 100% വിജയം വിദ്യാർത്ഥികളുമായി സാധിച്ചു.2008-ൽ രജതജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം ,വളർന്ന് വികസിച്ച് അറിവിന്റെ നിറവെളിച്ചം പകർന്ന് പങ്ങാരപ്പിള്ളിയുടെ ജ്യോതിസ്സായി നിലകൊള്ളുന്നു.ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്. ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. റെഡ്ക്രോസ് യൂണിറ്റ്
സോഷ്യൽ സർവീസ് ക്ലബ്ബിനു കീഴിലെ പ്രവ്ർത്തി പരിചയ കോഴ്സുകൾ :
1. മെഴുകുതിരി നിർമ്മാണ പരിശീലനം.
2. ചന്ദനത്തിരി നിർമ്മാണ പരിശീലനം.
3. ബുക്ക് ബൈൻഡിങ് പരിശീലനം.
4. സോപ്പ് നിർമ്മാണ പരിശീലനം.
5. സർക്യൂട്ട് സോൾഡറീങ് പരിശീലനം.
6. പേപ്പർ ബാഗ് നിർമ്മാണ പരിശീലനം. രധാന അദ്ധ്യാപിക 7. ചോക്ക് നിർമ്മാണ പരിശീലനം.
8. എംബ്രോയ്ഡറി പരിശീലനം.
9. ത്രെഡ് വർക്ക് പരിശീലനം.
സോഷ്യൽ സർവീസ് ക്ലബ്ബിനു കീഴിലെ മറ്റു ചില 'പ്രധാന' പ്രവർത്തനങ്ങൾ:
1. Care A Child ( അർഹതയുള്ള നിർദ്ധന വിദ്യാർത്ഥികൾക്ക് യൂണിഫോം , പുസ്തകങങൾ, ചികിത്സ എന്നിവക്കുള്ള സഹായം)
2. Roof A Home. ( നിർദ്ധന വിദ്യാർത്ഥിക്ക് പുര മേയാൻ സഹായം )
3. Rice For Needy.( അർഹതയുള്ള നിർദ്ധന വിദ്യാർത്ഥികൾക്കുള്ള സൗജന്യ അരി വിതരണം )
4. Grocery For X' Mas Week( ക്രിസ്തുമസ്സിനോടനുബന്ധിച്ച് ,അർഹതയുള്ള വിദ്യാർത്ഥികൾക്കുള്ള നിത്യോപയോഗസാധനങ്ങളുടെ വിതരണം)
5. Plastic Paper Management.
6. Waste Paper Management.
8. ഹോണസ്റ്റ് കോർണർ.
9ചവറ സ്നേഹ ഭവന നിർമ്മാണം 2016-2017 ശ്രീമതി കൊച്ചുറാണി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ ഒരു കുട്ടിക്ക് സ്ഥലം വാങ്ങി വീട് നിർമ്മിച്ച് നൽകിമാനേജ്മെന്റ്
കാർമലീത്ത സന്യാസ സഭയുടെ (സി. എം.ഐ) കീഴിലുള്ള , തൃശ്ശൂ൪ ജില്ലയിലെ ദേവമാത കോർപ്പറേറ്റ് എഡ്യുക്കേണൽ ഏജൻസി (D.C.E.A) ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.D.C.E.A മാനേജ്മെന്റിന്റെ കീഴിൽ ,നിലവിൽ 4 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.റവ.ഫാ.Thomas chakkalamattath സി .എം.ഐ കോർപ്പറേറ്റ് മാനേജറായും ,റവ.ഫാ.wilson kokkat സി .എം.ഐ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. കൊച്ചുറാണി ടീച്ചറും ആണ്.2017 ഏപ്രിൽ 1 ന് സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന കൊച്ചുറാണി ടീച്ചർ മരിച്ചത് വിദ്യാലയത്തിന് തീരാനഷ്ടമായി തുടർന്ന് ശ്രീ ലോറൻസ് പി വി ഹെഡ്മാറ്റർ ആയി നിയമിതനായി .
ഇപ്പോൾ വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ ഫാ ജോൺ പുല്ലോക്കാരൻ cmi ആണ് .പങ്ങാരപ്പിള്ളി സെൻറ് ജോസഫ്‌സ് ഹൈസ്ക്കൂൾ ഈ വർഷം ഏറ്റെടുത്തു വിജയകരമായി പൂർത്തീകരിച്ച മഴക്കുഴി പദ്ധതിയുടെ സമർപ്പണം ചേലക്കര M L A ശ്രീ യു ആർ പ്രദീപ് നിർവഹിച്ചു. ഈ വർഷം പങ്ങാരപ്പിള്ളി പ്രദേശം നേരിട്ട ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളികളിൽ ഒന്നായിരുന്നു ജലക്ഷാമം . ഈ പ്രദേശത്തുള്ള കിണറുകൾ എല്ലാം വറ്റിവരണ്ടു . “ മഴവെള്ളം ശേഖരിച്ചു ജലക്ഷാമം പരിഹരിക്കാം” എന്ന വലിയ സന്ദേശമാണ്, ഹെഡ്മാസ്റ്റർ ആയ പി .വി ലോറൻസ് മാസ്റ്റർ , സ്കൂൾ മാനേജർ ആയ ഫാ.ജോൺ പുല്ലോക്കാരൻ CMI എന്നിവരുടെ നേതൃത്വത്തിൽ ,വിദ്യാലയം പങ്ങാരപ്പിള്ളയിലെ ജനസമൂഹത്തിന് നൽകിയത് .വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ 1862 മഴക്കുഴികളാണ് പങ്ങാരപ്പിള്ളിയിലെ വിവിധ പ്രദേശങ്ങളിൽ കുത്തിയത് .ഈ മഴക്കുഴി യുടെ പ്രോജക്ട് എം എൽ എ ശ്രീ യു ആർ പ്രദീപ്, ചേലക്കര ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീ ആർ ഉണ്ണികൃഷ്‌ണന് നൽകികൊണ്ട് ഈ പദ്ധതി നാടിനു സമർപ്പിച്ചു . തൃശൂർ ദേവമാതാ എഡ്യൂക്കേഷണൽ കൗൺസിലർ വെരി .റവ .ഫാ .ഷാജു എടമന CMI അധ്യക്ഷത വഹിച്ച യോഗത്തിൽ , ചേലക്കര ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീ ആർ ഉണ്ണികൃഷ്‌ണൻ മുഖ്യാഥിതി ആയി .സ്കൂൾ മാനേജർ റവ ഫാ ജോൺ പുല്ലോക്കാരൻ ,വാർഡുമെമ്പർ ശ്രീ പി എ അച്ചൻകുഞ് ,റവ .ഫാ ഡോ .വിൽസൺ കോക്കാട്ട്CMI ,പി ടി എ പ്രസിഡണ്ട് ശ്രീ മോഹൻദാസ് ടി വി ,ഹെഡ്മാസ്റ്റർ ശ്രീ .ലോറൻസ് പി വി എന്നിവർ ആശംസകൾ അർപ്പിച്ചു . സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി സ്കൂൾ ചിത്രം സ്ഥാപിതം 29-08-1983 സ്കൂൾ കോഡ് 24002 ഹയർ സെക്കന്ററി സ്കൂൾ കോഡ് {{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}} സ്ഥലം പങ്ങാരപ്പിള്ളി സ്കൂൾ വിലാസം പങ്ങാരപ്പിള്ളി പി.ഒ, തൃശ്ശൂ൪ പിൻ കോഡ് 680 586 സ്കൂൾ ഫോൺ 04884251980 സ്കൂൾ ഇമെയിൽ stjosephshspangarappilly@gmail.com സ്കൂൾ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ചാവക്കാട് റവന്യൂ ജില്ല തൃശ്ശൂ൪ ഉപ ജില്ല വടക്കാഞ്ചേരി ഭരണ വിഭാഗം എയ്ഡഡ് സ്കൂൾ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ ഹൈസ്കൂൾ മാധ്യമം മലയാളം,,,,ഇംഗ്ലീഷ് ആൺ കുട്ടികളുടെ എണ്ണം 396 പെൺ കുട്ടികളുടെ എണ്ണം 206 വിദ്യാർത്ഥികളുടെ എണ്ണം 602 അദ്ധ്യാപകരുടെ എണ്ണം 18 പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}} പ്രധാന അദ്ധ്യാപകൻ: ലോറൻസ് പി വി പി.ടി.ഏ. പ്രസിഡണ്ട് Mr. മോഹൻദാസ്